For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുക്കാന്‍ ആര്യവേപ്പിലെ നാടന്‍ മരുന്നു കൂട്ട്‌

നാടന്‍ രീതിയില്‍ വെളുക്കാന്‍ ആര്യവേപ്പില പ്രയോഗം

|

സൗന്ദര്യം ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇത് ആണാണെങ്കിലും പെണ്ണാണെങ്കിലും. സൗന്ദര്യത്തിന് അളവുകോല്‍ ഒന്നോ രണ്ടോ അല്ല, പലതാണ്. നല്ല നിറം, നല്ല ചര്‍മം, പാടുകളിലാത്ത, തിളങ്ങുന്ന മാര്‍ദവമുള്ള ചര്‍മം എന്നിങ്ങനെ പോകുന്നു ഇത്.

കറുപ്പിനഴക് എന്നു പറയാമെങ്കിലും പാടാമെങ്കിലും വെളുക്കാന്‍ പെടാപ്പാടു പെടുന്നവരാണ് ഇരുണ്ട ചര്‍മമുള്ളവര്‍. ഇതിനായി പരീക്ഷിയ്ക്കാത്ത വഴികളും കുറവാകും. വെളുക്കാനുള്ള ക്രീമുകളും ബ്യൂട്ടി പാര്‍ലറിലെ ബ്ലീച്ചിംഗുമെല്ലാം ഏറെ പ്രശസ്തമാകാനുള്ള കാരണവും നമ്മുടെ ഉളളിലുള്ള വെളുപ്പിനോടുള്ള ആഭിമുഖ്യം തന്നെയാണ്.

ചര്‍മത്തിന്റെ വെളുപ്പ് പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്നു. പാരമ്പര്യവും കഴിയ്ക്കുന്ന ഭക്ഷണവും ചര്‍മ സംരക്ഷണവുമെല്ലാം തന്നെ ഇതില്‍ പെടുകയും ചെയ്യുന്നു.

വെളുക്കാന്‍ പരസ്യത്തില്‍ കണ്ട ക്രീമുകള്‍ വാങ്ങി പുലിവാലു പിടിയ്ക്കുന്നതിനു പകരം വീട്ടില്‍ ചെയ്യാവുന്ന നാടന്‍ രീതികള്‍ ഏറെയുണ്ട്. ഇത്തരത്തിലെ ഒരു വഴിയെക്കുറിച്ചറിയൂ.

ആര്യവേപ്പില, ഉരുളക്കിഴങ്ങ്

ആര്യവേപ്പില, ഉരുളക്കിഴങ്ങ്

ആര്യവേപ്പില, ഉരുളക്കിഴങ്ങ്, തൈര്, നവരയരി, കോലരക്ക്, വൈറ്റമിന്‍ ഇ ക്യാപ്‌സൂള്‍ എന്നിവയാണ് ഇതിനായി വേണ്ടത്. ഇവയെല്ലാം തികച്ചും നാ്ച്വറലായി നിറം വര്‍ദ്ധിപ്പിയ്ക്കുക മാത്രമല്ല, സൗന്ദര്യപരമായി ഏറെ ഗുണങ്ങള്‍ നല്‍കുന്നതു കൂടിയാണ്. പല ചര്‍മ പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു പരിഹാരം കൂടിയാണിത്.

7-8 ആര്യവേപ്പിന്റെ ഇല, ഒരു ഉരുളക്കിഴങ്ങ്

7-8 ആര്യവേപ്പിന്റെ ഇല, ഒരു ഉരുളക്കിഴങ്ങ്

7-8 ആര്യവേപ്പിന്റെ ഇല, ഒരു ഉരുളക്കിഴങ്ങ്, അല്‍പം തൈര് എന്നിവ ചേര്‍ത്ത് നല്ലപോലെ അരയ്ക്കുക. അധികം വെള്ളമാകാതെ പേസ്റ്റെന്ന രീതിയില്‍ വേണം, അരച്ചെടുക്കുവാന്‍.

