For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിളങ്ങുന്ന ചര്‍മ്മത്തിന് ശീലമാക്കൂ ഈ 7 കാര്യങ്ങള്‍

|

മിക്കവരും അഭിമുഖീകരിക്കുന്ന വ്യത്യസ്തങ്ങളായ നിരവധി ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ട്. ജോലി സമ്മര്‍ദ്ദം, മലിനീകരണം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ തുടങ്ങി പല ഘടകങ്ങളും ഇതിന് കാരണമാകുന്നു. ഈ ചര്‍മ്മപ്രശ്‌നങ്ങളെ ചികിത്സിക്കുന്നതിനായി, വ്യത്യസ്ത സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍ നിങ്ങള്‍ പരീക്ഷിച്ചുനോക്കിയെന്നിരിക്കാം. എന്നാല്‍ ഇവയൊന്നും നിങ്ങള്‍ക്ക് ഗുണഫലങ്ങള്‍ നല്‍കുന്നില്ലെങ്കിലോ?

Most read: സൗന്ദര്യം കൂട്ടാന്‍ ആയുര്‍വേദ ഫെയ്‌സ് പായ്ക്കുകള്‍

തിളക്കമുള്ളതും തെളിഞ്ഞതുമായ ചര്‍മ്മം എങ്ങനെ നേടാം എന്ന് ആലോചിക്കുന്നോ? ചില ലളിതമായ ജീവിതശൈലി മാറ്റങ്ങള്‍ നിങ്ങളെ ഇതിനായി സഹായിക്കും. ഇതാ, ദിവസവും രാവിലെ പതിവായി ഈ കാര്യങ്ങള്‍ ചെയ്തു നോക്കൂ. നിങ്ങളുടെ ചര്‍മ്മം തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കി മാറ്റാനുള്ള വഴികളാണ് ഇവ.

തണുത്ത വെള്ളത്തില്‍ മുഖം കഴുകുക

തണുത്ത വെള്ളത്തില്‍ മുഖം കഴുകുക

എല്ലാ ദിവസവും രാവിലെ ഉറക്കമുണര്‍ന്നാല്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ലളിതവും എളുപ്പവുമായ കാര്യം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക എന്നതാണ്. നിങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തുപോകുന്നില്ലെങ്കിലും മുഖം കഴുകി വൃത്തിയായി സൂക്ഷിക്കുക എന്നത് തിളക്കമാര്‍ന്ന മുഖം കൈവരിക്കുന്നതിനുള്ള ആദ്യപടിയാണ്. രാത്രി മുഴുവന്‍ ചര്‍മ്മത്തില്‍ അടിയുന്ന അധിക എണ്ണ വൃത്തിയാക്കാന്‍ ഇത് സഹായിക്കും. എന്നിരുന്നാലും, നിങ്ങളുടെ മുഖത്ത് ഒരിക്കലും കുളിക്കുന്ന സോപ്പ് ഉപയോഗിക്കരുതെന്ന് ഓര്‍മ്മിക്കുക. ഒരു നല്ല ഫെയ്‌സ് വാഷ് ഇതിനായി തിരഞ്ഞെടുക്കുക.

ദിവസത്തിന്റെ തുടക്കം ഒരു ഗ്ലാസ് വെള്ളത്തില്‍

ദിവസത്തിന്റെ തുടക്കം ഒരു ഗ്ലാസ് വെള്ളത്തില്‍

ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കത്തിന്, ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെയിരിക്കേണ്ടത് പ്രധാനമാണ്. ശരിയായ ഭക്ഷണപാനീയങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ശരീരത്തിന് ഇന്ധനം നല്‍കുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ദിവസം ഒരു ഗ്ലാസ് വെള്ളം ഉപയോഗിച്ച് ആരംഭിക്കുക. രാവിലെ നിങ്ങള്‍ ഉണരുമ്പോള്‍ തന്നെ നിങ്ങളുടെ ശരീരം സ്വയം പുനര്‍നിര്‍മ്മാണം നടത്തേണ്ടതുണ്ടെന്ന് ഓര്‍മ്മിക്കുക. ശുദ്ധജലത്തിനു പകരമായി, നിങ്ങള്‍ക്ക് അതില്‍ കുറച്ച് നാരങ്ങയും തേനും ചേര്‍ക്കാം. ഇത് ചര്‍മ്മത്തിന് പോഷകങ്ങളും വിറ്റാമിനുകളും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഗ്രീന്‍ ടീയും തേങ്ങാവെള്ളവും പ്രഭാതത്തില്‍ കഴിക്കാവുന്ന മറ്റ് മികച്ച പാനീയങ്ങളാണ്. ഇവ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും പുതുക്കാനും സഹായിക്കും. ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് ജലാംശം വര്‍ദ്ധിപ്പിക്കാനും തിളക്കമുണ്ടാക്കാനും ഇവ ഗുണം ചെയ്യുന്നു. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഇവ ചര്‍മ്മത്തിന് ആവശ്യമായ പോഷകങ്ങളും നല്‍കുന്നു.

Most read: മുടി വളരാന്‍, താരന്‍ അകറ്റാന്‍; ബീറ്റ്‌റൂട്ട്

ഐസ് തെറാപ്പി

ഐസ് തെറാപ്പി

രാവിലെ ഉണരുമ്പോള്‍ ചര്‍മ്മത്തിന് മങ്ങല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഐസ് ഉപയോഗിക്കാം. നിങ്ങളുടെ മുഖത്ത് ഐസ് ഉപയോഗിക്കുന്നതിലൂടെ കണ്ണിന് ചുറ്റുമുള്ള പഫ്‌നെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് നിങ്ങളുടെ മുഖത്ത് സ്വാഭാവിക തിളക്കവും നല്‍കുന്നു. ഐസ് നേരിട്ടോ അല്ലെങ്കില്‍ ഒരു തുണിയില്‍ ഒരു ഐസ് ക്യൂബ് പൊതിഞ്ഞ് മുഖത്ത് പുരട്ടുകയോ ചെയ്യാം.

