For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂടുകാലത്ത് ഇത് ചെയ്താല്‍ മുഖത്തിന് കൂടുതല്‍ തിളക്കവും സൗന്ദര്യവും

|

വേനല്‍ക്കാലത്ത് എങ്ങനെ സുന്ദരമായ ചര്‍മ്മം ലഭിക്കുമെന്ന് പലപ്പോഴും ചിന്തിക്കുന്നവരില്‍ ഒരാളാണോ നിങ്ങള്‍? നിങ്ങളുടെ ചര്‍മ്മം ഭംഗിയുള്ളതും കുറ്റമറ്റതുമാക്കാന്‍ ചില വീട്ടുവൈദ്യങ്ങളും നുറുങ്ങുകളും തന്ത്രങ്ങളും അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് ചില വഴികള്‍ ഞങ്ങള്‍ പറഞ്ഞുതരാം. ടാന്‍ രഹിതമായ വെളുത്ത ചര്‍മ്മം ലഭിക്കാന്‍ നിങ്ങള്‍ പിന്തുടരേണ്ട അല്ലെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ നടപ്പിലാക്കേണ്ട ചില കാര്യങ്ങള്‍ ഇവിടെയുണ്ട്. സുന്ദരവും തിളങ്ങുന്നതുമായ ചര്‍മ്മത്തിന് വേനല്‍ക്കാല ചര്‍മ്മ സംരക്ഷണ ദിനചര്യ പ്രധാനമാണ്. വേനല്‍ക്കാലത്ത് സുന്ദരവും തിളങ്ങുന്നതുമായ ചര്‍മ്മം എങ്ങനെ നേടാം എന്നറിയാന്‍ ലേഖനം വായിക്കൂ.

Most read: വേനലില്‍ എണ്ണമയമുള്ള ചര്‍മ്മം അപകടം; രക്ഷനേടാന്‍ പ്രകൃതിദത്ത വഴിMost read: വേനലില്‍ എണ്ണമയമുള്ള ചര്‍മ്മം അപകടം; രക്ഷനേടാന്‍ പ്രകൃതിദത്ത വഴി

ആവി പിടിത്തം

ആവി പിടിത്തം

ആവി പിടിക്കുന്നത് നിങ്ങളുടെ രക്തചംക്രമണത്തിന് സഹായിക്കുകയും അഴുക്ക് വൃത്തിയാക്കാന്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് വീട്ടില്‍ എളുപ്പത്തില്‍ ആവി പിടിക്കാം. തിളക്കുന്ന വെള്ളം, അവശ്യ ഹെര്‍ബല്‍ ഓയില്‍, നാരങ്ങ അല്ലെങ്കില്‍ ചന്ദനം, ടവല്‍ എന്നിവ ആവശ്യമാണ്. ആദ്യം മുഖം കഴുകുക. ഒരു ചെറിയ വൃത്താകൃതിയിലുള്ള പാത്രത്തില്‍ തിളക്കുന്ന വെള്ളം എടുത്ത് നാരങ്ങ അല്ലെങ്കില്‍ ചന്ദനം ചേര്‍ക്കുക. ഇനി ഈ വെള്ളത്തില്‍ ആവി പിടിക്കുക. 10 മിനിറ്റ് നേരം ഈ നടപടിക്രമം ആവര്‍ത്തിക്കുക. അമിതമായി ആവി പിടിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെ നശിപ്പിക്കും. അതിനുശേഷം, ഉണങ്ങിയ ടവല്‍ ഉപയോഗിച്ച് വിയര്‍പ്പ് തോര്‍ത്തുക.

