For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖകാന്തി നേടുന്നത് ഇത്ര സിംപിളാണോ..

|

തിരക്കിട്ട ജീവിതത്തിനിടയില്‍ പലരും മറക്കുന്നൊരു കാര്യമാണ് അവരുടെ ചര്‍മ്മസംരക്ഷണം. വിവിധതരം വഴികള്‍ ഇന്ന് ചര്‍മ്മസംരക്ഷണത്തിനും മുഖസൗന്ദര്യത്തിനുമായി നമുക്കു മുന്നിലുണ്ട്. തിളങ്ങുന്ന ചര്‍മ്മം പൊതുവെ സ്ത്രീകള്‍ക്ക് ഒരു പ്രധാന ആശങ്ക സൃഷ്ടിക്കുന്നതാണ്. സുന്ദരവും തിളക്കമുള്ളതുമായ ചര്‍മ്മം ലഭിക്കുന്നതിന് മിക്ക സ്ത്രീകളും ധാരാളം പണം ചിലവഴിക്കുകയും ചെയ്യുന്നു. ബ്യൂട്ടി പാര്‍ലറുകള്‍ സൗന്ദര്യസംരക്ഷകരെ കൊണ്ടു നിറയുമ്പോള്‍ മറ്റു ചില കൂട്ടര്‍ ഇവയൊന്നും തങ്ങളെ ബാധിക്കുന്നതേയല്ലെന്ന മട്ടാണ്. വരുന്നിടത്തു വച്ചു കാണാം എന്ന നിലപാടാണ് ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലര്‍ക്കുമുള്ളത്.

Most read: ചര്‍മ്മം മിനുസമാര്‍ന്നതാക്കാം.. ഈ വഴികളിലൂടെMost read: ചര്‍മ്മം മിനുസമാര്‍ന്നതാക്കാം.. ഈ വഴികളിലൂടെ

ജീവിതത്തിരക്കിനിടയില്‍ ചര്‍മ്മസംരക്ഷണത്തിനായി എവിടെ സമയം കണ്ടെത്താന്‍ എന്നാലോചിക്കുന്നവരായിരിക്കും പലരും. പക്ഷേ അവരും ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും തിളക്കമാര്‍ന്ന ചര്‍മ്മത്തിനും ആരും കൊതിക്കുന്ന മുഖകാന്തിക്കും. തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ ലളിതമായ വഴികള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ ? അവര്‍ക്കായി ചില മികച്ച നുറുങ്ങുകളും വീട്ടില്‍ നിന്നുതന്നെ തിളങ്ങുന്ന ചര്‍മ്മം നേടാനുള്ള വഴികളും ഈ ലേഖനത്തില്‍ വായിക്കാം.

ഉറങ്ങും മുമ്പ് ഒരു കരുതല്‍

ഉറങ്ങും മുമ്പ് ഒരു കരുതല്‍

പുറത്തെ അന്തരീക്ഷത്തില്‍ നിന്നുള്ള പൊടിപടലങ്ങളും മാലിന്യങ്ങളും നിങ്ങളുടെ മുഖത്ത് തട്ടി നില്‍ക്കുന്നത് സ്വാഭാവികമാണ്. വൈകിട്ട് വീട്ടിലെത്തി മുഖം കഴുകുകയും കുളിക്കുകയുമൊക്കെ ചെയ്യുമെങ്കിലും മുഖത്തെ അഴുക്ക് കൃത്യമായി പോകണമെന്നില്ല. ഇതിനൊരു കരുതല്‍ എന്ന നിലയ്ക്ക് ഉറങ്ങും മുന്‍പ് മുഖം വൃത്തിയായി ലോഷന്‍ ഉപയോഗിച്ച് കഴുകുക. മുഖത്തെ മേക്കപ്പ്, എണ്ണമയം എന്നിവ ഇതിലൂടെ നീക്കാം. കിടക്കുന്നതിനു മുന്‍പ് മുഖം കഴുകുന്നത് നിങ്ങള്‍ക്ക് മികച്ച ഉറക്കം നല്‍കാനും സഹായിക്കുന്നു.

