For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്ത് ഒരു സ്പൂണ്‍ തൈര് രാത്രി; യുവത്വം 50-ലും

|

സൗന്ദര്യ സംരക്ഷണം എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നത് തന്നെയാണ്. എന്നാല്‍ ഇതില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് വീട്ടില്‍ തന്നെ പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കാം. അകാല വാര്‍ദ്ധക്യം, മുഖക്കുരു പാടുകള്‍, ചര്‍മ്മത്തിലെ പാടുകള്‍, മറ്റ് സൗന്ദര്യ സംരക്ഷണ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം വെല്ലുവിളി ഉയര്‍ത്തുന്നവ തന്നെയാണ്. എന്നാല്‍ ഈ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ പലപ്പോഴും തൈര് ഒരു പരിഹാരമാര്‍ഗ്ഗം തന്നെയാണ്. ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

വെളുത്തുള്ളി തൈലമെന്ന ഒറ്റമൂലിയില്‍ പനങ്കുലമുടിവെളുത്തുള്ളി തൈലമെന്ന ഒറ്റമൂലിയില്‍ പനങ്കുലമുടി

How To Use Curd Honey Mix For Anti Aging

തൈര് കൊണ്ട് നമുക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കാവുന്നതാണ്. മുഖത്തെ പ്രായം കുറക്കുക മാത്രമല്ല ചര്‍മ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് തൈര് ഫേസ്പാക്ക്. അതിന് വേണ്ടി നമ്മള്‍ എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. ദിവസവും അല്‍പം തൈരും അതൊപ്പം തേനും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടി പതിനഞ്ച് ഇരുപത് മിനിട്ട് ശേഷം കഴുകിക്കളയാവുന്നതാണ്. മുഖം നല്ല പളുങ്ക് പോലെ തിളങ്ങും എന്ന് മാത്രമല്ല ചര്‍മ്മത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സാധിക്കുന്നു.

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം

പലര്‍ക്കും ആത്മവിശ്വാസം കുറക്കുന്ന ഒന്നാണ് പലപ്പോഴും അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നം. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ക്രീമും മറ്റും തേടിപ്പോവുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് അല്‍പം തൈര് മാത്രം മതി എന്നുള്ളതാണ്. ഇത് മുഖത്തിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും കിടക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് തൈരും അല്‍പം തേനും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേക്കാവുന്നതാണ്. ഇത് 20 മിനിട്ടിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ ചര്‍മ്മത്തിലെ വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ചുളിവുകളകറ്റാന്‍

ചുളിവുകളകറ്റാന്‍

ചര്‍മ്മത്തില്‍ പല കാരണങ്ങള്‍ കൊണ്ടും ചുളിവുകള്‍ ഉണ്ടാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തൈര് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുഖത്ത് തേച്ച് അല്‍പ നേരം കഴിഞ്ഞ് കഴുക്കികളയാവുന്നതാണ്. ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റുന്നതിനു വേണ്ടി ഇത് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാവുന്നതാണ്. എല്ലാ ദിവസവും തേക്കാന്‍ മറക്കേണ്ടതില്ല.

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മം നിങ്ങളെ വളരെയധികം വിഷമിപ്പിക്കുന്നുണ്ടോ. എങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കാരണം ഇതിലൂടെ ചര്‍മ്മത്തിലെ പല അസ്വസ്ഥതകള്‍ക്കും നമുക്ക് പരിഹാരം കാണാം. അതിലുപരി ചര്‍മ്മത്തിലെ വരള്‍ച്ചയെ ഇല്ലാതാക്കി നല്ല തിളക്കമുള്ള യുവത്വം നിറഞ്ഞ ചര്‍മ്മവും തൈര് സമ്മാനിക്കുന്നു. തേന്‍ ഇതില്‍ മിക്‌സ് ചെയ്യാതെ തൈര് മാത്രം തേക്കുന്നതും നല്ലതാണ്. അതുകൊണ്ട് ദിവസവും അല്‍പം തൈര് തേക്കാന്‍ സമയം കണ്ടെത്താവുന്നതാണ്.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും ഒറ്റമൂലികളും പരീക്ഷിക്കുന്നവര്‍ക്ക് എന്തുകൊണ്ടും നല്ലതാണ് തൈര്. ഇത് മുഖത്തിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും മുഖക്കുരുവിന് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും തേക്കാന്‍ ശ്രദ്ധിക്കണം എന്നുള്ളതാണ് എന്തുകൊണ്ടും ശ്രദ്ധിക്കേണ്ട കാര്യം. ഇതെല്ലാം മുഖക്കുരുവിന്റെ പാട് പോലുമില്ലാതെ ചര്‍മ്മം ക്ലിയറാക്കുന്നു.

തിളക്കമുള്ള ചര്‍മ്മത്തിന്

തിളക്കമുള്ള ചര്‍മ്മത്തിന്

ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തൈര്. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. തിളങ്ങുന്ന ചര്‍മ്മത്തിന് പെട്ടെന്നാണ് നിങ്ങള്‍ക്ക് മാറ്റം നല്‍കുന്നത്. ഒരു സ്പൂണ്‍ തൈരില്‍ ചര്‍മ്മം വളരെയധികം മാറ്റങ്ങള്‍ സംഭവിക്കും എന്ന കാര്യം മറക്കേണ്ടതില്ല. തിളങ്ങുന്ന ചര്‍മ്മത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും മികച്ച് നില്‍ക്കുന്ന ഒരു ഓപ്ഷന്‍ തന്നെയാണ് തൈര്. അതുകൊണ്ട് സംശയിക്കാതെ നിങ്ങള്‍ക്ക് തൈര് ഉപയോഗിക്കാവുന്നതാണ്.

ബ്ലാക്ക്‌ഹെഡ്‌സ് പരിഹാരം

ബ്ലാക്ക്‌ഹെഡ്‌സ് പരിഹാരം

മുഖത്തും മൂക്കിലും ഉണ്ടാവുന്ന ബ്ലാക്ക്‌ഹെഡ്‌സ് എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തൈര് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ തൈരില്‍ അല്‍പം പഞ്ചസാരയും മിക്‌സ് ചെയ്ത് ഇത് മുഖത്ത് നല്ലതുപോലെ സ്‌ക്രബ്ബ് ചെയ്യാവുന്നതാണ്. ഇതിലൂടെ ചര്‍മ്മത്തിലെ ഇത്തരം പ്രതിസന്ധിയെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിന് തൈര് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ദിവസവും തേക്കാന്‍ ശ്രദ്ധിക്കണം എന്നുള്ളതാണ് സത്യം.

English summary

How To Use Curd Honey Mix For Anti Ageing

Here in this article we are discussing about how to use curd honey mix for anti aging. Read on.
X
Desktop Bottom Promotion