വ്യായാമം

വ്യായാമം

വ്യായാമം നിങ്ങളുടെ ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്നു. കാര്‍ഡിയോ വ്യായാമങ്ങളാണ് ചര്‍മ്മം മെച്ചപ്പെടുത്താന്‍ ഗുണകരം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് യോഗ, എയ്‌റോബിക്‌സ്, സൂംബ അല്ലെങ്കില്‍ സൈക്ലിംഗ് പോലുള്ള വ്യായാമങ്ങളും പരീക്ഷിക്കാവുന്നതാണ്. ഇത് ദിവസം മുഴുവന്‍ നിങ്ങളെ ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. സ്വാഭാവികമായും ഇതിന്റെ ഫലം നിങ്ങളുടെ മുഖത്തും പ്രതിഫലിക്കും.

Most read: താരന്‍ ഒന്നല്ല, പലതരം ; അറിഞ്ഞിരിക്കൂ ഇവ

ആരോഗ്യകരമായ പ്രഭാതഭക്ഷണം

ആരോഗ്യകരമായ പ്രഭാതഭക്ഷണം

ആരോഗ്യകരമായ പ്രഭാതഭക്ഷണം മികച്ച ചര്‍മ്മത്തിന് മാത്രമല്ല നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ശാരീരികക്ഷമതയ്ക്കും പ്രധാനമാണ്. നിങ്ങള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനോ ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനോ ശ്രമിക്കുകയാണെങ്കില്‍ ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ കഴിക്കുന്നതു നിങ്ങളുടെ ചര്‍മ്മത്തില്‍ കാണുന്നു. ആരോഗ്യകരമായ പാനീയങ്ങളും ജലസമൃദ്ധമായ ഭക്ഷണങ്ങളും നിങ്ങളുടെ ചര്‍മ്മത്തെ ജലാംശം വര്‍ദ്ധിപ്പിക്കുകയും തിളക്കമാര്‍ന്നതാക്കുകയും ചെയ്യുന്നു. അതിനാല്‍, ധാന്യങ്ങള്‍, പ്രോട്ടീന്‍, നല്ല കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

മുഖം മസാജ് ചെയ്യുക

മുഖം മസാജ് ചെയ്യുക

നിങ്ങള്‍ ഉറക്കമുണര്‍ന്നയുടനെ, പതിവ് ചര്‍മ്മസംരക്ഷണ ദിനചര്യകള്‍ ചെയ്യുന്നതിന് മുമ്പായി മുഖം മസാജ് ചെയ്യുക. ചര്‍മ്മത്തിന് ഫേഷ്യല്‍ മസാജ് അനേകം സൗന്ദര്യ ഗുണങ്ങള്‍ നല്‍കുന്നു. ഇത് അകാല വാര്‍ദ്ധക്യ സൂചനകള്‍ കുറയ്ക്കുകയും ചര്‍മ്മത്തെ മിനുസപ്പെടുത്തുകയും ആരോഗ്യകരമായ തിളക്കം നല്‍കുകയും ചെയ്യുന്നു. അതിനാല്‍ രാവിലെ അല്‍പനേരം മുഖം മസാജ് ചെയ്യാനായി നീക്കി വച്ചോളൂ. രക്തചംക്രമണം മെച്ചപ്പെടുത്താനും സമ്മര്‍ദ്ദം ഒഴിവാക്കാനും നിങ്ങളുടെ സ്വാഭാവിക തിളക്കം തിരികെ കൊണ്ടുവരാനും ഇത് സഹായിക്കും. നിങ്ങളുടെ മുഖത്ത് കുറച്ച് വെള്ളം തൂവി വിരല്‍ത്തുമ്പ് ഉപയോഗിച്ച് അഞ്ച് മുതല്‍ ഏഴ് മിനിറ്റ് വരെ വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ചര്‍മ്മത്തിന് തിളക്കം നല്‍കാനും യുവത്വം നേടാനുമുള്ള അനായാസമായ മാര്‍ഗമാണിത്.

മുള്‍ട്ടാനി മിട്ടി ഫേസ് പായ്ക്ക്

മുള്‍ട്ടാനി മിട്ടി ഫേസ് പായ്ക്ക്

നിങ്ങളുടെ മുഖത്ത് അല്‍പം മുള്‍ട്ടാനി മിട്ടി പുരട്ടുന്നത് അത്ഭുതകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നു. മുള്‍ട്ടാനി മിട്ടി ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നത് നല്ലതാണ്. നിങ്ങളുടെ മുഖത്തെ എല്ലാ അഴുക്കും പൊടിയും നീക്കം ചെയ്യാനും വരള്‍ച്ച തടയാനും മുള്‍ട്ടാനി മിട്ടിക്ക് കഴിവുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്. മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ക്ക് ഈ ഫെയ്‌സ് പാക്കിലേക്ക് കുറച്ച് തേന്‍ കൂടി ചേര്‍ക്കാവുന്നതാണ്.

Most read: താരന്‍ നിശ്ശേഷം നീക്കാന്‍ മൈലാഞ്ചിക്കൂട്ട്

English summary

Things To Do In The Morning For Naturally Glowing Skin

This morning routine can help you achieve glowing and clear skin naturally. Read on to know more.
X