പത്മാവതിയില്‍ ദീപിക നിങ്ങളെ ഞെട്ടിക്കുന്നതിങ്ങനെ

Posted By: Sajith K S
Subscribe to Boldsky

ബോളിവുഡിലെ ഏറ്റവും സുന്ദരിയായ ഒരു നടിയാണ് ദീപിക പദുക്കോണ്‍. മറ്റേതു താരങ്ങളേക്കാള്‍ സ്വന്തം വ്യക്തിത്വം ഏത് മേഖലയിലും കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് ദീപിക. ബോളിവുഡ് പോലും ഞെട്ടിപ്പോവുന്ന തരത്തിലാണ് ദീപികയുടെ സ്റ്റൈല്‍. സിനിമാ ജീവിതത്തിലെ 10 വര്‍ഷം ദീപിക പിന്നിട്ട് കഴിഞ്ഞു. ഇവിടെ ദീപിക ഇത് വരെ അഭിനയിച്ച സിനികളെല്ലാം ചേര്‍ത്ത് ഏറ്റവും നല്ല ചില ലുക്കുകള്‍.

ലോകസുന്ദി മാനുഷി ഛില്ലറിന്റെ സീക്രട്‌സ്‌

എപ്പോഴും വളരെയധികം സ്‌റ്റൈല്‍ കോണ്‍ഷ്യസ് ആണ് ദീപിക. ഓണ്‍സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ധാരാളം വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് ഇവര്‍. തന്റെ എല്ലാ സിനിമകളിലും തന്റേതായ മുദ്ര പതിപ്പിക്കാന്‍ ശ്രദ്ധിക്കുന്നവരാണ് അവര്‍. ദീപികയുടെ പ്രധാനപ്പെട്ട ചില വ്യത്യസ്ത ലുക്കുകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ഓം ശാന്തി ഓം

ഓം ശാന്തി ഓം

ദീപിക പദുക്കോണിന്റെ ആദ്യ സിനിമ മുതല്‍ അജാബ് സി അജാബ് സി അദായേന്‍ എന്ന സിനിമ മുതല്‍ നമ്മളെയെല്ലാം ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് ദീപിക. ഓം ശാന്തി ഓശാനയിലെ ശാന്തിപ്രിയ എന്ന കഥാപാത്രം ദീപികയുടെ കൈയ്യില്‍ സുരക്ഷിതമായിരുന്നു. ഇവരുടെ ലുക്ക് എന്തുകൊണ്ടും പ്രേക്ഷകരെയെല്ലാം ഞെട്ടിച്ചതാണ്.

കോക്ക്‌ടെയില്‍

കോക്ക്‌ടെയില്‍

കോക്ടെയില്‍ എന്ന ചിത്രത്തില്‍ ദാറുദേശി എന്ന പാട്ടിലെ ദീപികയുടെ ലുക്ക് ബോളിവുഡിനെയാകെ ഞെട്ടിത്തരിപ്പിച്ചിരുന്നു. അവരുടെ ബോളിവുഡ് കരിയറിലെ ഏറ്റവും മികച്ച ഒരു വേഷമായിരുന്നു അത്. ബീച്ച് വെയര്‍സും കാഷ്വല്‍ വെയര്‍സും കൊണ്ടാണ് ദീപിക ആ സിനിമയില്‍ വ്യത്യസ്തയായത്.

ചെന്നൈ എക്‌സ്പ്രസ്

ചെന്നൈ എക്‌സ്പ്രസ്

ചെന്നൈ എക്‌സപ്രസില്‍ ലുങ്കി ഡാന്‍സ് കൊണ്ട് ഷാരൂഖിനൊപ്പം തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് ദീപിക പദുക്കോണ്‍. കാഞ്ചീവരം സാരിയിലും ആഭരണങ്ങളിലും ദീപിക സാധാരണ ബോളിവുഡ് വേഷങ്ങളില്‍ നിന്ന് വ്യത്യസ്തയായിരുന്നു.

 യെ ജവാനി ഹെയ് ദീവാനി

യെ ജവാനി ഹെയ് ദീവാനി

ഈ ഓര്‍ത്തഡോക്‌സ് ഓള്‍ഡ് സ്‌കൂള്‍ സ്റ്റൈല്‍ ബുക്കില്‍ എഴുതാവുന്ന ഒന്നാണ് യെ ജവാനി ഹെയ് ദീവാനി എന്നി സിനിമയിലെ ദീപികയുടെ വേഷം. ദീപികയുടെ ഈ സിനിമയിലെ വേഷം ബോളിവുഡില്‍ ഏറ്റവും സംസാരമുയര്‍ത്തിയ ഒരു വേഷമാണ്.

