For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്ത് ജൊജോബ ഓയില്‍ വിരിയിക്കും അത്ഭുതം

|

മികച്ച സൗന്ദര്യ ഗുണങ്ങള്‍ നല്‍കുന്ന ജോജോബ ഓയിലിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ബാഹ്യ വിഷവസ്തുക്കളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും സുഖപ്പെടുത്താനും സഹായിക്കുന്ന മനുഷ്യ ചര്‍മ്മം ഉല്‍പാദിപ്പിക്കുന്ന 'സെബം' എന്ന എണ്ണയോട് സാമ്യമുള്ളതാണ് ജൊജോബ ഓയില്‍. ജോജോബ ചെടിയുടെ വിത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നതാണ് ജൊജോബ എണ്ണ. ബാഹ്യ ഘടകങ്ങളോട് പോരാടി ആവശ്യമായ സെബം ഉത്പാദിപ്പിക്കാന്‍ ശരീരത്തിന് കഴിയാതെ വരുമ്പോള്‍, ജോജോബ ഓയില്‍ മികച്ച ചര്‍മ്മസംരക്ഷണ പരിഹാരമായി നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

Most read: തക്കാളി ഇങ്ങനെയെങ്കില്‍ മായാത്ത കറുത്ത പാടില്ലMost read: തക്കാളി ഇങ്ങനെയെങ്കില്‍ മായാത്ത കറുത്ത പാടില്ല

വിറ്റാമിന്‍ ബി, ഇ പോലുള്ള ചര്‍മ്മത്തിന് ആവശ്യമായ വിറ്റാമിനുകളും സിങ്ക്, ചെമ്പ് തുടങ്ങിയ ധാതുക്കളും ജോജോബ എണ്ണയില്‍ അടങ്ങിയിട്ടുണ്ട്. പ്രായം കൂടുന്നതനുസരിച്ച്, നിങ്ങളുടെ ചര്‍മ്മത്തില്‍ സെബം ഉല്‍പാദിപ്പിക്കുന്നത് കുറയുന്നു. ഇത് ചര്‍മ്മത്തെ വരണ്ടതും മങ്ങിയതുമാക്കുന്നു. എന്നാല്‍, ഇതിനെല്ലാം പരിഹാരമാണ് ജൊജോബ ഓയില്‍. നിങ്ങളുടെ മുഖത്തിന് ജൊജോബ ഓയില്‍ എങ്ങനെ ഉപയോഗിക്കാമെന്നും ഇതു നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

ഈര്‍പ്പം നിലനിര്‍ത്തുന്നു

ഈര്‍പ്പം നിലനിര്‍ത്തുന്നു

ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ജോജോബ ഓയില്‍ സഹായിക്കുന്നു. അതുവഴി ചര്‍മ്മത്തെ ജലാംശത്തോടെ നിലനിര്‍ത്തുകയും പുതുമയോടെ കാണിക്കുകയും ചെയ്യുന്നു. സുഷിരങ്ങള്‍ അടഞ്ഞുപോകാതെ ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാന്‍ ജോജോബ ഓയില്‍ സഹായിക്കുന്നു. കറുത്ത പാടുകള്‍ക്കും മുഖക്കുരുവിനും കാരണമാകുന്നതാണ് മുഖ ചര്‍മത്തിലെ സുഷിരങ്ങളിലുണ്ടാവുന്ന ബാക്ടീരിയകള്‍. ഈ ബാക്ടീരിയകള്‍ ഉണ്ടാകുന്നത് തടയാനും ജൊജോബ എണ്ണ സഹായിക്കുന്നു.

