Just In
Don't Miss
- News
സുധാകരന് വെട്ടാന് കോണ്ഗ്രസില് നീക്കം, വഴിമുടക്കി ഗ്രൂപ്പ് കളി, കെപിസിസി മുല്ലപ്പള്ളി കൈവിടില്ല!!
- Sports
IPL 2021: ഫിഞ്ച് 'യാത്ര തുടരുന്നു', എട്ടിലും നിര്ത്തിയില്ല!- കളിക്കാത്ത ടീമുകള് രണ്ടെണ്ണം മാത്രം!
- Finance
കേന്ദ്ര ബജറ്റ് 2021: വ്യക്തിഗത ആദായനികുതി മാറ്റത്തിന് സാധ്യതയില്ല
- Automobiles
ഹ്യുണ്ടായിയുടെ പുതിയ എൻട്രി-ലെവൽ എസ്യുവി; ബയോണിന്റെ ടീസർ ചിത്രങ്ങൾ കാണാം
- Movies
ഇസയെ മടിയിലിരുത്തിയ ടൊവിനോ തോമസ്, ടൊവി ബോയ്ക്ക് പിറന്നാളാശംസ നേര്ന്ന് ചാക്കോച്ചന്
- Travel
ഇന്ത്യക്കാര് കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വെയിലിലും മുഖം വാടില്ല; ഈ കാര്യങ്ങള് ശ്രദ്ധിക്കാം
വേനല്ക്കാലം കഠിനമായിവരുന്നു. ഓരോ വര്ഷവും താപനില ഉയരുമ്പോള്, ചൂടും ഈര്പ്പവും നിങ്ങളുടെ ചര്മ്മത്തെ ഏറെ ബാധിക്കുന്നു. ചര്മ്മ ചൊറിച്ചില്, ചുവപ്പ്, സൂര്യതാപം, വാര്ദ്ധക്യത്തിന്റെ അകാല ലക്ഷണങ്ങള് എന്നിവ ഇതിന്റെ പ്രത്യാഘാതമായി ചര്മ്മത്തില് പ്രതിഫലിക്കും. കത്തുന്ന ചൂട്, മലിനീകരണം, ഈര്പ്പം മുതലായവ ചര്മ്മത്തിലെ സ്വാഭാവിക തിളക്കം തുടച്ചുമാറ്റുന്നു, ചിലപ്പോള് ഇത് അണുബാധകളെയും ക്ഷണിച്ചു വരുത്തുന്നു. ഈ തടസ്സങ്ങളെല്ലാം ഒഴിവാക്കുന്നതിനും വേനല്ക്കാലത്ത് ചര്മ്മം സുന്ദരമായി നിലനിര്ത്താനും നിങ്ങള്ക്ക് പിന്തുടരാവുന്ന ചില വഴികളുണ്ട്. വീട്ടില് നിന്നു തന്നെ ശ്രദ്ധിക്കാവുന്നതായ അത്തരം ചില നുറുങ്ങു വഴികള് നോക്കാം.
Most read: മുടി കൊഴിയില്ല; വീട്ടിലാക്കാം നെല്ലിക്ക ഓയില്

ഫെയ്സ്വാഷ് മാറ്റാം
ഏതു സീസണിലായാലും നിങ്ങള് പാലിക്കേണ്ട ഏറ്റവും അടിസ്ഥാന ചര്മ്മസംരക്ഷണ ദിനചര്യയാണ് നിങ്ങളുടെ മുഖം വൃത്തിയാക്കുന്നത്. വേനല്ക്കാലത്തെ കാലാവസ്ഥ ചൂടും ഈര്പ്പരഹിതവുമാണ്. ഈ സമയത്ത് നിങ്ങളുടെ മുഖം കൂടുതല് എണ്ണ ഉത്പാദിപ്പിക്കും, അതിനാല് നിങ്ങളുടെ ഫെയ്സ് വാഷ് അതിനനുസരിച്ച് മാറ്റേണ്ടതുണ്ട്. വേനല്ക്കാലത്ത് സാലിസിലിക് ആസിഡ് അടങ്ങിയിരിക്കുന്ന ഫെയ്സ് വാഷ് ഉപയോഗിക്കുക. ദിവസത്തില് രണ്ടുതവണ മുഖം വൃത്തിയാക്കാന് ഫെയ്സ് വാഷ് ഉപയോഗിക്കുക.

