For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തിന് മാറാതെ നില്‍ക്കുന്ന തിളക്കത്തിന് ഈ ഏഴ് മിനിറ്റ് മാത്രം

|

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. പലരും ബ്യൂട്ടിപാര്‍ലറില്‍ പോവുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ ബ്യൂട്ടിപാര്‍ലറില്‍ പോവുന്നതിനേക്കാള്‍ ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാവുന്ന ചില പൊടിക്കൈകള്‍ വീട്ടിലുണ്ട്. എവിടേയെങ്കിലും പോവാന്‍ ഒരുങ്ങുകയാണോ നിങ്ങള്‍ എന്നാല്‍ അതിന് വേണ്ടി തയ്യാറെടുക്കുമ്പോള്‍ ചില പൊടിക്കൈകള്‍ നമുക്ക് നോക്കാവുന്നതാണ്. സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലും നിങ്ങള്‍ ഇനി വിഷമിക്കേണ്ടതില്ല. എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതിന് വേണ്ടി ഈ രണ്ട് ദിവസം ഏഴ് മിനിറ്റ് ചിലവാക്കിയാല്‍ മതി. നിങ്ങള്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി ചര്‍മ്മത്തെ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. നിങ്ങളുടെ രൂപഭംഗി വര്‍ധിപ്പിക്കാന്‍ അവസാന നിമിഷത്തെ ചില സൗന്ദര്യ പൊടിക്കൈകള്‍ ഉണ്ട്. ചര്‍മ്മസംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവസാന ഏഴ്മിനിറ്റില്‍ വരെ നിങ്ങള്‍ക്ക് ചര്‍മ്മം സംരക്ഷിക്കാം. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ആണ് ചെയ്യേണ്ടത് എന്ന് നോക്കാം.

 വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുക

ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ വെള്ളം കുടിക്കുന്നത് നിങ്ങളെ സഹായിക്കും, ആ സ്വാഭാവിക തിളക്കം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ യാത്രക്ക് ഇടയിലാണെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടത് വെള്ളം കുടിക്കുന്നതിന് വേണ്ടിയാണ്. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത്. എന്നാല്‍ ഇതില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിലെ ടോക്‌സിനെ പുറന്തള്ളുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഗുണങ്ങള്‍ അതുകൊണ്ട് തന്നെ നിരവധിയാണ്.

ഉറക്കം കൃത്യമാക്കുക

ഉറക്കം കൃത്യമാക്കുക

ഉറക്കം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉറക്കം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രാത്രിയില്‍ നല്ല ഉറക്കം ലഭിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ആവശ്യത്തിന് വിശ്രമിക്കുന്നത് തിളങ്ങുന്നതും പുതുമയുള്ളതുമായ ചര്‍മ്മത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ മാത്രമേ ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുകയുള്ളൂ.

സ്‌ക്രബ്ബിംഗ്

സ്‌ക്രബ്ബിംഗ്

നിങ്ങള്‍ക്ക് ചര്‍മ്മം വളരെയധികം സന്തോഷത്തോടെ കാണണം എന്ന് ആഗ്രഹമുണ്ടോ? എന്നാല്‍ അതിന് വേണ്ടി ചെയ്യേണ്ടത് സ്‌ക്രബ്ബ് ചെയ്യുക എന്നതാണ്. നിങ്ങള്‍ക്ക് തിളക്കമുള്ള രൂപം വേണമെങ്കില്‍, സ്‌ക്രബ്ബിംഗ് വഴി മുഷിഞ്ഞ ചര്‍മ്മത്തെ ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എല്ലാ ദിവസവും രണ്ട് നേരം നിങ്ങള്‍ സ്‌ക്രബ്ബ് ഇട്ട് മുഖം വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ കൂടുതല്‍ സമയം സ്‌ക്രബ്ബ് ചെയ്യുമ്പോള്‍ അത് കൂടുതല്‍ പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ബ്രേക്ക്ഔട്ടുകള്‍ അല്‍പം ശ്രദ്ധിക്കണം.

