For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിലെ എണ്ണമയം വഷളാക്കും നിങ്ങളുടെ ഈ മോശം ശീലങ്ങള്‍

|

നമ്മുടെ ചര്‍മ്മത്തിന്റെ തരം എന്താണെന്നത് ജനിതകപരമായി മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഒന്നാണ്. ചിലര്‍ക്ക് അമിതമായ എണ്ണമയമുള്ള ചര്‍മ്മമായിരിക്കും. അത്തരക്കാര്‍ അവരുടെ ചര്‍മ്മത്തില്‍ അല്‍പം പരിചരണം നല്‍കേണ്ടതുണ്ട്. കാരണം, എണ്ണമയമുള്ള ചര്‍മ്മം കാരണം എളുപ്പത്തില്‍ നിങ്ങളെ പല ചര്‍മ്മപ്രശ്‌നങ്ങളും പിടികൂടിയേക്കാം. പ്രത്യേകിച്ച് മുഖക്കുരു സാധ്യതയുള്ള ചര്‍മ്മത്തിന് അമിതമായ എണ്ണമയം കൂടുതല്‍ പ്രശ്‌നമാണ്.

Most read: വരണ്ട മുടിക്ക് ഈര്‍പ്പവും കരുത്തും നല്‍കും ഈ പ്രകൃതിദത്ത ഹെയര്‍ മാസ്‌കുകള്‍Most read: വരണ്ട മുടിക്ക് ഈര്‍പ്പവും കരുത്തും നല്‍കും ഈ പ്രകൃതിദത്ത ഹെയര്‍ മാസ്‌കുകള്‍

നമ്മുടെ ചര്‍മ്മം മൃദുവായും ഈര്‍പ്പമായും നിലനിര്‍ത്താനും പാരിസ്ഥിതിക പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്താനുമായി എണ്ണ ആവശ്യമാണ്. ഇത് ചര്‍മ്മം സ്വാഭാവികമായി ഉത്പാദിപ്പിക്കുന്നുമുണ്ട്. എന്നാല്‍, എണ്ണയുടെ അമിതമായ ഉത്പാദനം നിങ്ങളുടെ ചര്‍മ്മത്തെ കൊഴുപ്പുള്ളതാക്കുകയും മുഖക്കുരു ഉണ്ടാക്കുകയും ചെയ്യും. എണ്ണമയമുള്ള ചര്‍മ്മത്തെ കൂടുതല്‍ വഷളാക്കുന്ന ചില കാര്യങ്ങള്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ ദിവസവും ചെയ്യാറുണ്ട്. അതിനാല്‍, ചര്‍മ്മത്തിലെ അമിത എണ്ണ ഉല്‍പാദനം നിയന്ത്രിക്കാനായി ഈ ശീലങ്ങളെ ഒന്നു കരുതിയിരിക്കുക. നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ എണ്ണമയമുള്ളതാക്കുന്ന ചില ശീലങ്ങള്‍ ഇതാണ്.

കൂടുതലായി മുഖം കഴുകുന്നത്

കൂടുതലായി മുഖം കഴുകുന്നത്

ഇടയ്ക്കിടെ മുഖം കഴുകുന്നവരാണ് മിക്കവരും. നിങ്ങളുടെ ചര്‍മ്മം ഓയിലി ആണെങ്കില്‍ ഇത് താല്‍ക്കാലിക പരിഹാരം നല്‍കുന്നു. എന്നാല്‍ ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുരുതരമായ പ്രശ്‌നമുണ്ടാക്കുന്നു. നിങ്ങളുടെ ചര്‍മ്മം അമിതമായി കഴുകുന്നത് കാരണം ചര്‍മ്മത്തിലെ എണ്ണ നീക്കം ചെയ്യപ്പെടുകയും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് എണ്ണയുടെ അമിത ഉല്‍പാദനത്തിലേക്ക് നയിക്കുകയും നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ കൊഴുപ്പുള്ളതാക്കുകയും ചെയ്യുന്നു.

