For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

30 കഴിഞ്ഞാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യവും വെളുപ്പും മങ്ങും; തിരിച്ചുപിടിക്കാന്‍ വഴിയിത്‌

|

30 വയസ്സ് എന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടമാണ്. ഈ പ്രായത്തില്‍ നിങ്ങള്‍ പൂര്‍ണ്ണമായും പക്വതയുള്ളതായി തോന്നുകയും നിങ്ങളുടെ സ്വന്തം രീതിയില്‍ ജീവിതത്തിന് ദിശാബോധം നല്‍കാനുള്ള വഴികള്‍ കണ്ടെത്തുകയും ചെയ്യുന്നു. എന്നാല്‍ ഉള്ളില്‍ നിന്ന് നിങ്ങള്‍ക്ക് എത്രമാത്രം ഊര്‍ജ്ജമുണ്ടെങ്കിലും, അത് പലപ്പോഴും നിങ്ങളുടെ ശരീരത്തില്‍ കാണില്ല. കാരണം ജീവിതത്തിലെ പല ഉയര്‍ച്ച താഴ്ചകളും മാറ്റങ്ങളും നിങ്ങളുടെ ചര്‍മ്മത്തിന് വളരെയധികം ദോഷം വരുത്തുന്നു.

Also read: വേനലില്‍ കുഴപ്പക്കാരനാണ് താരന്‍; ശല്യമാകാതെ തടയാനുള്ള വഴിയിത്Also read: വേനലില്‍ കുഴപ്പക്കാരനാണ് താരന്‍; ശല്യമാകാതെ തടയാനുള്ള വഴിയിത്

മുപ്പതാം വയസ്സില്‍, നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളിലും നിങ്ങള്‍ക്ക് പിടികിട്ടും. മറുവശത്ത്, നിങ്ങളുടെ ചര്‍മ്മത്തിന്റെ ചാരുതയും തിളക്കവും നിങ്ങളില്‍ നിന്ന് അകന്നു തുടങ്ങുന്നതും ഈ പ്രായത്തിലാണ്. ഇത് പലരെയും അസ്വസ്ഥമാക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ട് സ്ത്രീകളും പുരുഷന്മാരും 30കളില്‍ അവരുടെ ചര്‍മ്മ പരിചരണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. 30 കഴിഞ്ഞാല്‍ നിങ്ങളുടെ ചര്‍മ്മം ആരോഗ്യത്തോടെ ഇരിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ.

ചര്‍മ്മം മങ്ങുന്നു

ചര്‍മ്മം മങ്ങുന്നു

ഒരു നിശ്ചിത പ്രായത്തിന് ശേഷം, നിങ്ങളുടെ സെല്‍ വളര്‍ച്ചാ അനുപാതം മന്ദഗതിയിലാകുന്നു. ഇത് ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ മൃത കോശങ്ങള്‍ അടിഞ്ഞുകൂടുന്നതിനും മങ്ങിയതായി കാണപ്പെടുന്നതിനും ചര്‍മ്മത്തിന്റെ തിളക്കം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം

നിങ്ങള്‍ക്ക് മുമ്പ് ഒരിക്കലും വരണ്ട ചര്‍മ്മം ഉണ്ടായിരുന്നിട്ടില്ലെങ്കിലും പ്രായം 30 കഴിഞ്ഞാല്‍ നിങ്ങളുടെ ചര്‍മ്മം വരണ്ടതാവാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പ്രായം കൂടുന്നതിനനുസരിച്ച് ചര്‍മ്മത്തിലെ സെബം ഉല്‍പാദനവും കുറയുന്നു.

Most read:വേനലില്‍ ചര്‍മ്മത്തിന് വേണം കൂടുതല്‍ ശ്രദ്ധ; തിളക്കവും വൃത്തിയും നേടാന്‍ 8 ടിപ്‌സ്</p><p>Most read:വേനലില്‍ ചര്‍മ്മത്തിന് വേണം കൂടുതല്‍ ശ്രദ്ധ; തിളക്കവും വൃത്തിയും നേടാന്‍ 8 ടിപ്‌സ്

