For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ 5 സ്റ്റെപ്പിലൂടെ മുഖം തിളങ്ങും; ഫ്രൂട്ട് ഫേഷ്യല്‍ എളുപ്പത്തില്‍ ചെയ്യാം വീട്ടില്‍ത്തന്നെ

|

മാസത്തില്‍ ഒരിക്കലെങ്കിലും ഫേഷ്യല്‍ ചെയ്യുന്നത് നിങ്ങളുടെ മുഖത്തിന് തിളക്കം നല്‍കാനുള്ള മികച്ച വഴിയാണ്. മുഖസൗന്ദര്യം സംരക്ഷിക്കാനായി ശ്രദ്ധിക്കുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഫ്രൂട്ട് ഫേഷ്യലുകള്‍. ഴങ്ങള്‍ ആന്റിഓക്സിഡന്റുകളാലും അതിശയകരമായ പോഷകങ്ങളാലും സമ്പന്നമാണ്. അത് നിങ്ങളുടെ ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. നിങ്ങളുടെ മുഖത്തിന് തിളക്കം നല്‍കുന്നതിന് വ്യത്യസ്ത പഴങ്ങള്‍ ഉപയോഗിക്കാം.

Most read: അസഹ്യമായ ചൊറിച്ചിലുണ്ടാക്കുന്ന വട്ടച്ചൊറി; ഈ വീട്ടുവൈദ്യമാണ് പരിഹാരംMost read: അസഹ്യമായ ചൊറിച്ചിലുണ്ടാക്കുന്ന വട്ടച്ചൊറി; ഈ വീട്ടുവൈദ്യമാണ് പരിഹാരം

പലരും ബ്യൂട്ടി പാര്‍ലറില്‍ പോയിട്ടായിരിക്കും സൗന്ദര്യ സംരക്ഷണ ചികിത്സകള്‍ ചെയ്യുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ മുഖത്തിനായി ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഒരു പൈസ പോലും മുടക്കാതെ നിങ്ങള്‍ക്ക് ഇപ്പോള്‍ വീട്ടില്‍ തന്നെ ഒരു ഫ്രൂട്ട് ഫേഷ്യല്‍ തയാറാക്കി ഉപയോഗിക്കാം. അതിനുള്ള ചില ലളിതമായ ഘട്ടങ്ങള്‍ ഇവിടെ ഞങ്ങള്‍ പറഞ്ഞുതരാം. സെലിബ്രിറ്റികളുടെ ട്രെന്‍ഡ് പിന്തുടര്‍ന്ന് നിങ്ങള്‍ക്ക് വീട്ടില്‍ ചില ഫ്രൂട്ട് ഫേഷ്യലുകള്‍ പരീക്ഷിക്കാവുന്നതാണ്. നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യമുള്ളതാക്കുകയും തിളക്കം നല്‍കുകയും ചെയ്യാനായി വീട്ടില്‍ തന്നെ ഫ്രൂട്ട് ഫേഷ്യല്‍ തയാറാക്കി ഉപയോഗിക്കാവുന്ന ഘട്ടം ഘട്ടമായുള്ള വഴികള്‍ ഇതാ.

മുഖത്തിന് ഫ്രൂട്ട് പാക്ക് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍

മുഖത്തിന് ഫ്രൂട്ട് പാക്ക് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍

ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ പഴങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തിലെ ഓക്സിഡേറ്റീവ് കേടുപാടുകള്‍ തടയാന്‍ സഹായിക്കുന്നു. കൂടാതെ, വിറ്റാമിന്‍ എ അടങ്ങിയ പഴങ്ങള്‍ ഉപയോഗിച്ച് മുഖക്കുരു കുറയ്ക്കാം. പപ്പായ, തണ്ണിമത്തന്‍, നാരങ്ങ തുടങ്ങിയ പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ ഊര്‍ജ്ജ ഉല്‍പന്നങ്ങളായി പ്രവര്‍ത്തിച്ച് മുഖത്ത് പുതുജീവന്‍ നല്‍കാന്‍ സഹായിക്കുന്നു. പഴങ്ങളില്‍ ഈര്‍പ്പം നിറഞ്ഞതിനാല്‍ അവ നിങ്ങളുടെ ചര്‍മ്മത്തെ പോഷിപ്പിക്കുന്നു. പഴങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു, ഇത് ജലാംശം നിലനിര്‍ത്തുകയും അകാല ചുളിവുകളും ചര്‍മ്മത്തിന്റെ ശോഷണവും കുറയ്ക്കുകയും ചെയ്യുന്നു.