മൃതകോശങ്ങളെ വൃത്തിയാക്കല്‍

മൃതകോശങ്ങളെ വൃത്തിയാക്കല്‍

നിങ്ങളുടെ ചര്‍മ്മം സ്വാഭാവികമായി പുതുക്കപ്പെടുമ്പോള്‍ പഴയ കോശങ്ങള്‍ നിങ്ങളുടെ മുഖത്ത് തന്നെ അവശേഷിച്ച് ചര്‍മ്മത്തെ അസമവും മങ്ങിയതുമാക്കുന്നു. ആഴ്ചയില്‍ ഒരിക്കല്‍ ഒരു കെമിക്കല്‍ എക്‌സ്‌ഫോളിയന്റ് ഉപയോഗിച്ച് എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നത് എല്ലായ്‌പ്പോഴും ഉത്തമമാണ്. ഇത് നിങ്ങള്‍ക്ക് മികച്ചതും മിനുസമാര്‍ന്നതുമായ മുഖം നല്‍കുന്നു. തേനും പഞ്ചസാരയും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്തു പുരട്ടുന്നതും മികച്ച എക്‌സ്‌ഫോളിയേറ്ററാണ്. ഇളം ചൂടുവെള്ളത്തില്‍ ഇത് കഴുകി കളയുക.

മേക്കപ്പ് ഒഴിവാക്കുക

മേക്കപ്പ് ഒഴിവാക്കുക

മിക്ക മേക്കപ്പ് വസ്തുക്കളും പഞ്ചസാര തരി പോലുള്ള തന്മാത്രകള്‍ ഉള്‍പ്പെടുന്നവയാണ്. ഇത് രാത്രിയില്‍ യീസ്റ്റ് വളര്‍ത്താന്‍ കാരണമാകുന്നു. രാത്രികാലങ്ങളില്‍ നിങ്ങള്‍ മേക്കപ്പ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുകയും ചര്‍മ്മം വരളുകയും ചെയ്യുന്നു. അതിനാല്‍ തിളങ്ങുന്ന ചര്‍മ്മം നേടാനുള്ള ലളിതമായ മാര്‍ഗ്ഗമാണ് രാത്രിയില്‍ മേക്കപ്പ് ഒഴിവാക്കുക എന്നത്.

ആവശ്യത്തിന് വെള്ളം

ആവശ്യത്തിന് വെള്ളം

ചര്‍മ്മത്തിന് ഊര്‍ജ്ജം പകരാനും തിളക്കം വരുത്താനും വെള്ളം വളരെയേറെ ഗുണം ചെയ്യുന്നു. ഇത് ശരീരത്തിലെ വിഷവസ്തുക്കളെ വേഗത്തില്‍ ഒഴിവാക്കുന്നതിന് എളുപ്പമാക്കുന്നു. അതിനാല്‍ ആവശ്യത്തിന് വെള്ളം ശരീരത്തിലെത്തിക്കുക. നിങ്ങള്‍ കുടിക്കുന്ന വെള്ളത്തില്‍ നിന്ന് പ്രയോജനം നേടുന്ന അവസാന സ്ഥലമാണ് ചര്‍മ്മം. പുറത്തിറങ്ങുന്ന സമയങ്ങളില്‍ കൈയ്യില്‍ എല്ലായ്‌പ്പോഴും ഒരു വാട്ടര്‍ ബോട്ടില്‍ സൂക്ഷിക്കുക.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം

അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നു ചര്‍മ്മത്തെ പ്രതിരോധിക്കാന്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാവുന്നതാണ്. 15 മിനിറ്റ് വെയിലടിച്ചാല്‍ തന്നെ സൂര്യതാപം ഏല്‍ക്കാവുന്നതാണ് എന്ന് ഓര്‍മ്മിക്കുക. ഓരോ തവണയും കഠിനമായ വെയിലുള്ള കാലാവസ്ഥയില്‍ പുറത്തിറങ്ങുമ്പോള്‍ ഇളം സണ്‍സ്‌ക്രീന്‍ ഉപയോഗിച്ച് ചര്‍മ്മം സംരക്ഷിക്കാവുന്നതാണ്.

