For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാടുകളും മുഖക്കുരുവും നീക്കി മുഖസൗന്ദര്യം കൂട്ടാന്‍ ഈ എണ്ണ

|

മിക്ക വീടുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ചേരുവകളിലൊന്നാണ് ഗ്രാമ്പൂ. ഇത് ഭക്ഷണസാധനങ്ങള്‍ക്ക് രുചി കൂട്ടാനോ സുഗന്ധത്തിനോ വേണ്ടി മാത്രമല്ല, അതിശയകരമായ ആരോഗ്യ ഗുണങ്ങള്‍ക്കും ഇത് ചേര്‍ക്കുന്നു. കാലങ്ങളായി ആയുര്‍വേദത്തിന്റെ ഭാഗമാണ് ഗ്രാമ്പൂ. ആന്റിമൈക്രോബയല്‍, ആന്റി ഫംഗല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ക്ക് ഇത് പേരുകേട്ടതാണ്.

Most read: ഉള്ളുള്ള കരുത്തുള്ള മുടിക്ക് മയോണൈസ് ഹെയര്‍ മാസ്‌ക് നല്‍കും അത്ഭുതംMost read: ഉള്ളുള്ള കരുത്തുള്ള മുടിക്ക് മയോണൈസ് ഹെയര്‍ മാസ്‌ക് നല്‍കും അത്ഭുതം

ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ ഗ്രാമ്പൂ എണ്ണ വിവിധ സോപ്പുകളും ബോഡി ലോഷനുകളും തയ്യാറാക്കുന്നതില്‍ പ്രധാന ഘടകമാണെന്ന് പലര്‍ക്കും അറിയില്ല. മറ്റ് ചര്‍മ്മ സംരക്ഷണ എണ്ണകള്‍ പോലെ, ഗ്രാമ്പൂ എണ്ണയും നിങ്ങളുടെ ചര്‍മ്മത്തിന് നല്ല ഉത്തേജനം നല്‍കും. നിങ്ങളുടെ ചര്‍മ്മത്തിന് ഗ്രാമ്പൂ എണ്ണ നല്‍കുന്ന ഗുണങ്ങളും അത് ഉപയോഗിക്കേണ്ട വിധങ്ങളും എങ്ങനെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

ചര്‍മ്മത്തിലെ ചുവപ്പ്, പാടുകള്‍ എന്നിവ കുറയ്ക്കാന്‍

ചര്‍മ്മത്തിലെ ചുവപ്പ്, പാടുകള്‍ എന്നിവ കുറയ്ക്കാന്‍

അതിശയകരമായ രോഗശാന്തി ഗുണങ്ങള്‍ കാരണം, മുഖക്കുരു ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നിങ്ങള്‍ക്ക് ഗ്രാമ്പൂ ഉപയോഗിക്കാം. മുഖക്കുരു മൂലം സാധാരണയായി സംഭവിക്കുന്ന മുഖത്തെ ചുവപ്പ് കുറയ്ക്കാന്‍ ഗ്രാമ്പൂ ഓയില്‍ സഹായിക്കുന്നു. മുഖത്തെ പാടുകളോ കളങ്കങ്ങളോ കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഗ്രാമ്പൂ എണ്ണ ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ നിന്ന് എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യുന്നു. ഇത് മുഖക്കുരുവു വരുന്നത് തടയുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

നിങ്ങളുടെ സാധാരണ അവശ്യ എണ്ണ പോലെ ഗ്രാമ്പൂ എണ്ണയും ഉപയോഗിക്കാം. കുറച്ച് തുള്ളി ഗ്രാമ്പൂ ഓയില്‍ എടുത്ത് മുഖക്കുരു ഉള്ള ചര്‍മ്മത്തില്‍ പുരട്ടുക. നിങ്ങളുടെ മുഖക്കുരു ക്രീമിനൊപ്പം ഇത് ഉപയോഗിക്കാം. ഗ്രാമ്പൂ എണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് മുഖക്കുരു ഉള്ള ചര്‍മ്മത്തില്‍ ഉപയോഗിക്കാം. നിങ്ങള്‍ക്ക് സെന്‍സിറ്റീവ് ചര്‍മ്മമുണ്ടെങ്കില്‍, ഗ്രാമ്പൂ എണ്ണ നിങ്ങളുടെ ചര്‍മ്മത്തില്‍ നേരിട്ട് ഉപയോഗിക്കരുത്.

