For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം പിടിച്ചു നിര്‍ത്തും പുളിച്ച തൈരില്‍ മഞ്ഞള്‍

പ്രായം പിടിച്ചു നിര്‍ത്തും പുളിച്ച തൈര്‌

|

സൗന്ദര്യമെന്നത് പല ഘടകങ്ങളും ആശ്രയിച്ചിരിയ്ക്കുന്നു. ചര്‍മത്തിന്റെ നിറം, നല്ല ചര്‍മം, പാടുകളില്ലാത്ത ചര്‍മം എന്നിവയെല്ലാം തന്നെ ഇതില്‍ പ്രധാനപ്പെട്ടതാണ്.

ചര്‍മത്തിന് നിത്യയൗവനം ലഭിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. ചുളിവുകളില്ലാത്ത, നല്ല നിറമുള്ള ചര്‍മം സൗന്ദര്യത്തില്‍ ഏറെ പ്രധാനം തന്നെയാണ്. ഇതില്‍ ചര്‍മ സംരക്ഷണമടക്കമുള്ള പല ഘടകങ്ങളും പെടുന്നു.

ചര്‍മത്തിനു നിറം നല്‍കുന്ന, ചുളിവുകള്‍ മാറ്റി ചെറുപ്പം നല്‍കുന്ന ഒന്നാണ് ഇവിടെ പറയുന്നത്. തികച്ചും നാടന്‍ വഴിയെന്നു വേണം, പറയാന്‍. തൈരും മഞ്ഞള്‍പ്പൊടിയുമാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്.

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ചേര്‍ന്ന ഒന്നാണു തൈര്. ഇതിലെ ലാക്ടിക് ആസിഡാണ് ഗുണം നല്‍കുന്നത്. മുഖത്തിന് ഈര്‍പ്പം നല്‍കാനും വരണ്ട സ്വഭാവം മാറ്റാനും കരുവാളിപ്പു മാറ്റാനുമെല്ലാം തൈര് ഏറെ നല്ലതാണ്.

മഞ്ഞള്‍ പണ്ടു കാലം മുതല്‍ തന്നെ സൗന്ദര്യ സംരക്ഷണ വഴിയായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. പല സൗന്ദര്യ, ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് മഞ്ഞള്‍. ഇതിന് ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇതുകൊണ്ടുതന്നെ മുഖക്കുരവടക്കമുള്ള പല ചര്‍മപ്രശ്‌നങ്ങള്‍ക്കും ഇത ഉത്തമ ഉപാധിയുമാണ്.

മുഖത്തിന് നിറം

മുഖത്തിന് നിറം

മുഖത്തിന് നിറം നല്‍കാന്‍ ഉപയോഗിയ്ക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് തൈരും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ മിശ്രിതം. നല്ല പുളിച്ച തൈരില്‍ നല്ല ശുദ്ധമായ പച്ചമഞ്ഞള്‍ അരച്ചതോ അല്ലെങ്കില്‍ മഞ്ഞള്‍പ്പൊടിയോ ചേര്‍ത്തിളക്കി അടുപ്പിച്ചു പുരട്ടിയാല്‍ ചര്‍മത്തിന്റെ നിറം വര്‍ദ്ധിയ്ക്കുമെന്നത് ഗ്യാരന്റിയാണ്. മഞ്ഞളും തൈരും രണ്ടും ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണ്.

മുഖത്തെ ചുളിവുകള്‍

മുഖത്തെ ചുളിവുകള്‍

ഇതു മുഖത്തെ ചുളിവുകള്‍ നീക്കാനുളള ഒരു വഴി കൂടിയാണ്. തൈര് കൊളാജന്‍ ഉല്‍പാദത്തിനു സഹായിക്കുന്നു. ചര്‍മ കോശങ്ങള്‍ക്കു മുറുക്കം നല്‍കാന്‍ ഇത് ഏറെ നല്ലതാണ്.ഇത് ചര്‍മകോശങ്ങള്‍ക്കുള്ളിലേയ്ക്ക് ഈര്‍പ്പം നല്‍കി വരണ്ട സ്വഭാവം മാറ്റി ചര്‍മത്തെ മുറുക്കമുള്ളതാക്കി മാറ്റുന്നു.ഇവയിലെ ആന്റി ഓക്‌സിഡന്റുകളും ഈ ഗുണം നല്‍കുന്ന ഒന്നാണ്.

