For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് സ്‌ട്രെച്ച് മാര്‍ക്‌സും ഇനി പെട്ടെന്ന് മാറ്റാം

|

സ്‌ട്രെച്ച് മാര്‍ക്‌സ് നിങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ അതിനെ എങ്ങനെ ഇല്ലാതാക്കണം എന്നുള്ളത് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കാര്യമായി മാറുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പലപ്പോഴും ബ്യൂട്ടി പാര്‍ലറുകള്‍ തോറും കയറിയിറങ്ങുന്നവരും ചില്ലറയല്ല. ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ ഉണ്ടാവുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍ നമ്മള്‍ എത്ര കഷ്ടപ്പെട്ടാലും പോവുകയും ഇല്ല.

പല്ലിലെ മഞ്ഞ നിറത്തെ വേരോടെ ഇളക്കും ഇഞ്ചിവിദ്യപല്ലിലെ മഞ്ഞ നിറത്തെ വേരോടെ ഇളക്കും ഇഞ്ചിവിദ്യ

എന്നാല്‍ അതിനെ ഇനി എങ്ങനെ കളയണം എന്ന് നമുക്ക് നോക്കാം. തോളിലും വയറ്റിലും മുഖത്തും ഉണ്ടാവുന്ന ഇത്തരത്തിലുള്ള സ്‌ട്രെച്ച് മാര്‍ക്കുകള്‍ നിങ്ങളുടെ ചര്‍മ്മത്തിന് എത്രത്തോളം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇതില്‍ തന്നെ തോളിലുണ്ടാവുന്ന സ്‌ട്രെച്ച് മാര്‍ക്കിന് നമുക്ക് പരിഹാരം കാണാവുന്നതാണ്.

 ശരിയായ വ്യായാമ ദിനചര്യ

ശരിയായ വ്യായാമ ദിനചര്യ

കുറഞ്ഞ കാലയളവില്‍ തന്നെ സ്ഥിരമായ ഒരു ദിനചര്യ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യേണ്ടത്. ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ തോളിലെ സ്ട്രച്ച് മാര്‍ക്‌സ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് പെട്ടെന്ന് തന്നെ സ്ട്രച്ച് മാര്‍ക്‌സ് എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മസിലിന്റെ ആരോഗ്യത്തിന് വേണ്ടി മാത്രമല്ല ഇത് ചെയ്യേണ്ടത്. എത്ര വലിയ സ്‌ട്രെച്ച് മാര്‍ക്‌സ് ആണെങ്കിലു അതിന് പരിഹാരം കാണാവുന്നതാണ്.

 സ്റ്റിറോയിഡുകള്‍ ഒഴിവാക്കുക

സ്റ്റിറോയിഡുകള്‍ ഒഴിവാക്കുക

സ്റ്റിറോയിഡുകളും അനുബന്ധ വസ്തുക്കളും ഉപയോഗിക്കുന്നത് പലപ്പോഴും നിങ്ങളില്‍ സ്‌ട്രെച്ച് മാര്‍ക്‌സ് പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്റ്റിറോയ്ഡുകളുടെ ഉപയോഗം നിര്‍ത്താവുന്നതാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് സ്റ്റിറോയ്ഡുകളുടെ ഉപയോഗം നിര്‍ത്താവുന്നതാണ്. ഇത് സ്‌ട്രെച്ച് മാര്‍ക്‌സിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ആരോഗ്യകരമായ ഭക്ഷണശീലം

ആരോഗ്യകരമായ ഭക്ഷണശീലം

ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണരീതി പിന്തുടരുന്നത് പെട്ടെന്നുള്ള ശരീരഭാരം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. അത്തരം ഭക്ഷണങ്ങളില്‍ ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്ന അവശ്യ പോഷകങ്ങളും വിറ്റാമിനുകളും ധാരാളം ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ധാരാളം പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കുക. പഞ്ചസാര, ജങ്ക് ഫുഡുകള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

മസ്സാജ് ചെയ്യുക

മസ്സാജ് ചെയ്യുക

ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്താനും ഇലാസ്തികത നിലനിര്‍ത്താനും ഈര്‍പ്പം വളരെ പ്രധാനമാണ്. വരണ്ട ചര്‍മ്മം സ്‌ട്രെച്ച് മാര്‍ക്കുകള്‍ എളുപ്പത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിന് ശരീരത്തില്‍ ഈര്‍പ്പം ഇല്ലാത്തത് കാരണമാകുന്നുണ്ട്. അതിനാല്‍, മോയ്‌സ്ചുറൈസറുകള്‍, ക്രീമുകള്‍, ലോഷനുകള്‍, കൊക്കോ, ഷിയ ബട്ടര്‍ എന്നിവ ഉപയോഗിച്ച് ചര്‍മ്മത്തില്‍ പതിവായി മസാജ് ചെയ്യുക.

 ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ വരണ്ട ചര്‍മ്മം സ്‌ട്രെച്ച് മാര്‍ക്‌സ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് കൂടുതല്‍ അസ്വസ്ഥതകളിലേക്ക് എത്തിക്കുന്നുണ്ട്. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ഈ പ്രശ്‌നങ്ങളെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ.

English summary

Ways To Prevent Stretch Marks On The Shoulders

Here in this article we are discussing about the ways to prevent stretch marks on the shoulders. Read on
Story first published: Tuesday, March 24, 2020, 21:48 [IST]
X
Desktop Bottom Promotion