Just In
Don't Miss
- Automobiles
വൈദ്യുതിയിലും പെട്രോളിലുമോടും ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ആക്ടിവ; വീഡിയോ
- Sports
IND vs ENG: ഇത്തവണ ആരുടെ ഊഴം? കോലിക്കു കീഴില്‍ കൂടുതല്‍ തവണ പരമ്പരയുടെ താരമായവരെ അറിയാം
- Movies
'ഈ ഷോയുടെ പുറത്ത് നിനക്ക് നല്ല പേരാണ്'; നോബിയോട് കിടിലം ഫിറോസ്
- News
സർക്കാർ പ്രവർത്തിക്കുന്നത് കർഷകരുടെ ക്ഷേമത്തിന്;കാർഷിക മേഖലയിൽ പരിഷ്കാരങ്ങൾ അനിവാര്യമെന്നും മോദി
- Finance
ഐഎഫ്എസ്സി കോഡ് മുതല്‍ ഫാസ്ടാഗ് വരെ; മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വന്ന മാറ്റങ്ങള്‍
- Travel
ഭണ്ഡാർദര,മഹാരാഷ്ട്രയിലെ അവധിക്കാല സ്വര്‍ഗ്ഗം, പോകാം രഹസ്യങ്ങള്‍ തേടി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിയര്‍പ്പുനാറ്റം വില്ലനാകില്ല; അകറ്റാന്‍ വഴികളിതാ
ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ നിങ്ങളുടെ നാണക്കേടിന് കാരണമാകുന്നതാണ് ശരീരദുര്‍ഗന്ധം. കൂട്ടത്തില്‍ കൂടുമ്പോള്‍ ആരെങ്കിലും നിങ്ങളുടെ വിയര്‍പ്പുനാറ്റത്തെ കുറിച്ച് പറഞ്ഞാല്‍ അതില്‍പ്പരം നാണക്കേടില്ല. നിങ്ങള്‍ ദിവസവും കുളിക്കാറുണ്ടായിരിക്കാം, എന്നിട്ടും വിയര്‍പ്പുനാറ്റം വിട്ടൊഴിയുന്നില്ല. എന്താണ് ഇതിനു കാരണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പലരും വിചാരിക്കും ശരീര ദുര്‍ഗന്ധത്തിന് ഉത്തരവാദി വിയര്‍പ്പാണെന്ന്, എന്നാല്‍ അല്ല. സമ്മര്‍ദ്ദം, വ്യായാമം, അന്തരീക്ഷ ഊഷ്മാവ് എന്നിവയില്‍ നിന്ന് ഉണ്ടാകുന്ന സ്വാഭാവിക പ്രക്രിയയാണ് വിയര്‍പ്പ്. ഈ വിയര്‍പ്പ് ചര്‍മ്മത്തിലെ ബാക്ടീരിയകളെ നേരിടുമ്പോള്‍ ഇതേ പ്രകൃതിദത്ത പ്രക്രിയ ശരീര ദുര്‍ഗന്ധമായി മാറുന്നു.
Most read: എണ്ണമയം നീക്കാന്‍ എളുപ്പവഴി ഈ ഫെയ്സ് മാസ്ക്
വിയര്പ്പിന് തനിയെ ഒരു മണമില്ല. കക്ഷത്തിലെ ചര്‍മ്മത്തില്‍ വ്യാപിക്കുന്ന ഒരിനം അണുക്കള്‍ വിയര്‍പ്പുമായി കൂടിച്ചേര്‍ന്ന് പെരുകുന്നു. ചര്മോപരിതലത്തിലുള്ള കെരാറ്റിന്‍ എന്ന പ്രോട്ടീനിനെ വിച്ഛേദിക്കുമ്പോള്‍ രൂപപ്പെടുന്ന വാതകങ്ങള്‍ കാരണമാണ് ശരീര ദുര്‍ഗന്ധം ഉണ്ടാകുന്നത്. നമ്മുടെ ശരീരത്തിന്റെ താപനില ക്രമീകരിക്കാന്‍ വേണ്ടിയുള്ള ഒരു പ്രക്രിയയുടെ ഭാഗം മാത്രമാണ് വിയര്‍പ്പ് എന്നു മനസിലാക്കുക.

