For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണടപ്പാടുകള്‍ നിങ്ങളെ തളര്‍ത്തുന്നോ ?

|

നമ്മുടെ കണ്ണുകളെ കാക്കുന്ന കാവലാളാണ് കണ്ണടകള്‍. കാഴ്ച വര്‍ധനവിനും നേത്രപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായും പൊടിപടലങ്ങളില്‍ നിന്നു കണ്ണിനെ സംരക്ഷിക്കാനുമെല്ലാം കണ്ണടകള്‍ നാം ഉപയോഗിക്കാറുണ്ട്. കണ്ണിന്റെ മൊത്തത്തിലുള്ള സംരക്ഷണം കണ്ണടകള്‍ ഏറ്റെടുക്കുമ്പോള്‍ ചെറുതായെങ്കിലും നമ്മുടെ ചര്‍മ്മത്തിന്റെ കാര്യം അതു മറക്കുന്നു. കണ്ണടയിടുന്ന പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് അവ ചര്‍മ്മത്തില്‍ വരുത്തുന്ന അടയാളങ്ങള്‍. കണ്ണടയുടെ ഇറുക്കവും രൂപവും ഭാരവുമൊക്കെ ഇതിനു കാരണമാകാറുണ്ട്. സ്ഥിരമായ ഉപയോഗം മൂലവും ഇത്തരം അടയാളങ്ങള്‍ കാണപ്പെട്ടേക്കാം.

Most read: മുഖം രക്ഷിക്കാം.. ഈ പച്ചക്കറികളുടെ ഗുണമറിയൂMost read: മുഖം രക്ഷിക്കാം.. ഈ പച്ചക്കറികളുടെ ഗുണമറിയൂ

സ്വന്തമായി ചെയ്യാം പ്രതിവിധി

സ്വന്തമായി ചെയ്യാം പ്രതിവിധി

കണ്ണട ഫ്രെയിമിനു കണക്കായി കണ്ണിനു താഴെ മൂക്കിനൊടു ചേര്‍ന്ന് കാണപ്പെടുന്ന ഇത്തരം അടയാളങ്ങള്‍ പലര്‍ക്കും അരോചകമായി തോന്നാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ ഇത്തരം പാടുകളെ തങ്ങളുടെ മുഖസൗന്ദര്യത്തിനു കോട്ടം വരുത്തുന്നവയായാണു കാണുന്നത്. പലരും ഇത്തരം പാടുകള്‍ മായ്ക്കാന്‍ ചര്‍മ്മസംരക്ഷണ ക്രീമുകളൊക്കെ വാങ്ങി ഉപയോഗിക്കുന്നുണ്ടാകാം. എന്നാല്‍ അതൊന്നുമില്ലാതെ പ്രകൃതി തരുന്ന ചില ഫലങ്ങളിലൂടെ ഇത്തരം പാടുകള്‍ ചര്‍മ്മത്തിനു കേടില്ലാതെ മായ്ച്ചുകളയാം എന്നത് നല്ല കാര്യമല്ലേ. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഈ അടയാളങ്ങള്‍ ശാശ്വതമാകുന്ന ഒന്നാണ്. നിങ്ങളിലെ ഇത്തരം കണ്ണട അടയാളങ്ങള്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഒഴിവാക്കാനുള്ള ചില വഴികള്‍ നോക്കാം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

സൗന്ദര്യവര്‍ദ്ധകവസ്തുക്കളില്‍ കറ്റാര്‍ വാഴ വളരെ ജനപ്രിയമാണ്. ചര്‍മ്മത്തിലെ പാടുകള്‍ നീക്കം ചെയ്യാന്‍ ഇത് ആന്തരികമായും ബാഹ്യമായും ഉപയോഗിക്കാം. കണ്ണടയുടെ അടയാളങ്ങള്‍ മങ്ങുന്നതിനും ഇത് സഹായിക്കുന്നു.

