For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസ്‌ക് ധരിച്ചാല്‍ മുഖത്തെ മാറ്റം കഠിനം

|

കൊറോണ വൈറസ് വ്യാപനക്കാലത്ത് എല്ലവരുടെയും ജിവിതത്തിന്റെ ഭാഗമായ ഒന്നാണ് മാസ്‌ക്. കോവിഡ് വൈറസ് സാധ്യത കുറയ്ക്കുന്നതിന് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യമാണ് പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കുന്ന എന്നത്. എന്നാല്‍, ശീലിച്ച് പരിചയമില്ലാത്ത ഒരു കാര്യമായതിനാല്‍ പലരും മാസ്‌ക് ധരിക്കുന്നതിലൂടെ പല അസ്വസ്ഥതകളും അനുഭവിക്കുന്നു. ദിവസം മുഴുവന്‍ മാസ്‌ക് ധരിക്കുന്നത് വിയര്‍പ്പ്, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവ കൂടാതെ, ദീര്‍ഘനേരം ഉപയോഗിക്കുന്നതിലൂടെ മുഖക്കുരുവിനും കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Most read: ചുളിവകറ്റാനും മുഖം തിളങ്ങാനും ഗ്രീന്‍ ടീ

ചര്‍മ്മത്തിനാണ് ഇതിലൂടെ കാര്യമായ തകരാറുകള്‍ കണ്ടുവരുന്നത്. മാസ്‌ക് ധരിക്കുന്നതിലൂടെ മുഖക്കുരു, ചര്‍മ്മവരള്‍ച്ച, ചുണ്ടുകളില്‍ വരള്‍ച്ച എന്നിവ കണ്ടുവരുന്നു. മുഖം മൂടുന്നതിനാല്‍ വിയര്‍പ്പ്, ചൂട് എന്നിവ കാരണം ചര്‍മ്മ സുഷിരങ്ങള്‍ അടഞ്ഞുപോകുന്നതിനും ബാക്ടീരിയയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു. മാസ്‌ക് ധരിക്കുന്നതിലൂടെയുള്ള ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ എങ്ങനെ തടയാനാകുമെന്നറിയാന്‍ ലേഖനം വായിക്കൂ.

മോയ്‌സ്ചറൈസര്‍

മോയ്‌സ്ചറൈസര്‍

നിങ്ങളുടെ മുഖത്ത് ശരിയായ തരത്തിലുള്ള ക്ലെന്‍സറും മോയ്‌സ്ചറൈസറും ഉപയോഗിക്കുക. വീട്ടിലെത്തി മാസ്‌ക് നീക്കം ചെയ്തതിനുശേഷം മുഖം ശരിയായി വൃത്തിയാക്കി ചര്‍മ്മത്തിന്റെ തരം അനുസരിച്ച് മോയ്‌സ്ചറൈസര്‍ പുരട്ടുക. വരണ്ട ചര്‍മ്മമുള്ളവര്‍ ക്രീം അധിഷ്ഠിത മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുക. എണ്ണമയമുള്ള ചര്‍മ്മത്തിന് ജെല്‍ അടിസ്ഥാനമാക്കിയുള്ള മോയ്‌സ്ചറൈസര്‍ ഉത്തമമാണ്.

സണ്‍സ്‌ക്രീന്‍ ഉപയോഗം

സണ്‍സ്‌ക്രീന്‍ ഉപയോഗം

നിങ്ങള്‍ മാസ്‌കിട്ട് വീടിനു പുറത്തിറങ്ങുമ്പോള്‍ വെയിലില്‍ കൂടുതല്‍ നേരം ചിലവഴിക്കേണ്ട അവസരങ്ങളില്‍ സണ്‍സ്‌ക്രീന്‍ പ്രയോഗിക്കാന്‍ മറക്കരുത്. മിനറല്‍ അധിഷ്ഠിത അല്ലെങ്കില്‍ ഫിസിക്കല്‍ ബ്ലോക്കര്‍ സണ്‍സ്‌ക്രീനുകള്‍ ഏറ്റവും മികച്ചതാണ്. ഡെര്‍മറ്റോളജിസ്റ്റുകളുടെ അഭിപ്രായത്തില്‍, ഈ സണ്‍സ്‌ക്രീനുകളില്‍ ടൈറ്റാനിയം ഡൈ ഓക്‌സൈഡ് അല്ലെങ്കില്‍ സിങ്ക് ഓക്‌സൈഡ് അടങ്ങിയിട്ടുണ്ട് ഇവ ചര്‍മ്മത്തെ മികച്ച രീതിയില്‍ സംരക്ഷിക്കുകയും ചെയ്യുന്നു.

