സൗത്ത് ഇന്ത്യന്‍ ഫ്രൈഡ് റൈസ് റെസിപ്പി

Posted By:
Subscribe to Boldsky

ഫ്രൈഡ് റൈസ് ചൈനീസ് രുചിയാണ്. ഇതായിരിയ്ക്കും പലര്‍ക്കും പരിചയമുള്ളതും.

എന്നാല്‍ സൗത്ത് ഇന്ത്യന്‍ സ്റ്റൈലിലും ഫ്രൈഡ് റൈസ് തയ്യാറാക്കാം. ഇതെങ്ങനെയാണെന്നു നോക്കൂ,

rice

ബസ്മതി റൈസ്-അരക്കിലോ

ക്യാപ്‌സിക്കം-1 കപ്പ്

സവാള-1 കപ്പ്

ക്യാരറ്റ്-1 കപ്പ്

ബീന്‍സ്-1 കപ്പ്

തക്കാളി-1 കപ്പ്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍

പച്ചമുളക്-6

കശുവണ്ടിപ്പരിപ്പ്-10

ഏലയ്ക്ക-4

ജീരകം-1 ടീസ്പൂണ്‍

ടൊമാറ്റോ സോസ്-3 ടേബിള്‍ സ്പൂണ്‍

ചില്ലി സോസ്-2 ടേബിള്‍ സ്പൂണ്‍

മ്ഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

മല്ലിയില

ഉപ്പ്

ഓയില്‍

ഒരു പ്രഷര്‍ കുക്കറില്‍ എണ്ണ ചൂടാക്കുക. ഇതില്‍ ജീരകം പൊട്ടിച്ച ശേഷം സവാള അരിഞ്ഞതിട്ടു വഴറ്റുക.

കശുവണ്ടിപ്പരിപ്പ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ഇതിലിട്ടു വഴറ്റുക.

പച്ചക്കറികള്‍ അരിഞ്ഞതും തക്കാളിയും ഇതില്‍ ചേര്‍ത്തു വഴറ്റുക.

ടൊമാറ്റോ, ചില്ലി സോസുകള്‍ ചേര്‍ത്തിളക്കണം.

ഇതില്‍ അല്‍പം വെള്ളം ചേര്‍ത്തു തിളപ്പിയ്ക്കുക.

അരി കഴുകിയതും പാകത്തിന് വെള്ളവും ചേര്‍്ത്തിളക്കുക. ഉപപ്ും ചേര്‍ക്കുക.

കുക്കര്‍ അടച്ചു വച്ചു വേവിയ്ക്കുക. 3 വിസില്‍ മതിയാകും.

വെന്ത് ചോറിലേയ്ക്ക് മല്ലിയില അരിഞ്ഞതു ചേര്‍ത്തിളക്കണം. ഫിഷ് ഫ്രൈഡ് റൈസ് തയ്യാറാക്കാം

Read more about: rice ചോറ്‌
English summary

South Indian Fried Rice Recipe

Take a look at the douth indian fried rice recipe. This is the yummiest and tastiest south indian fried rice recipes that you ought try.
Story first published: Thursday, August 13, 2015, 12:37 [IST]