For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധൈര്യമായി ഹോളി ആഘോഷിക്കാം; മുടിയും ചര്‍മ്മവും കേടാകില്ല

|

ഹോളിയുടെ ഉത്സവത്തിമിര്‍പ്പിലാണ് പലരും. നോര്‍ത്ത് ഇന്ത്യയിലാണ് ആഘോഷം അധികമങ്കിലും അടുത്തകാലത്തായി ഇങ്ങ് കേരളത്തിലും ഹോളി ആഘോഷം നല്ല രീതിയില്‍ നടക്കുന്നുണ്ട്. വര്‍ണങ്ങള്‍ വാരിവിതറി പലരും ആഘോഷത്തിന്റെ ഭാഗമാകുന്നു. നിറങ്ങളുടെ ആഘോഷമായതുകൊണ്ടുതന്നെ ഹോളി ആഘോഷത്തില്‍ നിങ്ങളുടെ ദേഹം മുഴുവന്‍ വര്‍ണത്തില്‍ പൊതിയുന്നു. പലരും ദേഹവും ചര്‍മ്മവും വൃത്തികേടാകുമെന്ന് പേടിച്ച് ആഘോഷങ്ങളില്‍ നിന്നു തന്നെ വിട്ടുനില്‍ക്കുന്നു.

Most read: മുട്ടറ്റം മുടിക്ക് ഒരു കൂട്ടുണ്ട് അശ്വഗന്ധയില്‍Most read: മുട്ടറ്റം മുടിക്ക് ഒരു കൂട്ടുണ്ട് അശ്വഗന്ധയില്‍

നിറങ്ങളുമായി കളിച്ചതിന് ശേഷം ചര്‍മ്മത്തില്‍ ശ്രദ്ധ ചെലുത്തേണ്ടത് വളരെ പ്രധാനമാണ്. അല്ലെങ്കില്‍ നിറങ്ങളിലുള്ള ദോഷകരമായ രാസവസ്തുക്കള്‍ ചര്‍മ്മത്തിനും മുടിയിഴകള്‍ക്കും തിണര്‍പ്പ്, പിഗ്മെന്റേഷന്‍, മുടി കൊഴിച്ചില്‍ എന്നിവയ്ക്ക് കാരണമാകും. എന്നാല്‍ ഇനി പേടികൂടാതെ ഹോളി ആഘോഷിച്ചോളൂ. ആഘോഷം കഴിഞ്ഞ് പൊടിയും മറ്റും നീക്കാന്‍ എളുപ്പമുള്ള ചില വഴികളുണ്ട്. നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്നും മുടിയില്‍ നിന്നും നിറങ്ങള്‍ നീക്കാന്‍ സഹായിക്കുന്ന ചില നുറുങ്ങുകള്‍ ഈ ലേഖനത്തില്‍ വായിച്ചറിയാം.

വരണ്ട പൊടി തട്ടിക്കളയുക

വരണ്ട പൊടി തട്ടിക്കളയുക

ഹോളി ആഘോഷം കഴിഞ്ഞ് ദേഹത്ത് വീണ നിറങ്ങള്‍ അല്ലെങ്കില്‍ പൊടി തട്ടിക്കളയുക. നിങ്ങളുടെ ചര്‍മ്മത്തില്‍ തടവാതെ കുടഞ്ഞ് വേണം പരമാവധി പൊടി കളയാന്‍. അല്ലെങ്കില്‍ ദേഹത്ത് പറ്റി പിടിച്ചാല്‍ നിറം ഒഴിവാക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാവും.

ക്ലെന്‍സിംഗ്

ക്ലെന്‍സിംഗ്

ദേഹത്തുനിന്ന് നിറങ്ങള്‍ ഒഴിവാക്കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗം പാല്‍ ഉപയോഗിച്ച് ശുദ്ധീകരിക്കക്കുക എന്നതാണ്. ഉത്സവാഘോഷത്തില്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ വീണ എല്ലാ നിറങ്ങളും മറ്റ് എല്ലാ പാളികളും നീക്കംചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കും. പാല്‍ ഉപയോഗിച്ച് ക്ലെന്‍സിംഗ് ചെയ്യുന്നതിലൂടെ ചര്‍മ്മത്തിന് വളരെ ജലാംശം നല്‍കുന്നതാണ്. ഇത് ചര്‍മ്മം വരളുന്നത് ത

യുകയും മൃദുവായതും മിനുസമാര്‍ന്നതുമായ ചര്‍മ്മം നല്‍കുകയും ചെയ്യും.

