പൈനാപ്പിള്‍ റൈസ് തയ്യാറാക്കാം

Posted By:
Subscribe to Boldsky

പൈനാപ്പിള്‍ സീസണാണ്. ഇത് ജ്യൂസായും വെറുതെ കഴിയ്ക്കുകയുമെല്ലാം ചെയ്യാം. ഒരു വ്യത്യാസത്തിനു വേണ്ടി പൈനാപ്പിള്‍ റൈസ് തയ്യാറാക്കുകയും ചെയ്യാം.

പൈനാപ്പിള്‍ റൈസ് എങ്ങനെയാണ് തയ്യാറാക്കുകയെന്നറിയൂ,

Pineapple Rice

അരി-150 ഗ്രാം

പൈനാപ്പിള്‍-100 ഗ്രാം

സവാള-2

പൈനാപ്പിള്‍ ജ്യൂസ്-2 ടേബിള്‍ സ്പൂണ്‍

വെളുത്തുള്ളി-3

മസാല പൗഡര്‍-1 ടീസ്പൂണ്‍

കൊല്ലമുളക്-3

അരി കഴുകി പാകത്തിനു വേവിച്ചു ചോറാക്കുക.

ഒരു പാനില്‍ ഓയില്‍ ചൂടാക്കി വെളുത്തുള്ളി ചതച്ചത്, കൊല്ലമുളക്, സവാള അരിഞ്ഞത് എന്നിവ ചേര്‍ത്തു മൂപ്പിയ്ക്കുക.

ഇതിലേയ്ക്ക് ചോറും മസാല പൗഡറും ഉപ്പും ചേര്‍ത്തിളക്കുക.

ഇത് അല്‍പനേരം ഇളക്കിയ ശേഷം പൈനാപ്പിള്‍ ജ്യൂസ് ചേര്‍ത്തിളക്കണം.

പൈനാപ്പിള്‍ കഷ്ണങ്ങളും ചേര്‍ത്തിളക്കുക.

മല്ലിയില, ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്ത് അലങ്കരിയ്ക്കാം. കോണ്‍ ആലൂ ഡ്രൈ ഫ്രൈ തയ്യാറാക്കാം

Read more about: rice, cooking, ചോറ്, വെജ്
English summary

Pineapple Rice Recipe

Here is a tasty rice recipe, pineapple recipe. Read and try this recipe,
Story first published: Saturday, May 23, 2015, 12:00 [IST]
Please Wait while comments are loading...
Subscribe Newsletter