Just In
Don't Miss
- News
ദിലീപ് കേസില്‍ സംശയം പ്രകടിപ്പിച്ച് രാജസേനന്; ഒരു സാമ്രാജ്യം പണിത വ്യക്തിയാണത്...
- Travel
അന്താരാഷ്ട്ര മ്യൂസിയം ദിനം: ഇന്ത്യയിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ പരിചയപ്പെടാം
- Finance
ടെക്നിക്കലായി പറയുവാ... 2 ആഴ്ചയ്ക്കുള്ളില്‍ ഇരട്ടയക്ക ലാഭം നേടാം; ഈ 3 ഓഹരികള്‍ പരിഗണിക്കാം
- Automobiles
Jeep Meridian എസ്യുവിയുടെ വില പ്രഖ്യാപനം നാളെ, ആകാംക്ഷയോടെ വിപണി
- Sports
IPL 2022: 'വെറും നെറ്റ് ബൗളറോ അര്ജുന് ?', എന്തുകൊണ്ട് അവസരമില്ല ? രോഹിത്തിനെതിരേ ഫാന്‍സ്
- Movies
ബിഗ് ബോസിന്റെ ഈ ശിക്ഷ കുറച്ച് കൂടിപ്പോയോ? റിയാസും റോബിനും വീണ്ടും ജയിലില്‍
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
മിനിറ്റുകള്‍ക്കുള്ളില്‍ മുഖത്തിന് തിളക്കമേകാം; ഈ കൂട്ടിലുണ്ട് വഴി
ശീതകാല ചര്‍മ്മസംരക്ഷണം അല്പം വെല്ലുവിളി നിറഞ്ഞതാണ്. ശൈത്യകാലത്ത് നമ്മുടെ ചര്‍മ്മം വളരെയധികം കഷ്ടപ്പെടുകയും വരണ്ടതും മങ്ങിയതും ചൊറിച്ചില്‍ അനുഭവപ്പെടുന്നതുമാകുന്നു. ശൈത്യകാലത്ത്, ഈര്‍പ്പത്തിന്റെ അഭാവം മൂലം ചര്‍മ്മത്തിന് വരള്‍ച്ചയും അനുഭവപ്പെടുന്നു. നമ്മുടെ ദിനചര്യയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഇതെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രകൃതിദത്തമായി നിര്‍മ്മിച്ച ചില പായ്ക്കുകള്‍ തണുപ്പുള്ള സമയങ്ങളില്‍ തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ നിങ്ങളെ സഹായിക്കും. വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ലളിതമായ അത്തരം ചില ഫെയ്സ് പാക്കുകള്‍ ഇതാ.
Most
read:
കൊളാജന്‍
കിട്ടിയാല്‍
മുടി
തഴച്ചുവളരും;
ഇതാണ്
പോംവഴി

ഒലിവ് ഓയിലും കാപ്പിപ്പൊടിയും
ഒലിവ് ഓയിലും കാപ്പിപ്പൊടിയും ഉപയോഗിച്ച് മികച്ച ലോഷനാക്കി നിങ്ങളുടെ ചര്‍മ്മത്തെ മെച്ചപ്പെടുത്തുക. നിങ്ങള്‍ ചെയ്യേണ്ടത് ഒന്നോ രണ്ടോ ടീസ്പൂണ്‍ ഒലീവ് ഓയില്‍ എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടി ചേര്‍ക്കുക. ഇത് നന്നായി ഇളക്കുക. ഈ ഫേസ് പാക്ക് മുഖത്തും ചര്‍മ്മത്തിലും പുരട്ടുക. ഇത് 15 മിനിറ്റ് വിടുക. ചെറുചൂടുള്ള വെള്ളത്തില്‍ മുഖം വൃത്തിയാക്കുക. വൃത്തിയുള്ള ടവല്‍ ഉപയോഗിച്ച് ചര്‍മ്മം തോര്‍ത്തി ഉണക്കുക.

ചന്ദനപ്പൊടി ഫേസ് പാക്ക്
തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍, ഒരു ടീസ്പൂണ്‍ ചന്ദനപ്പൊടിയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ക്കുക. ഇതിലേക്ക് 1 മുതല്‍ 2 ടീസ്പൂണ്‍ വരെ കറ്റാര്‍ വാഴ ജെല്‍ ചേര്‍ക്കുക. ഈ പായ്ക്ക് നിങ്ങളുടെ ചര്‍മ്മത്തിന് ജലാംശം നല്കുന്നു. വൃത്താകൃതിയിലുള്ള ചലനത്തില്‍ ഇത് ചര്‍മ്മത്തില്‍ തുല്യമായി പുരട്ടി 15 മിനിറ്റ് വിടുക. 15 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയുക. നിങ്ങളുടെ മുഖം കഴുകി ഉണക്കി തുടക്കുക.
Most read:മുഖത്ത് സൗന്ദര്യം വിടര്‍ത്തും കിവി പഴം; ഉപയോഗം ഈ വിധം

ബീറ്റ്റൂട്ട്, മുള്‍ട്ടാണി മിട്ടി ഫേസ്പാക്ക്
നിങ്ങളുടെ മുഖത്ത് ധാരാളം മൃത ചര്‍മ്മമുണ്ടെങ്കില്‍, ഇത് നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു പായ്ക്ക് ആണ്. ഒരു പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി പൊടി, 3/4 ടീസ്പൂണ്‍ ബീറ്റ്റൂട്ട് പൊടി, ഒന്ന് മുതല്‍ രണ്ട് ടേബിള്‍സ്പൂണ്‍ തൈര്, ഒന്ന് മുതല്‍ രണ്ട് തുള്ളി ബദാം ഓയില്‍ എന്നിവ ചേര്‍ക്കുക. വൃത്താകൃതിയിലുള്ള ചലനത്തില്‍ ഇത് ചര്‍മ്മത്തില്‍ തുല്യമായി പുരട്ടി 15 മിനിറ്റ് വിടുക. 15 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയുക. വൃത്തിയുള്ള തുണി ഉപയോഗിച്ച് നിങ്ങളുടെ മുഖം തുടയ്ക്കുക.

