ചില്ലി ഗോബി ഡ്രൈ ഫ്രൈ തയ്യാറാക്കാം

Posted By:
Subscribe to Boldsky

കോളിഫഌവര്‍ വിഭവങ്ങള്‍ മിക്കവാറും പേര്‍ക്കും പ്രിയങ്കരമാണ്. ചില്ലി ഗോബി, ഗോബി മഞ്ചൂരിയന്‍ എന്നിങ്ങനെ പോകുന്നു ഇതുകൊണ്ടുളള വിഭവങ്ങള്‍.

ചില്ലി ഗോബി ഡ്രൈ ആയി തയ്യാറാക്കമെന്നു നോക്കൂ.

കോളിഫഌവര്‍-1

മൈദ-4 ടേബിള്‍ സ്പൂണ്‍

കോണ്‍ഫ്‌ളോര്‍-1 ടീസ്പൂണ്‍

ബേക്കിംഗ് സോഡ-കാല്‍ ടീസ്പൂണ്‍

ചാട്ട് മസാല-1 ടീസ്പൂണ്‍

ജീരകപ്പൊടി-1 ടീസ്പൂണ്‍

കൊല്ലമുളകരച്ചത്-1 ടീസ്പൂണ്‍

സോയാസോസ്-അര ടീസ്പൂണ്‍

വിനെഗര്‍-അര ടീസ്പൂണ്‍

വെളുത്തുള്ളി അരിഞ്ഞത്-1 ടേബിള്‍ സ്പൂണ്‍

ഇഞ്ചി അരിഞ്ഞത്-1 ടേബിള്‍ സ്പൂണ്‍

സ്പ്രിംഗ് ഒണിയന്‍-ഒരു കെട്ട് (ചെറുതായി അരിയുക)

മല്ലിയില

എണ്ണ

ഉപ്പ്

ഒരു ബൗളില്‍ മൈദ, കോണ്‍ഫ്‌ളോര്‍, ബേക്കിംഗ് പൗഡര്‍, മല്ലിപ്പൊടി, മുളകരച്ചത്, സോയാസോസ്, വിനെഗര്‍, വെളുത്തുള്ളി, ഇഞ്ചി, അല്‍പം ഉപ്പ് എന്നിവ കൂട്ടിയിളക്കുക.

ഇതില്‍ വെള്ളം ചേര്‍ത്ത് പേസ്റ്റാക്കണം.

ഇതില്‍ കോളിഫഌവര്‍ കഷ്ണങ്ങളാക്കി മുക്കി വയ്ക്കുക. അര മണിക്കൂര്‍ മുക്കി വയ്ക്കുന്നതു നന്നായിരിയ്ക്കും. വേണമെങ്കില്‍ ഫ്രിഡ്ജില്‍ വയ്ക്കാം.

ഇത് പിന്നീട് എണ്ണ ചൂടാക്കി വറുത്തു കോരാം.

ഇതിനു മുകളില്‍ ചാട്ട് മസാല വിതറുക. അരിഞ്ഞ സ്പ്രിംഗ് ഒണിയന്‍, മല്ലിയില എന്നിവയും വിതറാം. ബേബി പൊട്ടെറ്റോ ഫ്രൈ

Read more about: veg, cooking, വെജ്, പാചകം
English summary

Chilly Gobi Dry Fry Recipe

This afternoon we want you to try out something better and much more delicious. The chilli gobi dry recipe is one of the best ways to start your afternoon.,
Story first published: Friday, February 13, 2015, 14:28 [IST]
Subscribe Newsletter