ശരീര ദുര്‍ഗന്ധം അകറ്റാന്‍ വഴിയുണ്ടോ?
ദൈനംദിന അടിസ്ഥാനത്തില്‍ ശരീര ദുര്‍ഗന്ധം നിയന്ത്രിക്കാന്‍ വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങളുണ്ട്. പോഷക സപ്ലിമെന്റുകള്‍ ഉപയോഗിച്ച് ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണക്രമം പിന്തുടരുക, രാത്രിയില്‍ അലുമിനിയം ക്ലോറൈഡിന്റെ പ്രയോഗം നടത്തുക, പകല്‍ സമയത്ത് ആന്റി ഫംഗല്‍ ടാല്‍ക്കം പൗഡറുകള്‍ ഉപയോഗിക്കുക തുടങ്ങി നിരവധി വഴികള്‍ നിങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണ്.

ഇവ കഴിക്കാം, ഇവ ഒഴിവാക്കാം
ഭക്ഷണത്തെക്കുറിച്ച് പറയുമ്പോള്‍, വെളുത്തുള്ളി, സവാള എന്നിവ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കാരണം അവ ദുര്‍ഗന്ധം വമിക്കാന്‍ സഹായകമാകുന്നതായി അറിയപ്പെടുന്നു. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം, ആവശ്യത്തിന് പ്രോട്ടീന്‍, ധാന്യങ്ങള്‍, വിറ്റാമിന്‍ ബി കോംപ്ലക്സ്, സിങ്ക് തുടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. ഇത്തരം പ്രശ്നമുള്ളവര്‍ ദിവസവും കുറഞ്ഞത് 2 - 3 ലിറ്റര്‍ വെള്ളം കുടിക്കുന്നതും ഉറപ്പാക്കുക.

ആന്റിപെര്‍സ്പിറന്റ്, ഡിയോഡ്രന്റുകള്‍ എന്നിവ സഹായിക്കുമോ
അമിതമായി വിയര്‍ക്കുന്നുവെങ്കില്‍ ആന്റിപെര്‍സ്പിറന്റ് ലോഷനുകള്‍ ഉപയോഗിക്കുക. ഈ ലോഷനുകളില്‍ അലുമിനിയം ക്ലോറൈഡ് അടങ്ങിയിട്ടുണ്ട്, ഇത് രാത്രിയില്‍ കക്ഷം, കൈകള്‍, കാലുകള്‍ എന്നിവയില്‍ ഉപയോഗിക്കണം. വിയര്‍പ്പിന്റെ അളവ് കുറയ്ക്കുന്നതിന് ഇത് പ്രവര്‍ത്തിക്കുന്നു. ഡിയോഡ്രന്റുകള്‍ നിങ്ങള്‍ വിയര്‍ക്കുന്ന അളവ് തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല, പക്ഷേ അവ ശരീര ദുര്‍ഗന്ധം മറയ്ക്കാന്‍ സഹായിക്കുന്നു.
Most read: മുടികൊഴിച്ചില്‍ ഇനിയില്ല; വെളുത്തുള്ളിക്കൂട്ട് ഇതാ

ഡിയോഡ്രന്റുകള്‍ ദുര്‍ഗന്ധത്തെ മറയ്ക്കുന്നു
ഡിയോഡ്രന്റുകള്‍ ദുര്‍ഗന്ധത്തെ ആവരണം ചെയ്യുക മാത്രമാണ് ചെയ്യുന്നത് മറിച്ച് ആന്റ്ിപെര്സ്പിരന്റ്സ് ചെയ്യുന്നത് വിയര്‍പ്പ് നിയന്ത്രിക്കുകയാണ്. ഈ വ്യത്യാസം നിങ്ങള്‍ അറിഞ്ഞിരിക്കുക. അണുക്കള്‍ കാരണമുണ്ടാകുന്ന ശരീര ദുര്‍ഗന്ധത്തെ പ്രതിരോധിക്കാന്‍ കക്ഷം കഴിവതും നനവില്ലാതെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. ഓരോ തവണ വിയര്‍ക്കുമ്പോഴും കക്ഷം തുടയ്ക്കുന്നത് ദുര്‍ഗന്ധം നീക്കാന്‍ സഹായിക്കും. ശരീരം കൂടുതല്‍ വിയര്‍ക്കുന്നവര്‍ക്ക് ആന്റിപേര്സ്പിറന്റിന് ദീര്‍ഘനേരം ഫലപ്രദമാകില്ല. അതിനാല്‍ മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ക്ക് ആരോഗ്യകരമായ ഒരു ദിനചര്യ പിന്തുടരാം

