For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യകാലത്ത് കൈകള്‍ വിണ്ടുകീറാതിരിക്കാന്‍

|

മറ്റു സീസണുകളേക്കാള്‍ കൂടുതലായി ചര്‍മ്മസംരക്ഷണത്തിന് ശ്രദ്ധ നല്‍കേണ്ട കാലമാണ് തണുപ്പുകാലം. ശൈത്യകാലത്ത് താപനിലയിലെ കുറവ് മിക്കവരിലും ചര്‍മ്മം വരണ്ടതാവാന്‍ കാരണമാകുന്നു. അതിനാല്‍, ഈ പ്രശ്‌നത്തെ നേരിടാന്‍ ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ തണുപ്പുകാലത്ത് അല്‍പം ശ്രദ്ധ നല്‍കേണ്ടതുണ്ട്. നിങ്ങളുടെ ശരീരത്തിന്റെ മറ്റ് പ്രദേശങ്ങളെപ്പോലെ ശൈത്യകാലത്ത് നിങ്ങളുടെ കൈകളും വളരെയേറെ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു.

Most read: അവോക്കാഡോ തലയിലെങ്കില്‍ വരണ്ട മുടിക്ക് പരിഹാരം ഉടന്‍Most read: അവോക്കാഡോ തലയിലെങ്കില്‍ വരണ്ട മുടിക്ക് പരിഹാരം ഉടന്‍

ശൈത്യകാലം ആരംഭിക്കുമ്പോള്‍ തന്നെ, ശരീരത്തിന്റെ മിക്ക ഭാഗങ്ങളേക്കാളും വേഗത്തില്‍ നിങ്ങളുടെ കൈകള്‍ അതിന്റെ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങും. കൈകളുടെ തോല്‍ പൊളിയുന്നതും ചര്‍മ്മം വിണ്ടുകീറുന്നതും അതിനാലാണ്‌. ശൈത്യകാലത്ത് നിങ്ങളുടെ കൈകള്‍ക്ക് ആവശ്യമായ പരിചരണം നല്‍കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

കൈയ്യിലെ ചര്‍മ്മം

കൈയ്യിലെ ചര്‍മ്മം

കൈകളുടെ പിന്‍ഭാഗത്തുള്ള ചര്‍മ്മം നേര്‍ത്തതും എണ്ണ ഗ്രന്ഥികള്‍ നിറഞ്ഞതുമാണ്. തുണി അലക്കുമ്പോള്‍ പ്രത്യേകിച്ച് ഇവ സോപ്പുകളുമായും ഡിറ്റര്‍ജന്റുകളുമായും ബന്ധപ്പെട്ട് ചര്‍മ്മത്തില്‍ കൂടുതല്‍ നാശമുണ്ടാക്കുന്നു. ഇതുമൂലം കൈകള്‍ പരുക്കനും വരണ്ടതുമാകുന്നു. ശൈത്യകാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പം നഷ്ടപ്പെടുമ്പോള്‍ കൈകള്‍ കൂടുതലായി വരളാനും വിണ്ടുകീറാനും ഇത് കാരണമാകുന്നു.

കൈയ്യുറകള്‍

കൈയ്യുറകള്‍

അലക്കുമ്പോള്‍ കൈയ്യുറകള്‍ ധരിക്കുന്നതിലൂടെ ഈ പ്രശ്‌നം ഒരു പരിധിവരെ കുറയ്ക്കാവുന്നതാണ്. അലക്കിക്കഴിഞ്ഞ് കൈകളില്‍ മോയ്‌സ്ചര്‍ ക്രീം പുരട്ടുന്നതും നല്ലതാണ്. നഖങ്ങളിലും മസാജ് ചെയ്യണം. നല്ല സ്‌കിന്‍ ക്രീം ഉപയോഗിച്ച് രാത്രിയില്‍ കൈകള്‍ മസാജ് ചെയ്യുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യും. ചുളിവുകള്‍ക്ക് സാധ്യതയുള്ള പ്രദേശമായതിനാല്‍ കൈയുടെ പിന്‍ഭാഗത്തും ക്രീം പുരട്ടുക.

കുളിക്കും മുന്‍പ്

കുളിക്കും മുന്‍പ്

കൈകള്‍ മികച്ചതാക്കാനും അവയ്ക്ക് ആവശ്യമായ എണ്ണകളും ഈര്‍പ്പവും നല്‍കാനും നിങ്ങളുടെ കുളിക്കുന്ന സമയത്ത് അല്‍പം ശ്രദ്ധിച്ചാല്‍ മതി. കുളിക്കുന്നതിനുമുമ്പ് കൈകളില്‍ എണ്ണ പുരട്ടി മസാജ് ചെയ്യുക. ഇത് ചര്‍മ്മത്തെ മയപ്പെടുത്താന്‍ സഹായിക്കുന്നു. എള്ള് എണ്ണ, ഒലിവ് ഓയില്‍ അല്ലെങ്കില്‍ ശുദ്ധമായ ബദാം ഓയില്‍ എന്നിവ ഇതിനായി നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഉപയോഗിക്കുന്നതിന് മുമ്പ് എണ്ണ ചൂടാക്കുക.

