Latest Updates
-
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും
എണ്ണമയമുള്ള മുഖത്ത് അഴുക്ക് അടിയുന്നത് പെട്ടെന്ന്; പരിഹാരമാണ് ഈ സ്ക്രബ്

ശൈത്യകാലത്ത് വിവിധ ചര്‍മ്മ പ്രശ്നങ്ങള്‍ വരുന്നത് മിക്കവരെയും അലട്ടുന്ന ഒരു കാര്യമാണ്. അന്തരീക്ഷത്തില്‍ ഈര്‍പ്പം കുറയുന്നതിനാല്‍ ചര്‍മ്മം വരണ്ടുപൊട്ടുന്നു. എന്നിരുന്നാലും, നിങ്ങളുടെ സെബാസിയസ് ഓയില്‍ ഗ്രന്ഥികള്‍ അധിക എണ്ണ ഉത്പാദിപ്പിക്കുന്നത് നിര്‍ത്തുന്നില്ല. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ശീതകാല ചര്‍മ്മ സംരക്ഷണത്തിന് പ്രത്യേക പരിഗണന നല്‍കണം. കാരണം മുഖത്തെ കൊഴുത്ത ഭാവവും തിളങ്ങുന്ന എണ്ണ മയവും ആരും ആഗ്രഹിക്കുന്ന കാര്യമല്ല.
ശൈത്യകാലത്ത് അത്തരം ചര്‍മ്മം കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്ന് പലരും കരുതുന്നു. കാരണം വരണ്ട ശൈത്യകാല കാറ്റ് അധിക എണ്ണയെ നീക്കം ചെയ്യുന്നു. പക്ഷേ ഇത് പൂര്‍ണ്ണമായും ശരിയല്ല. ശീതകാലത്തായാലും വേനലായാലും എണ്ണമയമുള്ള ചര്‍മ്മത്തിന് പ്രത്യേക പരിചരണം നല്‍കണം. നിങ്ങളുടെ എണ്ണമയമുള്ള ചര്‍മ്മത്തെ പരിപാലിക്കാന്‍ വീട്ടില്‍ തന്നെ മികച്ച സ്ക്രബുകള്‍ തയ്യാറാക്കി ഉപയോഗിക്കാം. ശൈത്യകാലത്ത് എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണാനായി സഹായിക്കുന്ന ചില മികച്ച സ്ക്രബ്ബുകള്‍ ഇതാ.
വാല്‍നട്ട് സ്ക്രബ്
എണ്ണമയമുള്ള ചര്‍മ്മത്തിന് വാല്‍നട്ട് സ്ക്രബ് വളരെ മികച്ചതായി കണക്കാക്കപ്പെടുന്നു. വാല്‍നട്ട് ചര്‍മ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യുന്നു. 1 - 2 വാല്‍നട്ട്, 1 ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ആദ്യം വാല്‍നട്ട് എടുത്ത് നന്നായി പൊടിക്കുക. ഇനി ഇതിലേക്ക് തേനും നാരങ്ങാനീരും ചേര്‍ക്കുക. മുഖം വൃത്തിയാക്കി സ്ക്രബ് മുഖത്ത് പുരട്ടുക. രണ്ട് മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. ശേഷം ഇളം ചൂടുവെള്ളത്തില്‍ നന്നായി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ പേസ്റ്റ് പുരട്ടുന്നത് നിങ്ങളുടെ എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം നല്‍കും.
പപ്പായ സ്ക്രബ്
പപ്പായ നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിനും വളരെയേറെ ഗുണം ചെയ്യും. ½ കപ്പ് പപ്പായ പള്‍പ്പ്, ½ ടീസ്പൂണ്‍ തക്കാളി നീര് എന്നിവ നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി കുറച്ച് മിനിറ്റ് മസാജ് ചെയ്യുക. അതിനുശേഷം ശുദ്ധജലം കൊണ്ട് വൃത്തിയാക്കുക. എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരമായി ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ പപ്പായ സ്ക്രബ് ഉപയോഗിക്കാം.
