For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേവിച്ച ഉരുളക്കിഴങ്ങില്‍ തെളിയും മുഖപ്രശ്‌നങ്ങള്‍

|

നിറം കുറവ്, നിറമില്ലായ്മ, മുഖത്തെ പാടുകള്‍, ചര്‍മ്മത്തിലെ അസ്വസ്ഥത ഇവയെല്ലാം വളരെയധികം ബാധിക്കുന്നവരാണ് നമ്മളില്‍ പലരും. എല്ലാവര്‍ക്കും അടിസ്ഥാനപരമായി ഒരു നിറമുണ്ട്. എന്നാല്‍ പലപ്പോഴും ഇതിനെ വര്‍ദ്ധിപ്പിക്കാനാണ് നമ്മളില്‍ പലരും ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ ഒന്നും ഉള്ള നിറത്തെ കുറക്കാനും കൂട്ടാനും പറ്റുകയില്ല എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. എന്നാല്‍ ഉള്ള നിറത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് ചില പ്രതിസന്ധികളെ പരിഹരിക്കുന്നതിനും നമുക്ക് സാധിക്കുന്നുണ്ട്.

നിരയൊത്ത പല്ല്, മഞ്ഞനിറമകറ്റാന്‍; ഇങ്ങനെ തേക്കണംനിരയൊത്ത പല്ല്, മഞ്ഞനിറമകറ്റാന്‍; ഇങ്ങനെ തേക്കണം

അതിന് വേണ്ടി നമുക്ക് എന്താണ് ചെയ്യേണ്ടത് എന്നുള്ളത് അറിയേണ്ട കാര്യം തന്നെയാണ്. പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങളിലൂടെ ഇത്തരത്തിലുള്ള പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഇത് എങ്ങനെയാണ് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നത് എന്ന് നോക്കാം.

വേവിച്ച ഉരുളക്കിഴങ്ങ്

വേവിച്ച ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് വേവിച്ച് ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കുന്നുണ്ട്. വേവിച്ച ഉരുളക്കിഴങ്ങ് പൊടിച്ച് പേസ്റ്റ് പരുവത്തിലാക്കി അതില്‍ അല്‍പം കട്ടത്തൈര് മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേക്കാവുന്നതാണ്. ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് ഈ മിശ്രിതം മികച്ചതാണ്. മുഖത്ത് നല്ലതു പോലെ ഇത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ചര്‍മ്മത്തിന് ഉണ്ടാവുന്ന പല അസ്വസ്ഥതകളേയും സണ്‍ടാന്‍ പോലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് നമുക്ക് ഉരുളക്കിഴങ്ങ് തൈര് മിശ്രിതം ഉപയോഗിക്കാം. ആഴ്ചയില്‍ മൂന്ന് ദിവസം രണ്ട് നേരം വീതം ഇത് തേക്കാവുന്നതാണ്.

തേനും ഉരുളക്കഴിങ്ങും

തേനും ഉരുളക്കഴിങ്ങും

തേനും ഉരുളക്കിഴങ്ങും മിക്‌സ് ചെയ്ത് തേക്കുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അല്‍പം തേനും ഉരുളക്കിഴങ്ങ് നീരും മിക്‌സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. 15 മിനിട്ട് ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അതിന് ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്. മുഖത്തെ ചുളിവ് മാറുന്നതിനും അകാല വാര്‍ദ്ധക്യം പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട് ഈ മിശ്രിതം.

നാരങ്ങ നീരും ഉരുളക്കിഴങ്ങും

നാരങ്ങ നീരും ഉരുളക്കിഴങ്ങും

നാരങ്ങ നീരും ഉരുളക്കിഴങ്ങും മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതും മുഖത്തെ ഇരുണ്ടപാടുകള്‍ക്കും മുഖക്കുരുവിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ്. രണ്ട് ടീ സ്പൂണ്‍ ഉരുളക്കിഴങ്ങ് നീരില്‍ അരടീസ്പൂണ്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കേണ്ടതാണ്. അഞ്ച് മിനിട്ട് നല്ലതുപോലെ മസ്സാജ് ചെയ്യണം. അതിന് ശേഷം മുഖത്തെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് ഉപയോഗിക്കാവുന്നവ ഏറ്റവും നല്ല മിശ്രിതമാണ് എന്ന് നിങ്ങള്‍ക്ക് മനസ്സിലാവും. ഇത് നിറം വര്‍ദ്ധിപ്പിക്കില്ലെങ്കിലും മുഖത്തിന് തിളക്കം നല്‍കുന്നുണ്ട്.

ഉരുളക്കിഴങ്ങ് പൊടിച്ചത്

ഉരുളക്കിഴങ്ങ് പൊടിച്ചത്

ഉരുളക്കിഴങ്ങ് വേവിച്ച് പൊടിച്ചത് അതേ പോലെ തന്നെ മുഖത്തിട്ടാല്‍ അത് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അരമണിക്കൂര്‍ കഴിഞ്ഞ് നല്ലതുപോലെ ഉണങ്ങിയ ശേഷം മുഖം ചെറു ചൂടുവെള്ളത്തില്‍ കഴുകുന്നതിലൂടെ മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ഇത് ചെയ്യാന്‍ ശ്രദ്ധിക്കണം. കരുവാളിപ്പ് മാറ്റി അത് തിളക്കം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

അരിപ്പൊടിയും ഉരുളക്കിഴങ്ങ് നീരും

അരിപ്പൊടിയും ഉരുളക്കിഴങ്ങ് നീരും

അല്‍പം അരിപ്പൊടിയും ഉരുളക്കിഴങ്ങ് നീരും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇതില്‍ വേണമെങ്കില്‍ അല്‍പം നാരങ്ങ നീരും മിക്‌സ് ചെയ്യാവുന്നതാണ്. മുഖത്ത് തേച്ച് പിടിപ്പിച്ച ശേഷം നല്ലതുപോലെ ഉണങ്ങിക്കഴിഞ്ഞാല്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകേണ്ടതാണ്. ഇത് ആഴ്ചയില്‍ മൂന്ന് ദിവസം ചെയ്താല്‍ പെട്ടെന്നാണ് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. മുഖത്തെ ചുളിവുകളെ അകറ്റി നല്ല ചര്‍മ്മം നല്‍കുന്നതിന് സഹായിക്കുന്നുണ്ട് അരിപ്പൊടിയും ഉരുളക്കിഴങ്ങ് നീരും ചേര്‍ന്ന മിശ്രിതം.

ഉരുളക്കിഴങ്ങും തക്കാളി നീരും

ഉരുളക്കിഴങ്ങും തക്കാളി നീരും

ഉരുളക്കിഴങ്ങ് നീരും തക്കാളി നീരും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ പല അസ്വസ്ഥതകളും ഇല്ലാതാവുന്നുണ്ട്. ഉരുളക്കിഴങ്ങ് നീര് നല്ലൊരു ആസ്ട്രിജന്റ് ആണ്. ഇത് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുകയും ആഴത്തില്‍ ഇറങ്ങിച്ചെന്ന് ചര്‍മ്മത്തെ ക്ലീന്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിലെ തിളക്കത്തിന് വേണ്ടി സഹായിക്കുകയും ചെയ്യുന്നുണ്ട് ഉരുളക്കിഴങ്ങ് തക്കാളി നീര് മിശ്രിതം.

English summary

Potato Face Pack For Healthy And Glowing Skin

Here in this article we are discussing about potato facepack for healthy and glowing skin. Read on.
X
Desktop Bottom Promotion