മൃദുവായ ചുണ്ടുകള്‍ക്ക്

മൃദുവായ ചുണ്ടുകള്‍ക്ക്

നമ്മുടെ ചുണ്ടുകള്‍ സാധാരണ ചര്‍മ്മത്തേക്കാള്‍ മൂന്നിരട്ടി സെന്‍സിറ്റീവ് ആയതിനാല്‍, അതിന് കൂടുതല്‍ കരുതലും പരിചരണവും ആവശ്യമാണ്. വിറ്റാമിന്‍ ബി, ഇ തുടങ്ങിയ വിറ്റാമിനുകളും സിങ്ക്, കോപ്പര്‍ തുടങ്ങിയ ധാതുക്കളും ജോജോബ ഓയിലില്‍ അടങ്ങിയിട്ടുണ്ട്. ജൊജോബ ഓയില്‍ ചുണ്ടുകളില്‍ മസാജ് ചെയ്യുന്നത് നിങ്ങളുടെ ചുണ്ടുകള്‍ക്ക് മൃദുത്വം നല്‍കുകയും വിണ്ടുകീറലില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

Most read:ഒരാഴ്ച കൊണ്ട് ഒട്ടിയ കവിള്‍ തുടുക്കും; ഇതാ വഴികള്‍Most read:ഒരാഴ്ച കൊണ്ട് ഒട്ടിയ കവിള്‍ തുടുക്കും; ഇതാ വഴികള്‍

ചുളിവുകള്‍ കുറയ്ക്കുന്നു

ചുളിവുകള്‍ കുറയ്ക്കുന്നു

ജോജോബ ഓയിലില്‍ അടങ്ങിയിരിക്കുന്ന അവശ്യ വിറ്റാമിനുകള്‍ ചുളിവുകളും വാര്‍ദ്ധക്യത്തിന്റെ ഫലങ്ങളും കുറയ്ക്കാന്‍ സഹായിക്കുന്നു. ജോജോബയില്‍ ദോഷകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ ഇത് ഒരാളുടെ ദൈനംദിന സൗന്ദര്യ സംരക്ഷണ ഉപാധിയായി ദിനചര്യയുടെ ഭാഗമാക്കാം.

പ്രകൃതിദത്ത സണ്‍സ്‌ക്രീന്‍

പ്രകൃതിദത്ത സണ്‍സ്‌ക്രീന്‍

സൂര്യന്റെ ദോഷകരമായ അള്‍ട്രാവയലറ്റ് (യുവി) കിരണങ്ങള്‍ വിവിധ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതാണ്. ഈ ദോഷകരമായ രശ്മികളുടെ പിടിയില്‍ നിന്ന് നിങ്ങളുടെ ചര്‍മ്മത്തെ സഹായിക്കാന്‍ ജൊജോബ ഓയിലിന് കഴിവുണ്ട്. ശരീരത്തില്‍ ജോജോബ ഓയില്‍ പ്രയോഗിക്കുന്നത് കഠിനമായ സണ്‍സ്‌ക്രീന്‍ ക്രീമുകള്‍ക്ക് നല്ലൊരു പ്രകൃതിദത്ത ബദലാണ്.

Most read:താരന്‍ നീങ്ങി മുടിവളരും, റോസ്‌മേരി എണ്ണ ഇങ്ങനെMost read:താരന്‍ നീങ്ങി മുടിവളരും, റോസ്‌മേരി എണ്ണ ഇങ്ങനെ

മികച്ച മേക്കപ്പ് റിമൂവര്‍

മികച്ച മേക്കപ്പ് റിമൂവര്‍

സൗന്ദര്യ ഗുണങ്ങള്‍ക്ക് പുറമേ ഫലപ്രദവും സ്വാഭാവികവുമായ മേക്കപ്പ് റിമൂവറായും ജോജോബ ഓയില്‍ ഉപയോഗിക്കാം. നിങ്ങള്‍ ചെയ്യേണ്ടത്, ഒരു കോട്ടണ്‍ തുണിയില്‍ കുറച്ച് തുള്ളി ജൊജോബ എണ്ണ എടുത്ത് കണ്‍മഷിയും മറ്റും നീക്കം ചെയ്യാവുന്നതാണ്.

