ഫിഷ് ഫ്രൈഡ് റൈസ് തയ്യാറാക്കാം

Posted By:
Subscribe to Boldsky

ഫ്രൈഡ് റൈസ് പല തരത്തിലും തയ്യാറാക്കാം. പോഷകഗുണങ്ങളുള്ള മീന്‍ ഉപയോഗിച്ചും ഫ്രൈഡ് റൈസ് തയ്യാറാക്കാം.

ഫിഷ് ഫ്രൈഡ് റൈസ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, അധികം മുള്ളില്ലാത്ത, മാംസളമായ തരം മീനാണ് ഇതുണ്ടാക്കാന്‍ നല്ലത്.

Fish Fried Rice

മീന്‍-അരക്കിലോ

ചോറ്-3 കപ്പ്

സവാള-3

ക്യാപ്‌സിക്കം-1 കപ്പ്

ക്യാരറ്റ്-2

വെളുത്തുളളി-4

ഇഞ്ചി-1 ടീസ്പൂണ്‍

ഫിഷ് സോസ്-1 ടേബിള്‍ സ്പൂണ്‍

ചില്ലി സോസ്-2 ടേബിള്‍ സ്പൂണ്‍

സോയാസോസ്-3 ടീസ്പൂണ്‍

കുരുമുളകുപൊടി-1 ടീസ്പൂണ്‍

കോണ്‍സ്റ്റാര്‍ച്ച്-1 ടേബിള്‍ സ്പൂണ്‍

സെലറി-അരക്കപ്പ്

ഓയില്‍

ഉപ്പ്

മീന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇതില്‍ സോയാസോസ്, ഫിഷ്‌സോസ്, ചില്ലിസോസ്, കുരുമുളകുപൊടി എന്നിവ പുരട്ടി അല്‍പസമയം വയ്ക്കുക.

മീന്‍ വറുക്കുന്നതിനു തൊട്ടുമുന്‍പായി കോണ്‍സ്റ്റാര്‍ച്ച് പൗഡര്‍ പുരട്ടുക.

ഓയില്‍ ചൂടാക്കി ഇത് വറുത്തെടുക്കുക. മൊരിയുന്നതുവരെ വറുത്തെടുക്കണം. ഇത് പുറത്തെടുത്തു വയ്ക്കുക.

ഇതേ ഓയിലില്‍ ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ വഴറ്റുക. ക്യാരറ്റ്, ക്യാപസ്ിക്കം എന്നിവയിട്ട് ഇളക്കുക. ഇത് ഒരുവിധം വെന്തു കഴിയു്‌മ്പോള്‍ സെലറി അരിഞ്ഞു ചേര്‍ക്കാം.

വറുത്ത മീന്‍ ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. അല്‍പം കഴിഞ്ഞ് ചോറും ചേര്‍ത്തിളക്കി അല്‍പസമയം കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. ചിക്കന്‍ പോപ്‌കോണ്‍ തയ്യാറാക്കാം

English summary

Fish Fried Rice Recipe

fish fried rice recipe Indian is one of the tasty and easy to make fish recipes in which cooked rice is added to make the best fried rice recipes. Here is the recipe of that,
Story first published: Saturday, August 1, 2015, 12:15 [IST]