ആവി കൊള്ളുക

ആവി കൊള്ളുക

നിങ്ങളുടെ ചര്‍മ്മത്തിന് തല്‍ക്ഷണം തിളക്കം നല്‍കുന്നതിന് മികച്ചതാണ് ആവി പിടിക്കുക എന്നത്. സുഷിരങ്ങള്‍ തുറക്കാനും വിഷവസ്തുക്കളെ പുറത്തുവിടാനും ഇതിന് കഴിയും. ഏകദേശം ഒരു മിനിറ്റ് നീരാവി എടുത്ത ശേഷം വേണം മുഖം വൃത്തിയായി കഴുകുന്നതിന്. എന്നാല്‍ ഒരു മിനിറ്റില്‍ കൂടുതല്‍ സമയം ഇതിന് വേണ്ടി എടുക്കരുത്. കാരണം അത് മുഖം പൊള്ളുന്നതിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആവി പിടിക്കുന്നത് നല്ലതാണെങ്കിലും അല്‍പം ശ്രദ്ധിച്ച് വേണം ചെയ്യേണ്ടത്.

ഫേസ്പാക്ക്

ഫേസ്പാക്ക്

ഫേസ്പാക്ക് നിങ്ങളുടെ ചര്‍മ്മത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായ ഫേസ്പാക്ക് ഏതാണെന്ന് കൂടുതല്‍ മനസ്സിലാക്കാന്‍ നമുക്ക് ഈ ലേഖനം സഹായിക്കുന്നുണ്ട്. നിങ്ങള്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമുണ്ടെങ്കില്‍, അധിക എണ്ണ ഒഴിവാക്കാന്‍ കളിമണ്‍ മാസ്‌ക് തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് മുഖക്കുരു പ്രശ്‌നമുണ്ടെങ്കില്‍, ഒരു ഫുള്ളേഴ്‌സ് എര്‍ത്ത് മാസ്‌ക് തിരഞ്ഞെടുക്കുക. വരണ്ടതും സാധാരണവുമായ ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാന്‍ ഹൈഡ്രേറ്റിംഗ് ഷീറ്റ് മാസ്‌ക് ഉപയോഗിക്കാം. ഇതെല്ലാം ചര്‍മ്മത്തിനുണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിലേക്ക് നിങ്ങളെ നയിക്കുന്നു.

ഫ്രൂട്ട് പാക്ക്

ഫ്രൂട്ട് പാക്ക്

നിങ്ങളുടെ വീട്ടില്‍ കുറച്ച് പഴങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടോ? എന്നാല്‍ പിന്നെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇനി സംശയിക്കേണ്ടതില്ല. വാഴപ്പഴം, ആപ്പിള്‍, പപ്പായ, അവോക്കാഡോ, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ ഫേസ് പാക്ക് ഉപയോഗിക്കാവുന്നതാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ നിറഞ്ഞതാണ് ഈ പഴങ്ങള്‍, നിങ്ങള്‍ക്ക് മൃദുവായതും തിളക്കമുള്ളതുമായ ചര്‍മ്മം ഇതിലൂടെ ലഭിക്കുന്നു.

അവസാന നിമിഷ നടപടിക്രമം

അവസാന നിമിഷ നടപടിക്രമം

നിങ്ങള്‍ക്ക് 1-2 ദിവസം എന്തെങ്കിലും ഫംഗ്ഷന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ അതിന് രണ്ട് ദിവസം മുന്‍പ് തന്നെ ചില സൗന്ദര്യ സംരക്ഷണ പരിപാടികള്‍ ചെയ്യേണ്ടതുണ്ട്. ഇത് ഏകദേശം 15-20 മിനിറ്റ് എടുക്കും, ഇത് തല്‍ക്ഷണ തിളക്കം നല്‍കുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ രണ്ട് ദിവസം മുന്നേയെങ്കിലും ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ട് ദിവസത്തേക്ക് ചര്‍മ്മം മികച്ചതായി കാണപ്പെടുന്നുണ്ട്. കാര്‍ബണ്‍ പീല്‍ നിങ്ങള്‍ക്ക് അതിന്റെ ലേസര്‍ ചര്‍മ്മത്തിന് തിളക്കം നല്‍കാം. ഇതെല്ലാം ചര്‍മ്മത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

തണുപ്പ് കാലത്ത് വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കും സ്‌ക്രബ്ബ്തണുപ്പ് കാലത്ത് വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കും സ്‌ക്രബ്ബ്

ഈ 6 പൊടിക്കൈകളില്‍ മുത്ത് പോലെ തിളങ്ങും പല്ലുകള്‍ഈ 6 പൊടിക്കൈകളില്‍ മുത്ത് പോലെ തിളങ്ങും പല്ലുകള്‍

English summary

Last-Minute Beauty Tips That Can Do Wonders For Your Skin In Malayalam

Here in this article we are sharing last minute beauty tips that can do wonders on your skin in malayalam. Take a look.
X
Desktop Bottom Promotion