For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ എണ്ണമയം എന്നെന്നേക്കുമായി നീക്കാം; വീട്ടില്‍ ചെയ്യാവുന്ന വഴിയിത്

|

നിങ്ങളുടെ ചര്‍മ്മം പ്രകൃതിദത്ത എണ്ണകള്‍ പുറത്തുവിടുന്നു, ഇത് ഈര്‍പ്പം നിലനിര്‍ത്താനും ബാഹ്യ പ്രകോപനങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. എണ്ണമയമുള്ള ചര്‍മ്മം അത്ര ആരോഗ്യകരമല്ല, കാരണം ഇത് സുഷിരങ്ങള്‍ അടഞ്ഞുപോകുന്നതിനും മുഖക്കുരുവിനും പ്രധാന കാരണങ്ങളിലൊന്നാണ്. അതിനാല്‍, ഇത് നിയന്ത്രിക്കുന്നതാണ് നല്ലത്.

Most read: ഈര്‍പ്പം നല്‍കും മുഖക്കുരു നീക്കും; മുഖസൗന്ദര്യത്തിന് തക്കാളി മതിMost read: ഈര്‍പ്പം നല്‍കും മുഖക്കുരു നീക്കും; മുഖസൗന്ദര്യത്തിന് തക്കാളി മതി

ചര്‍മ്മത്തെ സംരക്ഷിക്കുകയും ജലാംശം നല്‍കുകയും ചെയ്യുന്ന സ്വാഭാവിക മെഴുക് പദാര്‍ത്ഥമാണ് സെബം. നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് സെബം സ്രവിക്കുന്നത് സ്വാഭാവികമാണെങ്കിലും, അമിതമായ സെബാസിയസ് ഗ്രന്ഥികള്‍ കാരണം നിങ്ങളുടെ സുഷിരങ്ങള്‍ അടയുകയും മുഖക്കുരു ഉണ്ടാക്കുകയും ചെയ്യും. പ്രായപൂര്‍ത്തിയാകല്‍, ജനിതക ഘടകങ്ങള്‍, അമിതമായ സമ്മര്‍ദ്ദം, അള്‍ട്രാവയലറ്റ് വികിരണ പ്രഭാവം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, അമിതമായ ചൂട്, രാസവസ്തുക്കള്‍ ചേര്‍ത്ത സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കാലാവസ്ഥാമാറ്റങ്ങള്‍, ഗര്‍ഭധാരണം, ഹോര്‍മോണ്‍ ഗുളികകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ അമിതമായ സെബം സ്രവിക്കുന്നതിന് കാരണമാകുന്നു. മുഖത്തെ എണ്ണമയം നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെങ്കില്‍ അതില്‍ നിന്ന് പരിഹാരം നല്‍കാന്‍ സഹായിക്കുന്ന ചില മികച്ച കൂട്ടുകള്‍ ഇതാ.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

എണ്ണമയമുള്ള ചര്‍മ്മം മുഖത്ത് അമിതമായ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നതിന് കാരണമാകുന്നതിനാല്‍ പൊട്ടല്‍, മുഖക്കുരു എന്നിവയ്ക്ക് കൂടുതല്‍ ഇരയാകുന്നു. അമിതമായ എണ്ണമയമുള്ള ചര്‍മ്മ പ്രശ്നത്തില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങള്‍ക്ക് കറ്റാര്‍ വാഴ ഉപയോഗിക്കാം. കറ്റാര്‍ വാഴ ജെല്‍ മുഖത്ത് പുരട്ടുക. ഇത് എണ്ണ ആഗിരണം ചെയ്യാനും മുഖത്തെ മുഖക്കുരു, കറുത്ത പാടുകള്‍ എന്നിവ പരിഹരിക്കാനും സഹായിക്കും. എണ്ണമയമുള്ള ചര്‍മ്മത്തിനെതിരെ പോരാടുന്നതിന് നാരങ്ങ നീരുമായും ഇത് കലര്‍ത്താം.

