Latest Updates
-
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കോണ് ആലൂ ഡ്രൈ ഫ്രൈ തയ്യാറാക്കാം
ചോളം, ഉരുളക്കിഴങ്ങ് എന്നിവ ഉപയോഗിച്ചു പല വിഭവങ്ങളും തയ്യാറാക്കാം. ഉരുളക്കിഴങ്ങ് ദൈനംദിന ഭക്ഷണങ്ങളില് ഉപയോഗിയ്ക്കുന്ന ഒന്നാണ്. ചോളമാകട്ടെ, ആരോഗ്യം ഏറെയുളള ഒന്നും.
ചോളവും ഉരുളക്കിഴങ്ങും ഉപയോഗിച്ച് കോണ് ആലൂ ഡ്രൈ ഫ്രൈ തയ്യാറാക്കാം. ഇതെങ്ങനെയെന്നു നോക്കൂ,

ഉരുളക്കിഴങ്ങ്-അരക്കിലോ
ചോളം-4 ടേബിള് സ്പൂണ്
തക്കാളി-1
സവാള-1
പച്ചമുളക്-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള് സ്പൂണ്
മഞ്ഞള്പ്പൊടി-അര ടീസ്പൂണ്
മുളകുപൊടി-1 ടീസ്പൂണ്
വെള്ളം
ഉപ്പ്
എണ്ണ
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഇടത്തരം കഷ്ണങ്ങളാക്കുക.
ഒരു പാനില് എണ്ണ തിളപ്പിയ്ക്കുക. ഇതില് സവാള ചേര്ത്തു വഴറ്റണം.
ഇതിലേയ്ക്ക് പച്ചമുളക് ചേര്ക്കുക. ഇത് ഇളക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്ത്തിളക്കണം.
ഇതിലേയ്ക്കു മസാലപ്പൊടികള്, ഉപ്പ് എന്നിവ ചേര്ത്തിളക്കുക. തക്കാളി ചേര്ത്തിളക്കണം.
ഇതിലേയ്ക്ക് ഉരുളക്കിഴങ്ങ് ചേര്ത്തിളക്കുക. പാകത്തിനു വെള്ളമൊഴിച്ചു വേവിയ്ക്കുക.
ഉരുളക്കിഴങ്ങ് വെന്തു കഴിഞ്ഞ് ചോളം ചേര്ത്തിളക്കുക. ഇത് വെള്ളം വറ്റിച്ചെടുക്കണം.
ഇതില് മല്ലിയില ചേര്ത്ത് ഉപയോഗിയ്ക്കാം.



Click it and Unblock the Notifications
