Just In
Don't Miss
- News
പ്രവാസി വേട്ട അവസാനിപ്പിക്കണം; കൊവിഡ് പരിശോധന സൗജന്യമാക്കണം: കെപിഎ മജീദ്
- Movies
ലക്ഷ്മിക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ നോബി, ഒടുവിൽ കീഴടങ്ങേണ്ടി വന്നു...
- Sports
IND vs ENG: കോലി വീണ്ടും ക്ലീന്‍ബൗള്‍ഡ്, വില്ലനായത് ജാക്ക് ലീച്ച്, ഇനി അപൂര്‍വ്വ നേട്ടത്തിനൊപ്പം
- Finance
സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്കുന്ന 12 ബാങ്കുകള്‍
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Automobiles
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചുളിവും മുഖക്കുരുവും നീക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനാഗിരി
വേനല്‍ക്കാലത്ത് ചര്‍മ്മവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നു. സൂര്യന്റെ ചൂട് ചര്‍മ്മത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ തീര്‍ക്കുകയും സൂര്യതാപം, സണ്‍ ടാന്‍, മുഖക്കുരു, മുഖക്കുരു പാടുകള്‍, മറ്റ് ചര്‍മ്മ അണുബാധകള്‍ എന്നിവ പോലുള്ള ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ പ്രശ്നങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നത് അല്പം കഠിനമായി തോന്നിയേക്കാം. എങ്കിലും, വിഷമിക്കേണ്ട. നിങ്ങളുടെ അടുക്കളയില്‍ നിങ്ങള്‍ക്ക് ഇതിനുള്ള പരിഹാരമുണ്ട്.
Most read: മുഖം വെട്ടിത്തിളങ്ങാന്‍ ചെറുനാരങ്ങയുടെ തൊലി
അത്തരമൊരു സൗന്ദര്യ സംരക്ഷണ ഉപാധിയാണ് ആപ്പിള്‍ സിഡാര്‍ വിനാഗിരി. ഇത് ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ആരോഗ്യത്തിനും ചര്‍മ്മത്തിനും ഏറെ ഗുണം ചെയ്യുന്ന ഘടകമാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. അസറ്റിക്, സിട്രിക്, മാലിക്, അമിനോ ആസിഡ് എന്നിവയാല്‍ സമ്പുഷ്ടമായതും വിറ്റാമിനുകളും എന്‍സൈമുകളും ധാതു ലവണങ്ങളും അടങ്ങിയിട്ടുള്ളതുമാണ് ഇത്. മികച്ച ചര്‍മ്മം നേടുന്നതിനായി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എങ്ങനെ ഉപയോഗിക്കാമെന്നത് വായിച്ചറിയൂ.

മുഖക്കുരു തടയാന്‍
കഠിനമായ മുഖക്കുരു, മുഖക്കുരു പാടുകള്‍ എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കാന്‍ ആപ്പിള്‍ സിഡെര്‍ വിനഗര്‍ നിങ്ങളെ സഹായിക്കും. ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ കാരണം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ നിന്ന് ബാക്ടീരിയ, എണ്ണ, പൊടി എന്നിവ നീക്കാന്‍ സഹായിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം
അസംസ്കൃതവും ഫില്‍ട്ടര്‍ ചെയ്യാത്തതുമായ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു പാത്രത്തില്‍ എടുത്ത് വെള്ളത്തില്‍ കലര്‍ത്തുക. ഒരു കോട്ടണ്‍ തുണി ഈ ലായനിയില്‍ മുക്കിവച്ച് മുഖക്കുരു ബാധിച്ച പ്രദേശത്ത് പുരട്ടുക. ഇത് 10 മിനിറ്റ് ഉണങ്ങാന്‍ വിടുക, എന്നിട്ട് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഫലം കാണുന്നതിന് കുറച്ച് ദിവസത്തേക്ക് ദിവസേന ഈ പ്രതിവിധി പ്രയോഗിക്കുക.
Most read: സൗന്ദര്യം കൂട്ടണോ? കൂണിന്റെ ഗുണങ്ങള്‍ ഇതാണ്