നിങ്ങള്‍ക്ക് ചെയ്യേണ്ടത്

നിങ്ങള്‍ക്ക് ചെയ്യേണ്ടത്

കറ്റാര്‍ വാഴ ഇല മുറിച്ച് അതിന്റെ ജെല്‍ വേര്‍തിരിച്ചെടുക്കുക. നിങ്ങളുടെ കണ്ണട അടയാളങ്ങള്‍ക്കു മുകളില്‍ ഈ ജെല്‍ തേക്കുക. ഇത് 15 മുതല്‍ 20 മിനിറ്റ് വരെ ഉണങ്ങാന്‍ വിടുക. ശേഷം മുഖം വൃത്തിയായി കഴുകുക. ആവശ്യമെങ്കില്‍ മോയ്സ്ചറൈസറും പുരട്ടാവുന്നതാണ്. ദിവസത്തില്‍ 1-2 തവണയെങ്കിലും ഇത്തരത്തില്‍ ചെയ്യുന്നത് തീര്‍ച്ചയായും നിങ്ങളിലെ കണ്ണട പാടുകളെ മായ്ക്കാന്‍ സഹായിക്കും.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ശക്തമായ ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ്. മുഖത്തെ ചര്‍മ്മത്തിലെ അടയാളങ്ങളും കറുത്തപാടുകളും മായ്ക്കാന്‍ ഉരുളക്കിഴങ്ങ് നിങ്ങളെ സഹായിക്കുന്നു.

നിങ്ങള്‍ ചെയ്യേണ്ടത്

നിങ്ങള്‍ ചെയ്യേണ്ടത്

ഒരു ഉരുളക്കിഴങ്ങ് അരച്ച് അതിന്റെ നീര് മാത്രം വേര്‍തിരിച്ചെടുക്കുക. ഇത് മൂക്കിലെ കണ്ണട പാടുകളില്‍ പുരട്ടി 10-15 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം മുഖം വെള്ളത്തില്‍ കഴുകുക. നിങ്ങളുടെ മുഖത്തെ അടയാളങ്ങള്‍ മങ്ങുന്നത് വരെ ദിവസവും 1-2 തവണ ഉരുളക്കിഴങ്ങ് നീര് പുരട്ടാം.

കക്കിരി

കക്കിരി

മിക്ക ചര്‍മ്മസംരക്ഷണ ക്രീമുകളിലെയും പ്രധാന ഘടകമാണ് കക്കിരിക്ക. ചര്‍മ്മ സംരക്ഷണം എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ആദ്യം തെളിയുന്ന പേര് കക്കിരിയുടേതായിരിക്കും. ചര്‍മ്മത്തെ മിനുസപ്പെടുത്താനും തിളക്കമുള്ളതാക്കാനും കക്കിരി വളരെ ഫലപ്രദമാണ്. ചുളിവുകളില്‍ നിന്നും സൂര്യതാപങ്ങളില്‍ നിന്നും നിങ്ങളുടെ മുഖത്തെ സംരക്ഷിക്കാന്‍ കക്കിരി സഹായിക്കുന്നു. നിങ്ങളുടെ മുഖത്തെ കണ്ണട അടയാളങ്ങള്‍ മായ്ക്കുന്നതിനും കക്കിരി സഹായിക്കുന്നു.

നിങ്ങള്‍ ചെയ്യേണ്ടത്

നിങ്ങള്‍ ചെയ്യേണ്ടത്

കക്കിരിക്ക അരിഞ്ഞെടുത്ത് നിങ്ങളുടെ മുഖത്തെ കണ്ണട അടയാളങ്ങള്‍ക്ക് മുകളില്‍ 1-2 മിനിട്ടു നേരം ഉരയ്ക്കുക. അതിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. അടയാളങ്ങള്‍ മങ്ങുകയോ പൂര്‍ണമായി മായുകയോ ചെയ്യുന്നതുവരെ ദിവസം 1-2 തവണ ഇത്തരത്തില്‍ കക്കിരിക്കാ കഷ്ണങ്ങള്‍ പുരട്ടാവുന്നതാണ്. ഇത് ചെയ്യുന്നത് നിങ്ങളുടെ കണ്ണുകള്‍ക്കും കുളിര്‍മ നല്‍കും.

നാരങ്ങ നീര്

നാരങ്ങ നീര്

ചര്‍മ്മസംരക്ഷണത്തിന്റെ പ്രധാന പോരാളികളായ വിറ്റാമിന്‍ സി യുടെ കലവറയാണ് നാരങ്ങ. വിറ്റാമിന്‍ സി നിങ്ങളുടെ ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു. മുഖത്തെ നിറം മങ്ങലിനും കറുത്ത പാടുകള്‍ മായ്ക്കാനും നാരങ്ങ നീര് ഉപയോഗിക്കുന്നു.

