For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എണ്ണമയം നീക്കി മുഖത്ത് തിളക്കവും വൃത്തിയും; ഗോതമ്പ് പൊടി ഈവിധം പുരട്ടൂ

|

ഇന്ത്യക്കാര്‍ മിക്കവരും ഗോതമ്പ് വിഭവങ്ങള്‍ കഴിക്കുന്നവരാണ്. അതിനാല്‍ തന്നെ എല്ലാ വീട്ടിലും ഗോതമ്പ് പൊടി ഉപയോഗിക്കുന്നു. നമ്മുടെ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ് ഗോതമ്പ്. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നതുപോലെ നിങ്ങളുടെ സൗന്ദര്യം സംരക്ഷിക്കാനും ഉപകരിക്കും. നിങ്ങളുടെ മുഖത്തെ എണ്ണമയം നീക്കാനും പാടുകളും കറുപ്പും അകറ്റാനും ഗോതമ്പ് പൊടി വളരെയേറെ ഫലപ്രദമാണ്. വേനല്‍ക്കാലത്ത് മിക്കവര്‍ക്കും ടാനിംഗ് പ്രശ്‌നം ഉണ്ടാകുന്നു. ഇതിനുള്ള പ്രതിവിധി കൂടിയാണ് ഗോതമ്പ് പൊടി. ധാരാളം വിറ്റാമിനുകളും പോഷകങ്ങളും ഗോതമ്പ് പൊടിയില്‍ അടങ്ങിയിട്ടുണ്ട്. ഗോതമ്പ് പൊടി മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മത്തിലെ കേടായ കോശങ്ങള്‍ നന്നാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇതിലൂടെ തിളക്കമുള്ള ചര്‍മ്മം നേടാനുമാകും.

Also read: ചര്‍മ്മത്തിനും മുടിക്കും അത്ഭുതം തീര്‍ക്കും ഈ ഹെര്‍ബല്‍ ചായ; കുടിച്ചാല്‍ ഫലം ഉറപ്പ്Also read: ചര്‍മ്മത്തിനും മുടിക്കും അത്ഭുതം തീര്‍ക്കും ഈ ഹെര്‍ബല്‍ ചായ; കുടിച്ചാല്‍ ഫലം ഉറപ്പ്

എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് ധാരാളമായി മുഖക്കുരു പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ചര്‍മ്മത്തിലെ അധിക എണ്ണ കാരണം മൃതകോശങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇതുകൂടാതെ, ചൊറിച്ചില്‍, ബ്ലാക്ക്‌ഹെഡ്‌സ് എന്നിവയുടെ പ്രശ്‌നവും വര്‍ദ്ധിക്കുന്നു. ഈ പ്രശ്നങ്ങളെയെല്ലാം തരണം ചെയ്യാന്‍ ഗോതമ്പ് പൊടി നിങ്ങള്‍ക്ക് ഉപയോഗിക്കാം. എണ്ണമയം നിയന്ത്രിക്കാന്‍ ഗോതമ്പ് മാത്രം ചര്‍മ്മത്തില്‍ പുരട്ടിയാല്‍ മതി. അല്ലെങ്കില്‍ മറ്റ് ചേരുവകള്‍ക്കൊപ്പം ചേര്‍ത്തും ഇത് മുഖത്ത് പുരട്ടാം. മുഖം തിളങ്ങാനായി ഗോതമ്പ് പൊടി ഉപയോഗിക്കേണ്ട വിവിധ രീതികള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

മുഖത്തെ കറുപ്പ് അകറ്റാന്‍

മുഖത്തെ കറുപ്പ് അകറ്റാന്‍

മുഖം സുന്ദരമാക്കാനായി ആദ്യം 4 സ്പൂണ്‍ ഗോതമ്പ് പൊടി എടുത്ത് അതില്‍ 4 സ്പൂണ്‍ വെള്ളം കലര്‍ത്തി പേസ്റ്റ് പരുവത്തിലാക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 10-15 മിനുട്ട് ഉണങ്ങിയ ശേഷം കൈകൊണ്ട് തടവി നീക്കം ചെയ്യുക. ഇതിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം നന്നായി കഴുകുക. മുഖത്തെ കറുപ്പ് നീക്കാന്‍ ഉത്തമ പ്രതിവിധിയാണ് ഇത്.

കറുത്ത പാടുകള്‍ നീക്കം ചെയ്യാന്‍

കറുത്ത പാടുകള്‍ നീക്കം ചെയ്യാന്‍

കറുത്ത പാടുകള്‍ നീക്കം ചെയ്യാനായി, 2 സ്പൂണ്‍ ഗോതമ്പ് പൊടിയും 3 സ്പൂണ്‍ പാല്‍ ക്രീമും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് ചെറുതായി കട്ടിയുള്ളതും സ്ഥിരതയുള്ളതുമായിരിക്കണം. ഇതിനായി റോസ് വാട്ടറും ചേര്‍ക്കാവുന്നതാണ്. ഇനി ഈ പേസ്റ്റ് മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക.