പ്രായാധിക്യ ചുളിവുകള്‍

പ്രായാധിക്യ ചുളിവുകള്‍

നിങ്ങളുടെ ചര്‍മ്മം പ്രോട്ടീനുകള്‍ കൊണ്ട് നിര്‍മ്മിച്ചതാണ്, അത് തിളക്കവും ആരോഗ്യകരവുമായ ചര്‍മ്മത്തിന് ആവശ്യമായ ഇലാസ്തികതയും ശക്തിയും നല്‍കുന്നു. പ്രായമാകുമ്പോള്‍ ചര്‍മ്മത്തിലെ ഈ പ്രോട്ടീനുകളുടെ ഉത്പാദനം മന്ദഗതിയിലാകുന്നു. ശരീരം ഇക്കാലമത്രയും അള്‍ട്രാവയലറ്റ് കിരണമേല്‍ക്കുന്നത് ഈ പ്രോട്ടീനുകളുടെ ഉത്പാദനത്തില്‍ കുറവുണ്ടാക്കുന്നു. ഇത് ചര്‍മ്മത്തില്‍ ചുളിവുകളും നേര്‍ത്ത വരകളും പ്രത്യക്ഷപ്പെടുന്നതിന് കാരണമാകുന്നു.

ഇരുണ്ട പാടുകള്‍

ഇരുണ്ട പാടുകള്‍

പ്രായം 30 കഴിഞ്ഞാല്‍ ചര്‍മ്മത്തില്‍ അങ്ങിങ്ങായി കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങാം. കാലങ്ങളായി സൂര്യപ്രകാശം തട്ടുന്നതിനാല്‍ പിഗ്മെന്റ് ഉല്‍പാദിപ്പിക്കുന്ന കോശങ്ങളെ ഉത്തേജിപ്പിച്ച് മെലാനിന്‍ അതിവേഗം ഉല്‍പാദിപ്പിക്കപ്പെടുന്നതു മൂലമാണ് ഇത് സംഭവിക്കുന്നത്.

Most read:വേനലില്‍ മുടി വരണ്ട് മുഷിയുന്നത് പെട്ടെന്ന്; ആരോഗ്യമുള്ള മുടിയിഴക്ക് ചെയ്യേണ്ടത്</p><p>Most read:വേനലില്‍ മുടി വരണ്ട് മുഷിയുന്നത് പെട്ടെന്ന്; ആരോഗ്യമുള്ള മുടിയിഴക്ക് ചെയ്യേണ്ടത്

താടിയില്‍ കുരു

താടിയില്‍ കുരു

നിങ്ങളുടെ മുപ്പതുകളിലെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ താടിയില്‍ മുഖക്കുരുവിന് കാരണമാകും. നിങ്ങളുടെ ശരീരത്തിലെ സെബത്തിന്റെ അമിത ഉല്‍പാദനത്തിന് കാരണമാകുന്ന പുരുഷ ഹോര്‍മോണുകളാണ് ആന്‍ഡ്രോജന്‍. ഇത് മുഖക്കുരു വളര്‍ച്ചയ്ക്ക് കാരണമാകാം, പ്രത്യേകിച്ചും നിങ്ങളുടെ താടിയെല്ലിനൊപ്പം.

ചര്‍മ്മ അലര്‍ജ്ജി

ചര്‍മ്മ അലര്‍ജ്ജി

പ്രായമാകുമ്പോള്‍ നമ്മുടെ ശരീരത്തിലെ എണ്ണ ഉല്‍പാദനം കുറയുന്നു. ഇത് ചര്‍മ്മത്തിന്റെ തരം മാറ്റത്തിന് കാരണമാകും. മുമ്പത്തേതിനേക്കാള്‍ ചര്‍മ്മത്തിന് കൊഴുപ്പ് കുറവാണെന്ന് നിങ്ങള്‍ മനസ്സിലാക്കും. വരണ്ട ചര്‍മ്മം ചര്‍മ്മത്തെ സംവേദനക്ഷമതയിലേയ്ക്ക് നയിച്ചേക്കാം, തല്‍ഫലമായി ചര്‍മ്മത്തില്‍ പല അലര്‍ജികളും ഉണ്ടാകുന്നു.

Most read:പാലും തേനും; മുഖം വെളുക്കാന്‍ രണ്ടേ രണ്ടു കൂട്ട്Most read:പാലും തേനും; മുഖം വെളുക്കാന്‍ രണ്ടേ രണ്ടു കൂട്ട്

കണ്‍തടത്തില്‍ കറുത്ത പാടുകള്‍

കണ്‍തടത്തില്‍ കറുത്ത പാടുകള്‍

നിങ്ങളുടെ മുപ്പതുകളിലേക്ക് അടുക്കുമ്പോള്‍, കണ്ണുകള്‍ക്ക് താഴെയുള്ള വീക്കവും ഇരുണ്ട വൃത്തങ്ങളും നിങ്ങള്‍ കണ്ടേക്കാം. ചര്‍മ്മത്തില്‍ കൊളാജനും എലാസ്റ്റിനും കുറയുന്നതാണ് ഇതിന് കാരണം. പ്രായമാകുമ്പോള്‍ ശരീരത്തില്‍ ഈ പ്രോട്ടീനുകളുടെ ഉത്പാദനം കുറയുന്നു. കൊളാജനും എലാസ്റ്റിനും ചര്‍മ്മത്തെ ശക്തവും, സ്ഥിരവും, ഉറച്ചതുമായി നിലനിര്‍ത്തുന്നു.

