For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട ചര്‍മ്മം നിസ്സാരമല്ല: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

|

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ട സമയമാണ്. കാരണം വരണ്ട ചര്‍മ്മം പല വിധത്തില്‍ നിങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. പക്ഷേ ഇതിന്റെ യഥാര്‍ത്ഥ കാരണം തിരിച്ചറിയുന്നതിന് പലര്‍ക്കും സാധിക്കുന്നില്ല. നിര്‍ജ്ജലീകരണം കാരണമാണ് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത്. ചര്‍മ്മത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ എന്തൊക്കെ മാറ്റങ്ങള്‍ പ്രകടമായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു എന്ന് നോക്കാം. വരണ്ട ചര്‍മ്മവും നിര്‍ജ്ജലീകരണവും സംഭവിച്ച ചര്‍മ്മം രണ്ട് രണ്ടാണ്. എന്നാല്‍ ഇവയില്‍ പൊതുവായ ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല നിര്‍ജ്ജലീകരണം വില്ലനാവുന്നത് ചര്‍മ്മത്തിലും നിര്‍ജ്ജലീകരണം ഒരു പ്രശ്‌നം ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

Warning Signs of Dehydrated Skin

ശരീരത്തില്‍ ജലാംശം കുറവാണ് എന്ന് പറയുന്നതിന് മുന്‍പ് ചില ലക്ഷണങ്ങള്‍ ശരീരത്തില്‍ കാണിക്കുന്നു. ഒരു വ്യക്തിക്ക് ആവശ്യമുള്ളത്ര വെള്ളം ശരീരത്തില്‍ ലഭിക്കാത്ത അവസ്ഥയാണ് ഇത്. ഇത്തരം കാര്യങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുമ്പോള്‍ അല്‍പം ശ്രദ്ധയോടെ അതിനെ കൈകാര്യം ചെയ്യേണ്ടതാണ്. ചര്‍മ്മത്തില്‍ ജലാംശം കുറവാണെന്ന് കാണിക്കുന്ന വിവിധ ലക്ഷണങ്ങളുണ്ട്. അവയെക്കുറിച്ച് ഈ ലേഖനത്തില്‍ നമുക്ക് വിശദമായി വായിക്കാം.

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പ്രധാന ലക്ഷണം എന്നത് പലപ്പോഴും നമുക്ക് പ്രകടമായി മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. നിര്‍ജ്ജലീകരണം സംഭവിച്ച ചര്‍മ്മം വരള്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. ചിലരില്‍ ചര്‍മ്മത്തിന്റെ വരള്‍ച്ച വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതില്‍ ചൊറിച്ചില്‍, ചര്‍മ്മം വിണ്ടു പൊട്ടുന്നത്, ചെതുമ്പല്‍ പോലെ കാണപ്പെടുന്നത് എല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തില്‍ ചര്‍മ്മത്തിന്റെ ഉള്ളില്‍ നിന്നാണ് ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇതാണ് ചര്‍മ്മത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നത്.

നിറം മങ്ങിയ ചര്‍മ്മം

നിറം മങ്ങിയ ചര്‍മ്മം

ചര്‍മ്മം നിറം മങ്ങിയത് പോലെയും ക്ഷീണിച്ചത് പോലേയും തോന്നുന്ന അവസ്ഥയുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇതിന് പിന്നില്‍ നിര്‍ജ്ജലീകരണമാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം അവസ്ഥകള്‍ ഒരിക്കലും നിസ്സാരമാക്കരുത്. ചര്‍മ്മത്തിന് ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല എന്നതിന്റെ സൂചനയാണ് ഇത്. ഇത് കൂടാതെ ചര്‍മ്മത്തില്‍ കണ്ണിന് ചുറ്റും ഡാര്‍ക്ക് സര്‍ക്കിള്‍സും പിന്നീട് ചര്‍മ്മത്തില്‍ ചുളിവുകളും ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തിസിറ്റി കുറയുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