Most read:കളര്‍ ചെയ്ത മുടി കാര്യമായി ശ്രദ്ധിക്കണം; ഇല്ലെങ്കില്‍ ദോഷം മുടിക്ക്Most read:കളര്‍ ചെയ്ത മുടി കാര്യമായി ശ്രദ്ധിക്കണം; ഇല്ലെങ്കില്‍ ദോഷം മുടിക്ക്

 ബാക്ടീരിയകളെ അകറ്റി നിര്‍ത്തുന്നു

ബാക്ടീരിയകളെ അകറ്റി നിര്‍ത്തുന്നു

ആരോഗ്യമുള്ള ചര്‍മ്മത്തിനായി നിങ്ങള്‍ ചര്‍മ്മത്തിലെ അലര്‍ജികളും അണുബാധകളും അകറ്റി നിര്‍ത്തേണ്ടതുണ്ട്. ഇവിടെയാണ് ഗ്രാമ്പൂ എണ്ണ നിങ്ങളുടെ രക്ഷയ്‌ക്കെത്തുന്നത്. ഇത് ചര്‍മ്മത്തിലെ ഏതെങ്കിലും ബാക്ടീരിയ വളര്‍ച്ചയോ അലര്‍ജിയോ തടയുന്നു. ചുളിവുകളും നേര്‍ത്ത വരകളും പോലുള്ള വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച ചേരുവകളിലൊന്നാണ് ഗ്രാമ്പൂ എണ്ണയെന്ന് വിശ്വസിക്കപ്പെടുന്നു. ഗ്രാമ്പൂ എണ്ണ നിങ്ങളുടെ ചര്‍മ്മം അയഞ്ഞു തൂങ്ങുന്നത് തടയുന്നു. യുവത്വവും സുന്ദരവുമായ ചര്‍മ്മം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ ഗ്രാമ്പൂ എണ്ണ ചേര്‍ക്കണം.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

നിങ്ങളുടെ മുഖം കഴുകി ഒരു കോട്ടണ്‍ തുണിയില്‍ കുറച്ച് ഗ്രാമ്പൂ എണ്ണ എടുക്കുക. നിങ്ങളുടെ മുഖത്തും കഴുത്തിലും ഇത് പുരട്ടുക. നിങ്ങളുടെ ഫെയ്‌സ് സെറം അല്ലെങ്കില്‍ ക്രീമില്‍ കുറച്ച് ഗ്രാമ്പൂ എണ്ണ ചേര്‍ക്കാം. ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഗ്രാമ്പൂ എണ്ണ പുരട്ടാം. ഇത് രാത്രി മുഴുവന്‍ സൂക്ഷിച്ചാല്‍ മികച്ച ഫലം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരു കുറയ്ക്കുന്നതിനും ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ആഴത്തില്‍ ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്ന ആന്റിസെപ്റ്റിക് ഗുണങ്ങള്‍ അടങ്ങിയതാണ് ഗ്രാമ്പൂ. ഈ ഫെയ്സ് മാസ്‌കിനായി, നിങ്ങള്‍ക്ക് പൊടിച്ച ഗ്രാമ്പൂ, കുറച്ച് ഗ്രാമ്പൂ എണ്ണ, ആപ്പിള്‍, ഗ്രീന്‍ ടീ എന്നിവ ആവശ്യമാണ്. ആപ്പിള്‍ നന്നായി ചതച്ച് പേസ്റ്റ് രൂപത്തിലാക്കുക. തുടര്‍ന്ന് ഗ്രീന്‍ ടീയും കുറച്ച് വെള്ളവും അടുപ്പത്ത് വച്ച തിളപ്പിക്കുക. വെള്ളം അതിന്റെ സാന്ദ്രതയിലെത്തിക്കഴിഞ്ഞാല്‍, ആപ്പിള്‍ പേസ്റ്റും ഗ്രീന്‍ ടീയും ചേര്‍ത്ത് ഇളക്കുക. ശേഷം 1 ടീസ്പൂണ്‍ ഗ്രാമ്പൂ പൊടിയും 1 തുള്ളി ഗ്രാമ്പൂ എണ്ണയും ഇതിലേക്ക് ചേര്‍ക്കുക. ഈ മിശ്രിതം മുഖത്തുടനീളം പുരട്ടി ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇങ്ങനെ ചെയ്യുക.

