For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലാണ്, വേനലില്‍ മറക്കല്ലേ..

|

കത്തുന്ന വേനലില്‍ അന്തരീക്ഷം മലീമസമാകുന്നു. അത് പല ചര്‍മ്മ രോഗങ്ങള്‍ക്കും വഴിവയ്ക്കുന്നതുമാണ്. ശരിയായ രീതിയില്‍ നിങ്ങള്‍ ചര്‍മ്മം സംരക്ഷിച്ചില്ലെങ്കില്‍ സൂര്യന്‍ നിങ്ങള്‍ക്കൊരു വെല്ലുവിളിയാകും വേനലില്‍. പുറത്തിറങ്ങുമ്പോള്‍ ചര്‍മ്മ സംരക്ഷണത്തിനായി നിങ്ങള്‍ പല വഴികളും ചെയ്‌തേക്കാമെങ്കിലും പലപ്പോഴും മറക്കുന്ന ഒന്നാണ് നിങ്ങളുടെ പാദങ്ങള്‍.

Most read: വെയിലിലും മുഖം വാടില്ല; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാംMost read: വെയിലിലും മുഖം വാടില്ല; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

പാദങ്ങള്‍ കൂടി വേണ്ടവിധം ശ്രദ്ധിക്കാതെ നിങ്ങളുടെ ചര്‍മ്മ സംരക്ഷണം പൂര്‍ത്തിയാകുന്നില്ല. മറ്റു കാലാവസ്ഥകളില്‍ നിന്നു വ്യത്യസ്തമായി കനത്ത ചൂട് നിങ്ങളുടെ പാദങ്ങള്‍ക്ക് പലവിധ കോട്ടങ്ങളും വരുത്തുന്നു. പാദം ചുവക്കുക, നിറം മങ്ങുക, ഫംഗസ് ബാധ, ചൊറിച്ചില്‍ തുടങ്ങിയവ വേനലില്‍ നിങ്ങളുടെ പാദങ്ങള്‍ക്ക് പിടിപെട്ടേക്കാം. അതിനാല്‍ വേനല്‍ക്കാലത്ത് നിങ്ങളുടെ പാദങ്ങള്‍ ഭംഗിയായി സൂക്ഷിക്കാന്‍ ചില വഴികള്‍ തേടാവുന്നതാണ്. അത്തരം നുറുങ്ങു വഴികള്‍ വായിക്കാം.

ചെരിപ്പിടാതെ കറക്കം വേണ്ട

ചെരിപ്പിടാതെ കറക്കം വേണ്ട

വേനല്‍ക്കാലത്ത് ചെരിപ്പില്ലാതെ പുറത്തേക്ക് പോകുന്നത് നിങ്ങളുടെ കാലുകള്‍ക്ക് പരിക്കേല്‍ക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. വേനലില്‍ നഗ്നപാദനായി പുറത്തിറങ്ങുന്നത് നിങ്ങളുടെ പാദങ്ങളില്‍ വിണ്ടുകീറല്‍, നിറം മങ്ങല്‍, പ്ലാന്റാര്‍ അരിമ്പാറ, റിംഗ്‌വേം, മറ്റ് അണുബാധകള്‍ എന്നിവ വികസിപ്പിക്കും.

പാദങ്ങള്‍ക്ക് ആവശ്യത്തിനു വായു

പാദങ്ങള്‍ക്ക് ആവശ്യത്തിനു വായു

കഴിയുമെങ്കില്‍, വേനല്‍ക്കാലത്ത് ഷൂ ധരിക്കുന്നത് ഒഴിവാക്കുക. ചെരുപ്പ് അല്ലെങ്കില്‍ ഓപ്പണ്‍-ടോഡ് ഷൂസുമായി പുറത്തിറങ്ങുക. ഇത് നിങ്ങളുടെ പാദങ്ങള്‍ വരണ്ടതും വിയര്‍പ്പില്ലാത്തതുമായും നിലനിര്‍ത്താന്‍ സഹായിക്കും.

ജലാംശം നിലനിര്‍ത്തുക

ജലാംശം നിലനിര്‍ത്തുക

വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കുക. ചൂട് കാരണം കാല്‍ വീക്കം വരാനുള്ള സാധ്യതയുണ്ട്. വെള്ളം ആവശ്യത്തിനു ശരീരത്തിലെത്തുന്നത് കാല്‍ വീക്കം കുറയ്ക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

വേനല്‍ക്കാലത്ത് നിങ്ങളുടെ പാദങ്ങളിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ മറക്കരുത്. സണ്‍സ്‌ക്രീന്‍ വാട്ടര്‍പ്രൂഫ് ആണെങ്കിലും നീന്തുകയോ വിയര്‍ക്കുകയോ ചെയ്ത ശേഷം വീണ്ടും അവ പ്രയോഗിക്കുന്നത് ഉറപ്പാക്കുക. ചര്‍മ്മ കാന്‍സറിനും നിങ്ങളുടെ കാലിലെ ചര്‍മ്മത്തിന്റെ അകാല വാര്‍ദ്ധക്യത്തിനും എതിരായി സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ 15 അല്ലെങ്കില്‍ ഉയര്‍ന്നത് ഉള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക.

