Just In
Don't Miss
- News
'മിസ്റ്റർ മുരളീധരൻ,ചട്ടമ്പിത്തരം ഇവിടെ കാണിക്കാനാണ് ഭാവമെങ്കിൽ ചുട്ടമറുപടി കിട്ടും';തോമസ് ഐസക്
- Movies
'എനിക്ക് ഗെയിം കളിക്കാനറിയില്ല'; ബിഗ് ബോസിന് മുന്നില് പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി
- Sports
IND vs ENG: 2002നു ശേഷം ഒരു സ്പിന്നര് ഇതാദ്യം, വമ്പന് നേട്ടവുമായി അക്ഷര് പട്ടേല്
- Automobiles
മാര്ച്ച് മാസത്തിലും കിക്സിന് 95,000 രൂപയുടെ വന് ഓഫറുകള് പ്രഖ്യാപിച്ച് നിസാന്
- Travel
നാട്ടിലെ ചൂടില്നിന്നും കോടമഞ്ഞിന്റെ സ്വര്ഗ്ഗത്തിലേക്കൊരു യാത്ര പോയാലോ
- Finance
പവന് 520 രൂപ കുറഞ്ഞു; സ്വര്ണം മാര്ച്ചിലെ ഏറ്റവും കുറഞ്ഞ നിരക്കില്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വേനലില് മാമ്പഴം നല്കും ഈ ആത്ഭുത ഗുണം
വളരെ പെട്ടെന്ന് കാലാവസ്ഥാ മാറ്റങ്ങള് സംഭവിച്ചു കൊണ്ടിരിക്കുന്ന കാലത്തിലാണ് നാമിന്ന് ജീവിക്കുന്നത്. വര്ഷാവര്ഷം സൂര്യന്റെ കഠിനമായ വേനല്ച്ചൂട് ഏറിവരുന്നു. സൂര്യപ്രകാശത്തിലൂടെ വരുന്ന അള്ട്രാവയലറ്റ് (യുവി) പ്രകാശം മൂലം ചര്മ്മത്തിന് സംഭവിക്കുന്ന തകരാറുകളില് മിക്കവരും ബോധവാന്മാരായിരിക്കും. അള്ട്രാവയലറ്റ് കിരണങ്ങള് ഒരു തരം വൈദ്യുതകാന്തിക വികിരണമാണ്.
Most read: വിയര്പ്പുനാറ്റം വില്ലനാകില്ല; അകറ്റാന് വഴികളിതാ
ഇവ നിങ്ങളുടെ ചര്മ്മത്തെ അങ്ങേയറ്റം ദോഷകരമായി ബാധിക്കുകയും ചുളിവുകള്, കറുത്ത പാടുകള്, മറ്റ് പ്രശ്നങ്ങള് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. എന്നാല്, ചര്മ്മസംരക്ഷകര്ക്ക് ഒരു നല്ല വാര്ത്ത എന്തെന്നാല് നമ്മുടെ പ്രിയങ്കരനായ മാമ്പഴം ഇതിനെ തടയാന് സഹായിക്കുന്നു എന്നതാണ്. ഗവേഷണങ്ങള് കാണിക്കുന്നത് സൂര്യന്റെ അള്ട്രാവയലറ്റ് കിരണങ്ങള് ചെറുക്കാനുള്ള കഴിവ് മാമ്പഴത്തിന് ഉണ്ടെന്നാണ്.

മാമ്പഴം എങ്ങനെ സഹായിക്കുന്നു
മാമ്പഴത്തിന്റെ സത്ത് മാത്രമല്ല, മാമ്പഴ തൊലിയും അള്ട്രാവയലറ്റ് രശ്മികളെ ചെറുക്കാന് സഹായിക്കുന്നുവെന്ന് പഠനങ്ങള് കാണിക്കുന്നു. മാമ്പഴ തൊലിയില് ആന്റിഓക്സിഡന്റുകളായ മാംഗിഫെറിന്, നോറാത്തിരിയോള്, റെസ്വെറട്രോള്, ക്വെര്സെറ്റിന് എന്നിവ അടങ്ങിയിട്ടുണ്ട് ഇത് അള്ട്രാവയലറ്റ് രശ്മികള് മൂലമുണ്ടാകുന്ന ചര്മ്മ നാശത്തെ ചെറുക്കുന്നതിലും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.