എക്‌സ്‌ഫോളിയേഷന്‍

എക്‌സ്‌ഫോളിയേഷന്‍

നിങ്ങളുടെ ചര്‍മ്മം സുന്ദരവും തിളക്കവും നിലനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം മൃതകോശങ്ങളെ നീക്കം ചെയ്യുക എന്നതാണ്. അതിനായി, ഈ പ്രകൃതിദത്ത വഴി പിന്തുടരുക. ചര്‍മ്മത്തിലെ മൃത കോശങ്ങളെ പുറംതള്ളാന്‍ ഫേസ് മാസ്‌ക് ഉണ്ടാക്കാന്‍, നിങ്ങള്‍ക്ക് 2 ടേബിള്‍സ്പൂണ്‍ തേനും അവോക്കാഡോയും 1 ടേബിള്‍സ്പൂണ്‍ പഞ്ചസാരയും ആവശ്യമാണ്. മൃതകോശങ്ങളെ മൃദുവായി പുറംതള്ളാന്‍ പഞ്ചസാര സഹായിക്കുന്നു, അതേസമയം തേനും അവോക്കാഡോയും ചര്‍മ്മത്തിന് ആവശ്യമായ പോഷണം നല്‍കുന്നു. ഒരു പാത്രത്തില്‍ അവോക്കാഡോ മാഷ് ചെയ്യുക. അതില്‍ തേനും പഞ്ചസാരയും ചേര്‍ക്കുക. ഈ ചേരുവകള്‍ നന്നായി യോജിപ്പിച്ച് നിങ്ങളുടെ മുഖത്ത് പതുക്കെ തടവുക. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

Most read:മുടിവേര് ശക്തിയാക്കി മുടിക്ക് ഉള്ള് വളര്‍ത്താന്‍ ഗ്രീന്‍ ടീ ഉപയോഗം ഇങ്ങനെMost read:മുടിവേര് ശക്തിയാക്കി മുടിക്ക് ഉള്ള് വളര്‍ത്താന്‍ ഗ്രീന്‍ ടീ ഉപയോഗം ഇങ്ങനെ

ചര്‍മ്മ ക്ലെന്‍സിംഗ്

ചര്‍മ്മ ക്ലെന്‍സിംഗ്

വേനല്‍ക്കാലത്ത് നിങ്ങളുടെ ചര്‍മ്മം സുന്ദരവും തിളക്കവും നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് ശുദ്ധീകരണം. ക്ലെന്‍സിങ് അനാവശ്യമായ അഴുക്കുകള്‍ നീക്കം ചെയ്യുകയും മുഖക്കുരു സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഒരു ക്ലെന്‍സര്‍ ഉണ്ടാക്കാന്‍, നിങ്ങള്‍ക്ക് 6-8 പാല്‍ കുതിര്‍ത്ത ബദാം, 1 ടേബിള്‍സ്പൂണ്‍ ബട്ടര്‍ മില്‍ക്ക്, 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് എന്നിവ ആവശ്യമാണ്. ഒരു പാത്രത്തില്‍ കുതിര്‍ത്ത ബദാം പേസ്റ്റ് ആക്കി അടിച്ചെടുക്കുക. ശേഷം, അതില്‍ മോരും നാരങ്ങാനീരും ചേര്‍ക്കുക. ഇവ നന്നായി യോജിപ്പിച്ച് കോട്ടണ്‍ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടുക. കണ്ണിന് താഴെയുള്ള ഭാഗം, കവിള്‍ എന്നിവ വൃത്തിയാക്കാന്‍ ഇത് ഉപയോഗിക്കുക. ശേഷം നിങ്ങളുടെ മുഖം ഇളംചൂടുള്ള വെള്ളത്തില്‍ കഴുകുക.

ചര്‍മ്മം ടോണ്‍ ചെയ്യുക

ചര്‍മ്മം ടോണ്‍ ചെയ്യുക

നിങ്ങളുടെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കുന്ന ചര്‍മ്മ ശുദ്ധീകരണത്തിന് ശേഷം, ചര്‍മ്മത്തില്‍ അഴുക്ക് പ്രവേശിക്കുന്നത് തടയാന്‍ സുഷിരങ്ങള്‍ അടയ്ക്കുന്നതിന് ഒരു ടോണര്‍ ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഒരു ടോണര്‍ ഉണ്ടാക്കി ദിവസവും മുഖത്ത് പുരട്ടാം. സ്വാഭാവിക ചര്‍മ്മ ടോണര്‍ ഉണ്ടാക്കാന്‍, നിങ്ങള്‍ക്ക് ഗ്ലിസറിന്‍, റോസ് വാട്ടര്‍ എന്നിവ ആവശ്യമാണ്. 2 ടേബിള്‍സ്പൂണ്‍ ഗ്ലിസറിനും 2 ടേബിള്‍സ്പൂണ്‍ വെള്ളവും എടുക്കുക. അവ നന്നായി ഇളക്കി കോട്ടണ്‍ തുണി ഉപയോഗിച്ച് ടോണര്‍ മുഖത്ത് പുരട്ടുക.

