For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ മങ്ങിയ കറുത്ത പുള്ളികളും പാടുകളും നിസ്സാരമാക്കല്ലേ: പരിഹാരമിതാ

|

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുഖത്തുണ്ടാവുന്ന ചെറിയ പുള്ളിയും കുത്തുകളും വരെ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് നിങ്ങളുടെ മുഖത്തുണ്ടാക്കുന്ന അഭംഗിയും നിങ്ങളിലുണ്ടാക്കുന്ന ആത്മവിശ്വാസക്കുറവും എല്ലാം വെല്ലുവിളി ഉയര്‍ത്തുന്നത് തന്നെയാണ്. പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് പലപ്പോഴും ഇത്തരം പാടുകളും കറുത്ത പുള്ളികളും മങ്ങിയ കറുത്ത പാടുകളും മുഖത്തുണ്ടാവാം. ഇതിന് പലപ്പോഴും ഹൈപ്പര്‍പിഗ്മന്റെഷന്‍ ഒരു കാരണമാകാം. സൂര്യപ്രകാശത്തില്‍ നിന്ന് കറുത്ത പാടുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇവയെ പലപ്പോഴും സണ്‍സ്‌പോട്ടുകള്‍ എന്നാണ് വിളിക്കുന്നത്. എന്നാല്‍ ഇത് കൂടാതെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ നമ്മള്‍ ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എന്നിവയെല്ലാം പലപ്പോഴും ഇത്തരം മങ്ങിക്കൊണ്ടിരിക്കുന്ന കറുത്ത പുള്ളികളും പാടുകളും ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്.

Dark Spot On Face

എന്നാല്‍ ഈ പ്രശ്‌നത്തെ പാടേ ഇല്ലാതാക്കുന്നതിനും മുഖം വെട്ടിത്തിളങ്ങുന്നതിനും നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ബ്യൂട്ടിപാര്‍ലറില്‍ കയറിയിറങ്ങി ചര്‍മ്മത്തിന്റെ ഭംഗി ഇല്ലാതാക്കുന്നതിന് നില്‍ക്കാതെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ചെറിയ ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് പരീക്ഷിക്കാവുന്നതാണ്. ഇവ ഇത്തരം പുള്ളികളേയും കുത്തുകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല മുഖത്തിന്റെ സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നു.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

ദിവസവും പുറത്ത് പോയാലും ഇല്ലെങ്കിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. കാരണം ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഇരുണ്ട പാടുകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടതാണ്. പലരിലും ചര്‍മ്മം വളരെ സെന്‍സിറ്റീവ് ആയതിനാല്‍ ചെറിയ സൂര്യപ്രകാശം പോലും പലപ്പോഴും ഇരുണ്ട പാടുകള്‍ വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് സണ്‍സ്‌ക്രീന്‍ ദിവസവും ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ പുറത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കുക. ഇതെല്ലാം സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. അതോടൊപ്പം തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

 എക്സ്ഫോളിയേറ്റിംഗ് ഏജന്റുകള്‍

എക്സ്ഫോളിയേറ്റിംഗ് ഏജന്റുകള്‍

നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങളുടെ മുകളിലെ പാളിക്ക് കീഴിലുള്ള പുതിയതും തുല്യവുമായ ചര്‍മ്മം വെളിപ്പെടുത്തുന്നതിനുള്ള മികച്ച മാര്‍ഗമാണ് എക്‌സ്‌ഫോളിയേഷന്‍. എന്നാല്‍ ഫിസിക്കല്‍ എക്‌സ്‌ഫോളിയേഷന്‍ സൂക്ഷിക്കേണ്ടതാണ.് പ്രത്യേകിച്ച് നിങ്ങള്‍ക്ക് പിഗ്മെന്റേഷന്‍ ഉണ്ടെങ്കില്‍ ഇത്തരം കാര്യങ്ങള്‍ നിസ്സാരമാക്കരുത്. കാരണം ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ പിഗ്മെന്റേഷന്‍ വഷളാക്കുന്നു. നിങ്ങളുടെ ചര്‍മ്മത്തിന് ഏറ്റവും അനുയോജ്യമായ എക്‌സ്‌ഫോളിയേറ്റിംഗ് ഏജന്റുകള്‍ തിരഞ്ഞെടുക്കേണ്ടതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് ചര്‍മ്മത്തിലെ ഇരുണ്ട പാടുകളെ ഇല്ലാതാക്കുകയും ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്തുകയും ചെയ്യാം.