ആപ്പിള്‍ സ്ക്രബ്
ആപ്പിളും ഓട്സും എണ്ണമയമുള്ള ചര്‍മ്മത്തില്‍ പുരട്ടുന്നത് വളരെയധികം ഗുണം ചെയ്യും. ഈ സ്ക്രബ് ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. ½ കപ്പ് ആപ്പിള്‍ കഷ്ണം, 1 ടീസ്പൂണ്‍ ഓട്സ്, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ആദ്യം എല്ലാ ചേരുവകളും ഒരു പാത്രത്തിലിട്ട് നന്നായി ഇളക്കുക. ഇനി ഇത് ചര്‍മ്മത്തില്‍ പുരട്ടി മസാജ് ചെയ്യുക. കുറച്ചു നേരം ഇത് ചര്‍മ്മത്തില്‍ പുരട്ടുക. എന്നിട്ട് വെള്ളം ഉപയോഗിച്ച് കഴുകി നല്ല മോയ്സ്ചറൈസര്‍ പുരട്ടുക.
ഓട്സ് സ്ക്രബ്
ഓട്സ് സ്ക്രബ് നിങ്ങള്‍ക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ നല്കുന്നു. തേന്‍ ചര്‍മ്മത്തെ ജലാംശം നല്‍കാനും മോയ്സ്ചറൈസ് ചെയ്യാനും സഹായിക്കുന്നു, തൈര് സെബം ഉല്പാദനത്തെ നിയന്ത്രിക്കുന്നു. 1 ടേബിള്‍സ്പൂണ്‍ ഓട്സ്, 1 ടീസ്പൂണ്‍ തേന്‍, 1 ടേബിള്‍സ്പൂണ്‍ കട്ടിയുള്ള തൈര് എന്നിവയാണ് നിങ്ങള്‍ക്ക് ഈ സ്ക്രബ് തയാറാക്കാന്‍ ആവശ്യം. എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. കുറച്ച് മിനിറ്റ് മസാജ് ചെയ്ത ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ സ്ക്രബ് പുരട്ടുന്നത് എണ്ണമയം നീക്കാന്‍ സഹായിക്കും.
കോഫി സ്ക്രബ്
എണ്ണമയമുള്ള ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം ലഭിക്കുന്നതിനും നിങ്ങളുടെ മുഖത്ത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും കോഫി സ്ക്രബ് നിങ്ങളെ സഹായിക്കും. 1 ടേബിള്‍സ്പൂണ്‍ കാപ്പിപ്പൊടി, 1 ടേബിള്‍സ്പൂണ്‍ തൈര് എന്നിവ നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി പതുക്കെ മസാജ് ചെയ്യുക. ശേഷം വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ സ്ക്രബ് പുരട്ടുക. നിങ്ങള്‍ക്ക് അലര്‍ജിയുണ്ടെങ്കില്‍, തൈരിന് പകരം തേന്‍ ഉപയോഗിക്കുക.
കിവി സ്ക്രബ്
ആന്റിഓക്സിഡന്റ് ഗുണങ്ങളാല്‍ നിറഞ്ഞ പഴമാണ് കിവി. ഇത് ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. 1 കിവി, 2 ടീസ്പൂണ്‍ പഞ്ചസാര, കുറച്ച് തുള്ളി ഒലിവ് ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്ക് ഈ സ്ക്രബ് തയാറാക്കാന്‍ ആവശ്യം. കിവി നന്നായി ചതച്ച് പള്പ്പാക്കുക. അതില്‍ പഞ്ചസാരയും ഒലിവ് ഓയിലും ചേര്‍ക്കുക. ഇത് മുഖത്ത് പുരട്ടി മസാജ് ചെയ്യുക. ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഈ സ്ക്രബ് ഉപയോഗിക്കുക.



Click it and Unblock the Notifications