വെളിച്ചെണ്ണയും പഞ്ചസാരയും
ശൈത്യകാലത്ത് നിങ്ങളുടെ വരണ്ടതും മങ്ങിയതുമായ ചര്‍മ്മത്തിന് വെളിച്ചെണ്ണ അനുയോജ്യമാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ മൃദുവും മൃദുലവുമാക്കുന്നു. ഒരു പാത്രത്തില്‍ ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ചതച്ച പഞ്ചസാരയും ചേര്‍ക്കുക. നിങ്ങളുടെ വരണ്ടതും മങ്ങിയതുമായ ചര്‍മ്മത്തില്‍ ഇത് സൗമ്യമായി പുരട്ടുക. ഇത് 20 മിനിറ്റ് വിടുക. ചെറുചൂടുള്ള വെള്ളത്തില്‍ ഇത് നന്നായി കഴുകുക, നിങ്ങളുടെ ചര്‍മ്മത്തില്‍ വ്യത്യാസം അനുഭവിച്ചറിയുക.
Most
read:എണ്ണമയമുള്ള
മുഖം
ഇനി
നിങ്ങളെ
തളര്‍ത്തില്ല;
ഈ
സ്ക്രബിലുണ്ട്
പരിഹാരം

തൈര് ഫെയ്സ് പായ്ക്ക്
2 ടീസ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ തേന്‍, ഒരു നുള്ള് മഞ്ഞള്‍ എന്നിവ ചേര്‍ത്ത് ഈ ഫെയ്സ് പായ്ക്ക് നിങ്ങള്‍ക്ക് തയ്യാറാക്കാം. എല്ലാ ചേരുവകളും ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിനുശേഷം കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടുതവണ ഈ പായ്ക്ക് പ്രയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുഖത്തെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്. തൈരില്‍ ലാക്റ്റിക് ആസിഡും ആല്‍ഫഹൈഡ്രോക്സി ആസിഡും അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കംചെയ്യാന്‍ സഹായിക്കുന്നു. തേന്‍ ചര്‍മ്മത്തെ ശമിപ്പിക്കാന്‍ സഹായിക്കുന്നു, മഞ്ഞള്‍ ഒരു ആന്റി ബാക്ടീരിയല്‍ ഏജന്റായി പ്രവര്‍ത്തിക്കുകയും മുഖക്കുരു തടയുകയും ചെയ്യുന്നു.

തേന്‍ മാസ്ക്
1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ റോസ് വാട്ടര്‍, 1 ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ഈ ഫെയ്സ് പായ്ക്കിനായി ആവശ്യം. എല്ലാ ചേരുവകളും ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ഈ ഫെയ്സ് പായ്ക്ക് ആഴ്ചയില്‍ രണ്ട്മൂന്ന് തവണ പ്രയോഗിക്കുന്നതിലൂടെ മുഖത്തെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്. തേനിലെ ആന്റിഓക്സിഡന്റും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും മുഖക്കുരുവിനെ തടയുകയും ചര്‍മ്മത്തെ ശമിപ്പിക്കുകയും ചെയ്യുന്നു. റോസ് വാട്ടര്‍ ചര്‍മ്മത്തെ ടോണ്‍ ചെയ്യാന്‍ സഹായിക്കുന്നു. നാരങ്ങ നീര് ചര്‍മ്മത്തിന് തിളക്കം നല്കുന്നു.

അവോക്കാഡോ, തേന്‍ ഫെയ്സ് പായ്ക്ക്
2 ടീസ്പൂണ്‍ പഴുത്ത അവോക്കാഡോ പള്‍പ്പ്, 1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ പനിനീര് വെള്ളം എന്നിവ നന്നായി മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനിറ്റിനുശേഷം ഇത് കഴുകിക്കളയുക. മികച്ച ഗുണങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഈ പായ്ക്ക് പ്രയോഗിക്കാന്‍ കഴിയും. അവോക്കാഡോ പള്‍പ്പില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ബി കരോട്ടിന്‍, ലെസിത്തിന് എന്നിവ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുന്നു.
Most
read:തിളക്കമുള്ള
ആരോഗ്യമുള്ള
ചര്‍മ്മം;
അതിനുള്ള
താക്കോലാണ്
ഈ
പഴം

പപ്പായ, പാല്
1 പഴുത്ത പപ്പായ, പാല് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. പപ്പായ നന്നായി അടിച്ചെടുത്ത് ചെറിയ അളവില്‍ പാല് ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് തയാറാക്കുക. മുഖത്തും കഴുത്തിലും ഈ പേസ്റ്റ് പുരട്ടി ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ക്ക് ആഴ്ചയില്‍ മൂന്ന് തവണ ഈ പായ്ക്ക് പ്രയോഗിക്കാവുന്നതാണ്. മൃത കോശങ്ങളെ നീക്കംചെയ്യാന്‍ സഹായിക്കുന്ന പപ്പെയ്ന് എന്ന എന്‍സൈം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു. പാല് നിങ്ങളുടെ ചര്‍മ്മസുഷിരങ്ങള്‍ ശുദ്ധീകരിക്കാനും ഗുണം ചെയ്യുന്നു.