ഡിപിഗ്മെന്റിംഗ് ക്രീമുകളും സെറമുകളും

ഡിപിഗ്മെന്റിംഗ് ക്രീമുകളും സെറമുകളും

ചര്‍മ്മത്തില്‍ മോയ്‌സ്ചുറൈസര്‍ മാത്രമല്ല ഉപയോഗിക്കേണ്ട ചര്‍മ്മസംരക്ഷണ ഉത്പ്പന്നങ്ങള്‍.. പല മികച്ച ഡിപിഗ്മെന്റിംഗ് ഏജന്റുകളും ക്രീമുകളും സെറവും എല്ലാം ചര്‍മ്മത്തില്‍ മാറ്റം വരുത്തുന്നുണ്ട്. ഇത് പിഗ്മെന്റിനെ തകര്‍ക്കുകയും കൂടുതല്‍ മെലാനിന്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. അതുകൊണ്ട് ഡിപിഗ്മെന്റിംഗ് ക്രീമുകളും സെറവും ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. ഇതെല്ലാം ചര്‍മ്മത്തിലുണ്ടാക്കുന്ന മങ്ങിയ കറുത്ത പുള്ളികളും കറുത്ത പാടുകളും ഇല്ലാതാക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

ആരോഗ്യ സംരക്ഷണത്തിന് വൈറ്റമിന്‍ സി വളരെ പ്രധാനപ്പെട്ടതാണ്. ഇത് ഒരു ആന്റിഓക്സിഡന്റ് ആയതിനാല്‍, ചര്‍മ്മത്തില്‍ പുരട്ടുമ്പോള്‍, തത്സമയം തന്നെ ചര്‍മ്മത്തിലെ അസ്വസ്ഥതകളെ കുറക്കുന്നതിന് സഹായിക്കുന്നു. ഇത് ചര്‍മ്മത്തില്‍ അമിതമായ മെലാനിന്‍ ഉത്പാദനം കുറക്കുകയും ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. വൈറ്റമിന്‍ സിയുടെ ദീര്‍ഘകാല ഉപയോഗം കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ഭക്ഷണത്തില്‍ കൂടുതല്‍ വൈറ്റമിന്‍ സി ഉള്‍പ്പെടുത്തുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുഭവിച്ച് അറിയാന്‍ സാധിക്കും.

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

ചര്‍മ്മ സംരക്ഷണത്തിന് ആവശ്യത്തിന് വിറ്റാമിന്‍ സി ആവശ്യമാണ്. എന്നാല്‍ ഇത് അധികമാവുമ്പോഴാണ് പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ഇളം വെയില്‍ കൊള്ളുന്നതിന് ശ്രദ്ധിക്കുക. ഇത് ചര്‍മ്മത്തിലെ അമിത എണ്ണമയത്തെ വലിച്ചെടുക്കുന്നതിനും ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യമുള്ള ചര്‍മ്മത്തിന് വിറ്റാമിന്‍ ഡി ഒരു അവിഭാജ്യ ഘടകം തന്നെയാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ചര്‍മ്മത്തില്‍ വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് വേണ്ടി ഭക്ഷണത്തില്‍ വിറ്റാമിന്‍ ഡി ഉള്‍പ്പെടുത്താവുന്നതാണ്. ഇതെല്ലാം ചര്‍മ്മത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.

പിഗ്മെന്റേഷന്‍ തരം

പിഗ്മെന്റേഷന്‍ തരം

ഒന്നോ അതിലധികമോ വ്യത്യസ്ത തരം പിഗ്മെന്റേഷന്‍ ചര്‍മ്മത്തില്‍ നിലനില്‍ക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇവ പെട്ടെന്ന് മങ്ങുന്നതിന് പെട്ടെന്ന് ഒന്നും ചെയ്യാന്‍ പറ്റില്ല. നാം ചെയ്യുന്ന ഏത് പരിഹാരമായാലും അവ സമയമെടുത്ത് മാത്രമേ നമ്മുടെ മുഖത്തെ മാറ്റങ്ങള്‍ പ്രകടമാവുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഓര്‍ത്ത് വെച്ച് വേണം പിഗ്മെന്റേഷന് പരിഹാരം കാണാന്‍. ഇത് കൂടുതലായി ചര്‍മ്മത്തില്‍ പകരുകയാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. നല്ലൊരു ഡെര്‍മറ്റോളജിസ്റ്റിനെ സന്ദര്‍ശിച്ച് പ്രശ്‌ന പരിഹാരം ആലോചിക്കേണ്ടതാണ്.

കവിളിലെ കറുത്ത പുള്ളികള്‍ 15ദിവസം കൊണ്ട് മായ്ക്കാംകവിളിലെ കറുത്ത പുള്ളികള്‍ 15ദിവസം കൊണ്ട് മായ്ക്കാം

ചര്‍മ്മത്തിലെ കറുത്ത പുള്ളികള്‍ക്ക് സ്ഥിര പരിഹാരംചര്‍മ്മത്തിലെ കറുത്ത പുള്ളികള്‍ക്ക് സ്ഥിര പരിഹാരം

English summary

How To Get Rid Of Fade Dark Spot On Face In Malayalam

Here in this article we are discussing about how to get rid of fade dark spot on face in malayalam. Take a look.
Story first published: Wednesday, September 14, 2022, 14:02 [IST]
X
Desktop Bottom Promotion