For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടയിലുണ്ടാവുന്ന കുമിളകള്‍ക്കും പൊള്ളലിനും ഒറ്റമൂലി

|

സ്ത്രീകളിലും പുരുഷന്‍മാരിലും കാണപ്പെടുന്ന ഒരു പ്രധാനപ്രശ്‌നമാണ് തുടയിടുക്കില്‍ പൊള്ളല്‍ പോലെ കാണപ്പെടുന്ന കുമിളകള്‍. ഇത് പലപ്പോഴും അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. നടക്കുമ്പോഴും ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും എല്ലാം നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഈ അസ്വസ്ഥത. നിങ്ങള്‍ക്ക് ഈ പ്രശ്‌നം പതിവായി ഉണ്ടാവുന്നുണ്ട് എന്നുണ്ടെങ്കില്‍ അത് ഗുരുതരമായ ഒരു ചര്‍മ്മാവസ്ഥയായി കണക്കാക്കണം.

Natural Remedies

പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്ന ഒരു ശരീരഭാഗമാണ് തുടയിടുക്കുകളും തുടകളും. അതുകൊണ്ട് തന്നെ ഇത്തരം ഭാഗങ്ങളില്‍ പൊള്ളലോട് കൂടിയ കുമികള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇത് സാധാരണയായി നിങ്ങളില്‍ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയാണെങ്കില്‍ ഉടന്‍ തന്നെ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടണം. അതിന് പാര്‍ശ്വഫലങ്ങളില്ലാതെ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് എന്തുകൊണ്ടും നല്ലത്.

എന്തുകൊണ്ട് കുമിളകള്‍ വര്‍ദ്ധിക്കുന്നു?

എന്തുകൊണ്ട് കുമിളകള്‍ വര്‍ദ്ധിക്കുന്നു?

എന്തുകൊണ്ടാണ് ഇത്തരത്തില്‍ നിങ്ങളില്‍ തുടയിടുക്കില്‍ കുമിളകള്‍ വര്‍ദ്ധിക്കുന്നത് എന്ന അവസ്ഥ ആദ്യം ചിന്തിക്കണം. ബാക്ടീരിയ അണുബാധ ഏറ്റവും കൂടുതല്‍ വര്‍ദ്ധിക്കാന്‍ ഇടയുള്ള ശരീരഭാഗങ്ങളില്‍ ഒന്നാണ് തുട. കാരണം വിയര്‍പ്പും മറ്റ് അസ്വസ്ഥതകളും എല്ലാം നിങ്ങളില്‍ ഇതിനുള്ള സാഹചര്യം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ നിങ്ങള്‍ ഷേവ് ചെയ്യുന്നത് വാക്‌സ് ചെയ്യുന്നത് എല്ലാം ഇത്തരത്തില്‍ ഉള്ള അസ്വസ്ഥതകള്‍ക്ക് ആക്കം കൂട്ടുന്നു. ഇതിന്റെ ഫലമായി ചൊറിച്ചില്‍ അണുബാധ, പൊള്ളല്‍, പിന്നീട് ഇവ പഴുത്ത് പൊട്ടുന്നത് എല്ലാം ശീലമാകുന്നു. ഇത്തരം പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളത് പലര്‍ക്കും അറിയില്ല. ഇതിന് നിങ്ങളെ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇനി പറയാന്‍ പോവുന്നത്.

മഞ്ഞള്‍

മഞ്ഞള്‍

പല ചര്‍മ്മആരോഗ്യ പ്രശ്‌നങ്ങളേയും നമുക്ക് മഞ്ഞളില്‍ ഒതുക്കാം. ഇതിനുള്ള രോഗശാന്തി ഗുണങ്ങള്‍ അത്രക്ക് വലുതാണ്. ആന്റിസെപ്റ്റിക് ഗുണങ്ങളാല്‍ സമ്പുഷ്ടമായത് കൊണ്ട് തന്നെ നിങ്ങളുടെ തുടയിടുക്കില്‍ ഒരു സംശയവും ഇല്ലാതെ പുരട്ടാന്‍ സാധിക്കും മഞ്ഞള്‍. മഞ്ഞളിനോടൊപ്പം അല്‍പം ഇഞ്ചിയും കൂടി കലര്‍ത്തി ഉപയോഗിക്കാം. അത്ഭുതകരമായ മാറ്റം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഇത്തരം അവസ്ഥയില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ചര്‍മ്മത്തിന് മഞ്ഞള്‍ തന്നെയാണ് ഏറ്റവും മികച്ചത്. ഇനി സംശയിക്കാതെ ഈ മാര്‍ഗ്ഗം പരീക്ഷിക്കാവുന്നതാണ്.

