For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തിനേടാം, തിളക്കം നല്‍കാം; ഈ സൂപ്പര്‍ഫുഡിലുണ്ട് പരിഹാരം

|

ചര്‍മ്മസംരക്ഷണത്തിനായി നിങ്ങള്‍ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ പോരാ. നിങ്ങള്‍ ദിവസേന കഴിക്കുന്ന ഭക്ഷണങ്ങളും നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം നിര്‍ണ്ണയിക്കുന്നു. ആരോഗ്യകരമായ ഭക്ഷണശീലം നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ചര്‍മ്മത്തിലും വലിയ സ്വാധീനം ചെലുത്തുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങളുടെ ചര്‍മ്മം പുനരുജ്ജീവിക്കുകയും അത് മെച്ചപ്പെടുകയും ചെയ്യുന്നു.

Most read: ശൈത്യകാല മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ആയുര്‍വേദം പറയുന്ന വഴിയിത്Most read: ശൈത്യകാല മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ആയുര്‍വേദം പറയുന്ന വഴിയിത്

ശൈത്യകാലത്ത്, ചര്‍മ്മം വിളറിയതും വരണ്ടതുമാകും. നിങ്ങള്‍ ഏത് മോയ്‌സ്ചറൈസര്‍ ഉപയോഗിച്ചാലും അത് വരണ്ടതായി തോന്നും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും അതുവഴി തിളങ്ങുന്ന ചര്‍മ്മം നല്‍കുകയും ചെയ്യുന്നു. കൂടാതെ, ചര്‍മ്മത്തെ മിനുസപ്പെടുത്താനും ചുളിവുകള്‍ തടയാനും നഖങ്ങളെ ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു. ശൈത്യകാലത്ത് ചര്‍മ്മത്തിന്റെ എല്ലാത്തരം പ്രശ്നങ്ങളില്‍ നിന്നും രക്ഷനേടാനായി നിങ്ങള്‍ കഴിക്കേണ്ട ചില സൂപ്പര്‍ഫുഡുകള്‍ ഇതാ.

കാരറ്റ്

കാരറ്റ്

അള്‍ട്രാവയലറ്റ് വികിരണത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്ന ബീറ്റാ കരോട്ടിനും ലൈക്കോപീനും ധാരാളമായി അടങ്ങിയ ഒന്നാണ് കാരറ്റ്. ശൈത്യകാലത്ത് സൂര്യന് അത്ര തെളിച്ചമില്ലെങ്കിലും അള്‍ട്രാവയലറ്റ് രശ്മികള്‍ അന്തരീക്ഷത്തിലുണ്ടാകും. കാരറ്റില്‍ വിറ്റാമിന്‍ എ, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വരണ്ട ചര്‍മ്മത്തെയും അസമമായ ചര്‍മ്മപ്രശ്നങ്ങളെയും പരിഹരിക്കുന്നു.

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങള്‍

ഓറഞ്ച്, ടാംഗറിന്‍, മുന്തിരി, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ ധാരാളമായി ലഭിക്കുന്ന സമയമാണ് ശൈത്യകാലം. വൈറ്റമിന്‍ സി അധികമായി അടങ്ങിയ ഈ പഴങ്ങള്‍ ശൈത്യകാലത്ത് കഴിക്കാവുന്ന മികച്ച ഭക്ഷണമാണ്. വിറ്റാമിന്‍ സി നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇവയിലെ ജലത്തിന്റെ അളവ് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. നാരുകള്‍ നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മൊത്തത്തില്‍ ഈ പഴങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിനും മികച്ചതാണ്.

Most read:മുടികൊഴിച്ചിലകറ്റി മുടി കട്ടിയോടെ വളരാന്‍ ചായ പ്രയോഗംMost read:മുടികൊഴിച്ചിലകറ്റി മുടി കട്ടിയോടെ വളരാന്‍ ചായ പ്രയോഗം

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

ഒരു വിന്റര്‍ സ്‌പെഷ്യല്‍ സൂപ്പര്‍ഫുഡാണ് മധുരക്കിഴങ്ങ്. ഇതില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള ബീറ്റാ കരോട്ടിന്‍ ചര്‍മ്മത്തെ പോഷിപ്പിക്കുകയും ഉള്ളില്‍ നിന്ന് തിളക്കം നല്‍കുകയും ചെയ്യുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചെറിയ രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും മധുരക്കിഴങ്ങ് കഴിക്കുന്നത് ഫലപ്രദമാണ്.