സണ്സ്ക്രീന് ലോഷന് മറക്കരുത്
വേനല്ക്കാലത്ത് ഏവരും ഒഴിവാക്കാത്ത കാര്യമാണിത്. നിങ്ങളുടെ മുഖം, കൈകള്, കാലുകള്, ശരീര ഭാഗങ്ങള് എന്നിവയ്ക്ക് സൂര്യന്റെ രശ്മികളില് നിന്ന് സംരക്ഷണം വളരെ പ്രധാനമാണ്. അമിതമായ അള്ട്രാവയലറ്റ് രശ്മികള് നിങ്ങളുടെ ചര്മ്മത്തെ ശാശ്വതമായി നശിപ്പിക്കുകയും സൂര്യതാപം, ചുളിവുകള്, നേര്ത്ത വരകള്, സ്കിന് കാന്സര്, ചര്മ്മത്തിന് അകാല വാര്ദ്ധക്യം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. വീടിനു പുറത്തിറങ്ങുമ്പോള് ഗുണനിലവാരമുള്ള സണ്സ്ക്രീന് ലോഷന് ചര്മ്മത്തില് എല്ലാ ഭാഗങ്ങളിലും പുരട്ടുക.

ആന്റി ഓക്സിഡന്റുകള്
ആന്റി ഓക്സിഡന്റുകള് നിറഞ്ഞ ക്രീമുകള്, മോയ്സ്ചുറൈസറുകള്, സണ്സ്ക്രീനുകള് എന്നിവ ഉപയോഗിക്കുക. ഉദാഹരണത്തിന്, വിറ്റാമിന് സി നിങ്ങളുടെ ചര്മ്മത്തെ പാരിസ്ഥിതിക നാശത്തില് നിന്ന് സംരക്ഷിക്കുകയും ചുളിവുകള് തടയുകയും കൊളാജന് വികസനം വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രകൃതിദത്ത സത്തകളും ആന്റിഓക്സിഡന്റുകളും നിറച്ച ക്രീമുകളും ഓയിലുകളും വീക്കം കുറയ്ക്കുന്നു, ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിര്വീര്യമാക്കുന്നു, ചര്മ്മത്തെ മെച്ചപ്പെടുത്തുന്നു.
Most read: സൗന്ദര്യം നിങ്ങളെ തേടിവരും; ഡ്രൈ ഫ്രൂട്ടിലൂടെ

പഴങ്ങളും പച്ചക്കറികളും
ആന്റിഓക്സിഡന്റുകള് പുറമേ പ്രയോഗിക്കുന്നത് പര്യാപ്തമല്ല. തിളക്കമുള്ള ചര്മ്മം നിലനിര്ത്താന്, അതിനനുസരിച്ച് നിങ്ങളുടെ ശരീരവും പരിപോഷിപ്പിക്കേണ്ടതുണ്ട്. വേനല്ക്കാലത്ത് ആരോഗ്യകരമായ ഭക്ഷണം നിര്ബന്ധമാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. അവശ്യ വിറ്റാമിനുകളും പോഷകങ്ങളും ആന്റിഓക്സിഡന്റുകളും കൊളാജന് ഉത്പാദനം വര്ദ്ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും സൂര്യന്റെ ദോഷകരമായ ഫലങ്ങളില് നിന്ന് ചര്മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ജലാംശം നിലനിര്ത്തുക
വേനലില് ഏവരും ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യം ശരീരത്തെ നിര്ജ്ജലീകരണത്തില് നിന്ന് സംരക്ഷിക്കുക എന്നതാണ്. ധാരാളം വെള്ളം കുടിക്കുക, നിങ്ങള് പോകുന്നിടത്തെല്ലാം ഒരു വാട്ടര് ബോട്ടില് കൊണ്ടുപോകാന് മറക്കാതിരിക്കുക. ചര്മ്മത്തില് ജലാംശം നിലനിര്ത്താനും ശരീരത്തില് നിന്ന് വിഷവസ്തുക്കള് പുറന്തള്ളാനും വേനല്ക്കാലത്തെ ചൂടുള്ള ദിവസങ്ങളില് ഉന്മേഷം പകരാനും ഇത് പ്രധാനമാണ്.
Most read: ചര്മം വരളില്ല; ഈ പഴങ്ങള് സഹായിക്കും

കുറഞ്ഞ മേക്കപ്പ്
വേനല്ക്കാലത്ത് മേക്കപ്പ് അല്പം കുറക്കുന്നതാണ് നല്ലതാണ്. കാലാവസ്ഥ ചൂടും ഈര്പ്പവുമാകുമ്പോള് അമിതമായ മേക്കപ്പ് ഇടുന്നത് ചര്മ്മത്തിന് ആവശ്യമായ ഓക്സിജന് കിട്ടാതെ വരുന്നു. വേനല്ക്കാലത്ത് വളരെയധികം ഒഴിവാക്കേണ്ട ഒന്നാണ് ഐ മേക്ക്. വേനലില് നിങ്ങളുടെ അധരങ്ങളെ പരിരക്ഷിക്കുന്നതിന് എല്ലായ്പ്പോഴും ഒരു ലിപ് ബാം ഉപയോഗിക്കുക.