ക്ലെന്‍സര്‍ ശ്രദ്ധിക്കുക

ക്ലെന്‍സര്‍ ശ്രദ്ധിക്കുക

നിങ്ങള്‍ ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ക്ലെന്‍സറാണ് ഉപയോഗിക്കുന്നതെങ്കില്‍ ഒന്ന് ശ്രദ്ധിക്കുക. നിങ്ങളുടെ ചര്‍മ്മത്തിന്റെ തരം ഏതുതന്നെയായാലും മദ്യം അടിസ്ഥാനമാക്കിയുള്ള സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. എത്തനോള്‍, ഐസോപ്രോപൈല്‍ തുടങ്ങിയ ആല്‍ക്കഹോള്‍ നിങ്ങളുടെ ചര്‍മ്മത്തെ നിര്‍ജ്ജലീകരിക്കുകയും ചര്‍മ്മത്തെ വരണ്ടതാക്കുകയും ചെയ്യും. ഇത്തരം ഉല്‍പ്പന്നങ്ങള്‍ പതിവ് ഉപയോഗം കാരണമായുണ്ടാകുന്ന ചര്‍മ്മ വരള്‍ച്ച നികത്താനായി നിങ്ങളുടെ ചര്‍മ്മം സെബം അമിതമായി ഉല്‍പ്പാദിപ്പിക്കുന്നു. ഇതുകാരണം നിങ്ങളുടെ ചര്‍മ്മം മുമ്പത്തേതിനേക്കാള്‍ എണ്ണമയമുള്ളതും കൊഴുപ്പുള്ളതുമായി കാണപ്പെടുന്നു.

Most read:മുടി കരുത്തോടെയും ആരോഗ്യത്തോടെയും വളരും; കിടക്കും മുന്‍പ് ഇത് ചെയ്യൂMost read:മുടി കരുത്തോടെയും ആരോഗ്യത്തോടെയും വളരും; കിടക്കും മുന്‍പ് ഇത് ചെയ്യൂ

മുഖത്ത് സോപ്പ് തേക്കുന്ന ശീലം

മുഖത്ത് സോപ്പ് തേക്കുന്ന ശീലം

മുഖത്ത് സോപ്പ് ഉപയോഗിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിക്കുക. മിക്ക ബ്യൂട്ടി സോപ്പുകളും ചര്‍മ്മത്തില്‍ നിന്ന് പ്രകൃതിദത്ത എണ്ണ ചെറുക്കുന്നതാണ്. തല്‍ഫലമായി, ചര്‍മ്മം സ്വാഭാവിക എണ്ണ പുനസ്ഥാപിക്കാനായി ശ്രമിക്കുന്നു. ഇത് അമിതമായ എണ്ണമയമുള്ള ചര്‍മ്മത്തിലേക്ക് നിങ്ങളെ നയിക്കുന്നു.

മോയ്‌സ്ചറൈസര്‍ ഉപയോഗിക്കാതിരിക്കുന്നത്

മോയ്‌സ്ചറൈസര്‍ ഉപയോഗിക്കാതിരിക്കുന്നത്

നിങ്ങളുടെ ചര്‍മ്മസംരക്ഷണത്തിന് പ്രധാനമായ ഒന്നാണ് മോയ്‌സ്ചറൈസര്‍. എണ്ണമയമുള്ള ചര്‍മ്മത്തിനുള്‍പ്പെടെ എല്ലാതരം ചര്‍മ്മത്തിനും മോയ്‌സ്ചറൈസര്‍ പ്രധാനമാണ്. കാരണം ചര്‍മ്മത്തില്‍ ഈര്‍പ്പം നഷ്ടപ്പെടുമ്പോള്‍, ഈര്‍പ്പത്തിന്റെ അഭാവം നികത്താന്‍ സെബം അമിതമായി ഉല്‍പ്പാദിപ്പിക്കപ്പെടും. നിങ്ങളുടെ ചര്‍മ്മത്തിന്റെ തരം അടിസ്ഥാനമാക്കി മാത്രം മോയ്‌സ്ചറൈസറുകള്‍ തിരഞ്ഞെടുക്കുക. എണ്ണമയമുള്ള ചര്‍മ്മത്തിന് വെള്ളം അടിസ്ഥാനമാക്കിയുള്ളതും ജെല്‍ അടിസ്ഥാനമാക്കിയുള്ളതുമായ മോയ്‌സ്ചറൈസറുകളാണ് നല്ലത്.

