For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണത്തിന് മത്തങ്ങ കൂട്ടുകറി

|

ഈ ഓണത്തിനും പതിവിനു വിപരീതമായി എന്തെങ്കിലും സ്‌പെഷ്യല്‍ കറി വേണമെന്ന് തോന്നുന്നില്ലേ? മത്തങ്ങ കൊണ്ട് ഒരുപാട് വിഭവങ്ങളുണ്ടാക്കാം. അതില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഈ കൂട്ടുകറി. പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഇതാ ഒരു മത്തന്‍ കൂട്ടുകറി.

pumpkin

ഒരു മത്തങ്ങ ചെറുതായി മുറിച്ചത്
വെള്ളക്കടല/ചന -100 ഗ്രാം
മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
മുളകുപൊടി- അര ടീസ്പൂണ്‍
തേങ്ങ ചിരവിയത്- 5 ടേബിള്‍ സ്പൂണ്‍ (അരയ്ക്കാന്‍)
ജീരകം- അര ടീസ്പൂണ്‍
കടുക്, ഉപ്പ്, കറിവേപ്പില- പാകത്തിന്
തേങ്ങ ചിരവിയത്- 3 ടേബിള്‍ സ്പൂണ്‍ (വറുക്കാന്‍)

വെള്ളക്കടല തലേ ദിവസം തന്നെ വെള്ളത്തിലിട്ട് നല്ലതുപോലെ കുതിര്‍ക്കുക. പിന്നീട് കുറച്ച് വെള്ളത്തില്‍ കുക്കറില്‍ വേവിച്ചെടുക്കുക. മത്തങ്ങ ഒരു പാത്രത്തിലെടുത്ത് മഞ്ഞള്‍പൊടി, ഉപ്പ്, മുളകുപോടി എന്നിവയിട്ട് കുറച്ച് വെള്ളവുമൊഴിച്ച് അടുപ്പത്ത് വെയ്ക്കുക. തിളച്ചതിനു ശേഷം തീ കുറച്ച് അടച്ചു വേവിയ്ക്കുക.

പകുതി വെന്താല്‍ വേവിച്ചു വച്ചിരിക്കുന്ന വെള്ളക്കടല അതിലേക്കിടുക. ഇവയെല്ലാം വെന്തു കഴിഞ്ഞാല്‍ അതില്‍ തേങ്ങ ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ അടച്ചു വെച്ചു ഒന്നു കൂടി തിളപ്പിക്കുക. തേങ്ങ തിളച്ചതിനു ശേഷം വാങ്ങി വെയ്ക്കുക.

അതിനു ശേഷം വറുക്കാന്‍ വെച്ച തേങ്ങ ഇളം ചുവപ്പ് നിറമാകുന്നതു വരെ വറുത്ത് കറിവേപ്പിലയും ചേര്‍ത്ത് ശേഷം കടുകു കൂടി ഇട്ട് എരിശ്ശേരിയിലേക്ക് വറുത്തിടുക. ഓണസദ്യക്കു വിളമ്പാന്‍ മത്തങ്ങ കൂട്ടുകറി റെഡി.

English summary

Pumpkin Koottu Curry For Onam Recipes

Koottu curry is an important dish in kerala Onam sadya. Today let us learn how to make Onam special pumpkin Koottu curry.
X
Desktop Bottom Promotion