For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ കറുത്ത കുത്തുകള്‍ക്ക് മികച്ച ഒറ്റമൂലി പെട്ടെന്ന്

|

മുഖത്തെ കറുത്ത കുത്തുകള്‍ പിഗ്മെന്റേഷൻ എന്നാണ് അറിയപ്പെടുന്നത്. എത്രയൊക്കെ സുന്ദരമായ മുഖമാണെങ്കിലും മുഖത്ത് കുത്തുണ്ടാവുന്നതും മുഖക്കുരു പോലുള്ള അസ്വസ്ഥതകളും ഉണ്ടെങ്കിൽ അത് പലരുടേയും ആത്മവിശ്വാസം കുറക്കുകയാണ് ചെയ്യുന്നത്. കണ്ണില്‍ കാണുന്ന പല വിധത്തിലുള്ള മരുന്നുകളും ക്രീമുകളും തേച്ച് പിടിപ്പിച്ച് ഈ കറുത്ത കുത്തുകൾ പലപ്പോഴും വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇതിന്റെ കാരണങ്ങളും പരിഹാരവും കൃത്മായി അറിഞ്ഞിരുന്നാൽ നമുക്ക് ഈ പ്രശ്നത്തെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ എന്താണ് ഇതിന്റെ കാരണം എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വെയില്‍ കൂടുതൽ കൊള്ളുന്നതും ഹോർമോൺ പ്രശ്നങ്ങളും എല്ലാം പലപ്പോഴും പിഗ്മെൻറഷന് കാരണമാകുന്നുണ്ട്.

<strong>Most read: ആര്യവേപ്പ് റോസ് വാട്ടർ മിക്സ് പ്രായം പിടിച്ചിടത്ത്</strong>Most read: ആര്യവേപ്പ് റോസ് വാട്ടർ മിക്സ് പ്രായം പിടിച്ചിടത്ത്

മൂന്ന് തരത്തിലാണ് പ്രധാനമായും പിഗ്മെന്റേഷൻ ഉള്ളത്. മെലാസ്മ, പോസ്റ്റ് ഇന്‍ഫ്ളമേറ്ററി ഹൈപ്പർ പിഗ്മെൻറേഷൻ. സൺഡാമേജ് സൺസ്പോട്ട് കൊണ്ട് ഉണ്ടാവുന്ന പിഗ്മെൻറേഷൻ എന്നിവയാണ് പ്രധാനപ്പെട്ടത്. ഇവയേതെന്ന് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. മാത്രമല്ല ഇതിൽ ശ്രദ്ധ വേണ്ടത് പലപ്പോഴും സൂര്യ പ്രകാശം കൂടുതല്‍ കൊള്ളാതിരിക്കുക എന്നതാണ്. ഇത് പലപ്പോഴും ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇതിന് പ്രകൃതിദത്തമായചില പരിഹാരങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ഓട്സും തക്കാളിയും

ഓട്സും തക്കാളിയും

ഓട്സും തക്കാളി നീരും തൈരും മിക്സ് ചെയ്ത് ഇത് തേക്കാവുന്നതാണ്. ഇത് എല്ലാം മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. പുരട്ടിക്കഴിഞ്ഞ ശേഷം പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് ദിവസം ഇത് മുഖത്ത് തേക്കാവുന്നതാണ്. പിഗ്മെൻറേഷൻ അകറ്റി ചര്‍മ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്.