Most read: പപ്പായ ഇങ്ങനെയെങ്കില്‍ മുഖകാന്തി ഉറപ്പ്

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി

വളരെനേരം മാസ്‌ക് ധരിക്കുന്നത് നിങ്ങളുടെ ചുണ്ടുകള്‍ വരളുകയും ചുണ്ടുകള്‍ വിണ്ടുകീറാന്‍ ഇടയാക്കുകയും ചെയ്യും. ഇതൊഴിവാക്കാനായി ചുണ്ടിന് മൃദുത്വം നല്‍കാന്‍ പെട്രോളിയം ജെല്ലി പതിവായി പ്രയോഗിക്കുക. മാസ്‌ക് ധരിക്കുന്നതിന് മുമ്പും ഉറങ്ങുന്ന നേരത്തും കുറച്ച് പെട്രോളിയം ജെല്ലി ചുണ്ടില്‍ പുരട്ടുക.

മേക്കപ്പ് ഒഴിവാക്കുക

മേക്കപ്പ് ഒഴിവാക്കുക

മുഖത്ത് മേക്കപ്പ് ഇട്ടശേഷം മാസ്‌ക് ധരിക്കുന്നതിലൂടെ ചര്‍മ്മത്തിന് കാര്യമായ തകരാര്‍ സംഭവിക്കുന്നു. ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സാധ്യമെങ്കില്‍ മാസ്‌ക് ധരിക്കേണ്ടിവരുമ്പോള്‍ മേക്കപ്പ് ഒഴിവാക്കാന്‍ ശ്രമിക്കുക. അഥവാ നിങ്ങള്‍ മേക്കപ്പ് ധരിച്ചാലും ഉല്‍പ്പന്നങ്ങള്‍ കോമഡോജെനിക് അല്ലാത്തതും എണ്ണരഹിതവുമാണെന്ന് ഉറപ്പാക്കുക.

Most read: മുഖക്കുരു എളുപ്പം മാറും വേപ്പിലയും ഈ കൂട്ടും

എക്‌സ്‌ഫോളിയേറ്റ് ചെയ്യുക

എക്‌സ്‌ഫോളിയേറ്റ് ചെയ്യുക

പതിവായി വളരെനേരം മാസ്‌ക് ധരിക്കേണ്ടി വരുന്നവര്‍ കുറഞ്ഞ അളവില്‍ എക്‌സ്‌ഫോളിയേറ്ററുകളും റെറ്റിനോളും ഉപയോഗിക്കുന്നത് നന്നായിരിക്കും.

ശരിയായ മാസ്‌ക് വാങ്ങുക

ശരിയായ മാസ്‌ക് വാങ്ങുക

ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ നിങ്ങള്‍ ധരിക്കുന്ന മാസ്‌കിന്റെ തരവും പ്രധാനമാണ്. ധാരാളം ഫാന്‍സി മാസ്‌കുകള്‍ വിപണിയില്‍ ലഭ്യമാണ്, എന്നാല്‍ ഇവയെല്ലാം ചര്‍മ്മത്തിന് അനുയോജ്യമല്ല. കോട്ടണ്‍ പോലുള്ളവ ശ്വസിക്കാന്‍ ബുദ്ധിമുട്ടില്ലാത്തതിനാല്‍ ഇത്തരം മാസ്‌കുകള്‍ തിരഞ്ഞെടുക്കുക. നൈലോണ്‍, പോളിസ്റ്റര്‍ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മാസ്‌ക് നിങ്ങളുടെ മുഖത്തിന് ശരിയായി യോജിക്കുന്നവയായിരിക്കണം. ഓരോ ഉപയോഗത്തിനും ശേഷം ഇവ കഴുകി വൃത്തിയാക്കുകയും വേണം. മാസ്‌ക് കഴുകാന്‍ ചെറുചൂടുള്ള വെള്ളവും ഹൈപ്പോഅലോര്‍ജെനിക് സുഗന്ധരഹിത ഡിറ്റര്‍ജന്റും ഉപയോഗിക്കുക.

മാസ്‌ക് ബ്രേക്ക് എടുക്കുക

മാസ്‌ക് ബ്രേക്ക് എടുക്കുക

ഓരോ 4 മണിക്കൂറിലും 15 മിനിറ്റ് നേരം മാസ്‌ക് ഊരി മാറ്റി ഒരു ബ്രേക്ക് എടുക്കുക. ഇത് ചെയ്യുന്നതിലൂടെ മാസ്‌ക് മൂലമുണ്ടാകുന്ന അസ്വസ്ഥതയും ചര്‍മ്മത്തിലെ പ്രശ്‌നങ്ങളും ഒരു പരിധിവരെ കുറയ്ക്കാനാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. നിങ്ങളുടെ മാസ്‌ക് അഴിക്കുമ്പോഴും ധരിക്കുമ്പോഴും കൈ വൃത്തിയാക്കുക.

Most read: മുഖത്തെ എണ്ണമയം നീക്കാന്‍ മികച്ച 5 ഫെയ്‌സ് പാക്ക്

English summary

How To Take Care Of Your Skin After Excessive Use Of Mask

Read on to know how to take care of your skin after excessive use of mask.
X