തേന്‍, ഓട്സ്, തൈര്

തേന്‍, ഓട്സ്, തൈര്

എണ്ണമയമുള്ള ചര്‍മ്മം നിങ്ങളെ ശല്യപ്പെടുത്തുന്നുണ്ടെങ്കില്‍ തേനും തൈരും ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കാം. ഈ കട്ടിയുള്ള മിശ്രിതം നിങ്ങളുടെ എണ്ണമയമുള്ളതും ഒട്ടിപ്പിടിക്കുന്നതുമായ ചര്‍മ്മത്തിന് മികച്ച പരിഹാരമാണെന്ന് തെളിയിക്കും. തൈര് നിങ്ങളുടെ എണ്ണമയമുള്ള സുഷിരങ്ങളെ ചികിത്സിക്കാന്‍ സഹായിക്കും. മറുവശത്ത്, തേന്‍ നിങ്ങളുടെ ചര്‍മ്മത്തെ ഇറുകിയതാക്കാനും കൂടുതല്‍ പൊട്ടലുകള്‍, മുഖക്കുരു എന്നിവയില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കും. ഇതിന് ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്, ഇത് നിങ്ങളുടെ ചര്‍മ്മത്തിന് സ്വാഭാവിക തിളക്കവും നല്‍കും. ഓട്സ് ചര്‍മ്മത്തിന്റെ നിറം ലഘൂകരിക്കുകയും മിനുസമാര്‍ന്നതും മൃദുവായതുമായ പ്രഭാവം നല്‍കുകയും ചെയ്യും.

Most read:മുഖം പൂ പോലെ വിടരും; ഈ കൂട്ടുകളിലുണ്ട് രഹസ്യംMost read:മുഖം പൂ പോലെ വിടരും; ഈ കൂട്ടുകളിലുണ്ട് രഹസ്യം

പാല്‍

പാല്‍

എണ്ണമയമുള്ള ചര്‍മ്മത്തിന് തണുത്ത അസംസ്‌കൃത പാല്‍ അത്ഭുതങ്ങള്‍ ചെയ്യുന്നു, കാരണം ഇത് സുഷിരങ്ങള്‍ അടച്ചുകൊണ്ട് ചര്‍മ്മത്തിലെ എണ്ണ രൂപീകരണം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നു. പുറംതൊലിയിലെ ചുവരുകളില്‍ പറ്റിനില്‍ക്കുന്ന അനാവശ്യ എണ്ണമയമുള്ള ബാക്ടീരിയകള്‍ക്കെതിരെ പോരാടാനും പാല്‍ സഹായിക്കും. ഒരു ടേബിള്‍സ്പൂണ്‍ പാല്‍ എടുത്ത് കോട്ടണ്‍ ഉപയോഗിച്ച് മുഖത്ത് പുരട്ടാം.

നാരങ്ങ

നാരങ്ങ

നാരങ്ങ നല്‍കുന്ന നിരവധി ആരോഗ്യ ഗുണങ്ങള്‍ നമുക്കെല്ലാവര്‍ക്കും അറിയാം. നാരങ്ങ ഒരു പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റായി പ്രവര്‍ത്തിക്കുന്നു, കൂടാതെ എല്ലാ ഫേസ് പാക്കുകളിലും ഇത് ഒരു പ്രധാന ഘടകമായി ഉപയോഗിക്കുന്നു. നാരങ്ങ ഒരു സിട്രസ് പഴമാണ്, അതിന്റെ സിട്രസ് ഗുണങ്ങള്‍ ചര്‍മ്മത്തെ ആഴത്തില്‍ ശുദ്ധീകരിക്കുകയും എണ്ണ സ്രവണം കുറയ്ക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. മിനുസമാര്‍ന്നതും ഉന്മേഷദായകവുമായ ചര്‍മ്മത്തിനായി ചെറുനാരങ്ങാനീര് മഞ്ഞള്‍ അല്ലെങ്കില്‍ ചെറുപയര്‍ പോലെയുള്ള മറ്റേതെങ്കിലും ചേരുവകളുമായി കലര്‍ത്തി ഉപയോഗിക്കാം.