ഗുണം ചെയ്യുന്നത് ആന്റിഓക്സിഡന്റുകളുടെ സ്വാധീനം
സൂര്യപ്രകാശത്തിന്റെയും അള്ട്രാവയലറ്റ് വികിരണത്തിന്റെയും അനന്തരഫലമായി സൂര്യതാപം സംഭവിക്കുന്നതിനാല്, മാമ്പഴങ്ങളില് സ്വാഭാവികമായി ഉണ്ടാകുന്ന ആന്റിഓക്സിഡന്റുകള് അള്ട്രാവയലറ്റ് രശ്മികള് ചര്മ്മത്തില് ചെലുത്തുന്ന സ്വാധീനം കുറയ്ക്കാന് സഹായിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പഴുത്ത മാമ്പഴമാണ് പഠനത്തില് ഉപയോഗിച്ചത്. മാമ്പഴങ്ങളില് ആന്റിഓക്സിഡന്റ്, ആന്റിഇന്ഫ്ലമേറ്ററി, ഇമ്മ്യൂണോമോഡുലേറ്ററി ഘടകങ്ങള് അടങ്ങിയിരിക്കുന്നു. അതുപോലെ, ഇതിന്റെ സത്തിലെ വിറ്റാമിന് സി ഉള്ളടക്കം സൂര്യന്റെ ദോഷകരമായ അള്ട്രാവയലറ്റ് രശ്മികള് ചര്മ്മത്തിന് വരുത്തുന്ന നാശത്തെ ഫ്രീ റാഡിക്കലുകളില് നിന്ന് സംരക്ഷിക്കുന്നതിലൂടെ കുറയ്ക്കാന് സഹായിക്കുന്നു.
Most read: എണ്ണമയം നീക്കാന് എളുപ്പവഴി ഈ ഫെയ്സ് മാസ്ക്

പോഷക കലവറ
മാമ്പഴത്തില് പ്രോട്ടീന്, നാരുകള്, വിറ്റാമിന് സി, വിറ്റാമിന് എ, ഫോളിക് ആസിഡ്, വിറ്റാമിന് ബി 6, വിറ്റാമിന് കെ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗാവസ്ഥകള് കുറയ്ക്കാന് ഇവ സഹായിക്കുന്നു.

ആരോഗ്യ ഗുണങ്ങള് നിരവധി
പഴങ്ങളുടെ രാജാവ് എന്നും അറിയപ്പെടുന്ന മാമ്പഴം അവയുടെ രുചിക്കും ഊര്ജ്ജസ്വലമായ നിറങ്ങള്ക്കും മാത്രമല്ല, ആരോഗ്യഗുണങ്ങളുടെ സമൃദ്ധിക്കും ജനപ്രിയമാണ്. മാമ്പഴം നിങ്ങളുടെ ആരോഗ്യകരമായ നിറവും മുടിയും പ്രോത്സാഹിപ്പിക്കുകയും ഊര്ജ്ജം വര്ദ്ധിപ്പിക്കുകയും ആരോഗ്യകരമായ ഭാരം നിലനിര്ത്താന് സഹായിക്കുകയും ചെയ്യുന്നു.
Most read: മുടികൊഴിച്ചില് ഇനിയില്ല; വെളുത്തുള്ളിക്കൂട്ട് ഇതാ