മഞ്ഞള്‍പ്പൊടിയും പാലും

മഞ്ഞള്‍പ്പൊടിയും പാലും

മഞ്ഞൾപ്പൊടിയു പാലും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നതിലൂടെ അത് ചർമ്മത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് പിഗ്മെന്റേഷൻ ഇല്ലാതാക്കി ചർമ്മത്തിൽ ഉണ്ടാവുന്ന കറുത്ത കുത്തുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മഞ്ഞൾപ്പൊടിയും പാലും മിക്സ് ചെയ്ത് ദിവസവും തേച്ചാൽ ഇത് മുഖത്തെ പല പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ചെറുനാരങ്ങ നീരും മഞ്ഞളും

ചെറുനാരങ്ങ നീരും മഞ്ഞളും

സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി മഞ്ഞൾ ഉപയോഗിക്കാവുന്നതാണ്. ഇതിൽ അൽപം ചെറു നാരങ്ങ നീര് കൂടി ചേർത്ത് ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചർമ്മത്തിന്റെ എല്ലാ അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിനും ഹൈപ്പർ പിഗ്മൻറേഷന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. മുഖത്തെ കരുവാളിപ്പുകൾക്ക് പെട്ടെന്നാണ് ഇതിലൂടെ പരിഹാരം കാണാന്‍ കഴിയുന്നത്.

ചന്ദനം

ചന്ദനം

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ചന്ദനം വളരെയധികം ഫലം ചെയ്യുന്നതാണ്. എന്നാൽ ചന്ദനം അരച്ച് മുഖത്ത് തേക്കുന്നതിലൂടെ അത് ചർമ്മത്തിലെ കരുവാളിപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് പിഗ്മെന്‍റേഷന്റെ കറുപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. രക്തചന്ദനം മുഖത്ത് തേച്ചാല്‍ ചന്ദനത്തേക്കാൾ ഗുണം നൽകുന്നുണ്ട് എന്നതാണ് സത്യം, പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നുണ്ട്.

ചന്ദനം പാൽ മിക്സ്

ചന്ദനം പാൽ മിക്സ്

ചന്ദനം പാൽ മിക്സ് ചെയ്ത് കഴിക്കുന്നതിലൂടെ അത് ചർമ്മത്തിലെ പിഗ്മെൻറേഷനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ചർമ്മത്തിലെ എല്ലാം അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിനും പിഗ്മെൻറേഷന്റെ കറുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇവ മിക്സ് ചെയ്ത് രാത്രി കിടക്കാന്‍ നേരത്ത് പുരട്ടുക. ഇത്തരത്തിൽ പുരട്ടുന്നതിലൂടെ സൗന്ദര്യം വർദ്ധിക്കുകയും നിറം കൂടുകയും ചെയ്യുന്നുണ്ട്.

റോസ് വാട്ടർ

റോസ് വാട്ടർ

റോസ് വാട്ടറിൽ എപ്പോഴും ചന്ദനം മിക്സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് ചർമ്മത്തിൽ ഉണ്ടാവുന്ന പിഗ്മെൻറേഷനെ ഇല്ലാതാക്കി ചർമ്മം നല്ല തിളക്കമുള്ളതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് ചർമ്മത്തിൽ നിന്ന് ഉണങ്ങിയ ശേഷം കഴുകിക്കളയാവുന്നതാണ്. അതുകൊണ്ട് തന്നെ ചര്‍മസംരക്ഷണത്തിന്റെ കാര്യത്തിൽ സംശയിക്കാതെ പരിഹാരം കാണാവുന്നതാണ്.

 പപ്പായയും പാലും

പപ്പായയും പാലും

നല്ലതു പോലെ പഴുത്ത പപ്പായയും പാലും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നതാണ്. എന്നാൽ ചര്‍മസംരക്ഷണത്തിൻറെ കാര്യത്തിൽ മികച്ച ഗുണമാണ് നൽകുന്നത്. അതുകൊണ്ട് തന്നെ മുഖത്ത് തേക്കുന്നതിലൂടെ ഇത് ചർമ്മത്തിലെ ഹൈപ്പർ പിഗ്മെന്റേഷനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ചർമ്മത്തിലെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും മുഖത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

English summary

hyper pigmentation types, causes, symptoms and treatment

Read on to know the hyperpigmentation causes, symptoms, types and treatment.
Story first published: Thursday, August 22, 2019, 16:07 [IST]
X
Desktop Bottom Promotion