For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരു നീക്കാന്‍ കാരറ്റ്; ഉപയോഗം ഇങ്ങനെ

|

കാരറ്റിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ഏവര്‍ക്കും അറിവുള്ളതാവും. അത്രയധികം ഗുണങ്ങള്‍ ഇത് നമ്മുടെ ശരീരത്തിന് നല്‍കുന്നു. എന്നാല്‍ ഇതു മാത്രമല്ല, കാരറ്റ് നിങ്ങളുടെ സൗന്ദര്യം സംരക്ഷിക്കാനും ഉപയോഗിക്കാം, പ്രത്യേകിച്ച് മുഖക്കുരു ചികിത്സിക്കാന്‍. കൗമാരക്കാരെ അലട്ടുന്ന പ്രശ്‌നമാണ് മുഖക്കുരു. ഇത് നിങ്ങളുടെ സൗന്ദര്യത്തെ ശോഷിപ്പിക്കുന്നു. ഉടനടി ഇത് ചികിത്സിച്ചു നീക്കിയില്ലെങ്കില്‍ ചിലപ്പോള്‍ മുഖത്ത് പലയിടത്തായി ഇത് പടര്‍ന്നേക്കാം.

Most read: ഏത് മുഖവും വെളുപ്പിക്കാം ഈ കൂട്ടിലൂടെMost read: ഏത് മുഖവും വെളുപ്പിക്കാം ഈ കൂട്ടിലൂടെ

എന്നാല്‍, അതിനെക്കുറിച്ച് ഇനി നിങ്ങള്‍ വിഷമിക്കേണ്ടതില്ല. കാരണം മുഖക്കുരുവിനെ ലളിതവും ഫലപ്രദവുമായ രീതിയില്‍ സുഖപ്പെടുത്താന്‍ കാരറ്റിന് കഴിവുണ്ട്. കാരറ്റ് ജ്യൂസ് എങ്ങനെ നിങ്ങളുടെ മുഖക്കുരു നീക്കുന്നുവെന്നു അതിനായി നിങ്ങള്‍ക്ക് കാരറ്റ് എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നും അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

വിറ്റാമിന്‍ എ

വിറ്റാമിന്‍ എ

വിറ്റാമിന്‍ എ യുടെ ഏറ്റവും സമ്പന്നമായ സ്രോതസുകളില്‍ ഒന്നാണ് കാരറ്റ്. അവയില്‍ ഇത് ബീറ്റാ കരോട്ടിന്‍ രൂപത്തില്‍ കാണപ്പെടുന്നു. വിറ്റാമിന്‍ എ ചര്‍മ്മത്തിന്റെയും കാഴ്ചയുടെയും അസ്ഥികളുടെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ദിനവും കാരറ്റ് ജ്യൂസ് കഴിക്കുന്നത് ഗുണം ചെയ്യും.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് കാരറ്റ്, ഇത് ശരീരത്തില്‍ കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും ചുളിവുകള്‍ തടയാനും വാര്‍ദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കാനും കൊളാജന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി, പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും മുഖക്കുരുവിന് കാരണമാകുന്ന ചര്‍മ്മ ബാക്ടീരിയകളോട് പോരാടുകയും ചെയ്യുന്നു.

Most read:താരനെ തുടച്ചുനീക്കും ഈ എണ്ണ; ഉപയോഗം ഇങ്ങനെMost read:താരനെ തുടച്ചുനീക്കും ഈ എണ്ണ; ഉപയോഗം ഇങ്ങനെ

പൊട്ടാസ്യം

പൊട്ടാസ്യം

കാരറ്റില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യത്തിന്റെ അഭാവം വരണ്ട ചര്‍മ്മം, മുഖക്കുരു എന്നിവയ്ക്ക് കാരണമാകുന്നതാണ്. ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കഴിക്കുന്നതിലൂടെ പൊട്ടാസ്യത്തിനുള്ള നിങ്ങളുടെ ആവശ്യം നിറവേറ്റും. ഇത് ആരോഗ്യകരമായ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്താനും സഹായിക്കും.

കരോട്ടിനോയിഡുകള്‍

കരോട്ടിനോയിഡുകള്‍

കാരറ്റിലെ ആന്റിഓക്‌സിഡന്റുകളാണ് കരോട്ടിനോയിഡുകള്‍. ഇത് ചര്‍മ്മത്തിന്റെ പ്രതിരോധശേഷിയും തിളക്കവും വര്‍ദ്ധിപ്പിക്കുന്നു. കാരറ്റിലുള്ള കരോട്ടിനോയിഡുകളിലൊന്നാണ് ബീറ്റാ കരോട്ടിന്‍, ഇത് ചര്‍മ്മകോശത്തെ അപകടങ്ങളില്‍ നിന്ന് തടയുകയും വാര്‍ദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

Most read:മുഖക്കുരു പിഴുതെറിയാന്‍ പുതിന ഇല മാജിക്Most read:മുഖക്കുരു പിഴുതെറിയാന്‍ പുതിന ഇല മാജിക്