Most read:മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം, മുടി വളരാനും ഫലപ്രദം; കറുവ ഇല ഇങ്ങനെ ഉപയോഗിക്കൂMost read:മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം, മുടി വളരാനും ഫലപ്രദം; കറുവ ഇല ഇങ്ങനെ ഉപയോഗിക്കൂ

ദിവസവും സ്‌ക്രബ് ചെയ്താല്‍

ദിവസവും സ്‌ക്രബ് ചെയ്താല്‍

ചര്‍മ്മത്തിലെ മങ്ങിയ പാടുകളും വരണ്ട പാടുകളും ഒഴിവാക്കാന്‍ എക്‌സ്‌ഫോളിയേഷന്‍ പ്രക്രിയയിലൂടെ സാധിക്കുന്നു. എന്നാല്‍ ദിവസവും ചര്‍മ്മം സ്‌ക്രബ് ചെയ്യുന്നത് ചര്‍മ്മത്തെ പ്രകോപിപ്പിക്കുകയും ചര്‍മ്മത്തെ കൂടുതല്‍ എണ്ണമയമുള്ളതാക്കുകയും ചെയ്യും.

മേക്കപ്പ്

മേക്കപ്പ്

നിങ്ങളുടെ ചര്‍മ്മം എണ്ണമയമുള്ളതാണെങ്കില്‍, എണ്ണ രഹിതവും ജലം അടിസ്ഥാനമാക്കിയുള്ളതുമായ മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി. കാരണം ക്രീമും എണ്ണയും അടിസ്ഥാനമാക്കിയുള്ള മേക്കപ്പ് വസ്തുക്കള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ ഒരു പാളി തീര്‍ത്ത് ചര്‍മ്മ സുഷിരങ്ങള്‍ അടയ്ക്കുന്നു. ഇത് പിന്നീട് കൂടുതല്‍ എണ്ണ ഉല്‍പാദനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

Most read:തണുപ്പടിച്ചാല്‍ മുടി കൂടുതല്‍ വരളും; മുടി സംരക്ഷിക്കാന്‍ വഴിയിത്Most read:തണുപ്പടിച്ചാല്‍ മുടി കൂടുതല്‍ വരളും; മുടി സംരക്ഷിക്കാന്‍ വഴിയിത്

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

ചര്‍മ്മത്തില്‍ ഈര്‍പ്പക്കുറവ് നികത്താനായി നമ്മുടെ ചര്‍മ്മം എണ്ണയും സെബവും അമിതമായി ഉത്പാദിപ്പിക്കുന്നു. മിക്കപ്പോഴും ഈര്‍പ്പം കുറയുന്നത് നിര്‍ജ്ജലീകരണം കാരണമായാണ്. നിങ്ങളുടെ ചര്‍മ്മത്തിന് ഉള്ളില്‍ നിന്ന് തിളക്കം ലഭിക്കാനായി പ്രതിദിനം കുറഞ്ഞത് 8 ഗ്ലാസ് അല്ലെങ്കില്‍ 2 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക.

അമിതമായ സമ്മര്‍ദ്ദം

അമിതമായ സമ്മര്‍ദ്ദം

സമ്മര്‍ദ്ദം നിങ്ങളുടെ ശരീരത്തിന് പലവിധത്തില്‍ ദോഷം ചെയ്യും. ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവ് നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിപ്പിക്കും. ഇത് മുഖക്കുരുവിന് കാരണമാകുകയും എണ്ണ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുപോലെ വളരെയധികം മധുരം കഴിക്കുന്നതും ചര്‍മ്മത്തിന് ദോഷകരമാണ്.