രോമവളര്‍ച്ചയും വിയര്‍പ്പും
നമുക്ക് രണ്ട് തരം വിയര്‍പ്പ് ഗ്രന്ഥികളുണ്ട്. എക്രിന്‍, അപ്പോക്രിന്‍ ഗ്രന്ഥികള്‍ എന്നിവ. അപ്പോക്രിന്‍ വിയര്‍പ്പ് ഗ്രന്ഥികള്‍ രോമകൂപങ്ങള്‍ക്ക് സമീപം കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നു. അമിതമായ വിയര്‍പ്പിനെ ഹൈപ്പര്‍ഹൈഡ്രോസിസ് എന്ന് വിളിക്കുന്നു. ഇത്തരം അവസ്ഥയുള്ള ഒരാള്‍ക്ക് ഒരു ബോട്ടോക്സ് ചികിത്സയ്ക്ക് വിധേയമാകാം. ഈ ചികിത്സയിലൂടെ 6 - 8 മാസം വരെ വിയര്‍പ്പ് കുറയ്ക്കാന്‍ സഹായിക്കും, അതിനുശേഷം ഇത് ആവര്‍ത്തിക്കാം.

രോമവളര്‍ച്ചയും വിയര്‍പ്പും
കക്ഷം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗം ലേസര്‍ ഹെയര്‍ റിഡക്ഷന്‍ വിധേയമാക്കുക എന്നതാണ്. ബാക്ടീരിയകള്‍ വളര്‍ത്തിയെടുക്കുന്നതിലേക്ക് നയിക്കുന്ന രോമകൂപങ്ങളില്‍ വിയര്‍പ്പ് ശേഖരിക്കുന്നതിനാല്‍, രോമവളര്‍ച്ച നിയന്ത്രിക്കുകയും കക്ഷ പ്രദേശം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു.
Most read: മേക്കപ്പ് റിമൂവറിന് പണം കളയേണ്ട, വീട്ടിലുണ്ട് വഴി

ആരോഗ്യകരമായ ഒരു ദിനചര്യ
* നിങ്ങള്‍ ധാരാളം വിയര്‍ക്കുന്നുവെങ്കില്‍ ദിവസത്തില്‍ രണ്ട് തവണയെങ്കിലും കുളിക്കുക.
* കുളികഴിഞ്ഞ ശേഷം ശരീരത്തിലെ എല്ലാ മടക്കുകളിലും പൗഡര്‍ പ്രയോഗിക്കുക.
* കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
* ധാരാളം വെള്ളം കുടിക്കുക
* കഫീന്‍ കുറയ്ക്കുക, ഹെര്‍ബല്‍, ഗ്രീന്‍ ടീ ഉപയോഗിക്കുക.
* ചര്‍മ്മത്തില്‍ ആന്റിപെര്‍സ്പിറന്റ് ഉപയോഗിക്കുക.
* ഡിയോ പ്രയോഗിക്കുന്നതിന് മുമ്പ് അല്പം ടാല്‍ക്കം പൗഡര്‍ ഉപയോഗിക്കുക. ഇത് ഡിയോയെ കൂടുതല്‍ നേരം തുടരാന്‍ സഹായിക്കുകയും ചര്‍മ്മത്തെ വരണ്ടതാക്കുകയും ചെയ്യുന്നു.