ചര്‍മ്മം മോയ്‌സ്ചറൈസ് ചെയ്യുക

ചര്‍മ്മം മോയ്‌സ്ചറൈസ് ചെയ്യുക

ടോണിങ്ങിന് ശേഷം ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഇത് ചര്‍മ്മത്തിന് മിനുസവും മൃദുത്വവും നല്‍കി തിളക്കമേകുന്നു. സ്വാഭാവിക മോയ്‌സ്ചറൈസര്‍ ഉണ്ടാക്കാന്‍, നിങ്ങള്‍ക്ക് 3-4 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, ½ ടീസ്പൂണ്‍ വിറ്റാമിന്‍ ഇ ഓയില്‍, 5-6 തുള്ളി ലാവെന്‍ഡര്‍ ഓയില്‍ എന്നിവ ആവശ്യമാണ്. വെളിച്ചെണ്ണയ്ക്കും വൈറ്റമിന്‍ ഓയിലിനും പ്രായമാകല്‍ ചെറുക്കാനുള്ള കഴിവുണ്ട്, അതേസമയം ലാവെന്‍ഡര്‍ ഓയില്‍ തിളക്കവും മൃദുത്വവും നല്‍കാന്‍ സഹായിക്കുന്നു. ഒരു പാത്രത്തില്‍ വെളിച്ചെണ്ണ, വൈറ്റമിന്‍ ഇ ഓയില്‍, ലാവെന്‍ഡര്‍ ഓയില്‍ എന്നിവ ഒരുമിച്ച് ചേര്‍ത്ത് നിങ്ങളുടെ മുഖത്ത് പുരട്ടുക

Most read:വേനല്‍ച്ചൂടില്‍ തിളങ്ങുന്ന ചര്‍മ്മത്തിന് തൈരിലുണ്ട് ഒറ്റമൂലിMost read:വേനല്‍ച്ചൂടില്‍ തിളങ്ങുന്ന ചര്‍മ്മത്തിന് തൈരിലുണ്ട് ഒറ്റമൂലി

ടാന്‍ നീക്കുക

ടാന്‍ നീക്കുക

വേനല്‍ക്കാലത്ത് ടാനിംഗ് വളരെ സാധാരണമാണ്. നിങ്ങളുടെ ചര്‍മ്മം ഇരുണ്ടുപോകുന്നു. നിങ്ങളുടെ ചര്‍മ്മത്തെ സുന്ദരമാക്കുന്നതിനുള്ള ഒരു പരിഹാരമാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ അതിനൊരു വഴിയുണ്ട്. ടാനിംഗ് നീക്കം ചെയ്യാന്‍, നിങ്ങള്‍ക്ക് 1 ടേബിള്‍സ്പൂണ്‍ നാരങ്ങാനീര്, 1 ടേബിള്‍സ്പൂണ്‍ കുക്കുമ്പര്‍, 1 ടേബിള്‍സ്പൂണ്‍ തേന്‍, ½ ടേബിള്‍സ്പൂണ്‍ ഉരുളക്കിഴങ്ങ് സത്ത് എന്നിവ ആവശ്യമാണ്. ഒരു പാത്രത്തില്‍ നാരങ്ങാനീര്, കക്കിരി നീര്, ഉരുളക്കിഴങ്ങ് സത്ത്, തേന്‍ എന്നിവ എടുക്കുക. അവ ശരിയായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 30 മിനിറ്റ് അവിടെ വയ്ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ ഇത് കഴുകി കളയുക. ടാന്‍ രഹിത തിളങ്ങുന്നതും സുന്ദരവുമായ ചര്‍മ്മം നേടാന്‍ ഇത് നിങ്ങളെ സഹായിക്കും.

 റോസ് വാട്ടര്‍

റോസ് വാട്ടര്‍

എല്ലാ ദിവസവും നിങ്ങള്‍ വെയിലില്‍ ഇറങ്ങുമ്പോള്‍, നിങ്ങളുടെ ചര്‍മ്മം വളരെയധികം മാറ്റത്തിലൂടെ കടന്നുപോകുന്നു, ദിവസാവസാനത്തോടെ അതിന് പുനരുജ്ജീവനം നല്‍കേണ്ടതുണ്ട്. ചര്‍മ്മത്തിന് നവോന്മേഷവും തിളക്കവും ലഭിക്കാന്‍ എല്ലാ രാത്രിയിലും അല്‍പം റോസ് വാട്ടര്‍ ഉപയോഗിക്കുക.