ഉള്ള് നീര്

ഉള്ള് നീര്

ഇള്ളീനീര് വിഷത്തെ വരെ പ്രതിരോധിക്കുന്നു. ഇതിലുള്ള ഫ്‌ലേവനോയ്ഡുകളും ആന്റിഓക്സിഡന്റുകളും തന്നെയാണ് ആരോഗ്യത്തെ സഹായിക്കുന്നത്. ചര്‍മ്മത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ അതുകൊണ്ട് തന്നെ ഉള്ളിനീര് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഒരു കഷ്ണം ഉള്ളി എടുത്ത് ഇത് കൊണ്ട് ചര്‍മ്മത്തില്‍ പ്രശ്‌നമുള്ള സ്ഥലത്ത് ഉരസിയാല്‍ മതി. ഇത് നിങ്ങളുടെ ഇത്തരം പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ കത്തുന്നത് പോലെയോ പുകച്ചില്‍ എടുക്കുന്നത് പോലെയോ തോന്നിയാല്‍ ഉടനെ ഒഴിവാക്കണം.

ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം

ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം

ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതും ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ടൂത്ത് പേസ്റ്റ് പുരട്ടുന്നതിലൂടെ അത് ആ ഭാഗത്തെ ഈര്‍പ്പത്തെ ആഗിരണം ചെയ്യുന്നു. ഇത് കുമിള പെട്ടെന്ന് പൊട്ടുന്നതിനും അതിലെ പഴുപ്പിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത ഇത്തരം മാര്‍ഗ്ഗങ്ങളെ വേണം ഈ പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ ഉപയോഗിക്കേണ്ടത്. അല്‍പ സമയം കഴിഞ്ഞ് പേസ്റ്റ് കഴുകിക്കളയുന്നതിന് ശ്രദ്ധിക്കണം.

ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പില്‍ ഒതുങ്ങാത്ത ആരോഗ്യപ്രശ്‌നമില്ല എന്നതാണ് സത്യം. ഇതിലുള്ള ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ഇത് ഇത്തരത്തിലുള്ള പഴുപ്പിനേയും കുരുവിനേയും ഇല്ലാതാക്കുന്നു. ഇത് പരുവിന്റെ ചുറ്റുമുള്ള അണുബാധയേയും അകറ്റുന്നു. കുറച്ച് വേപ്പില ചതച്ച് വെള്ളമൊഴിച്ച് പേസ്റ്റ് രൂപത്തില്‍ ആക്കി വേണം തേക്കുന്നതിന്. പിന്നീട് കുറച്ച് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീര്

ആരോഗ്യത്തിനും കേശസംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഉരുളക്കിഴങ്ങ് നീര് ഉപയോഗിക്കാം. അതുപോലെ തന്നെയാണ് തുടയിടുക്കിലെ പൊള്ളലിനും. ഇതിലുള്ള ആന്റിബയോട്ടിക്കുകളും ആന്റിമൈക്രോബയല്‍ ഏജന്റാണ് ചര്‍മ്മത്തിന് ഗുണം നല്‍കുന്നത്. നിങ്ങളുടെ കുമിളക്കുള്ളിലെ പഴുപ്പിനെ പൂര്‍ണമായും നീക്കി ഇത് ക്ലീന്‍ ആക്കുന്നു. ഉരുളക്കിഴങ്ങിന്റെ നീര് അല്‍പം എടുത്ത് ഇത് ബാധിത പ്രദേശത്ത് തേക്കുക.

ഈ ചൊറിച്ചില്‍ എളുപ്പത്തില്‍ മാറ്റാന്‍ഈ ചൊറിച്ചില്‍ എളുപ്പത്തില്‍ മാറ്റാന്‍

പൊട്ടുന്ന നഖം വെല്ലുവിളിയാവുന്നോ: എന്നാല്‍ പരിഹാരം ഇതാപൊട്ടുന്ന നഖം വെല്ലുവിളിയാവുന്നോ: എന്നാല്‍ പരിഹാരം ഇതാ

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

English summary

Natural Remedies To Get Rid Of Inner Thigh Boils In Malayalam

Here in this article we are sharing some natural remedies to get rid of inner thigh boils in malayalam. Take a look.
Story first published: Monday, November 28, 2022, 20:55 [IST]
X
Desktop Bottom Promotion