നിങ്ങള്‍ ചെയ്യേണ്ടത്

നിങ്ങള്‍ ചെയ്യേണ്ടത്

ഒരു ചെറിയ നാരങ്ങ മുറിച്ച് നീര് മാത്രം ഒരു പാത്രത്തിലേക്ക് വേര്‍തിരിച്ചെടുക്കുക. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് നിങ്ങളുടെ മുഖത്ത് പാടു വീണ സ്ഥലത്ത് ഈ നീര് പുരട്ടുക. 10-15 മിനുട്ട് ഇങ്ങനെ വച്ചശേഷം മുഖം വെള്ളത്തില്‍ കഴുകുക. കണ്ണട പാടുകള്‍ മായ്ക്കാന്‍ നിങ്ങള്‍ക്ക് ദിവസവും കുളിക്കുന്നതിന് മുമ്പോ അല്ലെങ്കില്‍ രാത്രി ഉറങ്ങുന്നതിന് മുമ്പോ ഇത്തരത്തില്‍ നാരങ്ങാ നീര് മുഖത്ത് പുരട്ടാവുന്നതാണ്.

തേന്‍

തേന്‍

ചര്‍മ്മ സംബന്ധമായ അസുഖങ്ങള്‍ ചികിത്സിക്കുന്നതിനും മുറിവുകള്‍ ഭേദമാക്കുന്നതിനും പരമ്പരാഗതമായി ആളുകള്‍ ഉപയോഗിച്ചുവരുന്ന ഒന്നാണ് തേന്‍. ചര്‍മ്മത്തിലെ കോശങ്ങളെ മെച്ചപ്പെടുത്തുന്നതിനും സുഖപ്പെടുത്തുന്നതിനും മുറിവുകള്‍ ഉണക്കുന്നതിനും തേന്‍ ഉപയോഗിക്കുന്നു. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു.

നിങ്ങള്‍ ചെയ്യേണ്ടത്

നിങ്ങള്‍ ചെയ്യേണ്ടത്

ഒരു ചെറിയ പാത്രത്തില്‍ തേനും പാലും മിക്‌സ് ചെയ്യുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പാടുള്ള ഇടങ്ങളില്‍ പുരട്ടി 15 മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കുക. ശേഷം മുഖം കഴുകുക. മുഖത്തെ കണ്ണട പാട് മങ്ങുന്നത് വരെ ദിവസത്തില്‍ 1-2 തവണ ഈ രീതി പിന്തുടരാവുന്നതാണ്.

ഓറഞ്ച്

ഓറഞ്ച്

ധാരാളം മുഖസംരക്ഷണ ക്രീമുകളിലെയും ഫേസ്‌വാഷുകളിലെയും ഫെയ്‌സ് മാസ്‌കുകളിലെയും പ്രധാന ഘടകമാണ് ഓറഞ്ച്. വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ടെന്നതിനാല്‍ നിങ്ങളുടെ മൂക്കിലെ കണ്ണട അടയാളങ്ങള്‍ മങ്ങാന്‍ സഹായിക്കുന്നതിന് ഓറഞ്ച് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.

നിങ്ങള്‍ ചെയ്യേണ്ടത്

നിങ്ങള്‍ ചെയ്യേണ്ടത്

ഉണങ്ങിയ ഓറഞ്ചിന്റെ തൊലിയെടുത്ത് പൊടിച്ചെടുക്കുക. ഈ പൊടി അല്‍പം പാല്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. മൂക്കിലെ ഇരുണ്ട ഭാഗങ്ങളില്‍ ഈ പേസ്റ്റ് പുരട്ടുക. ഏകദേശം 15 മുതല്‍ 20 മിനിറ്റ് വരെ ഇത് ഉണങ്ങാന്‍ വിടുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. നിങ്ങളുടെ മുഖത്തെ അടയാളങ്ങള്‍ മങ്ങുന്നത് വരെ ഈ പേസ്റ്റ് ദിവസവും പുരട്ടാവുന്നതാണ്.