സൂര്യതാപം ഭേദമാക്കാന്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചര്‍മ്മത്തിലെ സൂര്യകളങ്കങ്ങള്‍ ഭേദമാക്കും. ഇത് വേദന ശമിപ്പിക്കാനും രോഗശാന്തി പ്രക്രിയ വേഗത്തിലാക്കാനും സഹായിക്കുന്നു. അര കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ 4 കപ്പ് വെള്ളത്തില്‍ കലര്‍ത്തുക. ഈ ലായനിയില്‍ ഒരു തുണി മുക്കി സൂര്യതാപമേറ്റ ചര്‍മ്മത്തില്‍ പുരട്ടി കുറച്ചു നേരം മസാജ് ചെയ്യുക. നിങ്ങളുടെ അവസ്ഥ മെച്ചപ്പെടുന്നതുവരെ കുറച്ച് ദിവസത്തേക്ക് ഇത് ആവര്‍ത്തിക്കുക.

എക്സ്ഫോളിയേറ്റ് ചെയ്യാന്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചര്‍മ്മത്തെ ശമിപ്പിക്കുകയും മൃദുവാക്കുകയും ചെയ്യും. ഇതിന്റെ ആല്‍ഫ ഹൈഡ്രോക്സൈല്‍ ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ആരോഗ്യകരമായ പുതിയ ചര്‍മ്മകോശങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ചെറുചൂടുള്ള വെള്ളത്തില്‍ കുറച്ച് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒഴിക്കുക. ഈ വെള്ളം ദേഹത്തൊഴിച്ച് 15-20 മിനിറ്റ് നില്ക്കുക. സംരക്ഷിത ആസിഡ് നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രവേശിക്കുന്നതായിരിക്കും. ചര്‍മ്മത്തിന്റെ പി.എച്ച് അളവ് നിലനിര്‍ത്താന്‍ ഈ പതിവ് പിന്തുടരുക.
Most read: കണ്‍തടത്തിലെ കറുപ്പകറ്റാം; ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

സ്കിന്‍ ടോണര്‍
ആപ്പിള്‍ സിഡെര്‍ വിനെഗറിന് രേതസ് ഗുണങ്ങളുണ്ട്, ഇത് ചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സുഷിരങ്ങള്‍ തുറക്കാനും സഹായിക്കുന്നു, എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് ഇത് ഒരു മികച്ച പ്രതിവിധിയാണ്. ഇത് ചര്‍മ്മത്തിന്റെ പി.എച്ച് നിലയും നിയന്ത്രിക്കുന്നു. ഫില്‍ട്ടര്‍ ചെയ്ത വെള്ളത്തില്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കലര്‍ത്തുക. കുറച്ച് തുള്ളി അവശ്യ എണ്ണയും ചേര്‍ക്കാം. കോട്ടണ്‍ തുണി ഉപയോഗിച്ച് ചര്‍മ്മത്തില്‍ ഇത് പുരട്ടുക. കുറച്ച് മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. നിങ്ങളുടെ ആവശ്യമനുസരിച്ച് ദിവസത്തില്‍ ഒന്നോ രണ്ടോ തവണ ഇത് ഉപയോഗിക്കാം.

ചുളിവുകള്‍ നീക്കാന്‍
ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ ആല്‍ഫ ഹൈഡ്രോക്സൈല്‍ ആസിഡുകള്‍ ഉണ്ട്. ഇത് ചര്‍മ്മത്തെ സഹായിക്കുകയും ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മം വെളിപ്പെടുത്തുകയും ചെയ്യുന്നു. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ പ്രായത്തിന്റെ പാടുകള്‍ നീക്കംചെയ്യാനും ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഒരു കോട്ടണ്‍ തുണിയില്‍ അല്പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചേര്‍ത്ത് ചുളിവുകളിലും പാടുകളിലും നേരിട്ട് പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക. 6 ആഴ്ചത്തേക്ക് ദിവസേന രണ്ടുതവണ ഈ പതിവ് പിന്തുടരുക, വ്യത്യാസം കാണും.