Just In
- 14 hrs ago
ഈ രാശിക്കാര്ക്ക് വളരെ മികച്ച ആഴ്ച
- 15 hrs ago
കടക്കെണിയില് പെട്ട് കഷ്ടപ്പെടും രാശിക്കാർ ഇവരാണ്
- 1 day ago
മുഖത്തെ കൊഴുപ്പ് കുറച്ച് സ്ലിം ആവാൻ പൊടിക്കൈ
- 1 day ago
എക്സിമ നിങ്ങളുടെ ചര്മ്മത്തെ തളര്ത്തുന്നോ ?
Don't Miss
- News
രാഹുലും കുടുംബവും വ്യാജ ഗാന്ധിമാരെന്ന് ബിജെപി.... ഗാന്ധി പേര് മോഷ്ടിച്ചതെന്ന് സംപിത് പത്ര!!
- Movies
50 കോടി പിന്നിട്ട് മാമാങ്കത്തിന്റെ ജൈത്രയാത്ര! ഡീഗ്രേഡിംഗിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രം
- Sports
മഴ കളിച്ച് ശ്രീലങ്ക - പാകിസ്താന് ഒന്നാം ടെസ്റ്റ് സമനിലയില്
- Automobiles
തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
- Technology
ട്രൂകോളറിൽ ഒരു ഇന്ത്യൻ മൊബൈൽ ഉപയോക്താവിന് എല്ലാ മാസവും ലഭിക്കുന്നത് 25 സ്പാം കോളുകൾ
- Finance
ഫാസ്ടാഗ് ജനുവരി 15 മുതൽ; ബീം ആപ്പ് വഴി ഫാസ്ടാഗ് എങ്ങനെ വാങ്ങാം? — അറിയേണ്ടതെല്ലാം
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
ഹൈദറില് തിളങ്ങിയ തബുവിന്റെ കാശ്മീരി വേഷം
തികഞ്ഞ ആകര്ഷകത്വവും നിഷ്കളങ്കതയുമുള്ള സൗന്ദര്യത്തെ പറ്റി പറഞ്ഞാല് അത് തബുവിനെക്കുറിച്ചായിരിക്കും. ബോളിവുഡില് വിജയചരിത്രം എഴുതിയ നടിയാണ് തബു.ഏറെ ശ്രദ്ധനേടിയ നടിയായ തബുവിന്റെ ചാന്ദ്നി ബാര്, ഘാത് തുടങ്ങിയ ചിത്രങ്ങളെ വിസ്മരിക്കുക അസാധ്യം.
അല്പകാലത്തേക്ക് സിനിമയില് നിന്ന് ഇടവേളയെടുത്ത തബു ഹൈദര് എന്ന ചിത്രത്തിലൂടെ മടങ്ങി വന്നു. ഷേക്സ്പിയറിന്റെ ഹാംലെറ്റ് എന്ന കൃതിയെ ആധാരമാക്കിയുള്ള ചിത്രമാണ് ഹൈദര്. ചിത്രത്തില് തബുവിന് തന്റെ ഭര്തൃസഹോദരനുമായി രഹസ്യ ബന്ധമുണ്ട്. ഇതറിയുന്ന ഷാഹിദ് പ്രതികാരത്തിനൊരുങ്ങുന്നു. ചിത്രത്തിലെ സംഭവങ്ങള് അരങ്ങേറുന്നത് കാശ്മീരിന്റെ പശ്ചാത്തലത്തിലാണ്.
തബുവിന് എത്രത്തോളം കരുത്തേറിയ കഥാപാത്രങ്ങള് ചെയ്യാനാവുമെന്ന് ഈ കഥാപാത്രം കാണിക്കുന്നു. കാശ്മീരി പശ്ചാത്തലത്തിലായതിനാല് നിരവധി കാശ്മീരി വേഷങ്ങളില് തബുവിനെ ഈ ചിത്രത്തില് നമുക്ക് കാണാം. ഏറെ സമയവും കാശ്മീരി വസ്ത്രത്തില് പ്രത്യക്ഷപ്പെടുന്ന തബു കശ്മീരി സല്വാര് എത്രത്തോളം ഇഷ്ടപ്പെടുന്നുവെന്ന് ചിത്രത്തില് നിന്ന് മനസിലാക്കാനാവും.
ഇന്നത്തെ സ്റ്റാര് സിഗ്നേച്ചര് വിഭാഗത്തില് ഹൈദറിലെ തബുവിന്റെ കാശ്മീരി സല്വാറിനെക്കുറിച്ചാണ് പറയുന്നത്. ആദ്യം തബുവിന്റെ ചുവപ്പ് വേഷത്തെ പരിഗണിക്കാം. തന്റെ അമ്മയുടെ വിശ്വാസ വഞ്ചനയില് പ്രതികാരം ചെയ്യുന്നതിന് മുമ്പ് ഷാഹിദ് കപൂര് അവളുടെ സൗന്ദര്യത്തോട് ആരാധന പ്രകടമാക്കുന്നത് ഓര്മ്മിക്കുക. ഈ വേഷത്തില് തബു ഏറെ ആകര്ഷകയായിരുന്നു.
രണ്ടാമതായി തബുവിന്റെ പച്ച നിറമുള്ള വസ്ത്രം ശ്രദ്ധിക്കുക.ഈ വേഷത്തിലുള്ള സീനുകള് വളരെ തീവ്രവും തബുവിന് ഇണങ്ങുന്നതുമാണ്. ഈ വേഷം വളരെ സങ്കീര്ണ്ണമാണ്. പച്ച സില്ക്കില് തബു ഏറെ സുന്ദരിയാണ്. അലങ്കാരങ്ങള് നിറഞ്ഞ ഈ വസ്ത്രം തബുവിന് നന്നായി ചേരുന്നു.
അവസാനത്തേത് ഷാഹിദിനൊപ്പം സംസാരിച്ച് കൊണ്ട് നടക്കുന്ന സീനില് തബു ധരിച്ചിരിക്കുന്ന വസ്ത്രമാണ്. നീല ദുപ്പട്ടയും, മെറൂണ് കഫ്താന് സ്യൂട്ടുമാണ് തബു ഈ സീനില് ധരിച്ചിരിക്കുന്നത്. വലിയ യോജിപ്പുള്ളതല്ലെങ്കിലും ഇതും ശ്രദ്ധേയമാണ്.
ഇതൊക്കെയാണ് ഹൈദര് സിനിമയിലെ തബുവിനെക്കുറിച്ചും അവരുടെ കാശ്മീരി വേഷത്തെയും സംബന്ധിച്ചുള്ള വിശേഷങ്ങള്. തബുവിന് ബോള്ഡ് സ്കൈ ജന്മദിനാശംസകള് നേരുന്നു. നിങ്ങളുടെ അഭിപ്രായങ്ങള് നല്കാന് മടിക്കേണ്ടതില്ല. പ്രിയപ്പെട്ട താരങ്ങളുടെ സിഗ്നേച്ചര് സ്റ്റൈലുകളെപ്പറ്റി വായിക്കാന് വിട്ടുപോയിട്ടുണ്ടെങ്കില് ഇവിടെ ക്ലിക്ക് ചെയ്യുക: