For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ തളര്‍ത്തും സണ്‍സ്പോട്ടുകള്‍ തടയാം

|

സൗന്ദര്യസംരക്ഷകര്‍ക്ക് അവരുടെ മുഖം എത്രത്തോളം പ്രധാനമാണെന്ന് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അതിനെ സംരക്ഷിക്കാന്‍ ആവുന്നതൊക്കെ അവര്‍ ചെയ്‌തെന്നു വരാം. മുഖത്തെയും ചര്‍മ്മത്തെയും ആപത്തിലാക്കുന്ന അനവധി ഘടകങ്ങള്‍ പ്രകൃതിയില്‍ത്തന്നെയുണ്ട്. അതില്‍ പ്രധാനിയാണ് ഊര്‍ജ്ജസ്രോതസ്സായ സൂര്യനും. ഒരുപരിധിവരെ സൂര്യപ്രകാശം നമ്മുടെ ശരീരത്തില്‍ മികച്ച ഫലങ്ങള്‍ ചെയ്യുന്നുവെങ്കിലും മറ്റൊരു തരത്തില്‍ അതു നമ്മുടെ ചര്‍മ്മത്തിനു പോറലേല്‍പിക്കുകയും ചെയ്യുന്നു.

Most read: കണ്ണടപ്പാടുകള്‍ നിങ്ങളെ തളര്‍ത്തുന്നോ ?Most read: കണ്ണടപ്പാടുകള്‍ നിങ്ങളെ തളര്‍ത്തുന്നോ ?

സൂര്യപ്രകാശം മൂലം ചര്‍മ്മത്തിലും മുഖത്തുമുണ്ടാകുന്ന പാടുകളാണ് സണ്‍സ്‌പോട്ടുകള്‍. പ്രായമാകുമ്പോള്‍ ചര്‍മ്മത്തില്‍ ചെറിയ, കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടാം. 40 വയസ്സിന് മുകളിലുള്ളവരില്‍ സണ്‍സ്‌പോട്ടുകള്‍ സാധാരണമാണ്. അവ നിരുപദ്രവകാരിയാണെങ്കിലും സൗന്ദര്യസംരക്ഷകര്‍ക്ക് ഒരു വെല്ലുവിളിയാകുന്നു. ഇത് ചര്‍മ്മത്തിലങ്ങിങ്ങായി ചെറിയ ഇരുണ്ട നിറത്തില്‍ തട്ടുന്നു. അവ വലുപ്പത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണയായി മുഖം, കൈകള്‍, തോളുകള്‍ എന്നിവിടങ്ങളില്‍ ഈ പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. 40 വയസ്സിന് മുകളിലുള്ളവരിലാണ് സാധാരണയായി ഇവ കാണപ്പെടുന്നതെങ്കിലും സൂര്യന്റെ നിരന്തരമായ സമ്പര്‍ക്കം ചെറുപ്പക്കാരിലും സണ്‍സ്‌പോട്ടുകള്‍ക്ക് വഴിവയ്ക്കുന്നു.

സണ്‍സ്‌പോട്ട്

സണ്‍സ്‌പോട്ട്

സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളാണ് സണ്‍സ്‌പോട്ടുകള്‍ക്ക് പ്രധാന കാരണം. അള്‍ട്രാവയലറ്റ് ലൈറ്റ് ശരീരത്തില്‍ മെലാനിന്റെ അളവ് ഉയര്‍ത്താന്‍ കാരണമാകുന്നു. ആവര്‍ത്തിച്ചുള്ളതും തീവ്രവുമായ സൂര്യപ്രകാശം ചര്‍മ്മത്തിന്റെ വിവിധ ഭാഗങ്ങളില്‍ മെലാനിന്‍ അധികമായി നിര്‍മ്മിക്കുന്നു. അതിന്റെ ഫലമായി ചര്‍മ്മത്തില്‍ ഇരുണ്ട നിറമുള്ള പാടുകള്‍ രൂപപ്പെടുന്നു. പതിവായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതിലൂടെയും സൂര്യപ്രകാശം അധികമായി ശരീരത്തില്‍ തട്ടിക്കാതെയും നിങ്ങള്‍ക്ക് ഇത്തരം പാടുകള്‍ തടയാന്‍ സാധിക്കുന്നതാണ്.

അപകടസാധ്യതകള്‍

അപകടസാധ്യതകള്‍

സണ്‍സ്‌പോട്ടുകള്‍ നിരുപദ്രവകരമാണെങ്കിലും ഭയപ്പെടുത്തുന്ന മാറ്റങ്ങള്‍ ചര്‍മ്മത്തിലുണ്ടാക്കുന്നു. ഒരു സാധാരണ സണ്‍സ്‌പോട്ടും ചര്‍മ്മ കാന്‍സര്‍ പോലുള്ള ഗുരുതരമായ കാര്യങ്ങളും തമ്മിലുള്ള വ്യത്യാസം ഒരു ഡോക്ടര്‍ക്ക് മനസിലാവുന്നതാണ്. സണ്‍സ്‌പോട്ടുകള്‍ക്കുള്ള ചികിത്സകള്‍ പൊതുവെ സുരക്ഷിതമാണ്, പക്ഷേ എന്തെങ്കിലും സ്വന്തമായി ചെയ്യുന്നതിന്റെ പരിണിതഫലങ്ങള്‍ ഒന്നു ശ്രദ്ധിക്കുക. വീട്ടു ചികിത്സകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും ഡോക്ടറുടെ ഉപദേശം തേടുക.

അപകടസാധ്യതകള്‍

അപകടസാധ്യതകള്‍

അപകടസാധ്യത കുറയ്ക്കുന്നതിനും മികച്ച ഫലങ്ങള്‍ ഉറപ്പാക്കുന്നതിനും പ്രൊഫഷണല്‍ നടപടിക്രമങ്ങള്‍ ചെയ്യാവുന്നതുമാണ്. നിങ്ങളെ ബാധിക്കുന്ന ചര്‍മ്മത്തിലെ ഇത്തരം പാടുകള്‍ കണ്ടാല്‍ ഡോക്ടറെ കാണുക. പ്രത്യേകിച്ച് ചര്‍മ്മത്തിലെ പാടുകള്‍ ഇരുണ്ടതും വലിപ്പമുള്ളവയുമാണെങ്കില്‍, ചൊറിച്ചില്‍, വേദന, ചുവപ്പ്, രക്തസ്രാവം എന്നിവയുണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറുടെ സഹായം തേടേണ്ടതാണ്. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കാന്‍ ഫലപ്രദമായ രീതികള്‍ ചെയ്ത് ചര്‍മ്മത്തെ സംരക്ഷിക്കാവുന്നതാണ്. സൂര്യപ്രകാശം കൂടുതലായി തട്ടുന്ന സമയങ്ങളില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുക, വീടിനു പുറത്തിറങ്ങും മുന്‍പ് സണ്‍സ്‌ക്രീന്‍ മുഖത്ത് പുരട്ടുക. ശരീരവും മുഖവും കൃത്യമായി വസ്ത്രത്താല്‍ മൂടി സംരക്ഷിക്കുക എന്നിവയും ചെയ്യാവുന്നതാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

സാധാരണ ചര്‍മ്മത്തിലുണ്ടാകുന്ന കറുത്ത പുള്ളികളേക്കാള്‍ വലുതായി സണ്‍സ്‌പോട്ടുകള്‍ കാണപ്പെടുന്നു. മൂക്ക്, മുഖം, മുതുക്, തോളുകള്‍, പുറം, പാദങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സൂര്യന്റെ പ്രകാശം നേരിട്ടടിക്കുന്ന ഇടങ്ങളില്‍ ഇവ പ്രത്യക്ഷപ്പെടാം. ചര്‍മ്മത്തിന്റെ ബാക്കി ഭാഗങ്ങളെ അപേക്ഷിച്ച് പിഗ്മെന്റേഷനില്‍ ഇരുണ്ടതും പരന്നതുമായ പുള്ളികള്‍, തവിട്ട് അല്ലെങ്കില്‍ കറുപ്പ് നിറത്തില്‍ പാടുകള്‍, അര ഇഞ്ച് വരെ വലുപ്പമുള്ള പാടുകള്‍ എന്നിവ കണ്ടാല്‍ ഒരു ഡോക്ടറുടെ നിര്‍ദേശം തേടേണ്ടതാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

യഥാര്‍ത്ഥ സണ്‍സ്‌പോട്ടുകള്‍ ദോഷകരമല്ലെങ്കിലും ചര്‍മ്മത്തില്‍ എന്തെങ്കിലും പുതിയ പാടുകള്‍ ഉണ്ടെങ്കില്‍ അല്ലെങ്കില്‍ നിലവിലുള്ള പാടുകള്‍ ഏതെങ്കിലും വിധത്തില്‍ മാറുകയാണെങ്കില്‍ ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കാവുന്നതാണ്. ചര്‍മ്മ കാന്‍സറിന്റെ ഗുരുതരമായ രൂപമായ മെലനോമയുടെ ലക്ഷണമാണ് ഇരുണ്ടതോ അല്ലെങ്കില്‍ രൂപത്തില്‍ മാറ്റം വരുന്നതോ ആയ പാടുകള്‍. ചര്‍മ്മത്തിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ അസാധാരണ പാടുകള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടത് വളരെ അത്യാവശ്യമാണ്.

പ്രതിരോധം

പ്രതിരോധം

സണ്‍സ്‌പോട്ടുകള്‍ തടയുന്നതിനോ അധിക പാടുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനോ ചര്‍മ്മത്തിന് സൂര്യപ്രകാശം തട്ടുന്ന അളവ് കുറയ്ക്കാന്‍ ശ്രമിക്കുക. സണ്‍സ്‌ക്രീന്‍ ഉപയോഗം, ചര്‍മ്മം സംരക്ഷിക്കുന്ന തൊപ്പിയും വസ്ത്രവും ധരിക്കല്‍, ഉച്ചസമയത്ത് സൂര്യപ്രകാശം തട്ടാതിരിക്കല്‍ എന്നിവ പ്രതിരോധ മാര്‍ഗ്ഗമായി ഉപയോഗിക്കാവുന്നതാണ്.

വീട്ടില്‍ തന്നെ ചികിത്സ

വീട്ടില്‍ തന്നെ ചികിത്സ

സണ്‍സ്‌പോട്ടുകളെ തടയാന്‍ നിങ്ങള്‍ ചില മുന്‍കരുതലുകളും ലളിതമായ പൊടിക്കൈകളും മാത്രം പ്രയോഗിച്ചാല്‍ മതി. നിങ്ങളുടെ മുഖത്തെ സണ്‍സ്‌പോട്ടുകള്‍ കുറക്കാനോ മായ്ക്കാനോ സഹായിക്കുന്ന ചില വീട്ടുചികിത്സകള്‍ നമുക്ക് നോക്കാം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയില്‍ കാണപ്പെടുന്ന സജീവ സംയുക്തങ്ങളായ അലോസിന്‍, അലോയിന്‍ എന്നിവയ്ക്ക് സൂര്യപ്രകാശവും മറ്റ് ഹൈപ്പര്‍ പിഗ്മെന്റേഷനും തടയാന്‍ കഴിയുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കറ്റാര്‍ വാഴ ചര്‍മ്മസംരക്ഷണത്തിനായി പല വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

ചര്‍മ്മത്തിന്റെ കാര്യമെടുത്താല്‍ പ്രകൃതിദത്ത ആന്റിഓക്സിഡന്റ് ആയ വിറ്റാമിന്‍ സി ക്ക് ധാരാളം ഗുണങ്ങളുണ്ട്. ടോപ്പിക്കല്‍ എല്‍-അസ്‌കോര്‍ബിക് ആസിഡ് എന്ന വിറ്റാമിന്‍ സി നിങ്ങളുടെ ചര്‍മ്മത്തെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നു, കൊളാജന്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് സണ്‍സ്‌പോട്ടുകള്‍ കുറയ്ക്കുന്നതിന് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് സൂര്യതാപം തടയുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. കേടുപാടുകള്‍ കൂടാതെ സൂര്യപ്രകാശം ശരീരത്തില്‍ പ്രവേശിക്കുന്നത് ലഘൂകരിക്കാനും ഇവ സഹായിച്ചേക്കാം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ബാഗുകള്‍ ചര്‍മ്മത്തില്‍ പുരട്ടുന്നത് സണ്‍സ്‌പോട്ടുകള്‍ മങ്ങാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇവയുടെ സത്തില്‍ ചര്‍മ്മത്തിന് ഗുണകരമാകുന്ന ചില വസ്തുതകളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

കട്ടന്‍ചായ

കട്ടന്‍ചായ

കട്ടന്‍ ചായ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളതാണ്. ദിവസേന മിതമായ അളവില്‍ കട്ടന്‍ചായ കുടിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെയും ആരോഗ്യത്തെയും മികച്ചതാക്കുന്നു.

നാരങ്ങ നീര്

നാരങ്ങ നീര്

മുടിയും ചര്‍മ്മവും മിനുസപ്പെടുത്തുന്നതിനുള്ള ഒരു വീട്ടുവൈദ്യമായി നാരങ്ങാ നീര് വളരെക്കാലമായി ഉപയോഗിച്ചുവരുന്നു. ചര്‍മ്മസംരക്ഷണ ക്രീമുകളിലെ ഒരു അവിഭാജ്യ ഘടകം കൂടിയാണ് നാരങ്ങ. സണ്‍സ്‌പോട്ടുകള്‍ ചര്‍മ്മത്തില്‍ നിന്നു നീക്കാന്‍ ഉത്തമ കൂട്ടാളിയാണ് നാരങ്ങ. ഇത് പലവിധത്തില്‍ ശരീരത്തില്‍ പ്രയോഗിക്കാവുന്നതാണ്.

പാല്‍

പാല്‍

പാലില്‍ ലാക്റ്റിക് ആസിഡ് കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് സണ്‍സ്‌പോട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്. ചര്‍മ്മത്തിന്റെ നിറം മികച്ചതാക്കുന്നതിന് തൈര് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുള്ളതാണ്.

തേന്‍

തേന്‍

ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞ തേന്‍ വര്‍ഷങ്ങളായി ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ഒന്നാണ്. ഇത് പുതിയ കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. തേന്‍ ചര്‍മ്മത്തില്‍ പ്രയോഗിക്കുമ്പോള്‍ സണ്‍സ്‌പോട്ടുകള്‍ മങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു.

പ്രൊഫഷണല്‍ ചികിത്സകള്‍

പ്രൊഫഷണല്‍ ചികിത്സകള്‍

സ്വന്തമായുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളും വീട്ടുവൈദ്യങ്ങളുമല്ലാതെ ആശുപത്രികളില്‍ നിന്ന് പ്രൊഫഷണല്‍ ചികിത്സയും സണ്‍സ്‌പോട്ടുകള്‍ നീക്കം ചെയ്യാനായി നിങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണ്. പരിശീലനം ലഭിച്ച ചര്‍മ്മ സംരക്ഷണ വിദഗ്ദ്ധരെ ഇതിനായി സമീപിക്കാവുന്നതാണ്. ലേസര്‍ ചികിത്സയാണ് ഒരു വഴി. തകരാറിലായ ചര്‍മ്മപാളി ലേസര്‍ പ്രകാശം തട്ടിച്ച് നീക്കം ചെയ്യുന്നു. പുതിയ ചര്‍മ്മത്തിന് അതിന്റെ സ്ഥാനത്ത് വളരാന്‍ കഴിയും. സണ്‍സ്‌പോട്ടുകളുടെ കാഠിന്യമനുസരിച്ച് ചികിത്സയ്ക്കായി 30 മിനിട്ട് മുതല്‍ രണ്ട് മണിക്കൂര്‍ വരെ എടുക്കാം. 10 മുതല്‍ 21 ദിവസത്തിനുള്ളില്‍ സാധാരണ നിലയിലാകുന്നതുമാണ്.

പ്രൊഫഷണല്‍ ചികിത്സകള്‍

പ്രൊഫഷണല്‍ ചികിത്സകള്‍

തീവ്രമായ പള്‍സ്‌ലൈറ്റ് ചികിത്സയാണ് മറ്റൊന്ന്. ചര്‍മ്മത്തിലെ സണ്‍സ്‌പോട്ടുകള്‍ നീക്കാന്‍ ഇന്റന്‍സീവ് പള്‍സ് ലൈറ്റ് (ഐ.പി.എല്‍) ഉപയോഗിക്കുന്നു. മെലാനിന്‍ ചൂടാക്കി നശിപ്പിച്ചാണ് ഇത് ചെയ്യുന്നത്. ഇത് മങ്ങിയ പാടുകള്‍ നീക്കംചെയ്യുന്നു. 30 മിനിറ്റില്‍ താഴെയെ ചികിത്സയ്ക്ക് സമയമെടുക്കൂ, മാത്രമല്ല ഇവ വേദന രഹിതവുമാണ്. സണ്‍സ്‌പോട്ടുകളും മറ്റ് ചര്‍മ്മ സംബന്ധമായ പരിക്കുകളും ദ്രാവക നൈട്രജന്‍ ലായനി ഉപയോഗിച്ച് മരവിപ്പിച്ച് നീക്കംചെയ്യുന്ന മറ്റൊരു പ്രക്രിയയാണ് ക്രയോതെറാപ്പി. ഇത്തരത്തില്‍ ഓരോയിടത്തെയും ലഭ്യതയനുസരിച്ച് പല പ്രൊഫഷണല്‍ ചികിത്സകളും ലഭിക്കുന്നതാണ്.

English summary

Sunspots On Skin: Causes And Treatment

Here we discussing about the causes of sunspots in skin and its treatments. Read on.
Story first published: Thursday, December 26, 2019, 13:41 [IST]
X
Desktop Bottom Promotion