വെള്ളം

വെള്ളം

ദൈനംദിന ഭക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണിത്. വെള്ളം നമ്മുടെ ശരീരത്തിനും ചര്‍മ്മത്തിനും ആവശ്യമായ ജലാംശം നല്‍കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ചര്‍മ്മത്തെ മൃദുവും മിനുസമാര്‍ന്നതുമാക്കുന്നു. ശരീരത്തില്‍ വെള്ളം കുറവാണെങ്കില്‍ അത് ചര്‍മ്മ വരള്‍ച്ച, സുഷിരങ്ങള്‍ അടയല്‍, ചുളിവുകള്‍, പാടുകള്‍ എന്നിവയ്ക്ക് കാരണമാകും. അതിനാല്‍ ഏതു സീസണിലും ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക.

Most read:താരനും അകാലനരയും നീക്കി മുടി നല്ല സുന്ദരമാക്കാന്‍ ഇതാണ് എളുപ്പവഴിMost read:താരനും അകാലനരയും നീക്കി മുടി നല്ല സുന്ദരമാക്കാന്‍ ഇതാണ് എളുപ്പവഴി

ഫാറ്റി ആസിഡുകള്‍

ഫാറ്റി ആസിഡുകള്‍

വാല്‍നട്ട്, ചണവിത്തുകള്‍, സാല്‍മണ്‍, അയല തുടങ്ങിയ മത്സ്യങ്ങളില്‍ കാണപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തെ പോഷിപ്പിക്കാന്‍ സഹായിക്കുന്നു. ഈ പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ചര്‍മ്മത്തിന്റെ സ്വാഭാവിക എണ്ണ ഉത്പാദനം ത്വരിതപ്പെടുത്തുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് ജലാംശം നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമാണ്. ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തെ ചെറുപ്പമായും തോന്നിപ്പിക്കും.

ചണവിത്ത്

ചണവിത്ത്

ആല്‍ഫ-ലിനോലെനിക് ആസിഡ്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയതാണ് ചണവിത്തുകള്‍. ഇതില്‍ ആന്റിഓക്സിഡന്റുകളും ലിഗ്‌നാനുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ നേര്‍ത്ത വരകളെ തടയുകയും നിങ്ങള്‍ക്ക് തെളിഞ്ഞ ചര്‍മ്മം നല്‍കുകയും ചെയ്യുന്നു. ഇത് കൂടുതല്‍ നേരം ജലാംശം നിലനിര്‍ത്താനും വരണ്ട ചര്‍മ്മത്തെ നേരിടാനും സഹായിക്കുന്നു.

Most read:കുളി കഴിഞ്ഞശേഷം മുടിയിലെ അധിക എണ്ണ കളയാനുള്ള വഴികള്‍Most read:കുളി കഴിഞ്ഞശേഷം മുടിയിലെ അധിക എണ്ണ കളയാനുള്ള വഴികള്‍

പച്ച ഇലക്കറികള്‍

പച്ച ഇലക്കറികള്‍

സുന്ദരമായ ചര്‍മ്മം നേടാന്‍ ആവശ്യമായ രണ്ട് പ്രധാന സൂപ്പര്‍ ന്യൂട്രിയന്റുകളായ വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമാണ് ഇലക്കറികള്‍. വിറ്റാമിന്‍ സി ശരീരത്തില്‍ കൊളാജന്‍ ഉല്‍പാദനം പ്രോത്സാഹിപ്പിക്കുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ ഇ ഫ്രീ റാഡിക്കലുകളെ തടയുന്നു.

നട്‌സ്

നട്‌സ്

ബദാം, വാല്‍നട്ട്, നിലക്കടല തുടങ്ങിയ നട്‌സുകള്‍ നിങ്ങളുടെ ചര്‍മ്മത്തെ മികച്ച രീതിയില്‍ പരിപാലിക്കുന്നു. വിറ്റാമിന്‍ ഇ അടങ്ങിയതാണ് വാല്‍നട്ട്. കോളിന്‍, ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ഇത്. കൂടാതെ സിങ്കും സെലിനിയവും ഇതിലുണ്ട്. ഇവയെല്ലാം മികച്ച ചര്‍മ്മം നല്‍കാന്‍ നിങ്ങളെ സഹായിക്കുന്ന പോഷകങ്ങളാണ്.

Most read:ചര്‍മ്മത്തിലെ എണ്ണമയം വഷളാക്കും നിങ്ങളുടെ ഈ മോശം ശീലങ്ങള്‍Most read:ചര്‍മ്മത്തിലെ എണ്ണമയം വഷളാക്കും നിങ്ങളുടെ ഈ മോശം ശീലങ്ങള്‍

English summary

Superfoods You Must Have For Healthy And Glowing Skin During Winter in Malayalam

Healthy eating is beneficial for maintaining health as well as beauty. Here are some superfoods you must have for healthy and glowing skin during winter.
X
Desktop Bottom Promotion