Most read:വെള്ളം കുടിച്ചും സൗന്ദര്യം കൂട്ടാം; ചര്‍മ്മം മാറുന്നത് ഇങ്ങനെMost read:വെള്ളം കുടിച്ചും സൗന്ദര്യം കൂട്ടാം; ചര്‍മ്മം മാറുന്നത് ഇങ്ങനെ

കക്കിരി

കക്കിരി

എണ്ണമയമുള്ള ചര്‍മ്മത്തെ ചികിത്സിക്കുന്നതിനുള്ള മികച്ച ഫെയ്‌സ് മാസ്‌കുകളില്‍ ഒന്നാണ് കക്കിരി. പാടുകള്‍, മുഖക്കുരു എന്നിവ തടയാനും കറുത്ത പാടുകള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇത് തിളങ്ങുന്ന ചര്‍മ്മവും നല്‍കുന്നു. ഈ മാസ്‌ക് തയ്യാറാക്കാന്‍, നിങ്ങള്‍ക്ക് കക്കിരി ജ്യൂസ് മിക്സ് ചെയ്ത് അതില്‍ കുറച്ച് തുള്ളി നാരങ്ങാനീര് ചേര്‍ക്കുക. മികച്ച ഫലങ്ങള്‍ക്കായി, നിങ്ങള്‍ക്ക് അതില്‍ ഒരു നുള്ള് മഞ്ഞളും ചേര്‍ക്കാം. എല്ലാ ചേരുവകളും നന്നായി കലര്‍ത്തി ചര്‍മ്മത്തില്‍ പുരട്ടുക. ഇത് കുറച്ച് നേരം ഉണങ്ങിയശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

നിങ്ങള്‍ക്ക് തിളക്കമുള്ള ചര്‍മ്മം നല്‍കാന്‍ ഓറഞ്ച് തൊലികള്‍ക്ക് കഴിവുണ്ട്. ഉണക്കി പൊടിച്ച ഓറഞ്ച് തൊലികള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മാസ്‌ക് ഉണ്ടാക്കാം. ഈ ഓറഞ്ച് തൊലി പൊടിയില്‍ വെള്ളം, പാല്‍ അല്ലെങ്കില്‍ തൈര് ചേര്‍ക്കുക. തുടര്‍ന്ന് മുഖത്ത് മാസ്‌ക് പുരട്ടുക. വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ ഓറഞ്ച് തൊലി മാസ്‌ക് അടഞ്ഞുപോയ സുഷിരങ്ങള്‍ തുറന്ന് വൃത്തിയാക്കാന്‍ സഹായിക്കുന്നു. ഈ മാസ്‌ക് നിങ്ങള്‍ക്ക് തിളക്കമുള്ളതും എണ്ണമയമില്ലാത്തതുമായ ചര്‍മ്മം നല്‍കുകയും ചെയ്യുന്നു.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള ഒരു മികച്ച ക്ലെന്‍സറായി പ്രവര്‍ത്തിക്കുന്നു. സുഷിരങ്ങള്‍ വൃത്തിയാക്കുന്നതിനൊപ്പം മുട്ടയുടെ വെള്ള ചര്‍മ്മത്തില്‍ നിന്ന് അധിക അഴുക്ക് നീക്കംചെയ്യാനും സഹായിക്കും. മറ്റൊരു ചര്‍മ്മ ക്ലെന്‍സറായ തൈരില്‍ മുട്ടയുടെ വെള്ള കലര്‍ത്തിയാല്‍ മികച്ച ഫലങ്ങള്‍ നേടാന്‍ സഹായിക്കും. മാസ്‌ക് ഉപയോഗിക്കുന്നതിന്, നിങ്ങള്‍ക്ക് ഒരു മുട്ടയുടെ വെള്ളയും ഒരു ടേബിള്‍ സ്പൂണ്‍ തൈരും ആവശ്യമാണ്. മുട്ടയുടെ വെള്ള മഞ്ഞക്കരുവില്‍ നിന്ന് വേര്‍തിരിച്ച് ഒരു പാത്രത്തിലേക്ക് എടുക്കുക. ഒരു ടേബിള്‍ സ്പൂണ്‍ തൈര് മുട്ടയുടെ വെള്ളയിലേക്ക് ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പ്രയോഗിച്ച് അത് ഉണങ്ങുന്നതുവരെ തുടരുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ശുദ്ധവും എണ്ണമയമില്ലാത്തതുമായ ചര്‍മ്മത്തിന് ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഈ മാസ്‌ക് ഉപയോഗിക്കുക.