Most read:മുഖത്തെ പാടുകള്‍ മാറ്റി നല്ല നിറത്തിന് ഓറഞ്ച് തൊലി ഉപയോഗം ഇങ്ങനെMost read:മുഖത്തെ പാടുകള്‍ മാറ്റി നല്ല നിറത്തിന് ഓറഞ്ച് തൊലി ഉപയോഗം ഇങ്ങനെ

കളങ്കങ്ങളും മുഖക്കുരു പാടുകളും മാറ്റാന്‍

കളങ്കങ്ങളും മുഖക്കുരു പാടുകളും മാറ്റാന്‍

ഗ്രാമ്പൂ പതിവായി ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് ഒരു ടോണ്‍ നല്‍കിക്കൊണ്ട് നിങ്ങള്‍ക്ക് വ്യക്തമായ ചര്‍മ്മം നല്‍കാന്‍ സഹായിക്കും. ധാരാളം ആരോഗ്യകരമായ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഗ്രാമ്പൂ. അത് പതിവായി ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ചര്‍മ്മം മികച്ചതായി മാറും. അതിനാല്‍, കളങ്കങ്ങള്‍ക്കും മുഖക്കുരു പാടുകള്‍ എന്നിവ നീക്കാനും നിങ്ങള്‍ക്ക് ഗ്രാമ്പൂ ഫെയ്സ് മാസ്‌ക് ഉപയോഗിക്കാം. ഈ ഫെയ്സ് മാസ്‌ക് നിര്‍മ്മിക്കുന്നതിന് നിങ്ങള്‍ക്ക് 1/2 ടേബിള്‍ സ്പൂണ്‍ പൊടിച്ച ഗ്രാമ്പൂ, 1/2 ടേബിള്‍ സ്പൂണ്‍ തേന്‍, 1/2 നാരങ്ങ നീര് എന്നിവ ആവശ്യമാണ്. ഒരു പാത്രത്തില്‍, എല്ലാ ചേരുവകളും നന്നായി ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് നിങ്ങളുടെ വിരലുകള്‍ ഉപയോഗിച്ച് ഇത് മുഖത്ത് പുരട്ടുക. വൃത്താകൃതിയിലുള്ള ചലനത്തിലൂടെ മസാജ് ചെയ്യുക. ഈ മാസ്‌ക് 25 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം മുഖം വെള്ളത്തില്‍ കഴുകി വരണ്ടതാക്കുക. കളങ്കങ്ങളും മുഖക്കുരു പാടുകളും നീക്കാന്‍ ആഴ്ചയില്‍ 2-3 തവണ ഈ മാസ്‌ക് ഉപയോഗിക്കുക.