തക്കാളി

തക്കാളി

ശരീരസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും ആന്തരികമായോ ബാഹ്യമായോ ഉപയോഗിക്കാവുന്ന ഒന്നാണ് തക്കാളി. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ആസിഡുകള്‍ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും ചര്‍മ്മത്തെ സുഖപ്പെടുത്തുകയും ചെയ്യുന്നു. സുഷിരങ്ങള്‍ തുറന്ന് ചര്‍മ്മത്തെ മൃദുവും തിളക്കവുമുള്ളതാക്കുകയും ചെയ്യുന്നു.

നിങ്ങള്‍ ചെയ്യേണ്ടത്

നിങ്ങള്‍ ചെയ്യേണ്ടത്

കണ്ണട പാടുകള്‍ വീണ ഭാഗങ്ങളില്‍ തക്കാളി കഷ്ണങ്ങള്‍ ഒരു മിനിറ്റ് നേരം തടവുക. ഇത് 15 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം കഴുകിക്കളയുക. 15-20 ദിവസം ഈ പതിവ് പിന്തുടര്‍ന്നാല്‍ ഫലം കാണാവുന്നതാണ്.

പനിനീര്

പനിനീര്

സൗന്ദര്യസംരക്ഷകരുടെ പ്രധാന കൂട്ടാളിയാണ് റോസ് വാട്ടര്‍ അഥവാ പനിനീര്‍. ലോകമെമ്പാടുമുള്ള നിരവധി സ്ത്രീകളുടെ ചര്‍മ്മസംരക്ഷണ ദിനചര്യയുടെ ഭാഗമാണിത്. മുഖം പെട്ടെന്ന് തിളക്കമാര്‍ന്നതാക്കാനും ഊര്‍ജ്വസ്വലമാക്കാനും സഹായിക്കുന്ന ഒരു മികച്ച ഫേഷ്യല്‍ കൂടിയാണ് പനിനീര്‍.

നിങ്ങള്‍ ചെയ്യേണ്ടത്

നിങ്ങള്‍ ചെയ്യേണ്ടത്

രാത്രി കിടക്കാന്‍ നേരം അല്‍പം പനിനീര്‍ വെള്ളം ഒരു കോട്ടണ്‍ തുണിയില്‍ മുക്കി നിങ്ങളുടെ മുഖത്തെ കണ്ണട പാടുകളില്‍ തേക്കുക. രാവിലെ കഴുകിക്കളയുക. നിങ്ങളുടെ പാടുകളിലോ മുഖത്തോ ദിവസവും രണ്ട് തവണ റോസ് വാട്ടര്‍ പുരട്ടാവുന്നതാണ്. രാവിലെ കുളി കഴിഞ്ഞതിനു ശേഷവുംരാത്രി ഉറങ്ങാന്‍ പോകുന്നതിനുമുമ്പുമാണ് മികച്ച സമയം.

ബദാം ഓയില്‍

ബദാം ഓയില്‍

മുഖക്കുരു പൊട്ടുന്നത് തടയാനും ചര്‍മ്മത്തിന്റെ ടോണ്‍ ശരിയാക്കാനും കറുത്ത പാടുകള്‍ മായ്ക്കുന്നതിനും ബദാം ഓയില്‍ സാധാരണയായി ഉപയോഗിക്കുന്നു. ചര്‍മ്മം കാത്തുസൂക്ഷിച്ച് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും ബദാം എണ്ണ ഫലപ്രദമാണ്.

നിങ്ങള്‍ ചെയ്യേണ്ടത്

നിങ്ങള്‍ ചെയ്യേണ്ടത്

കണ്ണട പാടുകളുള്ള ഭാഗത്ത് അല്‍പം ബദാം എണ്ണ സമ്യമായി തടവുക. ഒരു രാത്രി ഉണക്കാന്‍ വിട്ട് രാവിലെ മുഖം വെള്ളത്തില്‍ കഴുകുക. രണ്ടാഴ്ച ഇത്തരത്തില്‍ ബദാം എണ്ണ ഉറങ്ങാന്‍ നേരം പുരട്ടുന്നത് നിങ്ങളുടെ മുഖത്തെ കറുത്ത പാടുകള്‍ മായ്ക്കാന്‍ സഹായിക്കും.

English summary

Natural Ways To Remove Spectacle Marks On Your Nose

Here we discussing the natural ways to remove spectacle marks on your nose. Read on.
Story first published: Friday, December 13, 2019, 13:36 [IST]
X
Desktop Bottom Promotion