For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രുചികരമായ റവ ഇഡ്ഡിലി എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാം

വെറും 10-12 മിനിട്ടുകള്‍ക്കകം ഉണ്ടാക്കാന്‍ സാധിക്കുന്ന ഏറ്റവും നല്ല വിഭവമാണ് റവ ഇഡ്ഡിലി.

By Lekhaka
|

നിങ്ങള്‍ ദക്ഷിണേന്ത്യന്‍ വിഭവങ്ങളുടെ ആരാധകനാണോ? എങ്കില്‍ തീര്‍ച്ചയായും ഇഡ്ഡിലി നിങ്ങളെ പ്രലോഭിപ്പിക്കും. ആരോഗ്യപ്രദമായ പ്രാതലോ വൈകുന്നേരം ചായക്കുള്ള പലഹാരമോ ആവട്ടെ, ഇഡ്ഡിലി അതിനെല്ലാം ഏറ്റവും നല്ല വിഭവമാണ്. ഇഡ്ഡിലി ഉണ്ടാക്കുവാന്‍ സമയമെടുക്കുമെന്നാണ് നിങ്ങളുടെ ധാരണയെങ്കില്‍, റവ ഇഡ്ഡിലി ഉണ്ടാക്കുവാനുള്ള ഈ പാചകവിധി നിങ്ങളുടെ ആ ധാരണ തിരുത്തും. റവ ഇഡ്ഡിലി എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

നിങ്ങള്‍ക്ക് തിരക്കുള്ള സമയത്ത് പ്രാതലിന് എന്തുണ്ടാക്കും എന്ന് സംശയിച്ച് നില്‍ക്കുമ്പോള്‍ വെറും 10-12 മിനിട്ടുകള്‍ക്കകം ഉണ്ടാക്കാന്‍ സാധിക്കുന്ന ഏറ്റവും നല്ല വിഭവമാണ് റവ ഇഡ്ഡിലി. ഇത് പ്രാതലിന് ഉണ്ടാക്കുകയോ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി കൊടുത്തയക്കുകയോ ചെയ്യാവുന്നതാണ്. നിങ്ങള്‍ ആഹാരക്രമത്തില്‍ പഥ്യം നോക്കുന്നവരാണെങ്കില്‍, ഉച്ചഭക്ഷണമായി ചെറിയ റവ ഇഡ്ഡിലികള്‍ കഴിക്കുന്നതാണ് നല്ലത്. എളുപ്പത്തില്‍ റവ ഇഡ്ഡിലി ഉണ്ടാക്കുന്ന വിധവും അതിന് വേണ്ട ചേരുവകളും ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

തയ്യാറാക്കാന്‍ എടുക്കുന്ന സമയം - 15 മിനിറ്റ്

പാകം ചെയ്യാന്‍ എടുക്കുന്ന സമയം - 10 മിനിറ്റ്

വേണ്ട ചേരുവകള്‍

മാവിന് വേണ്ടി

റവ - 1 കപ്പ്‌
തൈര് - ¼ കപ്പ്‌
മല്ലിയില - 1 ടേബിള്‍സ്പൂണ്‍ (അരിഞ്ഞത്)
സോഡാ പൊടി - ¾ ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

മറ്റ് ചേരുവകള്‍

എണ്ണ - 1 ടീസ്പൂണ്‍
നെയ്യ് - ½ ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് - 1 ടീസ്പൂണ്‍
കടുക് - ½ ടീസ്പൂണ്‍
കശുവണ്ടി - 1 ടേബിള്‍സ്പൂണ്‍ (കഷണങ്ങളാക്കിയത്)
ജീരകം - ½ ടീസ്പൂണ്‍
കറിവേപ്പില - 4
പച്ചമുളക് - 2 ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
കായപ്പൊടി - ഒരു നുള്ള്

ഉണ്ടാക്കേണ്ട വിധം

ഒരു വലിയ പാത്രത്തില്‍ റവ, തൈര്, ഉപ്പ് എന്നിവ ചേര്‍ക്കുക. ആവശ്യത്തിനു വെള്ളം ഒഴിച്ചുകൊടുത്ത് കൊണ്ട് ഇവ തമ്മില്‍ നന്നായി യോജിപ്പിക്കുക. കട്ട പിടിക്കാത്ത പരുവമാകുന്നത് വരെ മാവ് നന്നായി വെള്ളം ചേര്‍ത്ത് യോജിപ്പിക്കുക. ഇനി, ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാക്കുക. അതിലേക്ക് നെയ്യ്, കടുക്, ഉഴുന്ന് പരിപ്പ്, കറിവേപ്പില,മല്ലിയില, കശുവണ്ടി, ജീരകം, കായപ്പൊടി, എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.

How To Make Quick Rava Idli At Home

വഴറ്റിയത് നന്നായി വറുത്ത് വന്നതിനുശേഷം അവ മാവിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് സോഡാപ്പൊടി ചേര്‍ത്ത് കുറച്ച് വെള്ളം കൂടി തളിച്ചതിനുശേഷം അടച്ചുവയ്ക്കുക. കുറച്ച് കഴിയുമ്പോള്‍ ഈ മാവ് പൊന്തി വരും. അതിനുശേഷം വീണ്ടും നന്നായി യോജിപ്പിക്കുക.

How To Make Quick Rava Idli At Home

ഇഡ്ഡിലിത്തട്ടില്‍ എണ്ണ പുരട്ടിയതിനുശേശം മാവ് ഇഡ്ഡിലിത്തട്ടിലെ ഓരോ കുഴിയിലും ഒഴിക്കുക. അതിനുശേഷം ആവി കയറ്റാന്‍ അടുപ്പില്‍ വയ്ക്കുക. ഇഡ്ഡിലി ആവിയില്‍ വേവാന്‍ 7-8 മിനിറ്റ് എടുക്കും. വെന്തതിനുശേഷം ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇഡ്ഡിലികള്‍ തട്ടില്‍ നിന്ന് അടര്‍ത്തിയെടുത്ത്‌ ഒരു പ്ലേറ്റിലേക്ക് മാറ്റുക.

How To Make Quick Rava Idli At Home

ചൂടുള്ള റവ ഇഡ്ഡിലി തയ്യാര്‍. ഇത് നിങ്ങള്‍ക്ക് സാമ്പാറിന്‍റെ കൂടെയോ തേങ്ങാ ചമ്മന്തിയുടെ കൂടെയോ കഴിക്കാവുന്നതാണ്. ഈ രുചികരമായ വിഭവം ഇന്ന് തന്നെ വീട്ടില്‍ പരീക്ഷിച്ച് കൂട്ടുകാരുമായി പങ്കുവയ്ക്കു. കൂടാതെ ഞങ്ങളെ അഭിപ്രായം അറിയിക്കാനും മറക്കല്ലേ.

How To Make Quick Rava Idli At Home

Read more about: vegetarian recipe പാചകം
English summary

How To Make Quick Rava Idli At Home

Here is how you can make quick rava idlis at home. This is a simple way to prepare rava idli.
Story first published: Tuesday, December 27, 2016, 13:31 [IST]
X
Desktop Bottom Promotion