Most read:ഓയിലിയായ പശപശപ്പുള്ള മുടി നീക്കാന്‍ വഴികളിത്Most read:ഓയിലിയായ പശപശപ്പുള്ള മുടി നീക്കാന്‍ വഴികളിത്

മുള്‍ട്ടാനി മിട്ടി, കക്കിരി

മുള്‍ട്ടാനി മിട്ടി, കക്കിരി

ചര്‍മ്മത്തില്‍ നിന്നുള്ള അഴുക്കും അധിക എണ്ണയും നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു പരിഹാരമാണ് മുള്‍ട്ടാനി മിട്ടി, ഫുള്ളേഴ്സ് എര്‍ത്ത് എന്നും ഇത് അറിയപ്പെടുന്നു. മുഖക്കുരു ചികിത്സിക്കാനും മുള്‍ട്ടാനി മിട്ടി ഉപയോഗിക്കുന്നു. ഈ ഫെയ്സ് മാസ്‌കില്‍ എണ്ണ ആഗിരണം ചെയ്യുന്ന ഏജന്റായി പ്രവര്‍ത്തിക്കുന്ന അടിസ്ഥാന ഘടകമായി മുള്‍ട്ടാനി മിട്ടി ഉണ്ട്. കക്കിരിയില്‍ രേതസ് സ്വഭാവവും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ മെച്ചപ്പെടുത്താനും സെബം, അഴുക്ക്, മൃത ചര്‍മ്മകോശങ്ങള്‍ എന്നിവ നീക്കം ചെയ്യാനും കക്കിരിക്ക സഹായിക്കും.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഈ മാസ്‌കിനായി, നിങ്ങള്‍ക്ക് 2 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാനി മിട്ടി അരമണിക്കൂറോളം വെള്ളത്തില്‍ ചേര്‍ത്തുവയ്ക്കുക. ഇതിലേക്ക് 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും 2 ടേബിള്‍സ്പൂണ്‍ കക്കിരി ജ്യൂസും ചേര്‍ക്കുക. അമിത വരള്‍ച്ച ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് പാല്‍ ചേര്‍ക്കാം. ഇത് 15 - 20 മിനിറ്റ് മുഖത്ത് പുരട്ടി വിശ്രമിക്കുക. തുടര്‍ന്ന് തണുത്ത അല്ലെങ്കില്‍ ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. എണ്ണയും അഴുക്കും നീക്കം ചെയ്യുന്നതിനൊപ്പം, രക്തചംക്രമണം മെച്ചപ്പെടുത്താനും ഈ ഫെയ്സ് മാസ്‌ക് സഹായിക്കും. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ മാസ്‌ക് പ്രയോഗിക്കുക.

Most read:മുടി പൊട്ടലാണോ പ്രശ്‌നം? എളുപ്പ പരിഹാരം ഇതെല്ലാംMost read:മുടി പൊട്ടലാണോ പ്രശ്‌നം? എളുപ്പ പരിഹാരം ഇതെല്ലാം

English summary

Natural Remedies To Treat Oily Skin at Home in Malayalam

Oily skin and acne are challenging to manage. Here are some remedies for oily skin you can try at home.
Story first published: Wednesday, December 29, 2021, 9:34 [IST]
X
Desktop Bottom Promotion