Just In
- 1 hr ago
മാങ്ങ കഴിക്കുന്നത് ആരോഗ്യമാണ്, പക്ഷേ കൂടുതലായാല് അപകടവും
- 2 hrs ago
ബുധന്റെ രാശിപരിവര്ത്തനം; രണ്ടാഴ്ചക്കാലം നിങ്ങളുടെ മാറ്റം ഇതാണ്
- 5 hrs ago
Happy Ram Navami 2021 Wishes : രാമ നവമി നാളില് പ്രിയപ്പെട്ടവര്ക്ക് ഈ സന്ദേശങ്ങള്
- 6 hrs ago
മുഖത്തെ ചുളിവുകള് നിസ്സാരമല്ല; ദാമ്പത്യം, സാമ്പത്തികം, ഐശ്വര്യം ഒറ്റനോട്ടത്തിലറിയാം മുഖം നോക്കി
Don't Miss
- News
നൈറ്റ് ഡ്യൂട്ടി സ്ത്രീകളുടെ തൊഴിൽ അവസരങ്ങൾ നിഷേധിക്കുന്നതിന് കാരണമാകരുത്: ഹൈക്കോടതി
- Movies
'നിലാ ശ്രീനിഷ്', മകളുടെ പേര് പറഞ്ഞ് പേളി, നൂല് കെട്ട് ചിത്രം പങ്കുവെച്ച് താരം
- Sports
IPL 2021: സിഎസ്കെ x പഞ്ചാബ്, അക്കൗണ്ട് തുറക്കാന് ധോണിപ്പട- ടോസ് അല്പ്പസമയത്തിനകം
- Automobiles
വാഹനങ്ങള്ക്ക് ഇനി താത്കാലിക രജിസ്ട്രേഷന് ഇല്ല; നിര്ദ്ദേശങ്ങളുമായി മോട്ടോര് വാഹന വകുപ്പ്
- Finance
കോവിഡ് രണ്ടാംതരംഗം പിടിമുറുക്കും മുമ്പ് ആദ്യഘട്ടം പഠിപ്പിച്ച സാമ്പത്തിക പാഠങ്ങള് നമുക്ക് വീണ്ടും ഓര്ക്കാം
- Travel
റോക്ക് മുതല് ജാസ് വരെ!!ലോകത്തിലെ ഏറ്റവും മികച്ച സംഗീത നഗരങ്ങളിലൂടെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫ്രൈഡ് കോളിഫ്ളവര് മസാല; എളുപ്പത്തില് 15 മിനിറ്റില്
വെജിറ്റേറിയന് ഭക്ഷണം ഇഷ്ടപ്പെടുന്നവര്ക്ക് എന്തായാലും ഇഷ്ടമാവുന്ന ഒരു റെസിപ്പിയാണ് കോളിഫ്ളവര് മസാല. എന്നാല് കോളിഫ്ളവര് മസാല എങ്ങനെ വളരെ എളുപ്പത്തില് വീട്ടില് തന്നെ തയ്യാറാക്കാവുന്നതാണ് ഈ കോളിഫ്ളവര് മസാല. എന്നാല് എങ്ങനെ ഇത് തയ്യാറാക്കണം എന്നതിനെക്കുറിച്ച് നമുക്കൊന്ന് നോക്കാവുന്നതാണ്. വളരെ രുചികരമായി തന്നെ നമുക്ക് ഫ്രൈഡ് കോളിഫ്ളവര് മസാല തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്
കോളിഫ്ലവര് - അരക്കിലോ
തക്കാളി അരിഞ്ഞത് - 1
സവാള അരിഞ്ഞത് - 2
പച്ചമുളക് - 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 സ്പൂണ്
കോണ്ഫ്ളവര്- 1/2 കപ്പ്
സോയ സോസ് - 1/2 ടേബിള് സ്പൂണ്
ടൊമാറ്റോ കെച്ചപ്പ് - 1/2 ടേബിള് സ്പൂണ്
കാശ്മീരി മുളകുപൊടി - 1 1/2 ടേബിള് സ്പൂണ്
കുരുമുളക് പൊടി - അല്പം
മഞ്ഞള്പ്പൊടി - 1/2 ടീസ്പൂണ്
ഗരം മസാലപ്പൊടി - 1/2 ടീസ്പൂണ്
പെരുംജീരകപ്പൊടി - 1/2 ടീസ്പൂണ്
വെളിച്ചെണ്ണ
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില
വെള്ളം
തയാറാക്കുന്ന വിധം
കോളിഫ്ലവര് ചൂടുവെള്ളത്തില് നല്ലതുപോലെ കഴുകി ചെറിയ കഷ്ണങ്ങളാക്കുക.
ഒരു പാത്രം എടുത്ത് അതിലേക്ക് അര കപ്പ് കോണ്ഫ്ളവര് , ഒരു ടീസ്പൂണ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കാശ്മീരി മുളക് പൊടി, സോയ സോസ് , ടൊമാറ്റോ കെച്ചപ്പ്, ഒരു ടീസ്പൂണ് ഉപ്പ് എന്നിവ ചേര്ത്ത് ഒരു സ്പൂണ് ഉപയോഗിച്ച് നന്നായി യോജിപ്പിച്ചതിനു ശേഷം ഇതിലേക്ക് അര കപ്പ് വെള്ളം കുറച്ച് കുറച്ചായി ചേര്ത്ത് ഇഡ്ഡലി മാവിന്റെ പരുവത്തില് കലക്കിയെടുക്കുക. അതിന് ശേഷം ഇതിലേക്ക് കോളിഫ്ലവര് കഷ്ണങ്ങള് ചേര്ത്ത് നന്നായി യോജിപ്പിക്കുക. പിന്നീട് ഒരു പാന് ചൂടാക്കി ഇതിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കി കോളിഫ്ളവര് നല്ലതുപോലെ വറുത്തെടുക്കാവുന്നതാണ്.
അതിലേക്ക് കറിവെപ്പില ഇട്ട് പിന്നീട് രണ്ട് പച്ചമുളക് കീറിയതും സവാള അരിഞ്ഞതും രണ്ട് ടേബിള് സ്പൂണ് ഇഞ്ചി വെളുത്തുള്ളി ചതച്ചതും ഉപ്പും മിക്സ് ചെയ്ത് നല്ലതുപോലെ ഇളക്കിയെടുക്കുക. ശേഷം അതിലേക്ക് അര ടീസ്പൂണ് മഞ്ഞള്പ്പൊടി, കുരുമുളകു പൊടി, ഗരം മസാലപ്പൊടി, പെരും ജീരകപൊടി എന്നിവയും നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്. ഇതിലേക്ക് തക്കാളി അരിഞ്ഞതും കൂടി ചേര്ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് വറുത്ത് മാറ്റി വെച്ച കോളിഫ്ളവര് ചേര്ക്കേണ്ടതാണ്. നല്ല സ്വാദിഷ്ഠമായ കോളിഫ്ളവര് മസാല റെഡി.