For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബേബി പൊട്ടെറ്റോ ഫ്രൈ

|

ഉരുളക്കിഴങ്ങ് ഗ്യാസുണ്ടാക്കുമെന്നു പറയുമെങ്കിലും മിക്കവാറും എല്ലാവരും ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇത് പല തരത്തില്‍ പാചകം ചെയ്യുകയുമാകാം.

ഉരുളക്കിഴങ്ങ് വറുത്തത് പലര്‍ക്കും ഇഷ്ടമുള്ളൊരു വിഭവമായിരിക്കും. ഉരുളക്കിഴങ്ങില്‍ തന്നെ ബേബി പൊട്ടെറ്റോ എന്നൊരു ഇനമുണ്ട്. ചെറിയ ഉരുളക്കിഴങ്ങ്.

ഇത്തരം ഉരുളക്കിഴങ്ങുപയോഗിച്ച് ബേബി പൊട്ടെേേറ്റാ ഫ്രൈ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Baby potato recipe

ബേബി പൊട്ടെറ്റോ-10
സവാള-2
തക്കാളി-1
പച്ചമുളക്-3
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
ഗരം മസാല-ഒരു നുള്ള്
ജീരകം-1 ടീസ്പൂണ്‍
ഉപ്പ്
എണ്ണ

ഉരുളക്കിഴങ്ങ് നല്ലപോലെ കഴുകിയെടുക്കുക. തൊലി നീക്കരുത്.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ് ഒാരോന്നു വീതം ചേര്‍ക്കുക. ഇവ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കുക.

സവാള, തക്കാളി എന്നിവ വെവ്വേറെ അരച്ചെടുക്കുക.

ഉരുളക്കിഴങ്ങ് പാനില്‍ നിന്നും മാറ്റി ഇതിലേയ്ക്ക് ജീരകം ചേര്‍ത്തു പൊട്ടിയ്ക്കുക. ഇതിലേക്ക് സവാള പേസ്റ്റ് ചേര്‍ത്തിളക്കണം. മഞ്ഞള്‍പ്പൊടിയും ഉപ്പും കൂടി ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കിയ ശേഷം പച്ചമുളകും ചേര്‍ക്കുക.പീന്നീട് തക്കാളി പേസ്റ്റും ചേര്‍ക്കണം.

ഇത് നല്ലപോലെ ഇളക്കിയ ശേഷം മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല പൗഡര്‍ എന്നിവ ചേര്‍ത്തിളക്കുക.

മുകളിലെ കൂട്ടിലേക്ക് വറുത്തു വച്ച ബേബി പൊട്ടെറ്റോ ചേര്‍ത്തിളക്കുക.

ബേബി പൊട്ടെറ്റോ ഫ്രൈ തയ്യാര്‍.

English summary

Baby Potato Fry Recipe

There are many recipes that can be prepared using baby potatoes. The small potatoes can either be fried or turned into a lip smacking gravy. The best way to enjoy the baby potatoes is to have it without peeling them. This makes the small potatoes taste crisp and all the more delicious. Here is a quick recipe to prepare small potatoes fry. You need minimal ingredients and the recipe is quick as well. Take a look..
 
 
Story first published: Saturday, November 30, 2013, 11:14 [IST]
X
Desktop Bottom Promotion