Most read:വാല്‍നട്ട് ഓയിലില്‍ ഈ പൊടിക്കൈ; മുഖം തിളങ്ങുംMost read:വാല്‍നട്ട് ഓയിലില്‍ ഈ പൊടിക്കൈ; മുഖം തിളങ്ങും

ചര്‍മ്മം ടോണ്‍ ചെയ്യുക

ചര്‍മ്മം ടോണ്‍ ചെയ്യുക

കുറച്ച് ജലത്തെ അടിസ്ഥാനമാക്കിയുള്ള ടോണര്‍ ദേഹത്ത് തളിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കാനും പോഷിപ്പിക്കാനും സഹായിക്കും.

മോയ്സ്ചുറൈസര്‍ പ്രയോഗിക്കുക

മോയ്സ്ചുറൈസര്‍ പ്രയോഗിക്കുക

ചര്‍മ്മത്തിന് ചിലപ്പോള്‍ ഈ പൊടികള്‍ ദോഷകരമായി മാറിയേക്കാം. അതിനാല്‍ കുറച്ച് മോയ്സ്ചുറൈസര്‍ ഉപയോഗിച്ച് ഇത് വൃത്തിയാക്കുക. ചര്‍മ്മത്തിന്റെ തരം അനുസരിച്ച് നല്ല മോയ്സ്ചുറൈസര്‍ എടുത്ത് മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. ഇത് എല്ലാ വരള്‍ച്ചയും ഇല്ലാതാക്കും.

Most read:ചര്‍മ്മം സുന്ദരമാക്കാന്‍ ബദാം ഇങ്ങനെ തേച്ചാല്‍ മതിMost read:ചര്‍മ്മം സുന്ദരമാക്കാന്‍ ബദാം ഇങ്ങനെ തേച്ചാല്‍ മതി

ഫെയ്‌സ് പായ്ക്ക്

ഫെയ്‌സ് പായ്ക്ക്

ഫെയ്സ് പായ്ക്ക് പ്രയോഗിക്കുന്നത് ചര്‍മ്മത്തെ കൂടുതല്‍ ആകര്‍ഷകമാക്കുകയും മൃദുവും മിനുസമാര്‍ന്നതുമാക്കുകയും ചെയ്യും. ചര്‍മ്മത്തിന്റെ പിഎച്ച് ബാലന്‍സ് നിയന്ത്രിക്കുന്നതിനും ഫെയ്‌സ് പായ്ക്ക് സഹായിക്കും. ഒരു പാത്രത്തില്‍ പപ്പായ അടിച്ചെടുത്ത്, തൈര്, കുറച്ച് നാരങ്ങ നീര് എന്നിവ ചേര്‍ക്കുക. എല്ലാ ചേരുവകളും നന്നായി ഇളക്കുക. ഈ മിശ്രിതത്തിലേക്ക് നിങ്ങള്‍ക്ക് ഒരു നുള്ള് മഞ്ഞള്‍ ചേര്‍ക്കാം. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റ് സൂക്ഷിക്കുക, തുടര്‍ന്ന് കഴുകുക. ഹോളിക്ക് ശേഷം ചര്‍മ്മത്തിലെ പിഗ്മെന്റേഷന്‍ കുറയ്ക്കാന്‍ തൈര് സഹായിക്കുന്നു. പപ്പായ ടാന്‍ നീക്കംചെയ്യാന്‍ സഹായിക്കുന്നു. നാരങ്ങ നീരില്‍ ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്, ഇത് ചര്‍മ്മത്തെ പഴയപടി ആക്കാന്‍ സഹായിക്കും.

മുടി സംരക്ഷണം

മുടി സംരക്ഷണം

തലയില്‍ വീണ നിറങ്ങള്‍ വൃത്തിയാക്കാന്‍ തൈര്, നാരങ്ങ നീര്, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ഹെയര്‍ മാസ്‌ക് ഉപയോഗിക്കാം. ഇത് എല്ലാ നിറവും നീക്കാന്‍ സഹായിക്കുകയും മുടിയെ മൃദുവും ജലാംശമുള്ളതാക്കുകയും ചെയ്യും. ഇത് തലയില്‍ പ്രയോഗിച്ച് 25 മിനിറ്റ് സൂക്ഷിക്കുക. തണുത്ത വെള്ളത്തില്‍ തല കഴുകുക.

Most read:സൗന്ദര്യം കൂട്ടാന്‍ ഒരു വഴികാട്ടിയാണ് ഈ എണ്ണMost read:സൗന്ദര്യം കൂട്ടാന്‍ ഒരു വഴികാട്ടിയാണ് ഈ എണ്ണ

English summary

Tips To Prevent Skin And Hair Damage After Holi

Here are some home remedies which can help one prevent any skin problems after Holi. Take a look.
Story first published: Wednesday, March 24, 2021, 14:05 [IST]
X
Desktop Bottom Promotion