For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

10മിനിറ്റ്: ചുളിവകറ്റി പ്രായം കുറക്കാന്‍ നാട്ടുവഴി

|

സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുന്നവര്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ചിലതുണ്ട്. അതില്‍ നിന്ന് പലപ്പോഴും നിങ്ങളുടെ പ്രായം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചിലതുണ്ട്. പ്രായാധിക്യമാണ് പലപ്പോഴും ചര്‍മ്മത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നത്. ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്താണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

ചര്‍മസംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുന്ന കാര്യങ്ങളില്‍ എന്തൊക്കെയാണ് അറിയേണ്ടത് എന്ന് നോക്കാം. അകാല വാര്‍ദ്ധക്യം ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന വഴികളാണ്. ഓരോ തരത്തിലും നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും ഇനി പറയുന്ന നാടന്‍ വഴികള്‍ തേടാവുന്നതാണ്. ചര്‍മ്മസംരക്ഷണത്തിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

ചുളിവകറ്റുന്ന കൂട്ട്

ചുളിവകറ്റുന്ന കൂട്ട്

2 ടീസ്പൂണ്‍ പെട്രോളിയം ജെല്ലി

1 ടീസ്പൂണ്‍ ബദാം ഓയില്‍ അല്ലെങ്കില്‍ ഒലിവ് ഓയില്‍

1 മുട്ടയുടെ മഞ്ഞക്കരു

1 ടീസ്പൂണ്‍ തേന്‍

1 പഴുത്ത അവോക്കാഡോ

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

പെട്രോളിയം ജെല്ലി മൃദുവാകുന്നതുവരെ കുറച്ച് സമയം ചൂടാക്കുക. തേന്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ബാക്കിയുള്ള ചേരുവകള്‍ ചേര്‍ക്കുക, മുട്ടയുടെ മഞ്ഞക്കരു അവസാനമാണ് ചേര്‍ക്കേണ്ടത്. നിങ്ങള്‍ക്ക് പേസ്റ്റ് ലഭിക്കുന്നതുവരെ നല്ലതു പോലെ ഇളക്കുക. ഇത് ഒരു പാത്രത്തില്‍ ഇട്ട് നല്ലതു പോലെ കുലുക്കി വെക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുന്നോട്ട് പോവുന്നതിന് വേണ്ടിയും ചര്‍മ്മത്തിലെ ചുളിവകറ്റുന്നതിനും നമുക്ക് സാധിക്കുന്നുണ്ട്.

എങ്ങനെ ഉപയോഗിക്കാം:

എങ്ങനെ ഉപയോഗിക്കാം:

ഒന്നാമതായി, മിശ്രിതം കുറഞ്ഞത് 5 മിനിറ്റെങ്കിലും ഇരിക്കട്ടെ. നിങ്ങളുടെ മുഖം നന്നായി കഴുകി വൃത്തിയാക്കുക, തുടര്‍ന്ന് ക്രീം നിങ്ങളുടെ മുഖത്ത് പുരട്ടുക. നിങ്ങളുടെ മോതിര വിരലുകള്‍ ഉപയോഗിച്ച് വൃത്താകൃതിയിലാണ് മസ്സാജ് ചെയ്യേണ്ടത്. 30 മിനിറ്റ് വിശ്രമിക്കാന്‍ അനുവദിക്കുക, എന്നിട്ട് മിനറല്‍ വാട്ടര്‍ ഉപയോഗിച്ച് നനച്ച ഒരു കോട്ടണ്‍ കൊണ്ട് തുടച്ചെടുക്കാവുന്നതാണ്. ഇതിലൂടെ ചര്‍മ്മത്തിലെ പല അസ്വസ്ഥതകളും ഇല്ലാതാവുന്നുണ്ട്.

ചര്‍മ്മത്തിലെ അമിത രോമവളര്‍ച്ചക്ക്

ചര്‍മ്മത്തിലെ അമിത രോമവളര്‍ച്ചക്ക്

മുഖത്തെ അമിത രോമം നീക്കം ചെയ്യുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വീട്ടില്‍ തയ്യാറാക്കാവുന്ന പൊടിക്കൈകളിലൂടെ നമുക്ക് ഈ പ്രശ്‌നത്തെ ഇല്ലാതാക്കാവുന്നതാണ്. ഈ മികച്ച ഒറ്റമൂലി നിങ്ങളുടെ ചര്‍മ്മത്തെ മിനുസമാര്‍ന്നതും തിളക്കമുള്ളതുമാക്കി മാറ്റുമെന്ന് ഉറപ്പുനല്‍കുന്നു. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

2 ടീസ്പൂണ്‍ ചെറുപയര്‍ പൊടി

1/4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി

3-4 ടീസ്പൂണ്‍ പാല്‍

1 ടീസ്പൂണ്‍ നാരങ്ങ നീര്

1 ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ഇത് തയ്യാറാക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന വസ്തുക്കള്‍. എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

ഒരു പാത്രത്തില്‍ എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കുക കട്ടിയുള്ള പേസ്റ്റ് ലഭിക്കും. ഫലം എണ്ണമയമുള്ള മഞ്ഞ നിറത്തിലുള്ള ഒരു പേസ്റ്റ് ആയിരിക്കണം. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ അമിത രോമവളര്‍ച്ചക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സാധിക്കുന്നുണ്ട്. ഇതിലൂടെ ചര്‍മ്മത്തിലുണ്ടാവുന്ന മറ്റ് പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

കണ്‍പോളകളും പുരികങ്ങളും ഒഴിവാക്കിക്കൊണ്ട് പേസ്റ്റിന്റെ കട്ടിയുള്ള പാളി മുഖത്ത് പുരട്ടുക.മുടി ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ മേഖലകളിലും പേസ്റ്റ് പരത്തുക. മാസ്‌ക് 10 മിനിറ്റ് കൊണ്ട് വരണ്ടതായി മാറുന്നുണ്ട്. ഉണങ്ങിയ മാസ്‌ക് നീക്കം ചെയ്യാന്‍ വിരലുകൊണ്ട് മൃദുവായി തടവുക. നിങ്ങള്‍ ഇത് പൂര്‍ത്തിയാക്കുമ്പോള്‍ ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകി മൃദുവായ തൂവാല കൊണ്ട് തുടക്കുക. നിങ്ങള്‍ക്ക് ഒരു വലിയ വ്യത്യാസം കാണാന്‍ സാധിക്കുന്നുണ്ട്. അതും പത്ത് മിനിറ്റിനുള്ളില്‍.

English summary

These Recipes Are Guaranteed to Make Your Skin Smooth

Here in this article we are discussing about some reciped are guaranteed to make your skin smooth. Read on.
X
Desktop Bottom Promotion