30നു ശേഷം ചര്‍മ്മം പരിപാലിക്കാനുള്ള വഴികള്‍

30നു ശേഷം ചര്‍മ്മം പരിപാലിക്കാനുള്ള വഴികള്‍

നിങ്ങളുടെ മുപ്പതുകളില്‍ ചര്‍മ്മം മങ്ങിയതായി കാണപ്പെടുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് സമ്മര്‍ദ്ദമാണ്. ജോലി സമ്മര്‍ദ്ദം, കുട്ടികളെ നിയന്ത്രിക്കുക, വീടിന്റെ പരിപാലനം എന്നിവ ആരോഗ്യത്തോടെയുള്ള ചര്‍മ്മം നിലനിര്‍ത്തുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നു. നിങ്ങളുടെ മുപ്പതുകളുടെ ചര്‍മ്മത്തെ സംരക്ഷിക്കാനായി കൈക്കൊള്ളേണ്ട ചില വഴികള്‍ ഇതാ:

ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമം

പോഷകസമ്പുഷ്ടവും ജലസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നത് ചര്‍മ്മത്തെ ജലാംശത്തോടെ നിലനിര്‍ത്താനും ചെറുപ്പമായി കാണിക്കുന്നതിനും സഹായിക്കും. ചര്‍മ്മത്തിലെ മങ്ങലും വരള്‍ച്ചയും അകറ്റാനും നല്ല ഭക്ഷണങ്ങള്‍ സഹായിക്കും. ജലസമൃദ്ധമായ ഭക്ഷണത്തിനുപുറമെ, കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണക്രമം പിന്തുടരുന്നത് ചര്‍മ്മത്തിന്റെ രൂപവും ഘടനയും മെച്ചപ്പെടുത്താനും സഹായിക്കും.

എക്‌സ്‌ഫോളിയേഷന്‍

എക്‌സ്‌ഫോളിയേഷന്‍

30 കഴിഞ്ഞാല്‍ ചര്‍മ്മം മങ്ങിയതായി കാണപ്പെടുന്നതിനു പ്രധാന കാരണങ്ങളിലൊന്നാണ് ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ മൃത കോശങ്ങള്‍ അടിഞ്ഞുകൂടുന്നത്. നിങ്ങളുടെ ചര്‍മ്മത്തെ പുറംതള്ളുന്നത് ചര്‍മ്മത്തിലെ മൃത കോശങ്ങളെ നീക്കംചെയ്യാന്‍ സഹായിക്കും. ഈ പ്രക്രിയ നിങ്ങളുടെ മുഖത്ത് മൃദുത്വം നല്‍കുകയും കൂടുതല്‍ വ്യക്തതയുള്ള പുതിയ ആരോഗ്യകരമായ സെല്ലുകളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിലെ മൃത കോശങ്ങളെ നീക്കംചെയ്യുന്നതിന് സ്‌ക്രബ്, ഫെയ്‌സ് മാസ്‌ക് പോലുള്ളവ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

Most read:മഴക്കാല ചര്‍മ്മസംരക്ഷണം ഇനി എത്രയെളുപ്പംMost read:മഴക്കാല ചര്‍മ്മസംരക്ഷണം ഇനി എത്രയെളുപ്പം

മോയ്‌സ്ചറൈസ് ചെയ്യുക

മോയ്‌സ്ചറൈസ് ചെയ്യുക

മോയ്‌സ്ചറൈസ് ചെയ്യുന്നത് ചര്‍മ്മത്തിലെ ജലാംശം മെച്ചപ്പെടുത്തുന്നു. ഇത് ചര്‍മ്മത്തെ മൃദുവും തിളക്കവുമുള്ളതുമായി കാണിക്കുന്നു. അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കാരണം ചര്‍മ്മത്തിന് ഇക്കാലങ്ങളില്‍ ചില നാശമുണ്ടാകുന്നു. ഒരു മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ സംരക്ഷണ പാളി ശക്തമാക്കാന്‍ സഹായിക്കും, കഴിയുന്നത്ര ഈര്‍പ്പം നല്‍കുകയും ചെയ്യുന്നു.