മുഖത്തെ ഏജ് സ്‌പോട്‌സ്

മുഖത്തെ ഏജ് സ്‌പോട്‌സ്

മുഖത്തെ ഏജ് സ്‌പോട്‌സ്, കറുത്ത കുത്തുകള്‍, ഫ്രക്കിളുകള്‍ എന്നിവയ്ക്കുള്ള സ്വാഭാവിക പരിഹാരമാണിത്. മുഖത്തുണ്ടാകുന്ന ഫ്രക്കിള്‍സ് എന്നറിയപ്പെടുന്ന കറുത്ത കുത്തുകള്‍ സൂര്യപ്രകാശമേറ്റാല്‍ പെട്ടെന്നു തന്നെ വര്‍ദ്ധിയ്ക്കുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് തൈരില്‍ മഞ്ഞള്‍ കലര്‍ത്തി തേയ്ക്കുന്നത്. ഇത് കുത്തുകളുടെ നിറം കുറയ്ക്കുന്നു. ഇതു പടരുന്നതു തടയുന്നു.

ആന്റിബാക്ടീരിയല്‍

ആന്റിബാക്ടീരിയല്‍

മഞ്ഞളിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. തൈരാകട്ടെ, നല്ലൊരു ക്ലെന്‍സിംഗ് ഏജന്റും. ഇവ രണ്ടും ചേരുമ്പോള്‍ ചര്‍മത്തിലെ അണുബാധകള്‍ പരിഹരിയ്ക്കപ്പെടുന്നു. ഇവ മുഖക്കുരു പോലുളള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ്. മുഖത്തെ അലര്‍ജി, ചുവന്ന പാടുകള്‍ എന്നിവയെല്ലാം തന്നെ ഈ സ്വാഭാവിക കൂട്ടിനാല്‍ പരിഹരിയ്ക്കപ്പെടും. മുഖക്കുരു പാടുകള്‍ കളയാനും ഈ കൂട്ട് ഏറെ നല്ലതാണ്

വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധി

വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധി

വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് ഈ കൂട്ട്. ഇത് ചര്‍മം വരണ്ടുപോകാതെ സംരക്ഷിയ്ക്കും. തൈരിന് ഇതിനുള്ള സ്വാഭാവിക കഴിവുണ്ട്. ഇതു കൊണ്ടു തന്നെ ചര്‍മത്തിലെ ചുളിവുകള്‍ അകറ്റി ചര്‍മത്തിന് മൃദുത്വവും തിളക്കവും നല്‍കുവാന്‍ തൈരും മഞ്ഞളും കലര്‍ത്തിയ മിശ്രിതം സഹായിക്കും.

സണ്‍ടാന്‍,

സണ്‍ടാന്‍,

സണ്‍ടാന്‍, കരുവാളിപ്പു പോലുളള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നു തന്നെയാണ്. പുറത്തു പോയി വെയിലേറ്റു വന്നാല്‍ കരുവാളിപ്പുള്ളവര്‍ ഈ മിശ്രിതം പുരട്ടിയാല്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരമാകും. സൂര്യനിലെ അള്‍ട്രാവയലറ്റ് രശ്മികളെ തടുക്കുവാന്‍ ഈ കൂട്ടിനു കഴിവുണ്ട്. സൂര്യ രശ്മികള്‍ കാരണം മുഖത്തു വീഴുന്ന ചുളിവുകള്‍ക്കും ഈ മരുന്നു പരിഹാരമാണ്.

നല്ല പുളിച്ച തൈരില്‍

നല്ല പുളിച്ച തൈരില്‍

നല്ല പുളിച്ച തൈരില്‍ നല്ല ശുദ്ധമായ മഞ്ഞള്‍പ്പൊടി അല്ലെങ്കില്‍ പച്ചമഞ്ഞള്‍ അരച്ചു ചേര്‍ത്ത് പുരട്ടാം. അടുപ്പിച്ചു ചെയ്യുക. കസ്തൂരി മഞ്ഞളെങ്കിലും ഗുണം കൂടും.

English summary

How Curd And Turmeric Face Pack Protects Skin From Ageing

How Curd And Turmeric Face Pack Protects Skin From Ageing, Read more to know about,
Story first published: Friday, August 30, 2019, 22:47 [IST]
X
Desktop Bottom Promotion