Also read:ഒറ്റ ഉപയോഗത്തിലറിയാം ഫലം; മുടിക്ക് കട്ടിയും നീളവും നല്‍കാന്‍ ഇതിലും മികച്ച എണ്ണയില്ലAlso read:ഒറ്റ ഉപയോഗത്തിലറിയാം ഫലം; മുടിക്ക് കട്ടിയും നീളവും നല്‍കാന്‍ ഇതിലും മികച്ച എണ്ണയില്ല

എണ്ണമയമുള്ള ചര്‍മത്തിന് പരിഹാരം

എണ്ണമയമുള്ള ചര്‍മത്തിന് പരിഹാരം

എണ്ണമയമുള്ള ചര്‍മ്മ പ്രശ്‌നം മറികടക്കാന്‍, ഗോതമ്പ് പൊടി വെള്ളത്തില്‍ കലര്‍ത്തി നേര്‍ത്ത പേസ്റ്റ് തയ്യാറാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ട ഉണങ്ങാന്‍ വിടുക. കൈകൊണ്ട് വൃത്താകൃതിയില്‍ തടവി സ്‌ക്രബ് ചെയ്തശേഷം ശുദ്ധജലം ഉപയോഗിച്ച് മുഖം നന്നായി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഗോതമ്പ് പൊടി ഈ രീതിയില്‍ മുഖത്ത് പുരട്ടുന്നതിലൂടെ നിങ്ങളുടെ മുഖത്തെ എണ്ണമയം നീക്കാന്‍ സാധിക്കും.

ഗോതമ്പ് ക്രീം

ഗോതമ്പ് ക്രീം

ഗോതമ്പ് പൊടിയില്‍ പാല്‍ ക്രീം കലര്‍ത്തുക. മുഖം നന്നായി വൃത്തിയാക്കി ഈ പായ്ക്ക് പുരട്ടുക. ഈ പായ്ക്ക് മുഖത്ത് പുരട്ടി ഉണങ്ങാന്‍ വിടുക. ഇത് ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും എണ്ണമയമുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. കറുത്ത പാടുകള്‍ നീക്കം ചെയ്യാനും ഈ പ്രതിവിധി ഉപയോഗിക്കാം.

Also read:ചെറുപ്പത്തില്‍ തന്നെ ചര്‍മ്മത്തില്‍ വാര്‍ധക്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയോ? ആയുര്‍വേദം പറയും പ്രതിവിധിAlso read:ചെറുപ്പത്തില്‍ തന്നെ ചര്‍മ്മത്തില്‍ വാര്‍ധക്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയോ? ആയുര്‍വേദം പറയും പ്രതിവിധി

ഗോതമ്പ് പൊടിയും തേനും

ഗോതമ്പ് പൊടിയും തേനും

ഗോതമ്പ് പൊടി തേനില്‍ കലര്‍ത്തി കട്ടിയുള്ള പേസ്റ്റ് തയ്യാറാക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 15 മുതല്‍ 20 മിനിറ്റ് വരെ വയ്ക്കുക. പൂര്‍ണ്ണമായും ഉണങ്ങുമ്പോള്‍ ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുക. മുഖത്ത് ക്രീം അല്ലെങ്കില്‍ ലോഷന്‍ പുരട്ടുക. ഈ പ്രതിവിധിയിലൂടെ നിങ്ങളുടെ ചര്‍മ്മം മികച്ച രീതിയില്‍ ടോണ്‍ ചെയ്യപ്പെടുകയും എണ്ണമയം നീക്കം ചെയ്യുകയും ചെയ്യും.

ഗോതമ്പ് പൊടിയും കാപ്പിയും

ഗോതമ്പ് പൊടിയും കാപ്പിയും

2 ടീസ്പൂണ്‍ ഗോതമ്പ് പൊടിയില്‍ 1 ടീസ്പൂണ്‍ കാപ്പി കലര്‍ത്തുക. കുറച്ച് വെള്ളം ചേര്‍ത്ത് പേസ്റ്റ് പരുവത്തിലാക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തെ ടാനിങ്ങിന്റെയും എണ്ണമയമുള്ള ചര്‍മ്മത്തിന്റെയും പ്രശ്നങ്ങള്‍ ഇല്ലാതാകും. ഗോതമ്പ് മാവ്, കാപ്പി എന്നിവയില്‍ പഞ്ചസാര കലര്‍ത്തി നിങ്ങള്‍ക്ക് ഒരു സ്‌ക്രബ് തയ്യാറാക്കി ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിലെ എണ്ണമയം നിയന്ത്രിക്കുന്നതിന് വളരെയേറെ ഗുണം ചെയ്യും.

Also read:തണുപ്പുകാലത്ത് ചര്‍മ്മം വഷളാകുന്നത് അതിവേഗം; ഈ 8 ചേരുവകള്‍ നല്‍കും തിളക്കമുള്ള ചര്‍മ്മംAlso read:തണുപ്പുകാലത്ത് ചര്‍മ്മം വഷളാകുന്നത് അതിവേഗം; ഈ 8 ചേരുവകള്‍ നല്‍കും തിളക്കമുള്ള ചര്‍മ്മം

ഓറഞ്ച് പൊടിയും ഗോതമ്പ് പൊടിയും

ഓറഞ്ച് പൊടിയും ഗോതമ്പ് പൊടിയും

എണ്ണമയമുള്ള ചര്‍മ്മൃ പ്രശ്‌നം ഇല്ലാതാക്കാന്‍, അര ടീസ്പൂണ്‍ ഓറഞ്ച് പൊടിയില്‍ 1 ടീസ്പൂണ്‍ ഗോതമ്പ് പൊടി കലര്‍ത്തുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം റോസ് വാട്ടര്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. അതിനുശേഷം ശുദ്ധജലം ഉപയോഗിച്ച് മുഖം കഴുകുക. മുഖത്തെ എണ്ണമയം നിയന്ത്രിക്കാന്‍ ഓറഞ്ച് പൊടി വളരെയേറെ ഗുണം ചെയ്യും.

English summary

Use These Wheat Flour Face Masks To Get Bright And Beautiful Skin

Here is how to use and make wheat flour face pack for bright and beautiful skin. Take a look.
Story first published: Wednesday, January 18, 2023, 16:30 [IST]
X
Desktop Bottom Promotion