തമാശ

തമാശ

റണ്‍ബീറിനോടൊപ്പം ദീപിക മത്സരിച്ചഭിനയിച്ച ഒരു സിനിമയാണ് തമാശ. മള്‍ട്ടിപ്പിള്‍ സ്ട്രാപ്പ്ഡ് ബ്രാ ആണ് ഈ സിനിമയില്‍ ദീപികയെ വ്യത്യസ്തയാക്കിയത്. രണ്‍ബീറിനൊപ്പം ദീപിക മത്സരിച്ചഭിനയിച്ച ഒരു സിനിമയാണ് തമാശ.

 ഫൈന്‍ഡിങ് ഫാനി

ഫൈന്‍ഡിങ് ഫാനി

ദീപികയുടെ ശരിക്കുള്ള ചില പ്രെറ്റി വസ്ത്രങ്ങളില്‍ ഒന്ന് അണിഞ്ഞിട്ടുള്ള ഒരു സിനിമയാണ് ഫൈന്‍ഡിങ് ഫാനി. ടിപ്പിക്കലി പോര്‍ച്ചുഗീസ് സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റ് ആയാണ് ഇതില്‍ ദീപിക അഭിനയിച്ച് തകര്‍ത്തത്.

പികു

പികു

ബംഗാളി സ്റ്റൈലിലാണ് ഇതില്‍ ദീപിക പ്രത്യക്ഷപ്പെടുന്നത്. ചെറിയ പൊട്ടും ലൈറ്റ് ലിപ്സ്റ്റിക്കും എല്ലാമണിഞ്ഞാണ് പികുവില്‍ ദീപിക എത്തിയത്. കുര്‍ത്തയും ജീന്‍സും അണിഞ്ഞാണ് മിക്ക സീനുകളിലും പികുവില്‍ ദീപികയെത്തിയത്.

ഗോളിയോണ്‍ കീ രാസ്‌ലീല, രാംലീല

ഗോളിയോണ്‍ കീ രാസ്‌ലീല, രാംലീല

സഞ്ജയ് ലീലാ ബന്‍സാലിയുടെ രാംലീലയില്‍ ടിപ്പിക്കല്‍ ഗുജറാത്തി പെണ്‍കുട്ടിയായാണ് ദീപിക എത്തിയത്. ഗാംഗ്ര ചോളിയിലും പാരമ്പര്യത്തനിമ ചോര്‍ന്നു പോവാതെയുള്ള ആഭരണത്തിലും ദീപിക അതീവ സുന്ദരിയായിരുന്നു. കഥാപാത്രത്തിനോട് പൂര്‍ണമായും നീത് പുലര്‍ത്താന്‍ ദീപിക ശ്രമിച്ചിട്ടുണ്ട്.

ബാജിറോവോ മസ്താനി

ബാജിറോവോ മസ്താനി

ചരിത്രത്തിന് പ്രാധാന്യം നല്‍കിയിട്ടുള്ള ഒരു സിനിമയായിരുന്നു ബാജിറാവോ മസ്താനി. മസ്താനി രാജകുമാരിയായാണ് ദീപിക അഭിനയിച്ചത്. ശരിക്കുമുള്ള മസ്താനി ഭായ് ആയാണ് ദീപികയെ സിനിമയില്‍ കാണപ്പെട്ടത്.

 പത്മാവതി

പത്മാവതി

പത്മാവതിയെക്കുറിച്ച് ഇപ്പോള്‍ ഉണ്ടാവുന്ന പുകിലുകളെക്കുറിച്ച് നമുക്കെല്ലാം അറിയാം. റാണി പത്മാവതിയായി ദീപികയെത്തുമ്പോള്‍ രാജസ്ഥാന്‍ രാജകുടുംബത്തിന്റെ ലുക്കിലാണ് പൂര്‍ണമായും ദീപികയെത്തുന്നത്. ദീപികയുടെ പുതിയ ലുക്കിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

English summary

Deepika Padukone's 10 Years In Bollywood

Summing up 10 movies of Deepika Padukone where she carried the most iconic looks. Have a look.