Just In
Don't Miss
- Sports
ലോക ഹോക്കിയിലെ കിങാവുമോ മന്‍പ്രീത്? പ്ലെയര്‍ ഓഫ് ഇയറിന് നാമനിര്‍ദേശം... കാരണം ഈ പ്രകടനം
- News
ആറുവയസ്സുകാരിയെ ശുചിമുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു: അറസ്റ്റിലായത് 19 കാരൻ, പോക്സോ നിയമ പ്രകാരം കേ
- Technology
ട്രാഫിക്ക് പിഴ പേടിഎം വഴി അടയ്ക്കേണ്ടതെങ്ങനെ; അറിയേണ്ടതെല്ലാം
- Automobiles
2020 റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- Movies
ജീവിതത്തിൽ നടക്കാത്ത ഈ കാര്യം യാഥാർഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി! അജുവിന്റെ സിക്സ്പാക്ക് ചിത്രം
- Finance
10,000 രൂപവരെ പണമിടപാടുകൾ നടത്താവുന്ന പുതിയ പ്രീപെയ്ഡ് കാർഡ് പുറത്തിറക്കും
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
മഞ്ഞിലും മങ്ങാതെ മുഖം കാക്കാം പുരുഷന്മാര്ക്ക്
ചര്മ്മസംരക്ഷണത്തെപ്പറ്റി ബോധമുള്ളവര്‍ക്ക് ശൈത്യകാലം വെല്ലുവിളികള്‍ നിറഞ്ഞതാണ്. അത്രയേറെ കരുതലുകള്‍ നമ്മുടെ ചര്‍മ്മത്തിന് ഈ കാലത്ത് അവശ്യമാണ്. സ്ത്രീകള്‍ പൊതുവേ ഇതില്‍ ജാഗരൂകരാണെങ്കിലും പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ വിഷയമാണ്. വരുന്നിടത്തുവച്ചു കാണാം എന്ന മനോഭാവം. എന്നാല്‍ അത്തരക്കാര്‍ മനസിലാക്കേണ്ട ഒരു കാര്യം ശരീരം നമ്മുടെ തന്നെയാണെന്നും അത് സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നുമാണ്.
Most read: മഞ്ഞുകാലത്ത് നിങ്ങളുടെ മുഖം വാടുന്നോ? പരിഹാരമുണ്ട്
ശൈത്യകാലം ചര്‍മ്മത്തിനു മാത്രമല്ല കരുതലില്ലെങ്കില്‍ നിങ്ങളുടെ ശരീരത്തിനു മുഴുവനായി ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അത് ബാധിക്കും. എന്നാലും ഏറ്റവുമധികം വെല്ലുവിളി ചര്‍മ്മത്തോടു തന്നെയാണ്. ശൈത്യകാല കാലാവസ്ഥയിലെ തണുന്ന മര്‍ദ്ദമേറിയ കാറ്റ് നിങ്ങളുടെ ചര്‍മ്മത്തിന്റെ രൂപത്തെയും ഭാവത്തെയും മാറ്റാന്‍ തക്കതാണ്. ഇത് പുറംതൊലിയെ വളരെയധികം മങ്ങിയതും വരണ്ടതുമാക്കുന്നു. ചര്‍മ്മത്തിന് വളരെയേറെ ഈര്‍പ്പം നഷ്ടപ്പെടുമ്പോള്‍ ചര്‍മ്മം വരളുന്നു. ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ഈര്‍പ്പം ആരോഗ്യത്തിന്റെ ഒരു പ്രധാന ഘടകമാണ്. ചര്‍മ്മത്തിലെ കുറഞ്ഞ ഈര്‍പ്പം ബാഷ്പീകരിക്കാന്‍ ഇടയാക്കുന്നത് ചര്‍മ്മത്തെ വരണ്ടതും പതിവിനേക്കാള്‍ കഠിനവുമാക്കുന്നു. വരണ്ട ശൈത്യകാലത്ത് ചര്‍മ്മത്തിന് ഫലപ്രദമായ ജലാംശം നല്‍കണം.
ശൈത്യകാല കാലാവസ്ഥയെ ചെറുക്കുന്നതിന് പുരുഷന്മാര്ക്കായി ചില ചര്‍മ്മസംരക്ഷണ പൊടിക്കൈകള്‍ നമുക്ക് വായിക്കാം.