Most read:മുഖത്തെ ചുവപ്പ് വെറും ചൂടിനാലല്ല; ഈ പ്രശ്‌നങ്ങളാകാം കാരണംMost read:മുഖത്തെ ചുവപ്പ് വെറും ചൂടിനാലല്ല; ഈ പ്രശ്‌നങ്ങളാകാം കാരണം

ഡീ-ടാനിംഗ് ഫെയ്‌സ് പാക്കുകള്‍

ഡീ-ടാനിംഗ് ഫെയ്‌സ് പാക്കുകള്‍

വേനല്‍ക്കാലത്ത്, ടാനിംഗ് അനിവാര്യമാണ്. നിങ്ങള്‍ എത്ര സണ്‍സ്‌ക്രീന്‍ പുരട്ടിയാലും, സൂര്യന്‍ ചര്‍മ്മത്തില്‍ അതിന്റെ അടയാളം പതിപ്പിക്കുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെ നല്ല ചര്‍മ്മം ലഭിക്കും. ടാന്‍ നീക്കം ചെയ്യാന്‍ നിരവധി വീട്ടുവൈദ്യങ്ങളുണ്ട്. താഴെ പറഞ്ഞിരിക്കുന്നതുപോലെ ഈ ഹോം മെയ്ഡ് ഡി-ടാനിംഗ് പായ്ക്കുകളും മാസ്‌കുകളും പരീക്ഷിച്ചുനോക്കൂ.

കടലമാവ്, മഞ്ഞള്‍, തൈര്

കടലമാവ്, മഞ്ഞള്‍, തൈര്

2 ടേബിള്‍സ്പൂണ്‍ കടല മാവ് എടുത്ത് അതില്‍ അല്പം മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. അതിനുശേഷം, 2 ടേബിള്‍സ്പൂണ്‍ തൈര് ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇപ്പോള്‍, ഈ ഫേസ് പാക്ക് നിങ്ങളുടെ മുഖത്ത് ശരിയായി പുരട്ടി 15-20 മിനിറ്റ് അല്ലെങ്കില്‍ ഉണങ്ങുന്നത് വരെ അവിടെ വയ്ക്കുക. തണുത്ത വെള്ളം ഉപയോഗിച്ച് ഇത് കഴുകിക്കളയുക.

Most read:അസ്വസ്ഥത ഉണ്ടാക്കും ശരീരത്തിലെ കുരു; മാറ്റാനുള്ള എളുപ്പ പരിഹാരം ഇത്Most read:അസ്വസ്ഥത ഉണ്ടാക്കും ശരീരത്തിലെ കുരു; മാറ്റാനുള്ള എളുപ്പ പരിഹാരം ഇത്

തക്കാളി, തൈര്

തക്കാളി, തൈര്

1 ടേബിള്‍ സ്പൂണ്‍ തൈര് എടുത്ത് അതില്‍ 1-2 ടേബിള്‍സ്പൂണ്‍ തക്കാളി നീര് ചേര്‍ക്കുക. നന്നായി ഇളക്കുക. ഇപ്പോള്‍, ഈ ഫേസ് മാസ്‌ക് നിങ്ങളുടെ മുഖത്ത് പുരട്ടി 25-30 മിനിറ്റ് അവിടെ വെച്ച ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകുക.

നാരങ്ങയും തേനും

നാരങ്ങയും തേനും

ഒരു പാത്രത്തില്‍ 1 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എടുക്കുക. ഇനി അതില്‍ 1 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. നന്നായി ഇളക്കുക. ഇനി ഈ മാസ്‌ക് നിങ്ങളുടെ മുഖത്ത് പുരട്ടുക. നാരങ്ങ നല്ലൊരു ബ്ലീച്ചിംഗ് ഏജന്റാണ്, അതിനാല്‍ ഇത് ടാനിംഗ് നീക്കം ചെയ്യുന്നു. തേന്‍ സ്വാഭാവികമായും നിങ്ങളുടെ ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുന്നു.

English summary

Summer Skin Care Routine for Fair And Glowing Skin in Malayalam

Are you among those who often wonder how to get fair skin in summer? Here is how to get fair and glowing skin in summer.
Story first published: Friday, February 18, 2022, 12:49 [IST]
X
Desktop Bottom Promotion