അകാരണമായ ചൊറിച്ചില്‍

അകാരണമായ ചൊറിച്ചില്‍

പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ചൊറിച്ചിലുണ്ടാവാം. എന്നാല്‍ നിര്‍ജ്ജലീകരണം ചര്‍മ്മത്തില്‍ ഉണ്ട് എന്നത് സൂചിപ്പിക്കുന്നതാണ് പലപ്പോഴും ഇത്തരത്തിലുള്ള ചൊറിച്ചില്‍. ഇതിന്റെ ഫലമായി ചര്‍മ്മം കൂടുതല്‍ വരണ്ടതാവുകയും പിന്നീട് ചെതുമ്പല്‍ പോലെ പൊടിയുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങളുടെ ചര്‍മ്മത്തിന് ഈര്‍പ്പവും ജലാംശവും ഇല്ലെന്നാണ് അര്‍ത്ഥമാക്കുന്നത്.

വരണ്ട ചുണ്ടും വായും കണ്ണും

വരണ്ട ചുണ്ടും വായും കണ്ണും

നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ല എന്ന് കാണിക്കുന്ന ഒന്നാണ് വരണ്ട ചുണ്ടും, വായും, കണ്ണുകളും. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ നിര്‍ജ്ജലീകരണത്തെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം അവസ്ഥയില്‍ ആവശ്യത്തിന് ജലം ശരീരത്തിന് എത്തിക്കേണ്ടത് നമ്മുടെ ധര്‍മ്മമാണ് എന്നാല്‍ ചര്‍മ്മത്തെ നമുക്ക് സംരക്ഷിക്കുകയും മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങൡ നിന്ന് പരിഹാരം കാണുകയും ചെയ്യാം.

പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

നിങ്ങളുടെ ചര്‍മ്മത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചിട്ടുണ്ടെങ്കില്‍ ചില പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നുണ്ട്. അതില്‍ ഒന്നാണ് മുഖക്കുരു. പലപ്പോഴും വരണ്ട ചര്‍മ്മം നിങ്ങളുടെ സുഷിരങ്ങള്‍ വലുതാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി ചര്‍മ്മത്തില്‍ മുഖക്കുരു ഉണ്ടാക്കുന്ന അണുക്കളെ ചര്‍മ്മത്തിന്റെ ആഴത്തിലേക്ക് എത്തുന്നതിന് കാരണമാകുന്നു. ഇതോടൊപ്പം ചര്‍മ്മത്തില്‍ ചുവന്ന നിറവുംചുണങ്ങ്, വിള്ളലുകള്‍ പോലുള്ള പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു. ഇത് നിര്‍ജ്ജലീകരണം കൊണ്ട് സംഭവിക്കുന്നതാണ് എന്ന് തിരിച്ചറിയാന്‍ അല്‍പം ബുദ്ധിമുട്ടായിരിക്കും.

പരിഹാരം

പരിഹാരം

എങ്ങനെ നിര്‍ജ്ജലീകരണം സംഭവിച്ച ചര്‍മ്മത്തെ വീണ്ടും ഹൈഡ്രേറ്റ് ചെയ്യാം എന്നതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കണം. അതിന് ആദ്യം ചെയ്യേണ്ട കാര്യം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. മൂന്നോ നാലോ ഗ്ലാസ് ഇളം ചൂടുവെള്ളം കഴിക്കുന്നത് വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് കൂടാതെ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഫേഷ്യല്‍ ഓയില്‍ ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുന്നത് ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നു. മോയ്‌സ്ചുറൈസറും ഇടക്കിടെ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം.

ശരീരത്തിനല്ല, ചര്‍മ്മത്തില്‍ നിര്‍ജ്ജലീകരണമോ?ശരീരത്തിനല്ല, ചര്‍മ്മത്തില്‍ നിര്‍ജ്ജലീകരണമോ?

ഈ എണ്ണ മിശ്രിതത്തില്‍ പ്രായം കുറക്കാംഈ എണ്ണ മിശ്രിതത്തില്‍ പ്രായം കുറക്കാം

English summary

Warning Signs of Dehydrated Skin In Malayalam

Here in this article we are sharing some warning signs of dehydrated skin in malayalam. Take a look.
X
Desktop Bottom Promotion