മുഖത്തിന് സംരക്ഷണ കവചം
ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ വസ്ത്രത്താല്‍ മൂടപ്പെടുന്നുണ്ട്. എന്നാല്‍ മുഖം നേരിട്ട് കലാവസ്ഥയോട് പോരാടുന്ന ഒന്നാണ്. മുഖസംരക്ഷണമാണ് ശൈത്യകാലത്തെ ഏറ്റവും വലിയ വെല്ലുവിളി. വരണ്ട ചര്‍മ്മത്തെ ജലാംശമുള്ളതാക്കി വയ്ക്കുക എന്നതാണ് പ്രധാന കാര്യം. ഇതിനായി പുരുഷന്മാര്ക്ക് പ്രത്യേകം രൂപപ്പെടുത്തിയ സ്കിന്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ശൈത്യകാലത്ത് ചര്‍മ്മം വരളുന്നത് ചെറുക്കാന്‍ ഉത്തമമാണ് മോയ്സ്ചറൈസിങ്ങ് ഫേസ്വാഷുകള്. അതിനാല്‍ മോയ്സ്ചറൈസിങ്ങ് ഫേസ്വാഷ് ഉപയോഗിക്കുക. ഇവ ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടുത്താതെ തന്നെ മുഖം വൃത്തിയാക്കും. സാധാരണ ഫേസ്വാഷുകള് മുഖത്തെ നനവ് കുറയ്ക്കാനിടയാക്കുന്നതാണ്.

നിങ്ങള്‍ക്കും ഫേഷ്യലുകള്‍ ചെയ്യാം
ചര്‍മ്മത്തില്‍ നിന്ന് മൃതകോശങ്ങളെ ഉപരിതലത്തില്‍ നിന്ന് നീക്കംചെയ്യേണ്ടത് ശൈത്യകാലത്ത് പ്രധാനമാണ്. ഗ്ലൈക്കോളിക് ആസിഡ് അടങ്ങിയിരിക്കുന്ന എക്സ്ഫോളിയേറ്റിംഗ് ഉല്‍പ്പന്നങ്ങള്‍ ഇതിനായി ഉപയോഗിക്കാം. ചര്‍മ്മത്തിലെ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കംചെയ്യുന്നത് എളുപ്പമാക്കുന്നതിന് ഗ്ലൈക്കോളിക് ആസിഡ് സഹായിക്കുന്നു. ഇതിനായി നിങ്ങള്‍ക്ക് ചെയ്യാവുന്ന ഫേഷ്യലുകള്‍ക്ക് ഒരു ബ്യൂട്ടീഷന്റെ സഹായം തേടാവുന്നതാണ്. ശൈത്യകാലത്ത് വിവിധതരം സ്പെഷ്യല്‍ ഫേഷ്യലുകള്‍ ലഭ്യമാണ്. ഇതിലേതെങ്കിലും ഒന്ന് ഉപയോഗിക്കാം.

ചുണ്ടുകള്‍ വിണ്ടുകീറാതെ നോക്കാം
ചുണ്ടുകള്‍ വിണ്ടുകീറുന്നത് ശൈത്യകാലത്ത് സാധാരണയാണ്. ചുണ്ടുകള്‍ സംരക്ഷിക്കുന്നതിന് പുരുഷന്മാര്ക്കായി പ്രത്യേകം ലിപ് ബാമുകള്‍ ലഭ്യമാണ്. പുറത്തിറങ്ങുമ്പോള്‍ ജലാംശം പകരുന്ന ലിപ് ബാമുകള്‍ പുരട്ടുന്നത് പതിവാക്കുക. ജലാംശമുള്ള ലിപ് ബാമുകള്‍ വരണ്ട ചുണ്ടുകളുടെ രൂപം മെച്ചപ്പെടുത്താനും സഹായിക്കും. ഉറങ്ങുമ്പോള്‍ ചുണ്ടുകള്‍ വരളുന്നതിനാല്‍ രാത്രി കിടക്കുന്നതിനു മുമ്പും ഇത്തരം ബാമുകള്‍ തേക്കുന്നത് ഉചിതമായിരിക്കും.

ചോര പൊടിയാതെ ഷേവ് ചെയ്യാം
ശൈത്യകാലത്ത് സാധാരണയായി ചര്‍മ്മം വളരെ വരണ്ടതായിരിക്കും. പ്രത്യേകിച്ച് മുഖത്ത്. അതിനാല്‍ ഷേവ് ചെയ്യുമ്പോള്‍ ഷേവിംഗ് ക്രീമുകളോ ഷേവിംഗ് ലോഷനുകളോ ഉപയോഗിക്കുന്നത് മുറിവില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കും. ഷേവിംഗ് സമയത്ത് താടി രോമങ്ങളും ചര്‍മ്മവും ജലാംശമുള്ളതും മൃദുവായും നിലനിര്‍ത്താന്‍ ഇവ സഹായിക്കും.