ശരീര ദുര്‍ഗന്ധം അകറ്റാന്‍ ചില പൊടിക്കൈകള്‍
ഒരു ടീസ്പൂണ്‍ ഹൈഡ്രജന്‍ പെറോക്സൈഡ് 8 ഔണ്‍സ് വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ചെടുത്തത് കക്ഷം തുടക്കുന്നത് ദുര്‍ഗന്ധം ഉണ്ടാകുന്ന അണുക്കളെ നശിപ്പിക്കാന്‍ സഹായിക്കും. ഇത് പരിക്ഷിച്ചു നോക്കുന്നതിനു മുന്‍പ് അലര്‍ജി ഉണ്ടോയെന്നറിയാന്‍ ചെറിയ ഭാഗത്ത് പരീക്ഷിക്കുന്നത് നല്ലതാണ്. വിയര്‍പ്പുനാറ്റം അകറ്റുന്നതിനു വ്യക്തിശുചിത്വം പാലിക്കുന്നത് ഏറെ ആവശ്യമാണ്. ദിവസവും രണ്ടുനേരം കുളി പതിവാക്കണം. കുളി കഴിഞ്ഞ് മുഷിഞ്ഞ വസ്ത്രങ്ങള്‍ തന്നെ വീണ്ടും ധരിക്കാതിരിക്കുക. അലക്കി വൃത്തിയാക്കിയ വസ്ത്രങ്ങള്‍ തന്നെ വേണം കുളി കഴിഞ്ഞ് ധരിക്കാന്‍.
Most read: താരനെ തുരത്താം; ഉറപ്പുള്ള വീട്ടുവഴി ഇതാ

ശരീര ദുര്‍ഗന്ധം അകറ്റാന്‍ ചില പൊടിക്കൈകള്‍
* കുളിക്കുന്നതിനു മുമ്പ് അയഡിന്‍ പുരട്ടിയ ബ്രഷ് കൊണ്ട് കക്ഷം ഉരച്ച് വൃത്തിയാക്കുക. കുളി കഴിഞ്ഞ് ഡിയോഡ്രന്റ് പോലുള്ളവ ഉപയോഗിക്കുക.
* കക്ഷങ്ങളില്‍ ബേക്കിംഗ് സോഡ പുരട്ടുക, ബേക്കിംഗ് സോഡ പുരട്ടിയ ശേഷം നാരങ്ങാനീര് തേക്കുക. അതുകഴിഞ്ഞു ഒലീവ് എണ്ണ ഉപയോഗിച്ച് തുടയ്ക്കുകയാണെങ്കില്‍ വിയര്‍പ്പ് നാറ്റം അകലുന്നതായിരിക്കും.
* നാരങ്ങാനീര് വെള്ളത്തില്‍ ചേര്‍ത്ത് കക്ഷത്തില്‍ പുരട്ടിയ ശേഷം വസ്ത്രം ധരിക്കുന്നത് ദുര്‍ഗന്ധം പരത്തുന്ന അണുക്കളെ ചെറുക്കാന്‍ സഹായിക്കും.

ശരീര ദുര്‍ഗന്ധം അകറ്റാന്‍ ചില പൊടിക്കൈകള്‍
* കുളി കഴിഞ്ഞ ശേഷം കക്ഷത്തില്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ പുരട്ടാവുന്നതാണ്. ക്ഷൗരം ചെയ്ത ഉടനെയോ ചര്‍മ്മം മുറിഞ്ഞിട്ടുണ്ടെങ്കിലോ ഇത് പുരട്ടാന്‍ പാടില്ല.
* മാനസിക സമ്മര്‍ദ്ദം വിയര്പ്പുഗ്രന്ധികളെ ഉത്തേജിപ്പിക്കുന്നതിനാല്‍ വിയര്‍പ്പ് ഉത്പാദനത്തിനു കാരണമാകും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ വഴികള്‍ തേടുക.
* കൊഴുപ്പേറിയ ഭക്ഷണം, വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍, രൂക്ഷഗന്ധമുള്ള വെളുത്തുള്ളി, സവാള പോലെയുള്ള ഭക്ഷണം ഒഴിവാക്കുക.
* ബി കോംപ്ലക്സ്, സിങ്ക്, മഗ്നിഷിയം സപ്ലിമെന്റുകള്‍ കഴിക്കാം. ഇതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദ്ദേശം അറിയുക.