സൂര്യകിരണം മാത്രമല്ല; ചര്മ്മം തിളക്കും മാമ്പഴം
* വിറ്റാമിന് സി - അള്ട്രാവയലറ്റ് രശ്മികളില് നിന്ന് സംരക്ഷിക്കുകയും മുഖക്കുരു മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ചര്മ്മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.
* വിറ്റാമിന് എ - കൊളാജന് ഉല്പാദനം ഉത്തേജിപ്പിക്കുന്നതിലൂടെ ചര്മ്മത്തിലെ നേര്ത്ത വരകള് കുറയ്ക്കുന്നു.
* ബീറ്റാ കരോട്ടിന് - പ്രതിരോധശേഷി വര്ദ്ധിപ്പിക്കുകയും ചര്മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
* വിറ്റാമിന് ഇ - ചര്മ്മത്തിന് ജലാംശം നല്കുന്നു.

ചര്മ്മം തിളക്കും മാമ്പഴം
* വിറ്റാമിന് കെ - സ്ട്രെച്ച് മാര്ക്കുകള് കുറയ്ക്കുന്നു
* വിറ്റാമിന് ബി 6 - ചര്മ്മത്തിലെ സെബം കുറയ്ക്കുന്നു.
* ചെമ്പ് - നേര്ത്ത വരകളും ചുളിവുകളും കുറയ്ക്കുന്നു.
* പൊട്ടാസ്യം - ചര്മ്മത്തിന് മോയ്സ്ചറൈസേഷന് നല്കുന്നു.
* മഗ്നീഷ്യം - എണ്ണമയമുള്ള ചര്മ്മവും മുഖക്കുരുവും കുറയ്ക്കുന്നു.
Most read: മേക്കപ്പ് റിമൂവറിന് പണം കളയേണ്ട, വീട്ടിലുണ്ട് വഴി

തിളക്കമുള്ള ചര്മ്മത്തിന് മാമ്പഴം ഫെയ്സ് പായ്ക്ക്
3 ടീസ്പൂണ് മുള്ട്ടാനി മിട്ടിയും 1 ടീസ്പൂണ് തൈരും ചേര്ത്ത് ഒരു മാങ്ങയുടെ പള്പ്പ് മിശ്രിതമാക്കുക. നിങ്ങളുടെ മുഖം വൃത്തിയാക്കി പായ്ക്ക് മുഖത്ത് തുല്യമായി പുരട്ടി 20 മിനിറ്റ് വരണ്ടതാക്കുക. ശേഷം സാധാരണ വെള്ളത്തില് കഴുകുക.

മുഖക്കുരു ചര്മ്മത്തിന് മാമ്പഴ ഫെയ്സ് പായ്ക്ക്
പഴുത്ത മാങ്ങയില് നിന്ന് പള്പ്പ് വേര്തിരിച്ചെടുത്ത് 1 ടേബിള് സ്പൂണ് ഗോതമ്പ് മാവും 2 ടീസ്പൂണ് തേനും ചേര്ക്കുക. ഈ ഫെയ്സ് പായ്ക്ക് പ്രയോഗിച്ച് മസാജ് ചെയ്യുക. 15 മിനിറ്റിനുശേഷം ഇത് കഴുകുക.
Most read: ഒരാഴ്ച കൊണ്ട് ഒട്ടിയ കവിള് തുടുക്കും; ഇതാ വഴികള്

ആന്റിഏജിംഗ് ഗുണങ്ങള്ക്ക്
ഒരു മുട്ടയുടെ വെള്ള അടിക്കുക, അതില് മാമ്പഴ പള്പ്പ് ചേര്ക്കുക. ഇവ ചേര്ത്ത് മിനുസമാര്ന്ന പേസ്റ്റ് ഉണ്ടാക്കുക. ഫെയ്സ് പായ്ക്ക് പുരട്ടി വരണ്ടതാക്കുക, തണുത്ത വെള്ളത്തില് കഴുകുക. മികച്ച ഫലങ്ങള്ക്കായി ആഴ്ചയില് മൂന്ന് തവണ ഇത് ആവര്ത്തിക്കുക.