For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരു നീക്കാന്‍ മുരിങ്ങയില പൊടി ഇങ്ങനെ

|

മുരിങ്ങയിലയുടെ ശക്തമായ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ആര്‍ക്കും എതിരഭിപ്രായമുണ്ടാവാനിടയില്ല. കുറച്ചുകാലമായി മുരിങ്ങ ഒരു സൂപ്പര്‍ഫുഡ് ആയി അറിയപ്പെടുന്നു. മലയാളികള്‍ക്ക് അത്രകണ്ട് പരിചയമാണ് മുരിങ്ങ. മുരിങ്ങാകായ് കറികളില്‍ കലര്‍ത്തിയും മുരിങ്ങയിലയും മുരിങ്ങ പൂവും തോരന്‍ വച്ചും പലവിധത്തില്‍ മലയാളികള്‍ മുരിങ്ങ ഉപയോഗിക്കുന്നു. മുരിങ്ങയുടെ എല്ലാ ഭാഗങ്ങളും ഇലകള്‍, പൂക്കള്‍, കായ, വിത്തുകള്‍ എന്നിവയെല്ലാം ആരോഗ്യപരമായ ഗുണങ്ങളുള്ള പോഷകങ്ങളും ധാതുക്കളും നിറഞ്ഞതിനാല്‍ ഉപഭോഗത്തിന് മികച്ചതാണ്.

Most read: തക്കാളി ഇങ്ങനെയെങ്കില്‍ മായാത്ത കറുത്ത പാടില്ലMost read: തക്കാളി ഇങ്ങനെയെങ്കില്‍ മായാത്ത കറുത്ത പാടില്ല

എന്നാല്‍, മുരിങ്ങ ഒരു ശക്തമായ സൗന്ദര്യ സംരക്ഷണ ഘടകം കൂടിയാണെന്ന് നിങ്ങള്‍ക്കറിയാമോ? സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് ലോകമെമ്പാടുമുള്ള ആളുകള്‍ മുരിങ്ങയുടെ പ്രാധാന്യം മനസ്സിലാക്കി ഇവ പൊടിയാക്കി മുരിങ്ങ ഫെയ്‌സ് മാസ്‌കുകളും ഹെയര്‍ മാസ്‌കുകളും ഉപയോഗിച്ചുവരുന്നു. നിങ്ങളുടെ മുഖത്തിന് മുരിങ്ങയില പൊടി നല്‍കുന്ന ഗുണങ്ങളും അവ എങ്ങനെയൊക്കെ നിങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും വായിക്കൂ.

വാര്‍ദ്ധക്യ ചുളിവ് തടയുന്നു

വാര്‍ദ്ധക്യ ചുളിവ് തടയുന്നു

ചര്‍മ്മത്തിന് മുരിങ്ങയില പൊടി നല്‍കുന്ന ഒരു പ്രധാന ഗുണം ആന്റി ഏജിംഗ് ആണ്. ഈ പൊടി ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നു, മാത്രമല്ല ഇത് വാര്‍ദ്ധക്യ ചുളിവുകളെ തടയാന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മുരിങ്ങ പൊടിയുടെ ദൈനംദിന ഉപഭോഗം പ്രായമാകല്‍ പ്രക്രിയയെ മന്ദീഭവിപ്പിക്കുകയും ചുളിവുകള്‍ കുറയ്ക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിലെ കളങ്കങ്ങളും ചുളിവുകളും കുറച്ച് നിങ്ങളെ ചെറുപ്പമായി കാണിക്കുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ആന്റിഏജിംഗ് പ്രിവന്‍ഷന്‍ ഫെയ്‌സ് മാസ്‌കായി മുരിങ്ങ പൊടി ഉപയോഗിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങ പൊടി, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, കുറച്ച് തുള്ളി നാരങ്ങ എന്നിവ മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി 10 - 20 മിനിറ്റ് വിടുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക.

Most read:ഒരാഴ്ച കൊണ്ട് ഒട്ടിയ കവിള്‍ തുടുക്കും; ഇതാ വഴികള്‍Most read:ഒരാഴ്ച കൊണ്ട് ഒട്ടിയ കവിള്‍ തുടുക്കും; ഇതാ വഴികള്‍

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിലൂടെ മുരിങ്ങ പൊടി ചര്‍മ്മത്തിന് ഗുണം ചെയ്യും. മുരിങ്ങ പൊടി പതിവായി പ്രയോഗിക്കുന്നത് ചുളിവുകള്‍ കുറയ്ക്കുകയും പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് വീടുകളില്‍ തന്നെ എളുപ്പത്തില്‍ ഇത് പതിവായി പ്രയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിന് തിളക്കവും കൈവരുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

പ്രകൃതിദത്തമായി ചര്‍മ്മത്തിന് തിളക്കം ലഭിക്കാന്‍ ഒരു ഫെയ്‌സ് മാസ്‌ക് ആയി മുരിങ്ങ പൊടി ഉപയോഗിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങ പൊടി, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, കുറച്ച് തുള്ളി നാരങ്ങ എന്നിവ മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി 10 - 20 മിനിറ്റ് വിടുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകി തൂവാല കൊണ്ട് തുടച്ചു വൃത്തിയാക്കുക.

Most read:ഇരുണ്ട പാടുകള്‍ക്ക് വിട; ഇവ കഴിക്കൂMost read:ഇരുണ്ട പാടുകള്‍ക്ക് വിട; ഇവ കഴിക്കൂ

മുഖക്കുരു സുഖപ്പെടുത്തുന്നു

മുഖക്കുരു സുഖപ്പെടുത്തുന്നു

മുരിങ്ങ പൊടിക്ക് മുറിവ് ഉണക്കാനുള്ള കഴിവുണ്ട്. ഇത് മുഖത്തെ തുറന്ന മുറിവുകളും മുഖക്കുരുവും സുഖപ്പെടുത്താന്‍ സഹായിക്കുന്നു. മുരിങ്ങ പൊടി പുതിയ കോശങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്നു, ഇത് രോഗശാന്തി പ്രക്രിയയില്‍ നിങ്ങളെ സഹായിക്കും. ഇത് വടുവിന്റെ ആഴം കുറയ്ക്കുകയും ചെയ്യുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

മുഖക്കുരു തടയാന്‍ ഫെയ്‌സ് മാസ്‌കായി മുരിങ്ങ പൊടി ഉപയോഗിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങ പൊടി, ഒരു ടേബിള്‍ കടലപ്പൊടി, കുറച്ച് തുള്ളി തേന്‍ എന്നിവ മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി 10 - 20 മിനിറ്റ് വിടുക. ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകി തൂവാല കൊണ്ട് വൃത്തിയാക്കുക.

Most read:കറ്റാര്‍വാഴ ഇങ്ങനെയെങ്കില്‍ കറുത്തപാടുകള്‍ ഇല്ലMost read:കറ്റാര്‍വാഴ ഇങ്ങനെയെങ്കില്‍ കറുത്തപാടുകള്‍ ഇല്ല

English summary

Moringa Powder Benefits For Skin

While the health benefits of consuming drumsticks or moringa are very well known, its beauty benefits are also plenty. Here is why you should add moringa leaf powder to your skin.
Story first published: Thursday, May 21, 2020, 11:45 [IST]
X
Desktop Bottom Promotion