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും

തിളക്കമുള്ള ചര്‍മ്മം നേടുന്നതിന് മികച്ചൊരു വഴിയാണ് പോഷക സമ്പുഷ്ടമായ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത്. നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ മാത്രമല്ല, മൊത്തത്തിലുള്ള ചര്‍മ്മത്തിന്റെ ടോണ്‍ മെച്ചപ്പെടുത്താനും വരള്‍ച്ചയെ പ്രതിരോധിക്കാനും ഇവ സഹായിക്കും.

വ്യായാമം

വ്യായാമം

വ്യായാമം നിങ്ങളുടെ ശാരീരത്തില്‍ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ വരുത്തുന്നു. കൃത്യമായ വ്യായാമം ചര്‍മ്മത്തെ മെച്ചപ്പെടുത്തുന്നു. നിങ്ങള്‍ വ്യായാമം ചെയ്യുമ്പോള്‍ രക്തവും ഓക്‌സിജനും നിങ്ങളുടെ ശരീരത്തില്‍ പമ്പ് ചെയ്യപ്പെടുകയും ചര്‍മ്മത്തിന്റെ ഓരോ ഇഞ്ചിലേക്കും ഇതിന്റെ ഫലം എത്തിക്കുകയും ചെയ്യുന്നു. ഇതിലൂടെ ആരോഗ്യകരമായ നിറം നിങ്ങളുടെ ചര്‍മ്മത്തിന് കൈവരുന്നു.

തിളങ്ങുന്ന ചര്‍മ്മത്തിന് പൊടിക്കൈകള്‍

തിളങ്ങുന്ന ചര്‍മ്മത്തിന് പൊടിക്കൈകള്‍

ഐസ് ക്യൂബ്: നിങ്ങളുടെ മുഖത്ത് രക്തയോട്ടം വീണ്ടെടുക്കാന്‍ ഒരു ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുക. മുഖത്ത് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ പുരട്ടും മുന്‍പ് ഒരു ഐസ് ക്യൂബ് വച്ച് തുടയ്ക്കുക. ഇത് കൂടുതല്‍ സമയം മേക്കപ്പ് നിലനില്‍ക്കാന്‍ സഹായിക്കുന്നു.

ഓട്സ് പായ്ക്ക്: ഓട്സ് അല്‍പം നാരങ്ങാ നീരും മഞ്ഞളും ചേര്‍ത്ത് പേസ്റ്റ് തയ്യാറാക്കുക. ഇത് ചര്‍മ്മത്തില്‍ പുരട്ടുക, കുറച്ച് സമയത്തിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകുക. ചര്‍മ്മ സുഷിരങ്ങള്‍ക്കുള്ളിലെ അഴുക്ക് ഇല്ലാതാക്കാന്‍ ഇത് ഗുണം ചെയ്യും.

തിളങ്ങുന്ന ചര്‍മ്മത്തിന് പൊടിക്കൈകള്‍

തിളങ്ങുന്ന ചര്‍മ്മത്തിന് പൊടിക്കൈകള്‍

തേനും പപ്പായയും: ഒരു പപ്പായ ചതച്ച് തേനില്‍ കലര്‍ത്തുക. നിങ്ങളുടെ മുഖം നനച്ച് മുഖത്ത് പുരട്ടുക. ഏകദേശം 15 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം തണുത്ത വെള്ളത്തില്‍ ശ്രദ്ധാപൂര്‍വ്വം കഴുകുക.

വാഴപ്പഴം: വാഴപ്പഴം ചര്‍മ്മത്തില്‍ പുരട്ടിവച്ച് കുറച്ച് നേരം കഴിഞ്ഞ് വെള്ളത്തില്‍ കഴുകി കളയുക. നല്ല ചര്‍മ്മം ലഭിക്കുന്നതിന് അസംസ്‌കൃത പാലും ഇതിലേക്ക് ചേര്‍ത്തുപയോഗിക്കാവുന്നതാണ്.

English summary

Simple Ways To Get Glowing Skin

Here we talking about some simple ways to get a glowing skin. Read on.
Story first published: Tuesday, December 24, 2019, 14:41 [IST]
X
Desktop Bottom Promotion