ആന്ധ്ര സ്റ്റൈല്‍ ആലു കുറുമ

Posted By:
Subscribe to Boldsky

ഉരുളക്കിഴങ്ങു കൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങള്‍ പലതാണ്. ഇതിലൊന്നാണ് ആലു കുറുമ. ആലു കുറുമ മുഗള്‍ വിഭവമാണെങ്കിലും ഹൈദരാബാദ് നിസാമുകളും ഇത് ഉപയോഗിച്ചിരുന്നു.

പാവയ്ക്ക-തേങ്ങാ ഫ്രൈ തയ്യാറാക്കാം

ആലൂ കുറുമ ആന്ധ്ര സ്‌റ്റൈലില്‍ തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കൂ. എരിവും മസാലയും ഇഷ്ടപ്പെട്ടവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒരു വിഭവമാണിത്.

Aloo korma

ഉരുളക്കിഴങ്ങ്-4

സവാള-1

തക്കാളി-2

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍

മുളകുപൊടി-1 ടീസ്പൂണ്‍

മല്ലിപ്പൊടി-1 ടീസ്പൂണ്‍

ഗരം മസാല-അര ടീസ്പൂണ്‍

കറിവേപ്പില

ഉപ്പ്

എണ്ണ

വെള്ളം

മസാല പേസ്റ്റിന്

തേങ്ങ ചിരകിയത്-2 ടീസ്പൂണ്‍

പച്ചമുളഖ്-4

കടുക്-1 ടീസ്പൂണ്‍

കശുവണ്ടിപ്പരിപ്പ്-10

പെരുഞ്ചീരകം-അര ടീസ്പൂണ്‍

മസാല പേസ്റ്റിനുളള ചേരുവകള്‍ അരച്ചെടുക്കുക. അല്‍പം വെള്ളം ഉപയോഗിച്ചാണ് ഇത് അരയ്‌ക്കേണ്ടത്.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് കറിവേപ്പില ചേര്‍ക്കണം. സവാള അറിഞ്ഞത്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ഇതിലേയ്ക്കു ചേര്‍ത്ത് ഇളക്കുക. ഇത് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം.

ഇതിലേയ്ക്ക് തക്കാളി അരിഞ്ഞതു ചേര്‍ക്കുക. ഇതിലേയ്ക്ക് മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്തിളക്കണം.

ഈ കൂട്ടിലേക്ക് ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞത് മുറിച്ചു ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കി പാകത്തിനു വെള്ളമൊഴിച്ചു വേവിയ്ക്കണം.

ഇത് വെന്തുവരുമ്പോള്‍ ഗരം മസാല, മല്ലിയില എന്നിവ ചേര്‍ത്ത് വാങ്ങി വയ്ക്കാം.

Read more about: veg curry വെജ് കറി
English summary

Andra Style Aloo Korma

Aloo korma for example is a simple yet spicy dish that can be prepared very easily. You can have it with chapatis or team it with steamed rice. Check out the recipe to prepare Andhra style aloo korma.
Story first published: Monday, July 14, 2014, 13:18 [IST]