Just In
Don't Miss
- News
ഇപി ജയരാജനില്ല, ശൈലജ മട്ടന്നൂരിൽ, കല്യാശ്ശേരിയിൽ വിജിൻ, തളിപ്പറമ്പിൽ എംവി ഗോവിന്ദൻ, സിപിഎം സാധ്യതാ പട്ടിക
- Finance
ഡിജിറ്റല് പേയ്മെന്റ് രംഗത്ത് പുതിയ നീക്കവുമായി റിലയൻസ്, ഒപ്പം ഫേസ്ബുക്കും ഗൂഗിളും
- Movies
അഡോണിയെ ഇഷ്ടമാണെന്ന് എയ്ഞ്ചൽ, ഒടുവിൽ പൂവ് നൽകി പ്രണയം സമ്മതിച്ച് അഡോണി
- Travel
ചത്പാല്..ജമ്മുകാശ്മീരിലെ മോഹിപ്പിക്കുന്ന 'ഭൂമിയിലെ സ്വർഗം'
- Sports
ആധുനിക ക്രിക്കറ്റിലെ 'പുള് ഷോട്ട്' രാജാവ് ആര്? ടോപ് ഫൈവില് ഇവര്, തലപ്പത്ത് ഹിറ്റ്മാന്
- Automobiles
വിൽപ്പന ഇരട്ടിയാക്കി ടാറ്റ, ഫെബ്രുവരിയിൽ നിരത്തിലെത്തിച്ചത് 27,224 യൂണിറ്റുകൾ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പിങ്കിൽ അതിസുന്ദരിയായി ഭാമ; വിവാഹമേളത്തിന് തുടക്കം
മലയാളി പ്രേക്ഷകർ ഒരു താരവിവാഹത്തിന് കൂടി സാക്ഷ്യം വഹിക്കാൻ പോവുകയാണ്. കുടുംബ പ്രേക്ഷകരുടെ പ്രിയ നടി ഭാമയാണ് വിവാഹത്തിന് ഒരുങ്ങുന്നത്. ലോഹിതദാസ് സംവിധാനം ചെയ്ത് നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമാ ലോകത്തേക്ക് പ്രവേശിച്ചത്. എന്നാൽ കുറച്ച് നാളുകളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന ഭാമ ഇപ്പോള്‍ പുതിയൊരു സന്തോഷവാർത്തയുമായാണ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഭാമയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. തീർത്തും സ്വകാര്യമായ ചടങ്ങിൽ പതിവ് പോലെ ചന്നെ സുന്ദരിയായാണ് ഭാമ എന്ന് പറയേണ്ടതില്ലല്ലോ? ഭാമയുടെ വിവാഹ നിശ്ചയ ഫോട്ടോസ് കാണാം നമുക്ക്.

പിങ്ക് ലെഹങ്കയിൽ ഭാമ
പിങ്ക് ലെഹങ്കയണിഞ്ഞാണ് വിവാഹ നിശ്ചയത്തിന് ഭാമ പ്രത്യക്ഷപ്പെട്ടത്. ഇതിൽ അതിസുന്ദരിയായിരുന്നു ഭാമ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏത് വസ്ത്രവും തനിക്ക് ചേരും എന്ന് ഭാമ തന്‍റെ ഓരോ സിനിമകളിലും പ്രേക്ഷകർക്ക് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു.

ഡിസൈൻ ചെയ്തത്
കൊച്ചിയിലെ ടി ആന്‍റെ എം ബൈ മരിയ ടിയ മരിയ എന്നിവരാണ് ഭാമക്ക് വേണ്ടി പിങ്ക് നിറത്തിൽ ലെഹങ്ക ഡിസൈൻ ചെയ്തത്. ഭാമയുടെ നാച്ചുറൽ ബ്യൂട്ടി ഒന്ന് കൂടി എടുത്ത് കാണിക്കുന്നതായിരുന്നു ഈ ലെഹങ്ക എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. മിറർ വർക്ക് കൊണ്ട് സുന്ദരമായിരുന്നു ലെഹങ്ക.

ആഭരണങ്ങള്‍ ഇത്രമാത്രം
സ്റ്റോൺ വർക്കിലുള്ള ഒരു കമ്മലായിരുന്നു ആകെ ധരിച്ച ഒരു ആഭരണം. ഇടത് കൈയ്യില്‍ വാച്ചും, വലത് കൈയ്യിൽ ഒരു വലിയ മോതിരവും ആയിരുന്നു എൻഗേജ്മെന്‍റ് ദിനത്തിൽ ഭാമയെ സുന്ദരിയാക്കിയത്. മുടി കേൾ ചെയ്ത് വിടർത്തിയിടുക കൂടി ചെയ്തതോടെ ഈ ലുക്കിൽ ഭാമയോട് കിടപിടിക്കാൻ ആരും ഇല്ലെന്ന് തന്നെ ആരാധക അഭിപ്രായം.
വിവാഹ നിശ്ചയ ചിത്രങ്ങൾ
വിവാഹനിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയില്‍ ഭാമ തന്നെയാണ് പങ്കു വെച്ചിരിക്കുന്നത്. ചെന്നിത്തല സ്വദേശി അരുൺ ആണ് ഭാമയുടെ വരൻ. കൊച്ചിയിൽ സ്ഥിരതാമസമാണ് അരുണും കുടുംബവും. ഭാമയുടെ കുടുംബ സുഹൃത്തുക്കൾ കൂടിയാണ് അരുണിന്‍റെ കുടുംബം. ജനുവരി 30നാണ് വിവാഹം. പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണെന്ന് ഭാമ.