കേശസംരക്ഷണ സഹായി

കേശസംരക്ഷണ സഹായി

മുടിയിഴകളെ ശക്തിപ്പെടുത്താന്‍ ജോജോബ ഓയില്‍ സഹായിക്കുന്നു. മുടി ശക്തവും ആരോഗ്യകരവുമായി വളരാന്‍ ജൊജോബ ഓയില്‍ ഉപയോഗിക്കാവുന്നതാണ്. വിറ്റാമിന്‍ ഇ, ബി എന്നിവയുടെ സാന്നിധ്യം മുടിയെ തിളക്കമുള്ളതാക്കുകയും മുടിക്ക് കട്ടി നല്‍കുകയും ചെയ്യുന്നു. മുടി പൊട്ടുന്നത് തടയാനും മുടിക്ക് ഈര്‍പ്പം നല്‍കാനും ജോജോബ ഓയില്‍ മസാജുകള്‍ സഹായിക്കുന്നു. അങ്ങനെ താരന്‍, ചൊറിച്ചില്‍ എന്നിവയെയും ഇത് ഒഴിവാക്കുന്നു.

Most read:വേനലില്‍ മാമ്പഴം നല്‍കും ഈ ആത്ഭുത ഗുണംMost read:വേനലില്‍ മാമ്പഴം നല്‍കും ഈ ആത്ഭുത ഗുണം

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

മറ്റ് പല അവശ്യ എണ്ണകളില്‍ നിന്നും വ്യത്യസ്തമായി, ജോജോബ ഓയില്‍ ലയിപ്പിക്കേണ്ട ആവശ്യമില്ല. മാത്രമല്ല ഇത് ചര്‍മ്മത്തില്‍ നേരിട്ട് പ്രയോഗിക്കാനും കഴിയും. ജോജോബ ഓയില്‍ ഉപയോഗിക്കുന്നതിന് മുമ്പ്, നിങ്ങള്‍ക്ക് അലര്‍ജിയല്ലെന്ന് ഉറപ്പാക്കാന്‍ പാച്ച് ടെസ്റ്റ് നടത്തണം. ആദ്യം നിങ്ങളുടെ കൈത്തണ്ടയില്‍ മൂന്നോ നാലോ തുള്ളി ജോജോബ ഓയില്‍ പുരട്ടി ഒരു മണിക്കൂര്‍ കാത്തിരുന്ന് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുക.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

നിങ്ങള്‍ ജോജോബ ഓയില്‍ ഉപയോഗിക്കുന്ന രീതി നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലത്തെ ആശ്രയിച്ചിരിക്കുന്നു. വരണ്ടതും പൊട്ടിയതുമായ ചുണ്ടുകളെ ചികിത്സിക്കാന്‍ നിങ്ങള്‍ക്ക് ഇത് ഒരു ലിപ് ബാം ആയി ഉപയോഗിക്കാം. അല്ലെങ്കില്‍ കിടക്കുന്നതിന് മുമ്പായി നിങ്ങളുടെ മുഖത്ത് ആന്റിഏജിംഗ് സെറം ആയി പുരട്ടാം. മുഖക്കുരു ചികിത്സിക്കാന്‍ നിങ്ങള്‍ക്ക് ജോജോബ ഓയില്‍ മറ്റ് പ്രകൃതിദത്ത മുഖക്കുരു പ്രതിരോധ ഘടകങ്ങളുമായി ചേര്‍ത്ത് ഒരു മാസ്‌ക് ആക്കി ഉപയോഗിക്കാം.

Most read:എണ്ണമയം നീക്കാന്‍ എളുപ്പവഴി ഈ ഫെയ്‌സ് മാസ്‌ക്Most read:എണ്ണമയം നീക്കാന്‍ എളുപ്പവഴി ഈ ഫെയ്‌സ് മാസ്‌ക്

English summary

How To Use Jojoba Oil For Face

Jojoba oil can be an effective skin care product to add to your everyday routine. Learn more about jojoba oil’s skin care benefits and how to use it safely and effectively on your face.
X
Desktop Bottom Promotion