ദിവസം 7-8 മണിക്കൂര്‍ ഉറക്കം

ദിവസം 7-8 മണിക്കൂര്‍ ഉറക്കം

ദിവസവും 7-8 മണിക്കൂറെങ്കിലും ഉറങ്ങാന്‍ നിങ്ങള്‍ക്ക് കഴിയുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ചര്‍മ്മം പുതുമയുള്ളതും തിളക്കമുള്ളതുമായി കാണപ്പെടുന്നതിന് ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉറക്കക്കുറവ് നിങ്ങളുടെ കണ്ണുകളില്‍ ഇരുണ്ട വൃത്തങ്ങള്‍, മങ്ങിയ ചര്‍മ്മം എന്നിവയ്ക്ക് കാരണമാകും.

Most read:മഴക്കാല മുടികൊഴിച്ചിലിനു വിട; ശ്രദ്ധിക്കാം ഇവMost read:മഴക്കാല മുടികൊഴിച്ചിലിനു വിട; ശ്രദ്ധിക്കാം ഇവ

ഫേഷ്യലുകള്‍

ഫേഷ്യലുകള്‍

കൃത്യമായി ഫേഷ്യലുകള്‍ ചെയ്യുന്നത് ചര്‍മ്മത്തില്‍ അങ്ങേയറ്റം ജലാംശം വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ള, യുവത്വമുള്ള ചര്‍മ്മം നിലനിര്‍ത്തുന്നതിനുള്ള ഒരു നല്ല മാര്‍ഗമാണ് ഫേഷ്യലുകള്‍.

വ്യായാമം

വ്യായാമം

ചര്‍മ്മത്തെ ചെറുപ്പവും ആരോഗ്യകരവുമായി നിലനിര്‍ത്തുന്നതിന് വ്യായാമം വളരെയധികം ഗുണം ചെയ്യും. ദിവസവും ഒരു മണിക്കൂറെങ്കിലും ജിം, നീന്തല്‍, യോഗ തുടങ്ങിയവയ്ക്കായി നീക്കിവയ്ക്കുക.

ക്രീം ഉപയോഗം

ക്രീം ഉപയോഗം

30 കഴിയുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് കീഴിലുള്ള ചര്‍മ്മം വാര്‍ദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കാണിക്കുന്നു. ഒരു നേത്ര ക്രീം ഉപയോഗിക്കുന്നതിലൂടെ ഇത്തരം വരകളും ചുളിവുകളും നിങ്ങള്‍ക്ക് അകറ്റിനിര്‍ത്താനാകും. ചര്‍മ്മത്തില്‍ കൊളാജന്‍, എലാസ്റ്റിന്‍ എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ അടങ്ങിയ ക്രീം ഉപയോഗിക്കുക.

സ്‌കിന്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍ മാറ്റുക

സ്‌കിന്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍ മാറ്റുക

നിങ്ങളുടെ പ്രായം മുപ്പതുകളിലേക്ക് അടുക്കുമ്പോള്‍ മുമ്പത്തേതിനേക്കാള്‍ ചര്‍മ്മം കൂടുതല്‍ വരണ്ടതായി അനുഭവപ്പെടും. ചര്‍മ്മത്തിന്റെ ഈര്‍പ്പം വര്‍ദ്ധിപ്പിക്കുന്ന സ്‌കിന്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ മുഖത്ത് ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ചര്‍മ്മത്തെ പ്രകോപിപ്പിക്കുന്ന പരുഷമായ രാസവസ്തുക്കളില്ലെന്ന് ഉറപ്പാക്കുക.

Most read:ആരും കൊതിക്കും ചര്‍മ്മം സ്വന്തം വിറ്റാമിനുകളിലൂടെMost read:ആരും കൊതിക്കും ചര്‍മ്മം സ്വന്തം വിറ്റാമിനുകളിലൂടെ

സണ്‍സ്‌ക്രീന്‍ ഉപയോഗം

സണ്‍സ്‌ക്രീന്‍ ഉപയോഗം

എല്ലാ പ്രായത്തിലും സണ്‍സ്‌ക്രീന്‍ പ്രധാനമാണ്. 30 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് 30ന്റെ എസ്.പി.എഫ് അല്ലെങ്കില്‍ യു.വി.എ/യു.വി.ബി സൂര്യസംരക്ഷണം അടങ്ങിയിയ സണ്‍സ്‌ക്രീന്‍ മികച്ചതാണ്. ദോഷകരമായ സൂര്യകിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും സണ്‍സ്‌ക്രീന്‍ സഹായിക്കും.

English summary

How To Keep Your Skin Healthy After 30

Here we will tells you about how to keep your skin healthy after 30. Take a look.
X
Desktop Bottom Promotion