കൈകള്‍ക്ക് സംരക്ഷണം
തണുത്ത കാലാവസ്ഥയില്‍ ചര്‍മ്മം വരളുന്നതിന്റെ ലക്ഷണങ്ങള്‍ ആദ്യം കാണിക്കുന്നത് കൈകളാണ്. ശൈത്യകാലത്ത് വരണ്ട കൈകള്‍ക്ക് ദിവസം മുഴുവന്‍ പരിചരണം നല്കാന് മോയ്സ്ചറൈസിംഗ് ഹാന്‍ഡ് ക്രീമുകള്‍ ഉപയോഗിക്കുക. അവോക്കാഡോ ഓയില്‍, യൂക്കാലിപ്റ്റസ് ഓയില്‍ എന്നീ മിശ്രിതത്തില്‍ വരുന്ന ഹാന്‍ഡ് ക്രീമുകള്‍ കൈകള്‍ മൃദുവും മിനുസമാര്‍ന്നതുമാക്കാന്‍ സഹായിക്കുന്നു.

സൂര്യനെ തടയാന്‍ സണ്‍സ്ക്രീന്‍
സണ്‍സ്ക്രീന്‍ ലോഷന്‍ ഉപയോഗിക്കുന്നത് വേനല്ക്കാലത്തു മാത്രമാണെന്നൊരു ധാരണയുണ്ടെങ്കില്‍ തെറ്റാണ്. ശൈത്യകാലത്തെ തണുത്ത കാലാവസ്ഥയിലും സണ്‍സ്ക്രീനുകള്‍ ചര്‍മ്മ സംരക്ഷണത്തിനു പ്രധാനമാണ്. നിങ്ങള്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് ശീലമാക്കുക. കാരണം, സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മി മഞ്ഞില്‍ തട്ടി പ്രതിഫലിപ്പിക്കുമ്പോള്‍ അത് തീവ്രമാവുകയും ചര്‍മ്മത്തെ തകരാറിലാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

താടി എണ്ണയും പ്രധാനം
ശൈത്യകാലത്ത് താടിക്ക് എന്തിനാണ് പരിചരണം എന്നു ചിന്തിക്കുന്നുണ്ടാകും. എന്നാല്‍ കുറഞ്ഞ ഈര്‍പ്പമുള്ള ശൈത്യകാല താപനില നിങ്ങളുടെ താടിയുടെ താഴെയുള്ള ചര്‍മ്മത്തിന്റെ ഈര്‍പ്പം ആഗിരണം ചെയ്യും. ഇത് നിങ്ങളുടെ അവകാര്ന്ന താടിയെ കുഴപ്പത്തിലാക്കിയേക്കാം. വിപണിയില്‍ ലഭിക്കുന്ന നല്ലയിനം താടി എണ്ണ ഉപയോഗിച്ച് നിങ്ങളുടെ താടി മിനുസമാര്‍ന്നതും അഴകുള്ളതും ഈര്‍പ്പമുള്ളതുമാക്കി നിര്‍ത്താവുന്നതാണ്.

വെള്ളത്തെ മറന്ന് കളി വേണ്ട
ചൂടുകാലത്ത് ലിറ്റര്‍ കണക്കിന് വെള്ളം കുടിക്കുന്നവര്‍ ശൈത്യകാലമെത്തുമ്പോള്‍ വെള്ളംകുടിയുടെ കാര്യം തന്നെ മറക്കന്നു. ശരീരത്തില്‍ എപ്പോഴും മികച്ച അളവില്‍ ജലാംശം നിലനിര്‍ത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ശൈത്യകാലത്ത് അധികം ക്ഷീണം അനുഭവിക്കാത്തതിനാല്‍ നാം വെള്ളത്തെ അവഗണിക്കുകയാണ് പതിവ്. ശൈത്യകാലത്ത് ചര്‍മ്മം വരളുന്നതില്‍ നിന്ന് രക്ഷയായി ആവശ്യത്തിന് വെള്ളം അകത്തെത്തേണ്ടത് അത്യാവശ്യമാണ്. എന്തെന്നാല്‍ മറ്റേതൊരു അവയവ കോശങ്ങളെയും പോലെ ചര്‍മ്മകോശങ്ങളും പ്രാഥമികമായി നിര്‍മ്മിച്ചിരിക്കുന്നത് വെള്ളത്താലാണ്.