Most read:ചര്‍മ്മത്തിന് തിളക്കവും പുതുമയും നല്‍കാന്‍ ഉത്തമം ഈ ഡിറ്റോക്‌സ് പാനീയങ്ങള്‍Most read:ചര്‍മ്മത്തിന് തിളക്കവും പുതുമയും നല്‍കാന്‍ ഉത്തമം ഈ ഡിറ്റോക്‌സ് പാനീയങ്ങള്‍

എണ്ണമയമുള്ള ചര്‍മ്മത്തിന് ചില പ്രതിവിധികള്‍

എണ്ണമയമുള്ള ചര്‍മ്മത്തിന് ചില പ്രതിവിധികള്‍

* 1 ടേബിള്‍സ്പൂണ്‍ അരിപ്പൊടി, 1 ടേബിള്‍സ്പൂണ്‍ കോണ്‍ ഫ്‌ളോര്‍, കുറച്ചു തുള്ളി നാരങ്ങ നീര് എന്നിവ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ആവശ്യമെങ്കില്‍ അല്‍പം വെള്ളവും ഇതിലേക്ക് ചേര്‍ക്കുക. ഇത് ചര്‍മ്മത്തില്‍ പുരട്ടി വൃത്താകൃതിയില്‍ മുഖത്ത് മസാജ് ചെയ്യുക.

* 2 ടേബിള്‍സ്പൂണ്‍ പാലില്‍ 2-3 തുള്ളി ചന്ദനം അല്ലെങ്കില്‍ ലാവെന്‍ഡര്‍ ഓയില്‍ കലര്‍ത്തുക. നിങ്ങളുടെ എണ്ണമയമുള്ള മുഖം നന്നായി വൃത്തിയാക്കി ഈ മിശ്രിതം പുരട്ടി മസാജ് ചെയ്യുക.

തക്കാളി

തക്കാളി

* ഒരു ചെറിയ തക്കാളി കഷണം എടുത്ത് നിങ്ങളുടെ മുഖത്ത് 5 മിനിറ്റ് തടവുക. തുടര്‍ന്ന് മുഖം നന്നായി കഴുകുക.

* 1 പാക്കറ്റ് ജെലാറ്റിന്‍, 1/2 കപ്പ് മുന്തിരി നീര് എന്നിവ മിക്‌സ് ചെയ്യുക. ജെലാറ്റിന്‍ പൂര്‍ണ്ണമായും അലിഞ്ഞുപോകുന്നതുവരെ മിശ്രിതം ചൂടാക്കുക. ഇതൊരു വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കുക. ഇതുപയോഗിച്ച് ദിവസത്തില്‍ രണ്ടുതവണ മുഖം തുടയ്ക്കുക.

Most read:മുടി നീട്ടി വളര്‍ത്തിയാല്‍ മാത്രം പോരാ; സംരക്ഷിക്കാന്‍ ഇക്കാര്യങ്ങളും ശ്രദ്ധിക്കണംMost read:മുടി നീട്ടി വളര്‍ത്തിയാല്‍ മാത്രം പോരാ; സംരക്ഷിക്കാന്‍ ഇക്കാര്യങ്ങളും ശ്രദ്ധിക്കണം

ഉലുവ

ഉലുവ

* ഓട്സ്, തേന്‍ എന്നിവ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി നിങ്ങളുടെ ചര്‍മ്മത്തില്‍ പുരട്ടുക. ഇത് 15 മുതല്‍ 20 മിനിറ്റ് വരെ വിടുക. എന്നിട്ട് ചെറുചൂടുള്ള അല്ലെങ്കില്‍ തണുത്ത വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക.

* 2 ടീ സ്പൂണ്‍ ഉലുവ എടുത്ത് വെള്ളത്തില്‍ കുതിര്‍ത്ത് രാത്രി മുഴുവന്‍ വയ്ക്കുക. ഇത് അരിച്ചെടുത്ത് പേസറ്റ് രൂപത്തിലാക്കി എടുത്ത് മുഖത്ത് പുരട്ടി അല്‍പനേരം ഉണങ്ങാന്‍ വയ്ക്കുക. ഇത് പൂര്‍ണ്ണമായും ഉണങ്ങിയ ശേഷം നിങ്ങളുടെ മുഖം തണുത്ത വെള്ളത്തില്‍ കഴുകുക.

English summary

Skincare Habits That Makes Your Skin More Oily in Malayalam

Excessively oily skin can be a nightmare, especially for acne-prone skin. Here are some skincare habits that makes your skin more oily. Take a look.
Story first published: Thursday, November 3, 2022, 16:30 [IST]
X
Desktop Bottom Promotion