ഫ്രൂട്ട് പാക്ക് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍

ഫ്രൂട്ട് പാക്ക് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍

നിങ്ങളുടെ ചര്‍മ്മത്തിലെ എല്ലാ അഴുക്കും ഇല്ലാതാക്കി ചര്‍മ്മ സുഷിരങ്ങള്‍ ശക്തമാക്കാന്‍ പഴങ്ങള്‍ സഹായിക്കുന്നു. ഫ്രൂട്ട് ഫേഷ്യലുകള്‍ അവയുടെ ജലാംശം നല്‍കുന്ന ഗുണങ്ങള്‍ കൊണ്ട് നിങ്ങളുടെ ചര്‍മ്മത്തിലേക്ക് പുതുജീവന്‍ തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്നു. തണ്ണിമത്തന്‍, അവോക്കാഡോ എന്നിവ ചര്‍മ്മത്തിന് ജലാംശം നിലനിര്‍ത്തുന്ന ചില മികച്ച പഴങ്ങളാണ്. ഓറഞ്ച് പോലുള്ള പഴങ്ങള്‍ മുഖക്കുരുവിനെ നേരിടാനും അതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തെ പോഷിപ്പിക്കാനും മികച്ചതാണ്. സ്‌ട്രോബെറി, കിവി തുടങ്ങിയ പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ആന്റി ടാനിംഗ് ഏജന്റുകള്‍ സ്വാഭാവികമായും അസമമായ ടാന്‍ ലൈനുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. പ്രകൃതിദത്തമായ ഫ്രൂട്ട് ഫേഷ്യലുകള്‍ നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കവും ഊര്‍ജ്ജവും നല്‍കാന്‍ സഹായിക്കുന്നു.

Most read:മഴക്കാലത്ത് ചര്‍മ്മപ്രശ്‌നം വരുന്നത് പെട്ടെന്ന്; കരുതിയിരിക്കണം ഈ ചര്‍മ്മരോഗങ്ങളെMost read:മഴക്കാലത്ത് ചര്‍മ്മപ്രശ്‌നം വരുന്നത് പെട്ടെന്ന്; കരുതിയിരിക്കണം ഈ ചര്‍മ്മരോഗങ്ങളെ

ഒന്നാം ഘട്ടം - പാല്‍ ഉപയോഗിച്ച് ചര്‍മ്മം വൃത്തിയാക്കുക

ഒന്നാം ഘട്ടം - പാല്‍ ഉപയോഗിച്ച് ചര്‍മ്മം വൃത്തിയാക്കുക

ചര്‍മ്മത്തില്‍ അടിഞ്ഞുകൂടിയ എല്ലാ അഴുക്കും നീക്കം ചെയ്യുന്നതിനായി നിങ്ങളുടെ ചര്‍മ്മം തയ്യാറാക്കി ആഴത്തില്‍ വൃത്തിയാക്കിക്കൊണ്ട് തുടങ്ങുക. നിങ്ങളുടെ ചര്‍മ്മത്തെ ശുദ്ധീകരിക്കാന്‍ നിങ്ങള്‍ക്ക് തണുത്ത, അസംസ്‌കൃത പാല്‍ ഉപയോഗിക്കാ. ഇത് സുഷിരങ്ങള്‍ വൃത്തിയാക്കാന്‍ നന്നായി പ്രവര്‍ത്തിക്കുന്നു. വെള്ളം കൊണ്ട് മുഖം കഴുകിയ ശേഷം ഒരു പാത്രം തണുത്ത പാല്‍ എടുത്ത് നിങ്ങളുടെ മുഖത്തും കഴുത്തിലും ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് പാല്‍ പുരട്ടുക. ഇത് 10 മിനിറ്റ് വിടുക, എന്നിട്ട് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.