മുഖക്കുരു തടയാന്‍ കാരറ്റ് ജ്യൂസ്

മുഖക്കുരു തടയാന്‍ കാരറ്റ് ജ്യൂസ്

കാരറ്റ് ജ്യൂസ് ദിവസവും കഴിക്കുന്നത് നിങ്ങളുടെ കരള്‍ വൃത്തിയാക്കാന്‍ സഹായിക്കുന്നു. കരളില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കള്‍ നിങ്ങളില്‍ മുഖക്കുരു വളര്‍ത്താന്‍ പ്രധാന കാരണങ്ങളിലൊന്നാണ്. മുഖക്കുരു, മുഖക്കുരു പാടുകള്‍ എന്നിവയില്‍ നിന്ന് ചര്‍മ്മത്തെ മോചിപ്പിക്കുന്നതിനുള്ള പ്രകൃതിദത്തവും ദോഷമില്ലാത്തതുമായ മാര്‍ഗ്ഗമാണ് കാരറ്റ് ജ്യൂസ്. ചര്‍മ്മത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന്, നിങ്ങള്‍ക്ക് കാരറ്റ് ജ്യൂസ് കഴിക്കാം. ബാഹ്യമായി പ്രയോഗിക്കുന്നതും ഗുണം ചെയ്യും. മുഖക്കുരുവിന്റെ പാടുകള്‍ വേഗത്തില്‍ ഒഴിവാക്കാന്‍, കാരറ്റ് ജ്യൂസ് ബാഹ്യമായി ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു. ഇതിനായി കാരറ്റ് ജ്യൂസില്‍ അല്‍പം ഉപ്പിട്ട് മുഖക്കുരു ബാധിത പ്രദേശത്ത് പുരട്ടുക. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക.

കാരറ്റ് ജ്യൂസും ഒലിവ് ഓയിലും

കാരറ്റ് ജ്യൂസും ഒലിവ് ഓയിലും

അവശ്യ ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റ് ഗുണങ്ങളും അടങ്ങിയതാണ് ഒലിവ് ഓയില്‍. ഇത് ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു. ഒലിവ് ഓയില്‍ ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ ആഴത്തില്‍ നനയ്ക്കുകയും ചര്‍മ്മത്തെ സാധ്യമായ ഏറ്റവും മികച്ച രീതിയില്‍ പോഷിപ്പിക്കുകയും ചെയ്യുന്നു. 2 ടീസ്പൂണ്‍ കാരറ്റ് ജ്യൂസ്, 1 ടീസ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ ഒരു പാത്രത്തില്‍ ഒരുമിച്ച് കലര്‍ത്തുക. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മുഖക്കുരു ബാധിത പ്രദേശത്ത് പുരട്ടുക. 10-15 മിനുട്ട് നേരം കഴിഞ്ഞ് കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഇത് പ്രയോഗിക്കുക.

Most read:തിളങ്ങുന്ന ചര്‍മ്മത്തിന് ശീലമാക്കൂ ഈ 7 കാര്യങ്ങള്‍Most read:തിളങ്ങുന്ന ചര്‍മ്മത്തിന് ശീലമാക്കൂ ഈ 7 കാര്യങ്ങള്‍

കാരറ്റ് ജ്യൂസും മുള്‍ട്ടാനി മിട്ടിയും

കാരറ്റ് ജ്യൂസും മുള്‍ട്ടാനി മിട്ടിയും

മുഖക്കുരുവിന് പിന്നിലെ പ്രധാന കാരണം എണ്ണമയമുള്ള ചര്‍മ്മമാണ്. അധിക എണ്ണ ചര്‍മ്മ സുഷിരങ്ങള്‍ അടയ്ക്കുകയും ബ്രേക്ക് ഔട്ടുകളിലേക്ക് നയിക്കുകയും ചെയ്യുന്നു. മുള്‍ട്ടാനി മിട്ടി ചര്‍മ്മസംരക്ഷണത്തിന് ഏറെ ഗുണകരമാണ്. ഇത് ചര്‍മ്മത്തില്‍ നിന്നുള്ള എണ്ണയും അഴുക്കും ആഗിരണം ചെയ്യുന്നു. മാത്രമല്ല, ചര്‍മ്മത്തിലെ എണ്ണ ഉത്പാദനം ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ്, പാടുകള്‍, മുഖക്കുരു എന്നിവ ഒഴിവാക്കാനും മുള്‍ട്ടാനി മിട്ടി സഹായിക്കുന്നു.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

കാരറ്റ് ജ്യൂസ്, മുള്‍ട്ടാനി മിട്ടി എന്നിവ ഒരു പാത്രത്തില്‍ എടുത്ത് മിനുസമാര്‍ന്ന പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി 10-15 മിനുട്ട് നേരം ഉണങ്ങാന്‍ വിടുക. ശേഷം ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് ഇത് നന്നായി കഴുകി കളയുക. മികച്ച ഫലത്തിനായി ആഴ്ചയില്‍ ഒരിക്കല്‍ ഇത് പ്രയോഗിക്കുക.

English summary

How To Treat Acne With Carrot Juice in Malayalam

Carrot juice has amazing benefits for your health. But, the benefits of carrot juice for skin are still not well-known. Read on how to use carrot juice to treat acne.
X
Desktop Bottom Promotion