Most read:ചെവിയിലെ കുരുവിനെ നിശ്ശേഷം നീക്കാം; ഇത് പ്രയോഗിക്കൂMost read:ചെവിയിലെ കുരുവിനെ നിശ്ശേഷം നീക്കാം; ഇത് പ്രയോഗിക്കൂ

നാരങ്ങയും മഞ്ഞളും

നാരങ്ങയും മഞ്ഞളും

കുളിക്കുന്നതിനു മുമ്പ് നാരങ്ങയും മഞ്ഞളും അരച്ച് പുരട്ടുന്നത് ചര്‍മ്മത്തെ മൃദുവാക്കാനും ചര്‍മ്മത്തിന്റെ ടോണ്‍ ക്രമീകരിക്കാനും സഹായിക്കും. ഒരു നിശ്ചിത കാലയളവില്‍ ടാന്‍ നീക്കംചെയ്യാനും ഇത് ഫലപ്രദമാണ്. സോപ്പിന്റെയും ക്ലോറിനേറ്റഡ് വെള്ളത്തിന്റെയും ദോഷ ഫലങ്ങളില്‍ നിന്ന് ഇത് കൈകളെ സംരക്ഷിക്കുന്നു.

കടലമാവും മഞ്ഞളും തൈരും

കടലമാവും മഞ്ഞളും തൈരും

മഞ്ഞളിലെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ അണുബാധകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. അല്‍പം കടല മാവും തൈരും ഒരു നുള്ള് മഞ്ഞളും ചേര്‍ത്ത് പേസ്റ്റ് ആക്കി കലര്‍ത്തി കുളിക്കുന്നതിനു മുമ്പ് കൈകളില്‍ പുരട്ടുക. 20 മിനിറ്റിനു ശേഷം കുളിക്കുമ്പോള്‍ ഇത് കഴുകികളയുക. ശൈത്യകാലത്ത് ഒരു മിതമായ ഗ്ലിസറിന്‍ സോപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. ചര്‍മ്മം വരളുന്നതിനാല്‍ സാധാരണ സോപ്പ് ഒഴിവാക്കുന്നതാണ് നല്ലത്.

Most read:മുടി പോകാന്‍ വേറൊന്നും വേണ്ട; പതിവായി ഹെയര്‍ ജെല്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കൂ!!Most read:മുടി പോകാന്‍ വേറൊന്നും വേണ്ട; പതിവായി ഹെയര്‍ ജെല്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കൂ!!

സൂര്യകാന്തി എണ്ണ

സൂര്യകാന്തി എണ്ണ

വരണ്ടതും ഇരുണ്ടതുമായ കൈകള്‍ക്ക് 2 ടേബിള്‍സ്പൂണ്‍ സൂര്യകാന്തി എണ്ണ, 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര്, 3 ടേബിള്‍സ്പൂണ്‍ നാടന്‍ പഞ്ചസാര എന്നിവ പേസ്റ്റ് ആക്കി പ്രയോഗിക്കാം. ഇത് കൈകളില്‍ തടവി 15 മിനിറ്റിനുശേഷം കഴുകുക. നിങ്ങള്‍ക്ക് ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്യാവുന്നതാണ്.

റോസ് വാട്ടര്‍

റോസ് വാട്ടര്‍

കൈകളുടെ വരള്‍ച്ച ഒഴിവാക്കാന്‍ 50 മില്ലി റോസ് വാട്ടറില്‍ ഒരു ടീസ്പൂണ്‍ ശുദ്ധമായ ഗ്ലിസറിന്‍ ചേര്‍ത്ത് പുരട്ടുക. കൈകളില്‍ പുരട്ടി അരമണിക്കൂറോളം ഉണങ്ങാന്‍ വിട്ട് വെള്ളത്തില്‍ കഴുകുക. ഇത് പ്രയോഗിക്കുന്നതിന് മുമ്പ് അല്‍പം നാരങ്ങ നീര് ചേര്‍ക്കുന്നത് ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താന്‍ സഹായിക്കും.

Most read:മാസ്‌ക് ധരിച്ചാല്‍ മുഖത്തെ മാറ്റം കഠിനംMost read:മാസ്‌ക് ധരിച്ചാല്‍ മുഖത്തെ മാറ്റം കഠിനം

പാല്‍

പാല്‍

ചര്‍മ്മത്തെ മൃദുവാക്കാനും കൈകളുടെ ചര്‍മ്മത്തിന്റെ നിറം ക്രമീകരിക്കാനും കുറച്ച് പഞ്ചസാര എടുത്ത് നാരങ്ങ നീര് ചേര്‍ത്ത് കൈകളുടെ പിന്‍ഭാഗത്ത് തടവുക. ഒരു പാത്രത്തില്‍ ഒരു കപ്പ് ചൂട്പാല്‍ എടുത്ത് അഞ്ച് മിനിറ്റ് നേരം അതില്‍ കൈകള്‍ മുക്കിവയ്ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നഖങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ചര്‍മ്മത്തെ മയപ്പെടുത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നതാണ്.

ബദാം ഓയില്‍

ബദാം ഓയില്‍

കൈകളില്‍ വരള്‍ച്ച ഉള്ളവര്‍ക്ക് ഒരു ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍, ഒരു ടേബിള്‍ സ്പൂണ്‍ എള്ള് എണ്ണ, ഒരു ടീസ്പൂണ്‍ ഗോതമ്പ് എണ്ണ എന്നിവ ചേര്‍ത്ത് പുരട്ടാവുന്നതാണ്. ദിവസവും ഇത് പുരട്ടി ചര്‍മ്മത്തില്‍ മസാജ് ചെയ്യുക.

Most read:ചുളിവകറ്റാനും മുഖം തിളങ്ങാനും ഗ്രീന്‍ ടീMost read:ചുളിവകറ്റാനും മുഖം തിളങ്ങാനും ഗ്രീന്‍ ടീ

English summary

Tips to Take Care of Your Hands in Winter

To make sure you’re giving your hands the proper care they need during the winter months, we’ve put together some simple steps that you can follow. Take a look.
X
Desktop Bottom Promotion