രണ്ടാം ഘട്ടം - നാരങ്ങ തൊലികള്‍ ഉപയോഗിച്ച് എക്‌സ്‌ഫോളിയേറ്റ് ചെയ്യുക

രണ്ടാം ഘട്ടം - നാരങ്ങ തൊലികള്‍ ഉപയോഗിച്ച് എക്‌സ്‌ഫോളിയേറ്റ് ചെയ്യുക

ചര്‍മ്മത്തിലെ എല്ലാ അഴുക്കുകളും നീക്കം ചെയ്തുകഴിഞ്ഞാല്‍ ചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങളും നിങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ചര്‍മ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യാനായി നിങ്ങള്‍ക്ക് ഒരു സ്‌ക്രബ് ആവശ്യമാണ്. ഉണങ്ങിയ നാരങ്ങ തൊലികള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് പ്രകൃതിദത്തമായ സ്‌ക്രബ് ഉണ്ടാക്കാം. ചെറുനാരങ്ങയുടെ തൊലികള്‍ പൊടിച്ച് വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗം ഒഴിവാക്കിക്കൊണ്ട് ഈ പേസ്റ്റ് വൃത്താകൃതിയില്‍ പുരട്ടുക. ഏകദേശം 5 മിനിറ്റ് ഈ പ്രക്രിയ തുടരുക, ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ സൗമ്യമായി നീക്കം ചെയ്യാന്‍ സഹായിക്കും. വെള്ളത്തില്‍ മുഖം വീണ്ടും നന്നായി കഴുകുക.

Most read:മഴക്കാലത്ത് മുടിയുടെ മുഷിച്ചില്‍ മാറ്റാനും തിളക്കം നല്‍കാനും ഈ ഹെയര്‍ മാസ്‌ക്Most read:മഴക്കാലത്ത് മുടിയുടെ മുഷിച്ചില്‍ മാറ്റാനും തിളക്കം നല്‍കാനും ഈ ഹെയര്‍ മാസ്‌ക്

മൂന്നാം ഘട്ടം - ആവി പിടിച്ച് സുഷിരങ്ങള്‍ തുറക്കുക

മൂന്നാം ഘട്ടം - ആവി പിടിച്ച് സുഷിരങ്ങള്‍ തുറക്കുക

ചര്‍മ്മ സുഷിരങ്ങള്‍ തുറക്കുന്നത് തീര്‍ച്ചയായും ഒരു പ്രധാന ഘട്ടമാണ്. കാരണം അവിടെയാണ് അഴുക്ക് അടിയുന്നതും കാലക്രമേണ വലുതാകുകയും ചെയ്യുന്നത്. ഒരു ഫേഷ്യല്‍ സ്റ്റീമര്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മ്മ സുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കും. നിങ്ങള്‍ക്ക് സ്വന്തമായി ഒരു ഫേഷ്യല്‍ സ്റ്റീമര്‍ ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതില്‍ നിന്ന് ആവി പിടിക്കാം. ഏകദേശം 10 മിനിറ്റ് നേരം ആവി പിടിക്കുക, എന്നിട്ട് ഒരു കട്ടിയുള്ള തുണി ഉപയോഗിച്ച് മുഖം തുടയ്ക്കുക. ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാനും ഇത് സഹായിക്കും.

നാലാം ഘട്ടം - ഫ്രൂട്ട് പാക്ക് ഉണ്ടാക്കുക

നാലാം ഘട്ടം - ഫ്രൂട്ട് പാക്ക് ഉണ്ടാക്കുക

ഒരു ഫ്രൂട്ട് പായ്ക്ക് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. എന്നിരുന്നാലും, നിങ്ങളുടെ ചര്‍മ്മത്തിന്റെ തരം അടിസ്ഥാനമാക്കി വേണം പായ്ക്ക് തയാറാക്കാന്‍. നിങ്ങളുടെ ചര്‍മ്മത്തെ അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് ഉണ്ടാക്കാവുന്ന പായ്ക്കുകള്‍ ഇതാ.