മോയ്സ്ചുറൈസര് മാറ്റുക
വേനല്ക്കാലത്ത് ചര്മ്മത്തിന് മോയ്സ്ചുറൈസര് ആവശ്യമില്ലെന്ന് നിങ്ങള് കരുതുന്നുവെങ്കില് തെറ്റി. ശൈത്യകാലത്ത് നിങ്ങള് ഉപയോഗിച്ച കനത്ത മോയ്സ്ചുറൈസറുകള് വേനല്ക്കാലത്ത് വേണ്ട എന്നതാണ് വ്യത്യാസം. കാലാവസ്ഥ ഊഷ്മളമാകുമ്പോള് നിങ്ങള് ഒരു നേരിയ മോയ്സ്ചുറൈസര് ഉപയോഗിക്കേണ്ടതുണ്ട്. കൊഴുപ്പില്ലാത്തതും നേര്ഞ്ഞതുമായ മോയ്സ്ചുറൈസര് തിരഞ്ഞെടുക്കുക. ഇത് ചര്മ്മത്തിന് ആവശ്യത്തിന് ഈര്പ്പം നല്കാന് സഹായിക്കും.

കാലുകള്ക്കും സംരക്ഷണം
ഭൂരിഭാഗം പേരും ചര്മ്മ സംരക്ഷണത്തില് അവരുടെ പാദങ്ങളെ മറക്കുന്നു. വീട്ടില് തന്നെ ഒരു പെഡിക്യൂര് നല്കുക. വരണ്ട മൃതചര്മ്മകോശങ്ങള് നീക്കംചെയ്യാന് ഒരു സ്ക്രബ് ഉപയോഗിക്കുക. നിങ്ങളുടെ പാദങ്ങള് മോയ്സ്ചറൈസ് ചെയ്യുക, അവയില് സണ്സ്ക്രീന് ലോഷന് പ്രയോഗിക്കുക.
Most read: അര്ഗന് ഓയിലിലൂടെ സൗന്ദര്യം വരുമോ?

കണ്പ്രദേശം മറക്കരുത്
നിങ്ങളുടെ കണ്ണിനു ചുറ്റുമുള്ള പ്രദേശം നിങ്ങളുടെ മുഖത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് അതിലോലമായതാണ്. അതിനാല് ഇവിടങ്ങളില് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. നിങ്ങള് പുറത്തിറങ്ങുമ്പോഴെല്ലാം സണ്ഗ്ലാസ് ധരിക്കാന് മറക്കരുത്. ഇത് നിങ്ങളുടെ കണ്ണുകള്ക്ക് ചുറ്റും ചുളിവുകള് ഉണ്ടാകുന്നതു തടയും. പകലും രാത്രിയും മോയ്സ്ചറൈസിംഗ് ഐ ക്രീം പ്രയോഗിക്കാന് മറക്കരുത്. പേശികളെ വിശ്രമിക്കാന് എല്ലാ രാത്രിയിലും നിങ്ങളുടെ കണ്ണുകള്ക്ക് ചുറ്റുമുള്ള ഭാഗം മസാജ് ചെയ്യുക.

വ്യായാമം
എപ്പോഴുമെന്ന പോലെ വേനല്ക്കാലത്തും ആരോഗ്യകരമായ ചര്മ്മം നിലനിര്ത്തുന്നതിന് വ്യായാമം ഒരുപോലെ പ്രധാനമാണ്. ശാരീരിക പ്രവര്ത്തനങ്ങള് രക്തയോട്ടം മെച്ചപ്പെടുത്തുന്നു, അതായത് നിങ്ങളുടെ ചര്മ്മകോശങ്ങള്ക്ക് കൂടുതല് ഓക്സിജന് ലഭിക്കുന്നു. നിങ്ങളുടെ ശരീരത്തിലെ ഏതെങ്കിലും ടിഷ്യു കേടുപാടുകള് എളുപ്പത്തില് സുഖപ്പെടുത്തുന്നു. ഓര്ക്കുക, ഏത് തരത്തിലുള്ള വ്യായാമവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്.