ആര്യവേപ്പില, തൈരും

ആര്യവേപ്പില, തൈരും

ആര്യവേപ്പില മുഖത്തിന് നിറം നല്‍കാന്‍ മാത്രമല്ല, ഇത് മുഖത്തെ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു മരുന്നു കൂടിയാണ്. ഉരുളക്കിഴങ്ങിന് നാച്വറല്‍ ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇതും നിറത്തിനും ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍ക്കുമെല്ലാം ഏറെ നല്ലതാണ്. തൈരും സൗന്ദര്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കുവാനും മാത്രമല്ല, നല്ലൊന്നാന്തരം ബ്ലീച്ചിംഗ് ഏജന്റു കൂടിയാണിത്.

കസ്തൂരി മഞ്ഞള്‍

കസ്തൂരി മഞ്ഞള്‍

ഇതിലേയ്ക്ക് നവരയരി അഥവാ ഞവരയരി പൊടിച്ചതും അല്‍പം കോലരക്കു പൊടിച്ചതും ചേര്‍ക്കുക. ഇതിലേയ്ക്ക് അല്‍പം മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. കസ്തൂരി മഞ്ഞള്‍ ചേര്‍ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇല്ലെങ്കില്‍ ശുദ്ധമായ നാടന്‍ മഞ്ഞള്‍ ചേര്‍ക്കാം. ഒരു വൈറ്റമിന്‍ ഇ ക്യാപ്‌സൂള്‍ ഇതില്‍ പൊട്ടിച്ചൊഴിയ്ക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകാം. കഴുകും മുന്‍പ് അല്‍പം വെള്ളം ഉപയോഗിച്ച് മുഖം സ്‌ക്രബ് ചെയ്തു വേണം, കഴുകുവാന്‍.

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഉത്തമമാണ്. കസ്തൂരി മഞ്ഞള്‍ പണ്ടു കാലം മുതല്‍ തന്നെ ഉപയോഗിച്ചു വരുന്ന സൗന്ദര്യ വര്‍ദ്ധനവു വസ്തുവുമാണ്. ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചു നില്‍ക്കുന്ന ആയുര്‍വേദ ചേരുവയാണ് കോലരക്ക്. ഇത് നിറം വര്‍ദ്ധിപ്പിയ്ക്കുവാനും ഏറെ നല്ലതാണ്. ഇതിലെ ഞവരയരി എന്ന ചേരുവയും മുഖത്തെ മൃതകോശങ്ങളെ കൊന്നൊടുക്കി ചര്‍മ സൗന്ദര്യം നല്‍കുന്ന ഒന്നാണ്.

ഈ ഫേസ് മാസ്‌ക്

ഈ ഫേസ് മാസ്‌ക്

ഈ ഫേസ് മാസ്‌ക് അല്‍പ ദിവസം അടുപ്പിച്ചു ചെയ്താല്‍ ഗുണം ഉറപ്പാണ്. ഇതു പുരട്ടുന്നതിനു മുന്‍പ് ആദ്യം മുഖം ചൂടുവെള്ളം കൊണ്ടു കഴുകി ക്ലീനാക്കണം. ഇത് ഉണക്കിക്കഴിഞ്ഞാലും ആദ്യം ചൂടുവെള്ളം കൊണ്ട് കഴുകുക. പിന്നീട് തണുത്ത വെള്ളവും.

ചര്‍മത്തിന് നിറം മാത്രമല്ല,

ചര്‍മത്തിന് നിറം മാത്രമല്ല,

ചര്‍മത്തിന് നിറം മാത്രമല്ല, ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ചര്‍മത്തിന് പ്രായക്കുറവു നല്‍കുവാനും ഇത് ഏറെ നല്ലതാണ്. മുഖത്തിന് മാര്‍ദവവും തിളക്കവുമെല്ലാം നല്‍കാന്‍ സഹായിക്കുന്ന നാച്വറല്‍ ചേരുവയാണിത്. മുഖത്തെ പാടുകളും കറുത്ത കുത്തുകളുമെല്ലാം ഇത് ഇല്ലാതാക്കുകയും ചെയ്യും.

English summary

Home Remedy Using Neem To Get Fair Skin

Home Remedy Using Neem To Get Fair Skin, Read more to know about,
Story first published: Tuesday, July 30, 2019, 14:58 [IST]
X
Desktop Bottom Promotion