വരണ്ട ചര്‍മ്മം - നിങ്ങള്‍ക്ക് വരണ്ട ചര്‍മ്മമുണ്ടെങ്കില്‍ വാഴപ്പഴവും തേനും ചേര്‍ത്ത് ഒരു പായ്ക്ക് ഉണ്ടാക്കുക.

ആന്റി-ഏജിംഗ് - ഉറപ്പുള്ളതും ചുളിവുകളുള്ള ചര്‍മ്മവുമാണ് ഉള്ളതെങ്കില്‍ പപ്പായ പള്‍പ്പും തേനും ചേര്‍ത്ത് പായ്ക്ക് ഉണ്ടാക്കുക.

എണ്ണമയമുള്ള ചര്‍മ്മം - നിങ്ങള്‍ക്ക് എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചര്‍മ്മമുണ്ടെങ്കില്‍ സരസഫലങ്ങള്‍, നാരങ്ങ നീര് എന്നിവ ഉപയോഗിച്ച് ഒരു പായ്ക്ക് ഉണ്ടാക്കുക.

സാധാരണ ചര്‍മ്മമുള്ള ആളുകള്‍ക്ക് ഈ പായ്ക്കുകളില്‍ ഏതെങ്കിലും ഉപയോഗിക്കാം.

Most read:സൗന്ദര്യം വിരിയിക്കും ഫ്രൂട്ട് ഫേഷ്യലുകള്‍Most read:സൗന്ദര്യം വിരിയിക്കും ഫ്രൂട്ട് ഫേഷ്യലുകള്‍

അഞ്ചാം ഘട്ടം - ഫ്രൂട്ട് പായ്ക്ക് പ്രയോഗിക്കുക

അഞ്ചാം ഘട്ടം - ഫ്രൂട്ട് പായ്ക്ക് പ്രയോഗിക്കുക

നിങ്ങളുടെ ചര്‍മ്മത്തിന്റെ തരം അടിസ്ഥാനമാക്കി പായ്ക്ക് ഉണ്ടാക്കിക്കഴിഞ്ഞാല്‍ നിങ്ങളുടെ മുഖത്തും കഴുത്തിലും ഇത് മൃദുവായി പുരട്ടുക. വിരലുകള്‍ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക. നേരിയ മര്‍ദ്ദം പ്രയോഗിച്ച് മുകളിലേക്ക് മസാജ് ചെയ്യുക. നിങ്ങളുടെ മുഖം 5 മിനിറ്റ് മസാജ് ചെയ്തു കഴിഞ്ഞാല്‍ മറ്റൊരു 10 മിനിറ്റ് കൂടി ഈ പായ്ക്ക് വയ്ക്കുക. കൂടുതല്‍ ഉന്മേഷദായകമായ ഫലത്തിനായി നിങ്ങള്‍ക്ക് കക്കിരി കഷ്ണങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ കണ്ണുകള്‍ മൂടാം. അവസാനമായി വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക, നിങ്ങളുടെ ചര്‍മ്മത്തില്‍ തല്‍ക്ഷണ തിളക്കം കാണാന്‍ സാധിക്കും. മികച്ച ഫലങ്ങള്‍ക്കായി മാസത്തിലൊരിക്കലോ 15 ദിവസത്തിലൊരിക്കലോ ഫ്രൂട്ട് ഫേഷ്യല്‍ ചെയ്യുക.

English summary

How To Do a Fruit Facial At Home in Malayalam

We have made a step-to step guide for you which will help you get a fruit facial without any cost and from the comfort of your home. Take a look.
Story first published: Friday, July 29, 2022, 14:29 [IST]
X
Desktop Bottom Promotion