ആന്റി ഏജിംഗ് ഗുണങ്ങള്‍ക്ക്

ആന്റി ഏജിംഗ് ഗുണങ്ങള്‍ക്ക്

ഗ്രാമ്പൂവിന്റെ പുറമേയുള്ള പ്രയോഗവും ഉപഭോഗവും നിങ്ങളുടെ ചര്‍മ്മത്തെ പോഷിപ്പിക്കുകയും ജലാംശം നല്‍കുകയും ചെയ്യുന്നു, ഇത് നിങ്ങളുടെ ചര്‍മ്മത്തിന് ഇലാസ്റ്റികത നല്‍കുന്നു. ഗ്രാമ്പൂ കഴിക്കുന്നത് വാര്‍ദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ സഹായിക്കും. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നേരിട്ട് നീക്കംചെയ്യുകയും മുഖത്തിന്റെ ഭാഗത്തേക്ക് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആന്റി-ആജിംഗ് ഫെയ്സ് മാസ്‌ക് നിര്‍മ്മിക്കാന്‍ നിങ്ങള്‍ക്ക് ഗ്രാമ്പൂ ഓയില്‍ മാത്രം മതി. മുഖം നന്നായി കഴുകി ഒരു തൂവാല കൊണ്ട് വരണ്ടതാക്കുക. കുറച്ച് ഗ്രാമ്പൂ എണ്ണ ഒരു കോട്ടണ്‍ തുണിയിലോ കൈയ്യിലോ എടുത്ത് മസാജ് ചെയ്യുക. മുകളിലേക്ക് വൃത്താകൃതിയില്‍ മുഖത്ത് ഇത് മസാജ് ചെയ്യുക. വേഗത്തിലുള്ള ഫലത്തിനായി ദിവസവും ഇത് പ്രയോഗിക്കുക.

Most read:വേനല്‍ച്ചൂടില്‍ മുടി കൊഴിച്ചില്‍ പെട്ടെന്നാണ്; കാരണവും പരിഹാരവുംMost read:വേനല്‍ച്ചൂടില്‍ മുടി കൊഴിച്ചില്‍ പെട്ടെന്നാണ്; കാരണവും പരിഹാരവും

അരോമാതെറാപ്പി

അരോമാതെറാപ്പി

ഗ്രാമ്പൂവിന് ഞരമ്പുകളെ ശാന്തമാക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്ന അതിശയകരമായ സുഗന്ധമുണ്ട്. അരോമാതെറാപ്പി, സുന്ദരവും തിളങ്ങുന്നതുമായ ചര്‍മ്മവുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. സമ്മര്‍ദ്ദം നിങ്ങളുടെ ചര്‍മ്മത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്, ഇത് നിങ്ങളുടെ ചര്‍മ്മത്തെ മങ്ങിയതും നിര്‍ജീവവുമാക്കും. ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. മൊത്തത്തിലുള്ള ആരോഗ്യമുള്ള ശരീരത്തിനും ചര്‍മ്മത്തിനും വേണ്ടി നിങ്ങള്‍ക്ക് കഴിയുന്നത്ര ശാന്തമായി ഇരിക്കാന്‍ ശ്രമിക്കുക. ഗ്രാമ്പൂ അവശ്യ എണ്ണ നിങ്ങളുടെ പള്‍സ് പോയിന്റുകളില്‍ ഒരു പെര്‍ഫ്യൂമായി ഉപയോഗിക്കുക അല്ലെങ്കില്‍ ഗ്രാമ്പൂവിന്റെ ശാന്തമായ സുഗന്ധം അനുഭവിക്കാന്‍ നിങ്ങളുടെ ഡിഫ്യൂസറില്‍ കുറച്ച് തുള്ളി ഗ്രാമ്പൂ ഓയില്‍ ചേര്‍ക്കുക.

English summary

How To Use Clove Oil For Beautiful Skin in Malayalam

Just like other skin care oils, clove oil too can give your skin a good boost. Here is how to use clove oil to get a beautiful skin.
Story first published: Friday, February 11, 2022, 12:28 [IST]
X
Desktop Bottom Promotion