മോയ്‌സ്ചറൈസ് ചെയ്യുക

മോയ്‌സ്ചറൈസ് ചെയ്യുക

നിങ്ങള്‍ എല്ലായ്‌പ്പോഴും സോക്‌സ് ധരിക്കുന്നുണ്ടെങ്കില്‍ കാലുകള്‍ കൂടുതല്‍ വരണ്ടുപോകുന്നു. നിങ്ങളുടെ പാദങ്ങള്‍ മൃദുവായി നിലനിര്‍ത്താന്‍ അല്ലെങ്കില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ നിങ്ങള്‍ കുളിച്ചതിന് ശേഷം രാവിലെ മോയ്‌സ്ചുറൈസര്‍ പ്രയോഗിക്കുക.

പെഡിക്യൂര്‍ ചെയ്യുക

പെഡിക്യൂര്‍ ചെയ്യുക

വേനല്‍ക്കാലത്ത് മനോഹരമായ പാദങ്ങള്‍ നേടാനായി നിങ്ങള്‍ക്ക് വീട്ടില്‍ത്തന്നെ ഒരു പെഡിക്യൂര്‍ ചെയ്യുക. അല്ലെങ്കില്‍ ഒരു പ്രൊഫഷണലിനെ കാണുക. നിങ്ങളുടെ കാല്‍വിരലുകളെ ആകര്‍ഷകമാക്കുന്നതിന് പുറമേ, പെഡിക്യൂര്‍ ചെയ്യുന്നത് ശീതകാല ചര്‍മ്മത്തെ നീക്കംചെയ്യാനും നിങ്ങളുടെ പാദങ്ങള്‍ വൃത്തിയാക്കാനും സഹായിക്കും.

Most read:വെയിലേറ്റു വാടല്ലേ; സണ്‍സ്‌ക്രീന്‍ ഇങ്ങനെ പുരട്ടൂMost read:വെയിലേറ്റു വാടല്ലേ; സണ്‍സ്‌ക്രീന്‍ ഇങ്ങനെ പുരട്ടൂ

നെയില്‍ പോളിഷ് നീക്കുക

നെയില്‍ പോളിഷ് നീക്കുക

വേനല്‍ക്കാലം മുഴുവന്‍ നഖത്തിന് നെയില്‍ പോളിഷ് ഉപയോഗിക്കുന്നത് നിങ്ങളുടെ നഖങ്ങള്‍ക്ക് അനാരോഗ്യകരമാണ്. ഇതിലൂടെ നഖത്തിന് ആവശ്യത്തിന് വായു ലഭിക്കുന്നത് കുറയുന്നു. അതിനാല്‍ വേനലില്‍ നെയില്‍പോളിഷ് ഉപയോഗം കുറക്കുക.

പാദങ്ങള്‍ വൃത്തിയാക്കുക

പാദങ്ങള്‍ വൃത്തിയാക്കുക

തടാകങ്ങളിലോ നദികളിലോ ഇറങ്ങി നീന്തിയാല്‍ അതിനുശേഷം നിങ്ങളുടെ കാലുകള്‍ ശുദ്ധമായ വെള്ളത്തില്‍ കഴുകുക. തടാകങ്ങളിലെയും നദികളിലെയും കുളങ്ങളിലെയും നിശ്ചലമായ വെള്ളത്തില്‍ പലപ്പോഴും കാല്‍ അണുബാധയ്ക്ക് കാരണമായേക്കാവുന്ന ബാക്ടീരിയകള്‍ അടങ്ങിയിരിക്കുന്നു.

ശരിയായ സോക്‌സ് ധരിക്കുക

ശരിയായ സോക്‌സ് ധരിക്കുക

ഫംഗസ് അണുബാധയ്ക്ക് കാരണമാകുന്ന വിയര്‍പ്പ് ഇല്ലാതാക്കാന്‍ അക്രിലിക്, സിന്തറ്റിക് മിശ്രിത സോക്‌സുകള്‍ മികച്ചതാണ്. വേനല്‍ക്കാലത്ത് ഇത്തരം സോക്‌സ് ധരിക്കുക.

Most read:ചര്‍മം വരളില്ല; ഈ പഴങ്ങള്‍ സഹായിക്കുംMost read:ചര്‍മം വരളില്ല; ഈ പഴങ്ങള്‍ സഹായിക്കും

ഷൂസും സോക്‌സും വരണ്ടതായി സൂക്ഷിക്കുക

ഷൂസും സോക്‌സും വരണ്ടതായി സൂക്ഷിക്കുക

നിങ്ങളുടെ ഷൂസും സോക്‌സും നനഞ്ഞാല്‍, അവ തിരികെ വയ്ക്കുന്നതിന് മുമ്പ് അവ ഉണക്കിയെടുക്കുക. ഈ പ്രവൃത്തി ഫംഗസ് അണുബാധകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കും.

English summary

How To Care Your Foot In Summer

Summer can be hard on the feet because you risk injury walking barefoot. Learn how to care your foot in summer.
Story first published: Thursday, March 5, 2020, 15:51 [IST]
X
Desktop Bottom Promotion